പ്രസിദ്ധമായ മേലപ്പാട്ട് തറവാട്ടിലെ വിരസമായ ബാല്യവും കൗമാരവും യൗവനത്തിലേക്ക് കാല്‍കുത്തിയപ്പോള്‍ തന്നെ വന്നണഞ്ഞ അമ്മാവന്റെ മകനായ അപ്പുവിന്റെ ഭാര്യാപദം പക്ഷേ പണത്തിനുവേണ്ടിയുള്ള പാച്ചിലിനിടയില്‍ കാമശാന്തിക്ക് ഒരു ഉപകരണം- അതുമാത്രമാണ് താന്‍ അയാള്‍ക്കെന്ന് അമ്മുകുട്ടിതിരിച്ചറിഞ്ഞു. ആത്മാവിന്റെ ഏകാന്തതയില്‍ അമ്മുവിനു തുണയായത് മനസ്സിലുണരുന്ന കഥയും കവിതയും മാത്രമായിരുന്നു. അത ലോകമറിഞ്ഞതോടെ പ്രസിദ്ധ എഴുത്തുകാരിയായി മാറി. തന്റെ നെഞ്ചിലെ അശാന്തികളെ തലോടിയമർത്താൻ അവൾ പല പുരുഷന്മാരെയും മനസ്സിലേക്കും ശരീരത്തിലേക്കും ആവാഹിച്ചു. പക്ഷെ ആ ബന്ധങ്ങളൊന്നും ആഗ്രഹിച്ച ശാന്തി നല്കാതെ അവളെ ഭ്രാന്തിലേക്കാണ് നയിച്ചത്. മലയാളത്തിന്റെ ഹാരോൾഡ് റോബിൻസ് ആയ പമ്മന്റെ അതിപ്രശസ്ത രചന.
ലൈംഗികതയെ മുൻനിർത്തി എഴുതിയിരിക്കുന്ന രചന. കാമവും പ്രേമവും വേദനയും എല്ലാം ഇതിലടങ്ങിയിരിക്കുന്നു. മേലപ്പാട്ട് തറവാട്ടിലെ അമ്മു എന്ന അമ്മുക്കുട്ടിയാണ് കഥയിലെ താരം. അമ്മുക്കുട്ടിയുടെ ബാല്യം മുതലേ ലൈംഗികതയുടെ അതിപ്രസരം ഉണ്ട്. അമ്മാവന്റെ മകനായ അപ്പുവിനെ വിവാഹം ചെയ്തെങ്കിലും അവൾ ഒരു ഉപകരണം മാത്രമായിരുന്നു. കഥകളെയും കവിതകളെയും സ്നേഹിച്ച് ജീവിക്കാൻ ശ്രമിച്ചെങ്കിലും അവൾക്കൊന്നും നേടാനായില്ല. തൻ്റെ അസംതൃപ്തമായ ജീവിതം നന്നാക്കിയെടുക്കാൻ അവൾ കണ്ട മാർഗ്ഗം പല പുരുഷന്മാരേയും ശരീരത്തിലേക്ക് ആവാഹിക്കുക എന്നതായിരുന്നു. ഈ പുസ്തകം മുതിർന്ന ആളുകൾ വായിക്കുന്നതാവും ഉത്തമം. I feel like lot of sexual abuse in it
ഇ പുസ്തകത്തിൽ ഉടനീളം മുഴച്ചുനില്കുന്നത് രതിയും കാമവും ഒക്കെ ആണെങ്കിലും അതിന്റെ ശെരിക്കുള്ള ഉള്ളടക്കം ഒരു സ്ത്രീയുടെ ബാല്യം മുതൽ അവസാനം വരെ അവൾ നേരിടേണ്ടി വരുന്ന ചൂഷണവും അവൾക്കു ചുറ്റുമുള്ള വേലികെട്ടുകളും അവളുടെ മനസിന്റെ സംഘർഷങ്ങളും ആണ്.
" പുരുഷന്റെ കീഴിൽ കാലുകൾ കവച്ചുവച്ച് മലർന്നുകിടന്നിരുന്നപ്പോൾ മാത്രമേ ഞാൻ സ്നേഹമെന്താണെന്ന് അറിഞ്ഞിട്ടുള്ളൂ. ആ ഏതാനും നിമിഷങ്ങളിൽ മാത്രം സ്ത്രീ പുരുഷനെയും പുരുഷൻ സ്ത്രീയേയും സ്നേഹിക്കുന്നു. സ്നേഹത്തിന്റെയും പ്രേമത്തിന്റെയും എല്ലാ തുടക്കവും ഒടുക്കവും അവിടെതന്നെയാണ് അവിടെ മാത്രം " - ശരീരത്തെ സ്നേഹിക്കുന്നവരും ആത്മാവിനെ സ്നേഹിക്കുന്നവരും തമ്മിലുള്ള ഒരു സംഘർഷ വേളയിലെ വാചകം.
