See also Madhavikutty Kamala Suraiyya (born Kamala; 31 March 1934 – 31 May 2009), also known by her one-time pen name Madhavikutty and Kamala Das, was an Indian English poet and littérateur and at the same time a leading Malayalam author from Kerala, India. Her popularity in Kerala is based chiefly on her short stories and autobiography, while her oeuvre in English, written under the name Kamala Das, is noted for the poems and explicit autobiography.
Her open and honest treatment of female sexuality, free from any sense of guilt, infused her writing with power, but also marked her as an iconoclast in her generation. On 31 May 2009, aged 75, she died at a hospital in Pune. Das has earned considerable respect in recent years.
Kamala Suraiyya is an author who showed the courage to write many bold topics in Malayalam literature for the first time. If I am not mistaken, this is one of the first books to deal with lesbian relationships in Malayalam. We will be surprised to see how the author was able to think about socially relevant topics, which even today's progressive thinkers are unable to think about. This is one of the must-read books written by Kamala Surayya.
Reading it for the second time, after perhaps a decade. It held my interest throughout and one can see why Kamala was considered such a gifted writer. @Storytel, DC claims, like they did with Chorakkalam by Indugopan, that this is a novel, for them even shorts are novels, suits the mallu lit world where third rate writers are considered masters, their publishers can't be any better, rt?
അനുരാഗത്തിന്റയും , യാഥാർത്ഥ്യത്തിന്റെ യും നടുവിലൂടെ ഒരു യാത്ര.. ഷീല യുടെ ജീവിതത്തിൽ ചില ഓർമകളും കൂടി കെട്ടി ഒരു ചെറുകഥ. വർദ്ധ്യക്തിന്റെ വൈമിശതകൾ , ഭർത്താവിനോട് സ്നേഹമില്ലത്ത ഒരു ഭാര്യ , അവൾ അഭിനയിച്ചു ഫലിപ്പി്കാൻ പ്രയാസപ്പെ്ടു ന്ന ജീവിതത്തിലെ വാർദ്ധക്യ കാലം . തനിൽ നിന്ന് ഒളിച്ചോടൻ ശ്രമിച്ചു നോക്കി ദിനവും പരചയപെടുന്ന ഒരു ജീവിതം.
മനുഷ്യ മനസ്സിന് ചിന്തിക്കാൻ പറ്റുന്ന ,സമൂഹത്തിൽ തെറ്റായി കാണുന്നത് (സ്വവർഗ , എന്നാലും ഇപ്പൊ ഇത് ഒരു സാമൂഹ്യ പരിഷ്കരനം ആയി മാറി) ഒരു രീതിയിൽ ആണ് കല്യാണിക്കുട്ടി. ആഗ്രഹ സാഫല്യം നടത്താൻ കഴിയാതെ ജീവിതത്തെയും കാമതെയു വെറുത്തു കല്യാണി കുറിച്ച് കാലത്തേക്ക് എങ്കിലും...
സ്വന്തം മനസ്സ് തുറന്നു കാട്ടി ആ ഭർത്താവിനെ നമിക്കുന്നു.
മനസ്സ് മലിനമയാൽ അത് ഇത്രേം പെട്ടന്ന് വൃത്തിയാക്കി എടുക്കേണ്ടതുണ്ട്. പ്രത്യേകിച്ച് ദമ്പതികൾ
This entire review has been hidden because of spoilers.
സ്വവർഗ്ഗ അനുരാഗം ആണ് വിഷയം .മലയാളത്തിൽ അത്തരം കൃതികൾ വിരളമാവുന്നതു കൊണ്ട് മാത്രം ശ്രദ്ധിക്കപ്പെട്ട ഒരു സൃഷ്ടി ആണെന്ന് തോന്നി . ഭാഷയിൽ മഞ്ഞുറഞ്ഞ ഒരു അവസ്ഥ . ചിലപ്പോൾ എഴുത്തുകാരി അങ്ങനെ ആവണം ആ കഥ ഉദ്ദേശിച്ചത് .നല്ല ഒരു ഭൂമിക ഉണ്ട് കഥക്ക് ,പക്ഷെ അത് പൂർണമായും ഉപയോഗിക്കപ്പെട്ടില്ല എന്നൊരു തോന്നൽ . ഒരു വട്ടം വായിക്കാം .ചിലപ്പോ ഒരു നല്ല സംവിധായകൻ സിനിമ ആയി ചെയ്‌താൽ നന്നായേനെ ...
