Ravum Pakalum is a story which revolves around the people in Chavukara who were caught under by a foreigner, Kalammuppan and the protagonist of the novel, Anandan. This book is authored by M Mukundan.
M. Mukundan(Malayalam: എം. മുകുന്ദൻ) is one of the pioneers of modernity in Malayalam literature. He was born on 10 September 1942 at Mayyazhi in Mahe, a one-time French territory in Kerala. He served as the president of Kerala Sahitya Akademi from October 2006 until March 2010. Mukundan is known in Kerala as 'Mayyazhiyude Kathakaaran' (The story-teller of Mayyazhi). His native village of Mayyazhi figures in his early works: 'Mayyazhippuzhayude Theerangalil', 'Daivathinte Vikrithikal', 'Appam Chudunna Kunkiyamma' and 'Lesli Achante Kadangal'. His first literary work was a short story published in 1961. Mukundan has so far published 12 novels and ten collections of short stories. Mukundan's latest four novels 'Adithyanum Radhayum Mattu Chilarum', 'Oru Dalit Yuvathiyude Kadanakatha','Kesavante Vilapangal' and 'Nritham ' carries a change in structure and approach. 'Oru Dalit Yuvathiyude Kadanakatha' reveals how Vasundhara, an actress has been insulted in the course of acting due to some unexpected situations. It proclaims the postmodern message that martyrs are created not only through ideologies, but through art also. 'Kesavante Vilapangal' one of his most recent works tells the story of a writer Kesavan who writes a novel on a child named Appukkuttan who grows under the influence of E. M. S. Namboodiripad. 'Daivathinte Vikrithikal' bagged the Kendra Sahithya Academy award and NV Prize. 'Ee Lokam Athiloru Manushyan' bagged the Kerala Sahitya Academy award. Daivathinte Vikrithikal has been translated into English and published By Penguin Books India. In 2008, Mukundan's magnum opus Mayyazhi Puzhayude Theerangalil fetched him the award for the best novel published in the last 25 years. Three of his novels were made into feature films in Malayalam . Mukundan wrote the script and one of them bagged a state film award. Mukundan's latest novel is "Pravasam" (sojourn in non-native land) and tells the story of a Malayali whose journeys carry him around the world. The French government conferred on him the title of Chevalier des Arts et des Lettres in 1998 for his contribution to literature.
' ദൈവത്തിന്റെ വികൃതികൾ ' എന്ന നാമം യഥാർത്ഥത്തിൽ സ്വീകരിക്കേണ്ട കൃതിയാണിത്. മനുഷ്യ അസ്തിത്വത്തേയും ദൈവാസ്തിത്വത്തേയും സമർത്ഥമായി ഇടകലർത്തിയ നോവൽ . അസ്തിത്വ ദർശനത്തെ ദൈവിക പ്രഹേളികയായി പരിവർത്തിപ്പിക്കുന്ന ആഖ്യാന ശൈലിയിൽ , മുകുന്ദൻ തന്റെ പഴക്കമുള്ള ദീർഘ ദൃഷ്ടിയാണ് ഉപയോഗിച്ചിരിക്കുന്നത്.
ദൈവമായ കാലമൂപ്പനും മനുഷ്യനായ അനന്തനും ചേർന്ന് നിർണ്ണയിക്കുന്ന ചാവുകരയുടെ ഭാഗധേയത്തിന് പലതരത്തിലുള്ള മാനങ്ങളുണ്ട് യഥാർത്ഥത്തിൽ. ഈ മാനങ്ങളിൽ പെട്ട് വായനക്കാരൻ തീർച്ചയായും അസ്വസ്ഥനാകും. കാലമൂപ്പനെ, അനന്തനെ എങ്ങിനെ നിർണ്ണയിക്കണം എന്നിടത്ത് വെച്ചാണ് ഈ അസ്വസ്ഥത അതിന്റെ പൂർണ്ണതയിൽ എത്തുന്നു.
