P Surendran depicts the life and times of C K, a communist leader. Greeshmamapini is set in the backdrop of the life and struggles of V S Achuthanandan.
'വി എസ് ഒരു നോവലാകുന്നു' എന്ന ടാഗ് ലൈനുമായി വരുന്ന ഒരു നോവലിന് ചില ചരിത്രപരമായ ഉത്തരവാദിത്വങ്ങൾ ഉണ്ട് .അത്തരം നോവലുകൾക്ക് ഭാവനയുടെ വർണ്ണചിറകിൽ എന്ത് അശ്ലീലവും എഴുതാൻ സാധിക്കില്ല .അത് കൊണ്ട് ഇത്തരം ആഭാസങ്ങളെ നോവൽ ആയി പരിഗണിക്കുന്നതിൽ ബുദ്ധിമുട്ടുണ്ട് .അമാനവർക്കും ആർ എം പിക്കാർക്കും യഥാർത്ഥ കംമ്യൂനിസ്ടുകൾക്കും ഇത് ഒരു വേദ പുസ്തകം ആക്കാവുന്നതാണ് . നോവലിൽ നിന്നും ചീന്തിയ ഒരേട് "അദ്ദേഹം വീട്ടിൽ താമസം തുടങ്ങി 4 നാൾ കഴിഞ്ഞപ്പോൾ പാർട്ടി വാഹനത്തിൽ ഒരു പെൺകുട്ടി വന്നു .ശരീരാവയവങ്ങളുടെ മുഴുപ്പും ഭംഗിയുമെല്ലാം തുറിച്ചു നിൽക്കുന്ന വേഷവും പാവയുടെത് പോലുള്ള കൌതുകം തോന്നിക്കുന്ന മുഖവും ഉള്ള ഒരുവൾ .അദ്ദേഹത്തെ മസ്സാജ് ചെയ്യാനും ആവും വിധം രസിപ്പിക്കാനുമായി പാർട്ടി അയച്ചതായിരുന്നു അവളെ .വെളുത്ത തുടുത്ത മുഖത്തിന്റെ കുട്ടിത്തതിലെക്ക് നോക്കിയപ്പോൾ അദ്ദേഹം വേറൊന്തോക്കെയോ ഓര്ത് പോയി.ഒരു മുത്തച്ഛനു പേരകുട്ടിയോട് തോന്നുന്ന കൌതുകം മാത്രമേ അദ്ദേഹത്തിനു അവളോടു തോന്നിയുള്ളൂ "