മാധവിക്കുട്ടി 1988-ൽ എഴുതി പ്രസിദ്ധീകരിച്ച ലെസ്ബിയൻ പ്രണയത്തിൻ്റെ കഥ. തൻ്റെ ഇഷ്ടങ്ങളെ തിരിച്ചറിഞ്ഞ്, ഭയമില്ലാതെ, വിമുഖതയില്ലാതെ ജീവിച്ച കല്യാണിക്കുട്ടി, സാമ്പ്രദായിക ജീവിത സാഹചര്യങ്ങളോട് പൊരുത്തപ്പെട്ട് സന്തോഷങ്ങൾ കണ്ടെത്താൻ ശ്രമിച്ച് സ്നേഹത്തെ നഷ്ടപ്പെടുത്തേണ്ടി വന്ന ഷീല. അവരുടെ സ്നേഹം, പ്രണയം. വിവിധ ഛായകളിലുള്ള മറ്റു കഥാപാത്രങ്ങൾ. ചെറിയ വലിയ തിരിച്ചറിവുകളിലേക്ക് എത്തിക്കുന്ന ഒരു ചെറിയ നോവൽ അനുഭവം.
"പണ്ട് നീ എന്നെ എന്നും പെണ്ണേ എന്നാണ് വിളിച്ചിരുന്നത്. അത് ഓര്‍മ്മിക്കുന്നുണ്ടോ? ആ വിളി മാറ്റിക്കിട്ടാനായാണ് ഞാന്‍ ആണായി അഭിനയിച്ചത്. നിന്റെ പെണ്ണും നിന്റെ ആണും ഞാനായിത്തീര്‍ന്നു'’
ആണ് പെണ്ണിനേയും പെണ്ണ് ആണിനേയും സ്നേഹിക്കണമെന്ന അലിഖിത നിയമത്തിൽ നമ്മുടെ സമൂഹം കുടുങ്ങിക്കിടന്ന കാലത്താണ് മാധവിക്കുട്ടി ഈ പുസ്തകം എഴുതുന്നത്. സ്വവർഗാനുരാഗത്തെ പറ്റി പരസ്യമായി ചർച്ച ചെയ്യാൻ പോലും അന്നത്തെ സമൂഹം വിസമ്മതിച്ചിരുന്നു. കല്യാണിക്കുട്ടിക്ക് തന്റെ ബാല്യകാല സുഹൃത്തായ ഷീലയോട് തോന്നുന്ന പ്രണയം. പക്ഷെ സമൂഹം നിർവചിച്ച ചട്ടക്കൂടിൽ കുടുങ്ങി ആ പ്രണയം അവർക്ക് രഹസ്യമാക്കി വെക്കേണ്ടി വരികയും പിന്നീട് വീട്ടുകാർ കണ്ടെത്തിയ ആണിനെ വിവാഹം കഴിക്കേണ്ടിയും വന്നു. എന്നാൽ അവരുടെ വിവാഹ ജീവിതം ഒരിക്കലും പൂർണമായിരുന്നില്ല. കല്യാണിക്കുട്ടി വിവാഹമെന്ന ചട്ടക്കൂടിൽ താൻ സന്തുഷ്ടയല്ല എന്നു സമൂഹത്തിനോട് വിളിച്ചു പറഞ്ഞു. ഷീല അല്ലാതെ മറ്റൊരാളുടെ കുഞ്ഞിനെ ഉദരത്തിൽ വഹിക്കാൻ കഴിയില്ല എന്ന