കർഷക സമൂഹമായ കേരളീയരിൽ കെട്ടിവെക്കപ്പെട്ട ദർശനമായിരുന്നു അസ്തിത്വവാദമെന്നും (Existentialism) എം .മുകുന്ദനെ പോലെയുള്ള ആധുനികരായ എഴുത്ത്കാർക്ക് സംഭവിച്ച Miss Reading ആയിരുന്നു ഇതിന് കാരണമെന്നും ഒരു കാലഘട്ടത്തെ ' വഴിതെറ്റിച്ചു ' എഴുത്തുകാരിൽ പ്രധാനി എന്ന ചാപ്പ കുത്തലും ഈ എഴുത്തുകാരന് നേരെ നടന്നിട്ടുണ്ട്. യഥാത്ഥത്തിൽ തീവ്രമാണ് മുകുന്ദന്റെ എഴുത്ത്. പറയാൻ ഉദ്ധേശിക്കുന്ന പ്രത്യയശാസ്ത്രത്തെ സ്ഥിരമായി നിലനിർത്തുന്ന വിധത്തിൽ പറഞ്ഞുറപ്പിക്കന്ന ആഖ്യാനശൈലി. അസ്തിത്വവാദകരായ എഴുത്തുകാരെ അവരുടെ വായനക്കാർ പിന്നീട് വിശേഷിപ്പിച്ചിട്ടുള്ളത് ' He was my favourite in my early twenties' എന്ന ഭൂതകാല പ്രയോഗത്തിൽ ആണ്. അതെ, തീവ്രമായ യുവത്വത്തിനോട് അതിലും തീവ്രമായി സംസാരിക്കുന്നതാണ് മുകുന്ദന്റെ എഴുത്ത്.
കാലമൂപ്പൻ പരദേശിയാണ് (അസ്തിത്വവാദവും) .. മനുഷ്യ പാപത്തിന്റെ ഉത്തുംഗതയിൽ സ്വയം നശിച്ച് , ചാവുകരയുടെ ദൈവമായ കാലമൂപ്പനിലൂടെ സ്വന്തം വിധി തിരഞ്ഞെടുത്ത് നശിക്കുന്ന അനന്തന് തന്റെ ജീവിത ശ്രമങ്ങളുടെ പരിണിതി കാണാൻ കഴിയുന്നില്ല. പക്ഷെ വായനക്കാരന് അത് ഈ നോവലിലെ ഏറ്റവും വലിയ ചോദ്യ ചിഹ്നമായി അവസാന ഖണ്ഡികയിൽ ആ ഫലം കാണാൻ കഴിയുന്നു.
' തലമുറകളായി കലങ്ങിച്ചുവന്ന് ഒഴുകുന്ന പുഴയിലെ വെള്ളം തെളിയുവാൻ തുടങ്ങിയിരുന്നു. രണ്ട് നൂറ്റാണ്ട്കൾക്ക് മുമ്പ് പരദേശിയായ കാലമൂപ്പന്റെ പാദസ്പർശമേറ്റ് കലങ്ങിയ നദിക്ക് അതിന്റെ നൈർമല്യം തിരിച്ചു കിട്ടുകയാണ്. ഉച്ചയാവുമ്പോഴേക്കും വെള്ളം കണ്ണീർ പോലെ തെളിയുകയും അടിയിലെ വെള്ളാരം കല്ലുകൾ പ്രത്യക്ഷമാവുകയും ചെയ്തു. പുഴയുടെ കരയിൽ അണിനിരന്നു ചാവുകരക്കാർ ആബാലവൃദ്ധം ആ അത്ഭുതകരമായ കാഴ്ച നോക്കി കണ്ടു.'
ഭാഷകൊണ്ടും കഥാപാത്രസൃഷ്ടി കൊണ്ടും തീർത്തും നമ്മുടെ സത്വത്തെ ഉണർത്തിയെടുക്കാനാണ് ' രാവും പകലും ' എന്ന കൃതിയിലൂടെ എം.മുകുന്ദൻ ശ്രമിക്കുന്നത്.
മയ്യഴിയുടെ കഥാകാരനെ പിന്നേം പിന്നേം വായിക്കാൻ തോന്നിപ്പിച്ചൊരു നോവൽ.... ഓരോ പേജും ഓരോ വരിയും മനസ്സിൽ തെളിഞ്ഞു വന്നു. കാലമ്മൂപ്പനും അനന്തനും മാധവിയും ശ്രീദേവിയും മറ്റോരോരോ കഥാപാത്രവും വായനക്കാരനിൽ നിറഞ്ഞ് നിൽക്കും, ഓരോരോ വരിയും മനസ്സിൽ ചിത്രീകരിക്കുവാൻ പറ്റുന്ന വിധം മുകുന്ദന്റെ വരച്ചുചേർത്തിരിക്കുന്നു ! ചാവുകരയേയും ചാവുകരക്കാരേയും കാലമ്മൂപ്പൻ രക്ഷിക്കട്ടെ , അനന്തൻ അവരെയും ..
