അപൂര്‍വ്വ പുസ്തകങ്ങളുടെ ശേഖരത്തിനുടമയായ ഫിലിപ്പ് ബാല്‍ഫോറിന്റെ കൊലപാതകത്തെത്തുടര്‍ന്നുള്ള സംഭവവികാസങ്ങളാണ് പുസ്തകശാലയിലെ കൊലപാതകം എന്ന നോവലിന് ആധാരം. വിലപിടിപ്പുള്ള ഒരു പുസ്തകത്തിനുവേണ്ടിയായിരുന്നു ഈ കൊലയെന്ന് പോലീസ് കണ്ടെത്തുന്നു. എന്നാല്‍ അതുമാത്രമല്ല, കുടിലമായ തന്ത്രങ്ങളോടെ ആസൂത്രിതമായ നീക്കങ്ങളാണ് കൊലപാതകിയുടേതെന്ന് വെല്‍സിന്റെ വിഖ്യാതനായ കുറ്റാന്വേഷകന്‍ ഫ്‌ളെമിങ് സ്‌റ്റോണ്‍ സംശയിക്കുന്നതോടെ മറനീക്കപ്പെടുന്നത്, പകയും വിദ്വേഷവും ചതിയും നിറഞ്ഞ സംഭവപരമ്പരകളാണ്.
1930കളില്‍ ഏറെ വായിക്കപ്പെടുകയും പിന്നീട് വിസ്മൃതിയിലാണ്ടുപോകുകയും, ഇപ്പോള്‍ വീണ്ടും വായനാലോകത്തിന് പ്രിയപ്പെട്ടതായി മാറുകയും ചെയ്ത എഴുത്തുകാരിയുടെ പുസ്തകം
Carolyn Wells was a prolific writer for over 40 years and was especially noted for her humor, and she was a frequent contributor of nonsense verse and whimsical pieces to such little magazines as Gelett Burgess' The Lark, the Chap Book, the Yellow Book, and the Philistine.
Librarian note: There is more than one author in the Goodreads database with this name.
ഏറെ നാളുകൾക്കു ശേഷം ഞാൻ വായിച്ച ഒരു crime thriller ആണ് ഈ പുസ്തകം. 'Murder in the bookshop' എന്ന പേരിൽ 1930 കളില്‍ ഏറെ വായിക്കപ്പെട്ട ഈ നോവൽ എഴുതിയിരിക്കുന്നത് കരോലിൻ വെൽസ് എന്ന അമേരിക്കൻ എഴുത്തുകാരിയാണ്.
അപൂര്‍വ്വ പുസ്തക ശേഖരത്തിനുടമയായ ഫിലിപ്പ് ബാല്‍ഫോർ എന്ന അതി സമ്പന്നനായ മധ്യവയസ്കൻ അപ്രതീക്ഷിതമായി കൊല്ലപ്പെടുന്നു.. കൊലപാതകത്തിനുള്ള കാരണം അന്വേഷിക്കുന്ന പോലീസ് മനസിലാക്കുന്നത് ആ കൊല നടന്നത് വിലപിടിപ്പുള്ള ഒരു പുസ്തകത്തിനുവേണ്ടിയായിരുന്നു എന്നാണ്. കരോലിൻ വെൽസിന്റെ നോവലുകളിൽ പ്രത്യക്ഷപ്പെടുന്ന വിഖ്യാതനായ കുറ്റാന്വേഷകനാണ് ഫ്‌ളെമിങ് സ്‌റ്റോണ്‍. ഇവിടെയും കേസന്യോഷണത്തിന് ഫ്‌ളെമിങ് സ്‌റ്റോണ്‍ എത്തുന്നുണ്ട്.
കുടിലമായ തന്ത്രങ്ങളോടെ ആസൂത്രിതമായ നീക്കങ്ങളാണ് കൊലപാതകിയുടേതെന്ന് ഫ്‌ളെമിങ് സ്‌റ്റോണ്‍ സംശയിക്കുന്നതോടെ മറനീക്കപ്പെടുന്നത്, പകയും വിദ്വേഷവും ചതിയും നിറഞ്ഞ സംഭവപരമ്പരകളാണ്. ഏറെക്കാലം വിസ്മൃതിയിലാണ്ടുപോയ ഈ പുസ്തകം ഇപ്പോള്‍ വീണ്ടും വായനാലോകത്തിന് പ്രിയപ്പെട്ടതായി മാറുകയാണ്. മികച്ച പരിഭാഷ ഈ പുസ്തകത്തെ കൂടുതൽ മികവുറ്റതാക്കുന്നു. . . . 📚Book -പുസ്തകശാലയിലെ കൊലപാതകം ✒️Writer- കരോലിൻ വെൽസ് 🖇️publisher- മാതൃഭൂമി ബുക്ക്സ് 📍പരിഭാഷ - എൻ മൂസക്കുട്ടി