Jump to ratings and reviews
Rate this book

Andhakaranazhi | അന്ധകാരനഴി

Rate this book
കേരളചരിത്രത്തിലെ ഒരു കാലഘട്ടത്തിന്റെ നിബിഡമായ അന്ധകാരവും ഉഗ്രമായ വെളിച്ചവും നിറഞ്ഞുനില്ക്കുന്ന കൃതി. തൊട്ടുപിന്നില്‍ എപ്പോഴും ആരോ പിന്തുടരുന്നുവെന്ന ഭീതിയോടെ ജീവിക്കേണ്ടിവരുന്ന ഏകാകിയായ വിപ്ലവകാരിയുടെ ജീവിതത്തിന്റെ തീക്ഷ്ണമുദ്രകള്‍ പതിഞ്ഞിരിക്കുന്ന അതിശക്തമായ ഒരു നോവല്‍
ഇ. സന്തോഷ് കുമാർ എഴുതി 2011-ൽ പുറത്തിറങ്ങിയ മലയാള നോവൽ ആണ് അന്ധകാരനഴി.

368 pages, Paperback

First published January 1, 2011

17 people are currently reading
165 people want to read

About the author

E. Santhosh Kumar

17 books25 followers
E Santhosh Kumar is one of the leading contemporary Malayalam writers. He has won numerous awards, including that of Kerala Sahithya Academy, Andhakaranazhi, published in 2012 and recipient of 2012 Kerala Sahitya Akademy award for best novel, is considered as one of his best. E. Santhosh Kumar was born in 1969 in Pattikkadu, Kerala. He studied in Government High School, Pattikkadu, Sree Kerala Varma College, Thrissur and St. Thomas College, Thrissur. He works with National Insurance Company. His contributions has largely been in novel and short story. Galapagos, which was later published as a collection, was his first published short story. He won his first Kerala Sahitya Akademy award in 2006 for "Chavukali", a collection of short stories. This was followed up with an award for the best children's novel "Kakkara desathe urumbukal" instituted by Kerala State Children's literature Institute in 2011. In 2012, he won the prestigious Kerala Sahitya Akademy award for best novel for Andhakaranazhi.

Ratings & Reviews

What do you think?
Rate this book

Friends & Following

Create a free account to discover what your friends think of this book!

Community Reviews

5 stars
27 (18%)
4 stars
73 (48%)
3 stars
43 (28%)
2 stars
4 (2%)
1 star
2 (1%)
Displaying 1 - 16 of 16 reviews
Profile Image for Nandakishore Mridula.
1,348 reviews2,696 followers
August 16, 2020
'സഖാവേ, കങ്ങഴ നിങ്ങൾക്കൊരു പാഠവും തന്നിട്ടില്ലായിരിക്കാം. എന്നാൽ അതു വെറുതെയായിരുന്നില്ല. അതിൻ്റെ സന്ദേശം വരും തലമുറകൾക്കായി ഇനിയും ബാക്കി നിൽക്കുന്നുണ്ട്. വർഗശത്രുവിനേക്കാൾ അധമമായ സ്ഥാനമാണ് വർഗവഞ്ചകനെന്നാണ് ഞാൻ മനസ്സിലാക്കിയിട്ടുള്ളത്.'

' പുസ്തകങ്ങളിൽ വായിച്ചതായിരിക്കും അല്ലേ? ഏട്ടിലെ പശുക്കൾ...'

'എന്നാൽ ചിലപ്പോൾ അവ പുറത്തിറങ്ങി വരും. പുല്ലു മാത്രമല്ല, രക്തവും മാംസവും ഭക്ഷിക്കും. വർഗവഞ്ചകർക്കെതിരെ കലാപം നടക്കേണ്ട സമയമായിരിക്കുന്നുവെന്ന് കാലം അവരോടു പറയും.'

'ഭീഷണിയാണോ?' ശിവൻ ചിരിച്ചുകൊണ്ടു ചോദിച്ചു.

'നിങ്ങൾക്ക് എങ്ങനേയും അതെടുക്കാം. പക്ഷെ, നിലത്തുവീണ രക്തം തിരിച്ചു മുറിവുകളിലേക്കു പോവുകയില്ല.'


