സുധീര്‍കുമാര്‍ എന്ന ചെറുപ്പക്കാരന്‍ മലയാളികള്‍ക്ക് സുപരിചിതനായ മണിയന്‍പിള്ള രാജു എന്ന നടനായി മാറിയ കാലത്തിന്റെ ഓര്‍മക്കുറിപ്പുകള്‍. മലയാളസിനിമയുടെ ഒരു കാലത്തിന്റെ ഓര്‍മക്കുറിപ്പുകള്‍.
Raju was born as youngest among four in 1955 to Shekharan Nair and Saraswati Amma at Thycaud, Thiruvananthapuram. He has two sisters, Ramani, Radha and a brother surendran.He had his primary education from Government Model Boys Higher Secondary School, Thiruvananthapuram.He did pre university degree in Victory Tutorial College.He learned diploma in acting course during 1973–1975 from Adyar Film Institute, Chennai. He wrote his autobiography Chirichum Chirippichum in 2012.
Maniyanpilla Raju is an actor from the Malayalam industry.
He started his career by acting in leading roles. Later he shifted to comic roles, where he was immensely successful. He was indispensable for the success of Priyadarshan’s movies at one time. He later also produced a few successful films. This book will help you to know more about his life.
'മറ്റൊരു കർണന്റെ' ലൊക്കേഷൻ പുനലൂരിനടുത്താരുന്നു. താമസം പുനലൂരിലെ ആന്ത്രപ്പേർ എസ്റ്റേറ്റിന്റെ നടുവിലെ ബംഗ്ലാവിൽ.
M. G സോമൻ, മല്ലിക, മാധവി തുടങ്ങി പലരും സിനിമയിലുണ്ട്.
നല്ല മഴയുള്ള ഒരു രാത്രി. പന്ത്രണ്ടു മണി കഴിഞ്ഞിരിക്കും. ആരോ മുറിയുടെ വാതിൽ തട്ടുന്നു. വിജനമായ പ്രദേശമാണ്. ഞാനും കുഞ്ചനും ഒരു മുറിയിലാണ്. അല്പം ഭയത്തോടെയാണെങ്കിക്കും വാതിൽ തുറന്നു.
മുട്ടറ്റമുള്ള ലതർ ജാക്കറ്റും ബൂട്ടുമിട്ടു മുന്നിൽ സാക്ഷാൽ ജയൻ.
'ഞാൻ തച്ചോളി അമ്പു'വിന്റെ ഷൂട്ടിംഗ് കഴിഞ്ഞു വരികയാണ്.
"എനിക്ക് എവിടെയാണ് റൂം?"
ഞാൻ പറഞ്ഞു "ചേട്ടാ ഇവിടെയാണ് എല്ലാവരും താമസിക്കുന്നത്."
"എനിക്ക് റൂം പറഞ്ഞിട്ടില്ലേ" എന്ന് ജയൻ
"ഇല്ല പക്ഷെ ഈ മുറിയിൽ മൂന്നു കട്ടിലുണ്ട്. വേണമെങ്കിൽ ഒന്നിൽ കിടക്കാം" എന്ന് ഞാൻ പറഞ്ഞു. ജയന് അതത്ര ഇഷ്ടപ്പെട്ടില്ല.
ഹരിഹരൻ സർ സംവിധാനം ചെയ്ത "ശരപഞ്ജരം" വൻഹിറ്റായി ഓടുന്ന സമയമാണ്. ജയൻ വലിയ ഒരു താരമായി കഴിഞ്ഞിരുന്നു. അദ്ദേഹത്തോട് കുഞ്ചന്റെയും കൊമെഡിയൻ സുധീർ കുമാറിന്റെയും കൂടെ കിടന്നുറങ്ങാൻ പറഞ്ഞത് ഇഷ്ടപെടുന്നതെങ്ങനെ?
എന്നോടുള്ള ദേഷ്യത്തിൽ ജംപ് സ്യൂട്ട് പോലും അഴിക്കാതെ ഒഴിഞ്ഞു കിടന്ന മൂന്നാമത്തെ കട്ടിലിൽ പോയി കിടന്ന് ഒറ്റ ഉറക്കം.
തന്റെ അനുഭവകുറിപ്പുകൾ വളരെ രസകരമായി, തന്മയത്വത്തോടെ, കഥ പറയുന്ന പോലെ മണിയൻപിള്ള രാജു ചിരിച്ചും ചിരിപ്പിച്ചും എന്ന ഈ പുസ്തകത്തിൽ അവതരിപ്പിച്ചിട്ടുണ്ട്. സിനിമയും ജീവിതവും തനിക്കു ഒന്ന് തന്നെയാണ് എന്നാണ് അദ്ദേഹം പറയുന്നത്.
സിനിമാ പശ്ചാത്തലത്തിൽ അവതരിപ്പിച്ചിരിക്കുന്ന ഈ അനുഭവകുറിപ്പുകൾ കുറേയിടത്ത് നമ്മെ ചിരിപ്പിക്കും, ചിലയിടത്ത് ചിന്തിപ്പിക്കും, ചിലയിടത്ത് ഇത്തിരി വേദനിപ്പിക്കും..
ഏകദേശം 238 പേജുകൾ ഉള്ള ഈ ബുക്ക് ഒരു ദിവസം കൊണ്ട് തന്നെ ഞാൻ വായിച്ചു തീർത്തു.
Raju chettan recalls humorous and emotional moments from his childhood and movie career. Though laced with humour, his anecdotes also provide food for thought on life and its challenges..