അവളുടെ നിലപാടും ഗർഭഛിദ്രവും വിവാഹബന്ധം പൊട്ടിച്ചെറിയലും അവളെ യാഥാസ്ഥിക സമൂഹത്തിന്റെ മുന്നിൽ ധിക്കാരിയാക്കി. ഷീലയാകട്ടെ സമൂഹത്തിന്റെ മുന്നിൽ അധിക്ഷേപിക്കപ്പെടുമോ എന്ന തോന്നലിൽ വെറുമൊരു അഡ്ജസ്റ്റിമെന്റിൽ സ്വന്തം വിവാഹ ജീവിതം മുന്നോട്ടു കൊണ്ടുപോയി. പുറമെ മാതൃകാ ദമ്പതികളും ഉള്ളിൽ രണ്ടു ധ്രുവങ്ങളിൽ ജീവിക്കുന്ന രണ്ടുപേർ. സമൂഹം നിർവചിക്കുന്ന നിയമങ്ങൾ ആണ് ഷീലയെയും കല്യാണിക്കുട്ടിയെയും നിസ്സഹായരാക്കിയത്. കാലത്തിനു മുന്നേ സഞ്ചരിച്ച എഴുത്തുകാരി എന്ന പേര് അന്വർത്ഥമാക്കുന്നത് തന്നെയാണ് ഈ പുസ്തകവും.
reread once again.... 'പണ്ട് നീ എന്നെ എന്നും പെണ്ണേ എന്നാണ് വിളിച്ചിരുന്നത്. അത് ഓർമ്മിയ്ക്കുന്നുണ്ടോ?' അവൾ ചോദിച്ചു. 'ആ വിളി മാറ്റിക്കിട്ടാനാണ് ഞാൻ ആണാ��ി അഭിനയിച്ചത്. നിന്റെ പെണ്ണും നിന്റെ ആണും ഞാനായിത്തീർന്നു'. പണ്ട് കുട്ട്യോളൊന്നും ഇത് വായിയ്ക്കണ്ട എന്ന് പറഞ്ഞു സ്കൂൾ ലൈബ്രറിയിൽ നിന്ന് ഈ ബുക്ക് മാറ്റിയെന്നറിഞ്ഞപ്പോൾ ഞാൻ നോട്ടമിടുകയും കണ്ടെത്തുകയും ചെയ്ത ബുക്ക് ആണ്. എത്രയെത്ര തവണ വായിച്ചിരിയ്കുന്നു. ഇന്നേവരെ മടുപ്പു തോന്നിയിട്ടില്ല. ലസ്ബിയൻ സാഹിത്യത്തിന്റെ അനന്തസാധ്യതകളെ ഒരുപക്ഷെ മലയാളത്തിൽ ആദ്യമായി ഉപയോഗിച്ച എഴുത്തുകാരി കമല ദാസ് എന്ന മാധവിക്കുട്ടിയായിരിയ്ക്കും... കല്യാണിക്കുട്ടിയും ഷീലയും ...
a lesbian love story.Well,thats a crude way of saying it but thats what it is.The good premise was let down by her frosty language,I would say.A strict one time read.