അറുപതുകളുടെ അവസാനം മുതൽ എഴുപതുകളുടെ മദ്ധ്യം വരെ കേരളത്തിൽ നക്സൽ പ്രസ്ഥാനം സജീവമായിരുന്നു. വർഗീസ്, അജിത, ഫിലിപ് എം. പ്രസാദ് മുതലായവരുടെ പേരുകൾ ഇമ്പാച്ചിക്കഥകളിലെ ഭീകരജീവികളുടേതെന്ന പോൽ കേട്ടുകൊണ്ടാണ് എൻ്റെ തലമുറ വളർന്നുവന്നത്. പോലീസ് സ്റ്റേഷൻ ആക്രമണവും, ജന്മിയുടെ തലയറുത്ത് മതിലിന്മേൽ കുത്തി നിർത്തലുമൊക്കെ എൻ്റെ കുട്ടിക്കാലത്തെ പ്രിയപ്പെട്ട ഭീതികഥകളായിരുന്നു. (തലയില്ലാത്ത ഒരു ജഡത്തിൻ്റെ ചിത്രം പത്രത്തിൽക്കണ്ടത് ഇന്നും ഓർമ്മയിലുണ്ട്.) സ്വാഭാവികമായും "നമ്മളെപ്പോലെ മര്യാദയ്ക്കു ജീവിക്കുന്ന" മാന്യന്മാരെ കൊന്നൊടുക്കാനിറങ്ങിയ ക്ഷുദ്രജീവികളായാണ് ഈ തീവ്രവാദികളെ അന്നു വീക്ഷിച്ചിരുന്നത്.

പോലീസ് നക്സലൈറ്റുകളെ നേരിട്ടത് അത്യന്തം മൃഗീയമായിട്ടായിരുന്നു. ഏറ്റുമുട്ടൽ കൊലകളും, ലോക്കപ്പിലെ ഭീകരപീഡനങ്ങളും നിത്യസംഭവങ്ങളായിരുന്നു. 1975 ൽ അടിയന്തിരാവസ്ഥയുടെ വരവോടെ പോലീസ് വാഴ്ച ഒന്നുകൂടി ശക്തിയാർജ്ജിച്ചു; നക്സലൈറ്റുകളും സഹയാത്രികരും അനുഭാവികളുമെല്ലാം ക്രിമിനലുകളായി മുദ്രകുത്തപ്പെട്ടു. പോലീസ് കസ്റ്റഡിയിലെടുത്ത പലരും അപ്രത്യക്ഷരായി. 1977 ൽ അടിയന്തിരാവസ്ഥ പിൻവലിച്ചതിനും തുടർന്നുണ്ടായ തിരഞ്ഞെടുപ്പിൽ ഇന്ദിരാഗാന്ധിയടക്കം കോൺഗ്രസ് എട്ടുനിലയിൽപ്പൊട്ടിയതിനും ശേഷമാണ് ഇന്ത്യൻ ജനാധിപത്യത്തിനുണ്ടായ അപചയത്തിൻ്റെ പൂർണ്ണചിത്രം പലരും അറിയാനിടയായത്. അപ്പോഴേക്കും നക്സലിസം ഒരു പ്രസ്ഥാനമെന്ന നിലയിൽ തകർന്നു ഛിന്നഭിന്നമായിരുന്നു. തുടർന്ന്, അത് ഛത്തീസ്ഗഢ് മുതൽ ആന്ധ്ര വരെ നീണ്ടുകിടക്കുന്ന "ചുവന്ന ഇടനാഴി''യിലെ കാടുകളിലെ ഒരു ഒളിപ്രസ്ഥാനമായി മാറി. ഇന്ന് കേരളത്തിൽ പോലീസിന് ബലിയാടാക്കാൻ ഇടക്കിടെ ചില ചെറുപ്പക്കാരെ സമ്മാനിക്കുന്നുണ്ടെന്നതല്ലാതെ, മാവോയിസത്തിന് വലിയ വേരോട്ടമില്ല.

വിപ്ലവം തൊട്ടപ്പുറത്തെ അങ്ങാടിക്കവലയിൽ എത്തിയിരിക്കുന്നു എന്ന വിശ്വാസത്തിൽ ആദർശധീരരായ ഒരു കൂട്ടം ചെറുപ്പക്കാർ തിളയ്ക്കുന്ന രക്തവുമായി കേരളത്തിലെ സാമൂഹ്യരംഗത്ത് രക്തരൂക്ഷിതമായി ഇടപെട്ട ആ കാലഘട്ടത്തെ പശ്ചാത്തലമാക്കി ഇ. സന്തോഷ്കുമാർ എഴുതിയ നോവലാണ് 'അന്ധകാരനഴി'. (ഇതിന് 2012ൽ കേരള സാഹിത്യ അക്കാദമി അവാർഡു ലഭിച്ചിരുന്നു.) ഒട്ടും പ്രകടനപരമല്ലാതെ ഒരു രാഷ്ട്രീയനോവൽ എങ്ങനെ എഴുതാം എന്നതിൻ്റെ ഉത്തമ ഉദാഹരണമാണ് ഈ കൃതി. എം ടി പണ്ടു പറഞ്ഞതുപോലെ, എഴുതാപ്പുറങ്ങളിലാണ് ഇവിടെ കഥയിരിക്കുന്നത്; എഴുത്തുകാരൻ വാക്കുകൾക്കും വരികൾക്കുമിടയിൽ വിടുന്ന അർത്ഥഗർഭമായ മൗനങ്ങളിൽ. അത് അനുവാചകൻ എങ്ങനെ വായിച്ചെടുക്കുന്നു എന്നുള്ളതിലാണ് കൃതിയുടെ ജയവും പരാജയവും കുടികൊള്ളുന്നത്.