ലൈംഗികതയെ മുൻനിർത്തി ഒരു സ്ത്രീയുടെ ജീവിതത്തിലൂടെയുള്ള സഞ്ചാരം അത് പകരുന്ന ആനന്ദവും വേദനയും കൊണ്ടുചെന്നെത്തിക്കുന്ന ദുരന്തവും പമ്മൻ വരച്ചുകാണിക്കുന്നു കപടസദാചാര വാദികളിൽ നെറ്റിച്ചുളിവ് ഉണ്ടായേക്കാവുന്ന എന്നാൽ ചുറ്റും നടക്കുന്ന പല യഥാർഥ്യങ്ങളും പുസ്തകത്തിൽ കാണാം
മലയാളത്തിലെ ഹരോൾഡ് റോബിൻസ് എന്ന് അറിയപ്പെടുന്ന പമ്മന്റെ ഏറ്റവും വിവാദമുണ്ടാക്കിയ പുസ്‌തകമാണ് ഭ്രാന്ത്..
അശ്ലീലത്തിന്റെ അതിപ്രസരമുണ്ടെന്നു വിലയിരുത്തപ്പെട്ട നോവലുകളിലൂടെ പ്രസിദ്ധി ആർജിച്ച വ്യക്തിയാണ് പമ്മൻ.. ഈ പുസ്തകത്തിലും നമുക്ക് അത് കാണാൻ സാധിക്കും..
മേലേപ്പാട്ട് തറവാട്ടിലെ അംഗമായ അമ്മുവാണ് ഭ്രാന്തിലെ നായിക.. അമ്മുവിനെ കുട്ടിക്കാലം മുതലാണ് നമ്മൾ കണ്ട് തുടങ്ങുന്നത്.. പലരുടെയും കളിയാക്കലുകൾ മൂലം ഒറ്റപ്പെട്ടു കഴിഞ്ഞിരുന്ന ബാല്യം.. ആ കാലഘട്ടത്തിൽ പോലും മുറച്ചെറുക്കനാലും സുഹൃത്തിനാലും അധ്യാപകനാൽ പോലും ശാരീരികമായ ചൂഷണത്തിന് അമ്മു വിധേയ ആകുന്നു.. അമ്മാവന്റെ മകനുമായി വിവാഹിതയാകുന്ന അമ്മുവിന് അവിടെയും സന്തോഷം ലഭിച്ചില്ല.. വിരസത മായ്ക്കുവാൻ എഴുതി തുടങ്ങിയ അമ്മു വളരെ പ്രശസ്ത ആവുന്നു.. സന്തോഷം അവളുടെ ജീവിതത്തിൽ ഒരിക്കലും ഉണ്ടായില്ല.. തന്റെ ആശാന്തി മറക്കുവാൻ പല മനുഷ്യരെയും ശരീരത്തിലേക്ക് ആവാഹിച്ചു, ചിലരെ മനസിലേക്കും.. ഭ്രാന്ത് പോലെ ആകുന്ന ജീവിതം അവളെ ഭ്രാന്തിലേക്ക് നയിച്ചു..
മാധവിക്കുട്ടി ഈ പുസ്തകത്തിന്റെ പ്രസിദ്ധികരണം നിർത്തണമെന്ന് ആവിശ്യപ്പെട്ടതായി കേട്ടിട്ടുണ്ട്.. ഇതിലെ നായിക താനാണെന്ന് മാധവികുട്ടി ഉറച്ചു വിശ്വസിച്ചിരുന്നു എന്നും പറയപ്പെടുന്നു.. മാധവിക്കുട്ടി യുടെ എന്റെ കഥയ്ക്കുള്ള മറുപടി ആയാണ് ഭ്രാന്ത് എന്ന നോവൽ വന്നതെന്നും കേൾക്കുന്നു.. പമ്മനും മാധവിക്കുട്ടിയും തമ്മിലുള്ള നോവൽ വിവാദം ഒരുകാലത്ത് വലിയ ചർച്ചാ വിഷയം ആയിരുന്നു.. ഭ്രാന്തിലെ നായിക മാധവിക്കുട്ടിയാണോ അല്ലയോ എന്നു തർക്കം ഇന്നും തുടരുന്നതായും കേൾക്കുന്നു..
മാധവിക്കുട്ടിക്കെതിരെയുള്ള അധിക്ഷേപനോവൽ..സാഹിത്യലോകത്തെ അക്ഷരങ്ങൾ കൊണ്ടുള്ള gossiping ഉം, bullying ന്റെയും നേർക്കാഴ്ചയാണ് ഈ നോവൽ. മാധവിക്കുട്ടിയെ മലയാളികൾ ഒന്നാകെ ആക്രമിക്കാൻ കാരണമായ നോവലാണിത്. അവരുടെ ഇമേജ് തകർക്കുന്നതിൽ ഈ നോവൽ മുഖ്യപങ്കുവഹിക്കുന്നു.
ഇ പുസ്തകത്തിൽ ഉടനീളം മുഴച്ചുനില്കുന്നത് രതിയും കാമവും ഒക്കെ ആണെങ്കിലും അതിന്റെ ശെരിക്കുള്ള ഉള്ളടക്കം ഒരു സ്ത്രീയുടെ ബാല്യം മുതൽ അവസാനം വരെ അവൾ നേരിടേണ്ടി വരുന്ന ചൂഷണവും അവൾക്കു ചുറ്റുമുള്ള വേലികെട്ടുകളും അവളുടെ മനസിന്റെ സംഘർഷങ്ങളും ആണ്.