ചന്ദനമരങ്ങൾ:മാധവിക്കുട്ടി ************************** ഇന്നത്തെ സാഹചര്യത്തിൽ നിന്നാലോചിക്കുമ്പോൾ അത്ഭുതം തോന്നുന്നു...നമ്മുടെ സമൂഹ്യാന്തരീക്ഷത്തിൽ ഇത്തരം ഇതിവൃത്തം കൈകാര്യം ചെയ്യാനുള്ള ഒരു സ്പേസ് മുമ്പ് ഉണ്ടായിരുന്നല്ലോ എന്നോർത്താണ് ആ തോന്നൽ..പ്രകൃതിയുടെ ചില നിയതികൾ പ്രകൃതി വിരുദ്ധമെന്ന പഴയ ലേബലിൽ ഉൾപ്പെടുത്തി നിരാകരിക്കുന്നതിൽ നിന്നും മാറി അതിനെ ക്രൂരമായ രീതിയിൽ തന്നെ നേരിട്ടു അടിച്ചൊതുക്കാനുള്ള മനോഗതിയിലേക്കു നാം ഇന്ന് വളര്ന്നു(?) കഴിഞ്ഞല്ലോ...ഞാൻ ചിന്തിക്കുന്നത് മാത്രമാണ് യഥാർത്ഥ സംസ്കാരമെന്നും എന്റെ ചിന്തകൾക്ക് തെറ്റെന്നു തോന്നുന്ന എന്തും മറ്റുള്ളവർ ചിന്തിക്കാൻ പാടില്ലെന്നും അങ്ങിനെ ചിന്തിച്ചാൽ അതിനെ കായികമായി നേരിടാൻ പോലും ഞാൻ തയ്യാറാണെന്ന് ചിന്തിക്കുന്നിടം വരെ ഇന്ന് നാം സംസാകാര(?)സമ്പന്നനായിരിക്കുന്നു..അതിനെതിരെയുള്ള ഒരു ചാട്ടുളിയാണ് ഈ പുസ്തകം..അതോടൊപ്പം ചിരിച്ചു കൊണ്ട് ഫോട്ടോക്ക് പോസ് ചെയ്താൽ സന്തുഷ്ട കുടുംബമായെന്ന ആധുനിക സങ്കല്പങ്ങളെ പറ്റി ഒരു ഓർമപ്പെടുത്തൽ കൂടിയുണ്ട് ഈ രചനയിൽ...സ്വന്തമെന്ന വളയത്തിനുള്ളിൽ കിടന്നു നിഷ്കളങ്ക മാതൃസ്നേഹം പോലും നിരാകരിക്കുന്ന ഇന്നത്തെ യുവതയുടെ ഒരു പരിച്ഛേദം കൂടി ഈ രചനയുടെ വരികൾക്കിടയിലൂടെ കടന്നുവരുന്നുണ്ട്. കപടസദാചാര ചിന്തകൾ കൊണ്ടു വിവേകത്തിനു വിലയിടാത്തവർക്കു നല്ല വായനാനുഭവം നൽകുന്ന ചെറിയ കൃതി.... കമല സുരയ്യ എന്ന മലയാളത്തിന്റെ സ്വന്തം മാധവിക്കുട്ടി എന്നും ഒഴുക്കിനെതിരെ നീന്തി യവരായിരുന്നു എന്നു വീണ്ടും വീണ്ടും നമ്മളെ ഓര്മപ്പെടുത്തുന്നുണ്ട് ഈ ലഘുനോവൽ..ഒന്നുറപ്പാണ് പ്രകൃതിയുടെ തീരുമാനമുണ്ടെങ്കിൽ കല്യാണികുട്ടിമാർ ഇനിയും പ്രണയിക്കും..ആരെതിർത്താലും അതിനെതിർക്കാൻ കഴിയാതെ ഷീലമാർ നിശബ്ദ പ്രണയിനികളായി ഇനിയുമുണ്ടാകും....
Literally one of the best stories i ever read. This is the kinda book that i always wanted to read and when i read i was speechless.
I loved the way she wrote the characters and i could feel like theyre two different personalities and perspectives rather than the author tryna be both person. Thats where it stands out.
The love and self discovery was quite satisfying, as expected and as it should be. She used very simple language, but that didnt stop her from conveying deeper meaning to the readers.
Honorable mention: the art works were awesome, whomever did it, i appreciate your work.