"കങ്ങഴ സംഭവം" എന്ന പേരിൽ അറിയപ്പെടുന്ന ഒരു തലവെട്ടു കേസിൽ മുഖ്യപ്രതിയായ ശിവൻ പുല്ലാനിയിലെ ഒരു ആളൊഴിഞ്ഞ തുരുത്തിൽ, "കരടിച്ചാച്ചൻ" എന്നറിയപ്പെടുന്ന പഴയകാല നക്സൽ നേതാവിൻ്റെ വസതിയിലെത്തുന്നതോടെയാണ് നോവൽ ആരംഭിക്കുന്നത്. എന്നാൽ ഈ തുരുത്തും, അവിടുത്തെ അന്തേവാസികളും ഒരു ദുസ്വപ്നത്തിൻ്റെ ഭ്രമാത്മക അന്തരീക്ഷമാണ് ശിവനു നൽകുന്നത്. കരടിച്ചാച്ചൻ രംഗത്തു വരുന്നേയില്ല. അയാളുടെ കയ്യാളായ പാപ്പിച്ചാച്ചനും, അയാളുടെ വലംകയ്യായ അയ്യക്കുരു എന്ന ഊമയായ പണിയനുമാണ് തുരുത്തു ഭരിക്കുന്നത്. അവർ ജീവിക്കുന്നതോ, കാട്ടിലെ തടി മുറിച്ചുവിറ്റു കൊള്ളലാഭമുണ്ടാക്കിയും. എന്തിനെ തകർക്കാനാണോ ഒരു നോട്ടപ്പുള്ളിയായത്, താൻ അതേ സംവിധാനത്തിൻ്റെ ഭാഗമായി മാറുകയാണെന്ന് ശിവൻ മനസ്സിലാക്കുമ്പോഴേക്കും സമയം ഏറെ വൈകിയിരുന്നു.

ശിവൻ്റെ കഥയ്ക്കു സമാന്തരമായി നീങ്ങുന്നു ശ്രീനിവാസൻ്റെ കഥ. വിപ്ലവമാസികയായ 'മുക്തിപഥത്തിൽ' കവിതയെഴുതിയതു മൂലം നക്സൽ സഹയാത്രികനാകുന്ന അയാൾ, ശിവന് ഒളിത്താവളമൊരുക്കുകയും അയാൾക്കു പകരം പോലീസ് പിടിയിലാവുകയും ചെയ്യുന്നു. അയാളുടെ ഭാര്യ ശകുന്തളയുടെ നിതാന്തമായ അന്വേഷണങ്ങൾ ശ്രീനിവാസനെ കണ്ടെത്തുന്നതിൽ വിജയിക്കുന്നില്ല; യാതൊന്നും ബാക്കി വെക്കാതെ അപ്രത്യക്ഷരാവുന്നവരുടെ പട്ടികയിൽ ഒരാൾ കൂടി അങ്ങനെ ചേരുന്നു.

ഈ കഥ ഇങ്ങനെ നേരെ ചൊവ്വേ പറഞ്ഞു പോയാൽ അതു തികച്ചും സാധാരണമായേനെ. എന്നാൽ ആഖ്യാനശില്പത്തിൻ്റെ അപൂർവ്വത കൊണ്ടാണ് കഥാകാരൻ നമ്മെ ആകർഷിക്കുന്നത്. ശിവൻ്റേയും ശ്രീനിവാസൻ്റേയും കഥ ഇടകലർത്തി നെയ്യുന്നതിലൂടെ, സ്ഥലകാലങ്ങൾക്ക് മനപ്പൂർവ്വം ഋജുത നിഷേധിക്കുന്നു സന്തോഷ്കുമാർ; കാലം പലപ്പോഴും അനുസരണയില്ലാത്ത ഒരു കുരങ്ങനെപ്പോലെ മുന്നോട്ടും പിന്നോട്ടും ചാടുന്നു. ശിവൻ ഒളിവിൽത്താമസിക്കുന്ന സ്ഥലങ്ങളുടെ സൂക്ഷ്മമായ വർണ്ണന അവയെ യാഥാതഥ്യത്തിൻ്റെ ലോകത്തു നിന്നും പുറത്തുനിർത്തുന്നു: തുരുത്തും അവിടുത്തെ താമസക്കാരുമാകട്ടെ, ഒരു ബെർഗ്മാൻ ചിത്രത്തെ ഓർമ്മിപ്പിക്കും വണ്ണം ഭ്രമാത്മകമാണ്.

