Jump to ratings and reviews
Rate this book

നീതി എവിടെ

Rate this book
മുപ്പത്തിനാലു വർഷം നീണ്ട സർവ്വീസ് ജീവിതകാലത്തെ കോളിളക്കമുണ്ടാക്കിയ സംഭവങ്ങൾക്കൊപ്പം ഹൃദയത്തെ സ്പർശിച്ച മാനുഷികാനുഭവങ്ങളും പങ്കുവയ്ക്കുന്ന മുൻ ഡി ജി പിയുടെ ഓർമ്മകൾ. മാധ്യമശ്രദ്ധ നേടിയ സംഭവങ്ങൾക്കപ്പുറം നീതി തേടി പരക്കം പായുന്ന പാവം മനുഷ്യരും ഭീകരൻ,ഗുണ്ട, വേശ്യ. ഇര, വേട്ടക്കാരൻ എന്നിങ്ങനെ ചില ലേബലുകളിൽപെട്ട് ദുസ്സഹജീവിതം നയിക്കുന്ന സഹജീവികളും ഈ ഓർമ്മകളിലുണ്ട്. അധികാരത്തിന്റെ ശരിയായ പ്രയോഗം പോലീസ് ജീവിതത്തിൽ വലിയ വെല്ലുവിളിയായിരുന്നുവെന്ന് ഈ പുസ്തകത്തിൽ ഏറ്റുപറഞ്ഞുകൊണ്ട് രാഷ്ട്രീയാധികാര ബലതന്ത്രങ്ങൾ നീതിനിർവഹണത്തെ സ്വാധീനിക്കുന്നതെങ്ങനെയെന്ന് വിശദീകരിക്കുന്നു. മിസ്റ്റർ ഹേമചന്ദ്രൻ ഇതിൽ എന്തിന് ഇടപെടുന്നു? എന്ന ചോദ്യത്തെ വിരുദ്ധധ്രുവങ്ങളിലുള്ള മന്ത്രിമാരിൽനിന്ന് അഭിമുഖീകരിച്ചിട്ടുണ്ടെന്ന് ഗ്രന്ഥകാരൻ തുറന്നെഴുതുന്നു. അധികാരത്തിന്റെ ഇടനാഴിയിലെ ഇരുളും വെളിച്ചവും വെളിവാകുന്നുണ്ട് ഈ പുസ്തകത്തിലൂടെ. വിഴിഞ്ഞം വെടിവയ്പ്, മദനിയുടെ അറസ്റ്റ്, സോളാർ കേസ്, കണ്ണൂരിലെ രാഷ്ട്രീയ കൊലപാതകങ്ങൾ തുടങ്ങി കേരളം ചർച്ചചെയ്യുകയും തന്റെ ജീവിതത്തിന്റെ ഭാഗമാവുകയും ചെയ്ത സുപ്രധാന സംഭവങ്ങളെ മുൻ ഡി ജി പി ഓർക്കുന്നു.

456 pages

Published June 12, 2023

Loading...
Loading...

About the author

Ratings & Reviews

What do you think?
Rate this book

Friends & Following

Create a free account to discover what your friends think of this book!

Community Reviews

5 stars
2 (25%)
4 stars
3 (37%)
3 stars
2 (25%)
2 stars
1 (12%)
1 star
0 (0%)
Displaying 1 - 3 of 3 reviews
Profile Image for Kelvin K.
71 reviews3 followers
May 23, 2024
IPS .. നമ്മൾക്ക് പരിചയം ഉള്ള ഭാരത് ചന്ദ്രൻ IPS സിനിമയിലെ നടക്കു എന്നതിന് നല്ല ഒരു ഉദാഹരണം ആണ് ഈ പുസ്തകം ..
പരിചയം ഉള്ള കുറെയേറെ പേരുകൾ ഉണ്ടിതിൽ... 2018 പ്രളയം ... മലയാളീകൾ നെഞ്ചിൽ "ഏറ്റെടുത്ത" സോളാർ കഥകൾ... ശബരിമല ശ്രീ സന്ദർശനം...രാഷ്ട്രീയ പ്രവർത്തട്കറുടെ മുന്നിൽ സല്യൂട്ട് അടയ്‌ക്കേണ്ടി വരുന്ന ഉന്നത പോലീസ് ഉദ്യോഗസ്ഥർ ... .അങ്ങിനെ കുറെയേറെ എഴുത്തുകൾ...

ആക്ഷൻ ഹീറോ ബിജു ജപ്പാനോട് പറഞ്ഞ പോലെ " ഒരു പോലീസ്‌കാരൻ നെഞ്ച് വിരിച്ചു നിന്നാൽ തീരാവുന്നതേയുള്ളു രാഷ്ട്രീയ പിടിപാടുകൾ" - ഏകദേശം ഇതേ വാക്കുകൾ സൂചിപ്പിക്കുന്ന കുറെ സംഭവങ്ങളും കുറിപ്പുകളും ...

എ ഹേമചന്ദ്രൻ IPS - അദ്ദേഹത്തിന്റെ വാക്കുകൾ എഴുതികൊണ്ടു തന്നെ അവസാനിപ്പിക്കുന്നു .. " പിന്നാലെ വരുന്ന പോലീസ് ഉദ്യോഗസ്ഥരോട് ഒന്ന് പറഞ്ഞുകൊള്ളട്ടെ ... ഏണിപ്പടികൾ കയറി മുന്നേറുമ്പോൾ പോലീസ് സേവനത്തിന്റെ അടിസ്ഥാന മൂല്യങ്ങൾ മറക്കാതിരിക്കുക... അധികാരങ്ങളും സ്ഥാനമാനങ്ങളും ഇല്ലാതാകുമ്പോൾ ജീവിതത്തിൽ എന്ത് മൂല്യങ്ങളാണ് നിങ്ങളെ നയിച്ചത് എന്ന ചോദ്യം ഉള്ളിലുയരാം. ഉത്തരം നൽകാൻ നിങ്ങൾക്കു മാത്രമേ ബാധ്യതയുള്ളു "
63 reviews13 followers
June 20, 2023

മനുഷ്യത്വത്തിന്റെ മൃദുസ്പർശമുള്ള ഒരു ത്രില്ലിംഗ് പോലീസ് ഓർമ്മക്കുറിപ്പ് !!!
Displaying 1 - 3 of 3 reviews