മാധവിക്കുട്ടി രചിച്ച നല്ല ക്ലാസിക് ടച്ച് ഉള്ള ഒരു ലെസ്ബിയൻ നോവൽ ആണ് ചന്ദന മരങ്ങൾ.കല്യാണി ഷീല എന്നീ രണ്ടു യുവതികളുടെ സൗഹൃദത്തിലൂടെ യാണ് കഥ വികസിക്കുന്നത്... പതിയെ പതിയെ ആ സൗഹൃദം പ്രണയത്തിലേക്ക് പതിക്കുന്നു. പക്ഷേ ഒന്നിക്കാൻ ആവാതെ രണ്ടുപേരും രണ്ടു ദിശയിലേക്കാണ് പറക്കുന്നു. വർഷങ്ങൾക്കുശേഷം വീണ്ടും കണ്ടുമുട്ടുമ്പോൾ രണ്ടുപേരുടെയും വിവാഹ ജീവിതം ശൂന്യമായിരുന്നു. മാധവിക്കുട്ടിയുടെ ഭാഷ വളരെ മനോഹരമാണ് ഈ നോവലിൽ.
Content warning ⚠️ First of all, I recommend this book only to adult readers (18+). Like most of Madhavikutti's books, this one also has strong emotional elements that keep us hooked and take us on an emotional rollercoaster. This book deals with mature themes such as identity, desire, love, social pressure, and the struggle for independence. Rating ⭐ ⭐ ⭐ #chanthanamarangal #madhavikutty #bookstagram #fiction #adultfiction
മലയാളി ഇന്നുവരെ അനുഭവിക്കാത്ത സ്ത്രൈണാനുഭവത്തിന്റെ പച്ചയായ ആവിഷ്കാരം. മാധവിക്കുട്ടിയുടെ വാഴ്ത്തപ്പെടുകയും അതേപോലെ അടിച്ചമർത്തപ്പെടുകയും ചെയ്ത നോവലാണിത്. ഷീല- കല്യാണിക്കുട്ടി തമ്മിലുള്ള സൗഹൃദവും പ്രണയവും കാമവും എങ്ങനെ അവരുടെ വ്യക്തിജീവിതത്തെ മാറ്റിമറിക്കുന്നുവെന്ന് ഇതിൽ വിശദമായി എഴുതിയിരിക്കുന്നു. വേറിട്ട ഒരു വായനാനുഭവം തന്നെ ആയിരിക്കും ഈ പുസ്തകം സമ്മാനിക്കുക.
നിന്റെ ഉള്ളു ചികഞ്ഞു നിന്റെ രഹസ്യങ്ങളെ അന്വേഷിച്ചു കണ്ടെത്തുന്നതുകൊണ്ടാണോ നിന്റെ കണ്ണിൽ ഞാനൊരു ദുഷ്ടജീവിയായത്? നീ ..... ആരാണെന്ന് എനിക്കറിയാം. എനിക്കറിയാമെന്നു നിനക്കറിയാം. എനിക്കറിയാമെന്നു നിനക്കാറിയാമെന്നു എനിക്കറിയാം.
A lesbian novel. Kamala Das beautifully portrayed the erotic relationship between two childhood friends. The novel finally ends with the realisation of Sheela about her real identity and her desire to kalyanikutty.
സ്വവർഗ രതി എന്ന പ്രതിഭാസത്തെ മറകളില്ലാതെ പ്രേക്ഷകരിലേക്ക് നോവലിസ്റ്റ് എത്തിക്കുന്നു.... ഇത് എഴുതിയ കാല ഘട്ടത്തിൽ ഏറെ വിവാദം നേരിട്ടിരിക്കുമെന്ന് കരുതാം.... കാലത്തിനു മുൻപേ സഞ്ചരിച്ച ഒരു കൃതി...!!!!
ഒരു ചെറിയ നോവൽ. ഷീലയും , കല്യാണികുട്ടിയും. ഒരു പക്ഷേ ചന്ദനമരം പരാന ഭോജി എന്ന് പറയുന്ന പോലെ ഇവിടെ ഒരാൾ (ഷീല) ഇല്ലെങ്കിൽ മറ്റൊരാൾ (കല്യാണി) ഇല്ല എന്ന് പറയാൻ മാധവിക്കുട്ടി ശ്രമിച്ചിരിക്കാം.