സാഹിത്യം വിപ്ലവത്തെ പിറകോട്ടു നടത്തുന്നു എന്നു വിശ്വസിക്കുന്ന ശിവനും, കഥയും കവിതയുമെഴുതിയതിൻ്റെ പേരിൽ വേട്ടയാടപ്പെടുന്ന ചിത്രഭാനുവും ശ്രീനിവാസനും രണ്ടു കാഴ്ചപ്പാടുകളുടെ പ്രതിനിധികളാണ്. ഈ ആസ്വാദനത്തിന് തുടക്കത്തിൽ ഉദ്ധരിച്ച സംഭാഷണശകലം "ഏട്ടിലെ പശുക്കളു''ടെ ശക്തിയെക്കുറിച്ചുള്ള ഗ്രന്ഥകാരൻ്റെ മാനിഫെസ്റ്റോ ആയിക്കരുതുന്നതിൽ തെറ്റില്ലെന്നു തോന്നുന്നു: നോവലിലെ അവസാനത്തേതിനു മുൻപുള്ള അദ്ധ്യായം ഈ കണ്ടെത്തലിനെ പിൻതാങ്ങുന്നുമുണ്ട്‌.

തീക്കൊള്ളി അതിവേഗത്തിൽ വായുവിൽ ചുഴറ്റുമ്പോൾ നാം ഒരു വൃത്തം കാണുന്നു. ഇതാണ് "അലാതചക്രം''. യഥാർത്ഥത്തിൽ ഇങ്ങനെയൊന്നില്ല; നമ്മുടെ മസ്തിഷ്കമാണ് അങ്ങനെയൊന്നുണ്ടാക്കിയെടുക്കുന്നത്. ബുദ്ധദർശനത്തിൽ, ജീവിതത്തിൻ്റെ ഭ്രമാത്മകതയെ സൂചിപ്പിക്കാൻ ഒരു രൂപകമായി ഇത് ഉപയോഗിക്കുന്നു. നോവലിൻ്റെ അവസാന അദ്ധ്യായത്തിൽ ഒരു പൂർണ്ണവൃത്തം വരയ്ക്കാൻ സന്തോഷ്കുമാർ ഉപയോഗിക്കുന്നത് ഈ ബിംബമാണ്. ഈ ആഖ്യായികയെ അസാധരണത്വത്തിൻ്റെ തലത്തിലേക്ക് ഉയർത്തുന്നത് ഈ അന്ത്യഖണ്ഡമാണ്.
Profile Image for Arun Divakar.
830 reviews422 followers
February 23, 2014
Before I begin writing about this book, there is a little bit of political history about India that you should know of. This slice is about armed insurrection that in Indian context is named 'Naxalism'. The term traces its name from a small village in West Bengal where in the late 1960's, the first seeds of revolt against the corrupt landlords and the state was sown. Those involved in the movement were termed Naxalites and they trod a path of brutal armed retaliatory measures against oppression. The 60's and early 70's saw the rise of this force across the nation and it found echoes among the youth who were crying out for freedom and liberty. While the mainstream communist party was more pacifist in nature, the ultra revolutionaries among them took the Maoist route. It was a political movement that held the nation in thorns until swift, decisive police action crippled it. The lack of a strong leadership cadre also speeded up its decline for the movement split into fragments which lacked the collective strength to defy anything. I have read accounts of former Naxalites who called the ensuing period of chaos as disillusionment. Their belief systems, ideologies and theories were like dust later and most of them abandoned these paths. However, there still exists some pockets in India where these groups hold sway but it has never grown in stature like before.

The sense of disillusionment is what is explored in detail through this novel. The narrative moves through the life of two men : Shivan and Sreenivasan. Shivan is a true revolutionary, one who never hesitates to eliminate whatever stands in the path of victory for his ideals. He is sustained only by a fire in his belly and never by materialistic ideas or things. He shuns love and softer emotions and beliefs only in the blossoming of the red flower of the revolution. Sreenivasan on the other hand is a gentle soul, a struggling poet and an even more struggling husband. Making ends meet is his ultimate goal in life. In this daily humdrum, he does however find time for poetry and writing which finally lands him up among the revolutionaries. Shivan is a hunted man by this time, he is on the run from the law for a controversial murder and Sreenivasan in his blind respect for the comrade grants him shelter at his own house. The one thing most notable about Shivan is that he has the Midas touch in reverse for wherever he goes, he leaves behind a trail of desolation. Sreenivasan is arrested and never heard of again and Shivan goes into exile. What follows is a transformation for Shivan into a feudal lord while our dear old poet becomes a sliver of memory. It is a cruel joke that the author visits on these two characters !