കാലമ്മൂപ്പൻ കാൽ കുത്തിയ കാരണമാണ് ചാവുകര മുടിയുന്നത്. ഇരുൾ മലയുടെ മുകളിൽ എത്തിയ ആനന്ദൻ കാലമ്മൂപ്പനെ നേരിട്ട് കാണുന്നു. സ്വന്തം നാടിനെ രക്ഷിക്കാൻ കുഞ്ഞുങ്ങളെ ബലി കൊടുക്കാൻ പറയുന്നു. സ്വന്തം ജീവിതം പോലും മറന്ന് അനന്തൻ നാടിനുവേണ്ടി ആ യജ്ഞത്തിൽ മുഴുകുന്നു. തൻ്റെ പ്രണയിനിയായ മുറപ്പെണ്ണ് ശ്രീദേവിയെ പോലും അയാൾ വേണ്ടെന്നു വെക്കുന്നു. പിന്നീട് സംഭവവികാസങ്ങളുടെ ഘോഷയാത്രയാണ്. എന്തിരുന്നാലും എം മുകുന്ദന്റെ ബാക്കി രചനകളിൽ വച്ച് അല്പം നിലവാരം കുറഞ്ഞ പോയതായി എനിക്ക് തോന്നി.
ഒരു ഇടവേള കൊടുക്കാൻ പോലും വിഷമിച്ചു കൊണ്ട് വായിച്ചു തീർത്ത പുസ്തകമായിരുന്നു ഇത്...അനന്തന്റെ രഹസ്യങ്ങൾ ആരെങ്കിലും മനസ്സിലാകുമോ എന്ന ആശങ്കയിലായിരുന്നു. പക്ഷേ വായിച്ചു കഴിഞ്ഞപ്പോൾ കാലമ്മൂപ്പൻ ആയിരുന്നോ ആ നാടിന്റെ ശാപം എന്ന് തോന്നി...കാലമ്മൂപ്പന്റെ മരണത്തോടെ തെളിയുന്ന ചാവുകരയിലെ കുളം അതാണോ സൂചിപ്പിക്കുന്നത്?
നദി കടന്നെത്തിയ പരദേശിയായ കാലമ്മുപ്പന്‍ ചാവുകരയുടെ കടിഞ്ഞാണ്‍ കൈയിലേന്തി. ചാവുകരയിലെ മനുഷ്യരുടെയും തിര്യക്കുകളുടെയും സസ്യലതാദികളുടെയും വിധി അതോടെ ദൈവത്തിന്റെ കൈയിലായി.കാലമ്മൂപ്പന്റെ അനുവാദം കൂടാതെ ചവ്വുകരയില്‍ ഒരു പൂവുപോലും വിരിഞ്ഞില്ല. തന്റെ ആഗമനത്തെ അറിയിക്കുവാനെന്നവണ്ണം അതിഭീകരമായ ഒരു വരള്‍ച്ച സൃഷ്ടിച്ച് ചവുകരക്കാരെ ദൈവം പരിഭ്രാന്തരാക്കി.... . . . Book- രാവും പകലും Writer- എം മുകുന്ദൻ
താളുകള്‍ വേഗം മറിഞ്ഞു പോയി.മനോഹരവും ശക്തവുമായ കഥാപാത്രങ്ങൾ. മാനസികവിഭ്രാന്തിയുള്ള നായകന്‍ കാലമൂപ്പന്‍ എന്ന കെട്ടുകഥയില്‍ ആഴ്ന്നിറങ്ങി തുടര്‍കൊലപാതകങ്ങളും സമൂഹ്യനീതിക്ക് നിരക്കാത്ത കൃത്യങ്ങളും ചെയ്യുന്നു. യാഥാർത്ഥ്യങ്ങളും ഭാവന സങ്കല്‍പ്പങ്ങളും സമര്‍ത്ഥമായി ഇടകലര്‍ത്തിയിരിക്കുന്നു .
I rate a book "interesting" by its ability to take us from one page to another swiftly. This is book is interesting. I travelled with Ananthan through chavukara. I recommend this book.