I can only marvel at the storytelling skill of Santhoshkumar for the way he transforms these characters. The shift of Sreenivasan from a flesh and blood person to a memory is swift yet subtle. We only think of him again through the mind of his devastated wife Shakuntala who then struggles to pull the weight of the family along. The transformation of Shivan on the other hand is slow but brutal. For want of a better analogy I can call his change somewhat similar to that of Walter White in Breaking Bad and it is as violent as that. However what does stand out is that setting in of disillusionment with the revolutionary ideals and beliefs and how finally the character sheds it all off and walks away. It is also a rather vivid sketch of Kerala in the early 70's. A brilliant novel !
Profile Image for Babu Vijayanath.
129 reviews9 followers
Read
November 29, 2021
അന്ധകാരനഴി(2011) ഇ സന്തോഷ്കുമാർ
2012 കേരള സാഹിത്യ അക്കാദമി അവാർഡ് ലഭിച്ച കൃതി. അഞ്ച് ഭാഗങ്ങളും 32 അധ്യായങ്ങളുമായി 368 പേജൊളം വരുന്ന കൃതി. നകസലിസവും അതിൻറെ അപചയങ്ങളുമാണ് ഈ കൃതിയുടെ വിഷയം
ഒരു പാവം കവിയുടെയും കവിതയും കഥയും നമ്മെ യാഥാർത്ഥ്യങ്ങളിൽ നിന്നകറ്റുമെന്ന ചിന്താഗതിയുള്ള ശിവൻ എന്ന നക്സൈലൈറ്റുമാണ് പ്രധാനകഥാപാത്രങ്ങൾ.
ഭരണകൂടം ഇവരെവേട്ടയാടുകയും ഉപയോഗിക്കുകയും ചെയ്യുന്നതെല്ലാം ഇതിൽ വിശദീകരിക്കുന്നു. പോലീസിനാൽ മർദ്ദിക്കപ്പെട്ട് കാണാതാവുന്ന ശ്രീനിവാസനെ കണ്ടുപിടിക്കാൻ ശ്രമിക്കുന്ന ഭാര്യ ശകുന്തള, ചിന്താഗതികളും ആശയങ്ങളും നഷ്ടപ്പെട്ടു ഇരയ്ക് വേണ്ടി പോരുതി അവസാനം വേട്ടക്കാരനായും ഒറ്റുകാരനായും മാറുന്ന കഥാപാത്രങ്ങൾ നമ്മെ വളരെയേറെ ചിന്തിപ്പിക്കും.നിഗൂഢമായ തുരുത്താണ് ഈ നോവലിലെ മറ്റൊരു ആകർഷണീയത. നിഗൂഢത നിറഞ്ഞ ഈ നോവൽ എനിക്ക് വളരെ ഇഷ്ടപ്പെട്ടു. വായിച്ചു കഴിഞ്ഞും അതിലെ കഥാപാത്രങ്ങൾ മനസ്സിൽ നിന്നും പോയില്ല. ശിവനും ചിത്രനും അയ്യകുരുവും എല്ലാം ചിന്താ മണ്ഡലത്തിൽ പിന്നയും വരുന്നുണ്ടായിരുന്നു.
Profile Image for Athul.
38 reviews6 followers
February 20, 2022
കഥയുടെ ഒരു സ്റ്റാർ നല്ല കുറെ വാക്യങ്ങളെ കൊണ്ടും അടുത്ത ഒരു സ്റ്റാർ ഇതിലെ ശകുന്തള എന്ന കഥാപാത്രത്തിന്റെ ആർക്ക് കൊണ്ടാണ്. ബാക്കി ആകർഷിക്കാൻ മാത്രം, നരച്ചു പഴകിയ കുറച്ച് കഥാപാത്രങ്ങളും കഥാസന്ദർഭങ്ങളും ഒരു അവസരം തന്നില്ലായെന്നതാണ് സത്യം.

പുസ്തകം വായിച്ചു കഴിഞ്ഞ് ഞാൻ സ്വയം പലയാവർത്തി ചോദിച്ചൊരു ചോദ്യം ഉണ്ട്.

എന്താണ് ഈ ഒരു കഥ കൊണ്ട് ഉദ്ദേശിക്കുന്നതെന്ന്?

ഈ കഥയുടെ തീം, മനുഷ്യൻ സാഹചര്യത്തിൽ എങ്ങനെ സ്വയമറിയാതെ മാറി മറ്റൊരു വ്യക്തിയായി ഉരുത്തിരിയുന്നു എന്നാണ് എനിക്ക് തോന്നിയത്. പക്ഷെ അത് കുറച്ചു കൂടി കുറഞ്ഞ വാക്കുകളിൽ ലളിതമായും അവതരിപ്പിച്ചുകൂടെ എന്ന് പലപ്പോഴായി തോന്നി.

രണ്ട് സമാന്തര കഥകൾ പരസ്പരം ഒരു കഥാപാത്രത്തിന്റെ നൂലിഴകൊണ്ട് ബന്ധപ്പെട്ട് മുന്നോട്ട് പോകുന്ന കണ്ടപ്പോൾ എന്തിലേക്കാണ് പോകുന്നതെന്ന് സ്വാഭാവികമായും ഞാൻ ആലോചിച്ചു. സിനിമ, മുഖ്യധാര കഥകൾ, നോവലുകൾ ഒക്കെയുടെ ഒരു സ്വാധീനം നിമിത്തം ഒരു അവസാനം ഞാനും കാത്തിരുന്നു. എന്നാൽ അത് വല്യ അബദ്ധം ആയെന്ന് പിന്നീടാണ് മനസ്സിലായത്.

പലപ്പോഴും നിർത്തണം എന്ന് തോന്നിയപ്പോഴും എന്തോ ഒരു പ്രതീക്ഷ ആണ് എന്നെ മുന്നോട്ട് നയിച്ചത്. പക്ഷെ അവതരണത്തിലെ ഒരു മെല്ലെപോക്ക് ആസ്വാദനത്തെ നന്നായി ബാധിച്ചു.

അമിതപ്രതീക്ഷ ഇല്ലാതെ വായിച്ചാൽ ചിലപ്പോൾ ഇഷ്ടപ്പെട്ടേനേ.
Profile Image for Jubair Usman.
38 reviews1 follower
February 14, 2020
ശ്വാസ നിശ്വാസങ്ങൾ പോലും അധികാരച്ചരടുകളാൽ നിയന്ത്രിതമായിരുന്ന അടിയന്തരാവസ്ഥക്കാലം. ആ ഇരുണ്ട നാളുകളിൽ വിപ്ലവത്തിന്റെ വസന്തം തേടിയിറങ്ങിയ ഒരു കൂട്ടം മനുഷ്യരുടെ കഥയാണ് അന്ധകാരനഴി.

വിപ്ലവത്തെ കുറിച്ചുള്ള 'സൈദ്ധാന്തികരുടേയും' കാല്പനികരുടേയും കാഴ്ച്ചപ്പാടുകൾ ഒരു പ്രധാന പ്രമേയമായി നോവലിൽ വരുന്നുണ്ട്. പിന്തുടരുന്ന പ്രത്യയശാസ്ത്രത്തിലുള്ള അന്തമായ വിശ്വാസത്താൽ കാഴ്ച നഷ്ട്ടപ്പെട്ട ശിവൻ.. സമരക്കാരുടെ മാഗസിൻ വായിച്ച് താനിതു വരെ നെയ്തുകൂട്ടിയ 'അർഥമില്ലാ' കവിതകളെയെല്ലാം കത്തിച്ചു കളയാൻ ശ്രമിക്കുന്ന ശ്രീനിവാസനെന്ന കാല്പനിക കവി.. തന്റെ നോവുന്ന ശരീരത്തെ ഭയത്തോടെ കാണുന്ന ഒറ്റുകാരനാകേണ്ടി വരുന്ന പത്രപ്രവർത്തകൻ, നോവലിൽ ഇങ്ങനെ നിരവധി കഥാപാത്രങ്ങളുണ്ട്.

ഓരോ കഥാപാത്രത്തിനും ഏറെക്കുറേ വ്യക്തമായ ആർക്ക് രചയിതാവ് നൽകുന്നുണ്ട്. വിപ്ലവം സ്വപ്നം കണ്ടു നടന്നവരിലുണ്ടാകുന്ന പരിവർത്തനങ്ങളും അവർ ചെന്നെത്തുന്ന ചില തുരുത്തുകളും പലപ്പോഴും വായനക്കാരനെ തകർത്തു കളയും. ഓരോ മനുഷ്യനും സ്വാനുഭവങ്ങളാൽ പടുത്തുയർത്തുന്ന അവന്റേതു മാത്രമായ യാഥാർത്ഥ്യങ്ങളുടെ ലോകങ്ങളുണ്ട്. ചുറ്റുമുള്ള കാഴ്ച്ചകളാൽ ഓരോ നിമിഷവും ഉടച്ചു വാർക്കപ്പെടുന്ന ആ യാഥാർത്ഥ്യ ബോധങ്ങളുടെ അമ്പരപ്പിക്കുന്ന പരിണാമ യാത്രകളാണ് ഓരോ കഥാപാത്രവും വായനക്കാരനു നൽകുന്നത്. (അതേ സമയം മുഖ്യ കഥാപാത്രത്തിന്റെ നിലപാടു മാറ്റങ്ങൾ കുറച്ചു കൂടി smooth ആയി അവതരിപ്പിക്കേണ്ടതുണ്ടെന്ന് തോന്നി.)

നോൻലീനിയർ ഫോർമാറ്റിൽ മുന്നോട്ട് പോകുന്ന, ഉദ്വേഗമുണർത്തുന്ന എഴുത്താണ് നോവലിനുള്ളത്. ചിലയിടങ്ങളിൽ കഥാപാത്രങ്ങളിൽ നൊടിയിടയിൽ വന്നു പോകുന്ന ചില ഓർമ്മകൾ, കറങ്ങിത്തിരിഞ്ഞു പല ബിന്ദുക്കളിൽ വീണ്ടുമെത്തിച്ചേരുന്ന രചനാ രീതി, ഇതെല്ലാം ഒരു സിനിമക്കാഴ്ച്ചയെന്ന പോലെ രസിപ്പിക്കും.

എതിർശബ്ദങ്ങൾക്ക് സെൻസറിങ്ങേർപ്പെടുത്തുന്ന, രാഷ്ട്രീയാന്തത വളർന്നു വരുന്ന ഈ നാളുകളിൽ ഏതാണ്ടൊരു ദശകം പ്രായമാകുമ്പോഴും പ്രസക്തമാണീ കൃതി.
Profile Image for Akhil Gopinathan.
101 reviews15 followers
May 29, 2025
അന്ധകാരനഴി എന്ന വാക്കിന്റെ അർത്ഥം ഇരുട്ടിൻ്റെ തടാകം എന്നാണ്. നോവലിലെ കേന്ദ്ര കഥാപത്രം ആയ ശിവൻ എത്തിപ്പെടുന്ന തുരുത്തിനെ സൂചിപ്പിക്കാൻ ആയിരിക്കാം ഇങ്ങനെയൊരു പേര് സ്വീകരിച്ചത്. വളരെയധികം കഥാപാത്രങ്ങൾ ഒന്നും ഇല്ലാതെ തന്നെ കേരള ചരിത്രത്തിലെ ഇരുണ്ട ഒരു ദശാബ്ദത്തെ വളരെ നന്നായി വരച്ചു വെക്കുകയാണ് ഇവിടെ. ശിവൻ എന്ന വിപ്ലവകാരിക്ക് നാട്ടിൽ നിന്നും മാറി നില്കേണ്ടതായി വരുന്നു അതിനായി അയാളെ സഹായിച്ച ആളുകളെ പോലീസ് കണ്ടെത്തുന്നതും ശിവൻ എത്തിപ്പെടുന്ന സ്ഥലവും ഒക്കെയാണ് നോവലിൽ. കാലം മാറുന്നതിനനുസരിച് ഓരോരുത്തരും അതിനോട് പൊരുത്തപ്പെടുന്നു എന്നത് അതിശയിപ്പിക്കുന്നതാണ്.

കുറച്ചു അധികം സമയമെടുത്താണ് നോവൽ വായിച്ചു തീർ���്നത്. നോൻലീനിയർ ഫോർമാറ്റിൽ പറയുന്ന കഥ ആയതുകൊണ്ട് അടുത്തടുത്ത അധ്യായങ്ങളിൽ വേറെ വേറെ കഥാപത്രങ്ങൾ ആണു , ഓരോരുത്തരിലും നിന്നും പുറത്തു വരാൻ കുറച്ച സമയം എടുത്തതുകൊണ്ട് വായന കുറച്ചു നേരത്തേക്ക് നിർത്തേണ്ടി വന്നു. പ്രത്യേകിച്ച് ശ്രീനിവാസൻ കടന്നു വരുന്ന അധ്യായങ്ങളിൽ.
Profile Image for Hemanth.
76 reviews21 followers
May 15, 2021
Good translation. A great storyline but leaves a lot of questions unanswered. The palpable disillusionment of the 'comrade' and the transformation from being oppressed to the oppressor is interesting. It also gives a great insight into the communist movement/outlook during the time of emergency and the way the State's forces are used to suppress it.
Profile Image for Arun George K David.
25 reviews1 follower
August 8, 2019
എത്രയധികം കഥാപാത്രങ്ങളാണ്.. എല്ലാവരോടും കൂടെ പോകുന്നു.. കഥ പറയുന്ന non linear രീതിയും സൂപ്പറാണ്. കവി ശ്രീനിവാസന്‍റെ വീട്ടില്‍ പോലീസ് എത്തുന്ന അദ്ധ്യായം ആണ് എന്‍റെ ഫേവറിറ്റ്.. ടാരന്റിനോ സിനിമയിലെ പോലെ ത്രില്ലടിപ്പിക്കുന്ന രംഗം..
Profile Image for Aswini.
44 reviews3 followers
Read
March 20, 2022
ശിവൻ എന്ന വിപ്ലവകാരിയുടേയും അയാളെ സഹായിക്കുകയും പിന്നീട് പല ത്യാഗങ്ങൾ അനുഭവിക്കേണ്ടി വന്ന പാർട്ടി അനുകൂലിയുടെയും കഥപറയുന്ന നോവൽ ആണ് ഇത് . ഇതിൽ പറയുന്ന ശ്രീനിവാസനും,ചിത്രനും,അച്ചുവും ശശിയും,ശകുന്തളയും എല്ലാം ഓരോ പ്രതീകങ്ങൾ ആണ്
2012 ലെ കേരളാ സാഹിത്യ അക്കാദമി അവാർഡ് ഈ നോവലിന് ലഭിച്ചു്
Profile Image for Ajay Asok.
5 reviews
June 12, 2023
നിഗൂഢതകൾ നിറഞ്ഞ അന്ധകാരനഴി യിലെ ആ തുരുത്തും അവിടത്തെ മനുഷ്യരും നമ്മളെ ആദ്യം ഭയപ്പെടുത്തും പിന്നെ ത്രസിപ്പിക്കും പിന്നെ ചിന്തിപ്പിക്കും. Truly amazing novel. Highly recommended.
Profile Image for Suraj Suresh .
23 reviews
July 24, 2024
An intriguing story of how one's surroundings can change a person. One time readable 🙌🏻
Profile Image for Praveen Peethambaran.
29 reviews27 followers
June 4, 2015
ചില തുരുത്തുകളുണ്ട്...
നിലകൊണ്ട പലതിനെയും ഒറ്റുകോടുത്തുകൊണ്ട് നമ്മള്‍ തുരുത്തുകളില്‍ അഭയം പ്രാപിക്കുന്നു....
വെളിച്ചം കടന്നുചെല്ലാത്ത തുരുത്തുകളില്‍, നമ്മള്‍ നമ്മളിലേക്ക് ഒതുങ്ങി കൂടുന്നു....
തുരുത്തിന്‍റെ 'ഇട്ടാ വട്ട'ത്തില്‍ അസ്തിത്വവും അര്‍ത്ഥങ്ങളും മെനഞ്ഞെടുക്കുന്നു....
'ജീവിത വിജയ' പന്ഥാവുകള്‍ വെട്ടിപിടിക്കുന്നു....

അപ്പോള്‍..ചിലരുണ്ട്...
കാല്പനികര്‍..സ്വപ്നം കാണുന്നവര്‍...
കാരിരുമ്പിന്റെ കരുത്തില്ലാത്തവര്‍...
കവിത വായിച്ചു കരയുന്നവര്‍...
അവര്‍ പ്രായോഗികതയുടെ തുരുത്തുകളെ പേടിച്ചു..
ഒടുവില്‍,
വിപ്ലവങ്ങള്‍ ബാക്കിവെച്ച ചോരപ്പാടുകള്‍ അവരുടെതായിരുന്നു...

അന്ധകാരത്തിന്‍റെ തുരുത്തില്‍ പെട്ട ധീര വിപ്ലവകാരിയുടെയും
വസന്തത്തിന്‍റെ ഇടിമുഴക്കത്തില്‍ പൂത്ത കൊന്നമരം സ്വപ്നം കണ്ട അധീരനായ കവിയുടെയും കഥ.....
Profile Image for Sumith Prasad.
60 reviews
June 24, 2015
മികച്ചതായി സമൂഹം കണക്കാക്കാത്ത ചില പുസ്തകങ്ങൾ ഉണ്ട്. എന്നാൽ വായനയ്ക്കു ശേഷം നമ്മെ വിടാതെ അവ പിന്തുടരും. അങ്ങനെയുള്ള ഞാൻ വായിച്ച പുസ്തകങ്ങളിൽ ഏറ്റവും മഹനീയം എന്ന് ഞാൻ കരുതുന്ന പുസ്തകം. ചരിത്രം ഇടകലര്ന ഒട്ടനവധി സൃഷ്ടികൾ മലയാളത്തിൽ ഉണ്ടായിട്ടുണ്ട് . എന്നാൽ ഇത്രയും തീവ്രമായ ഒന്ന് വരാനിരിക്കുന്നു.
Profile Image for Athul Raj.
297 reviews8 followers
February 3, 2017
പ്രത്യയശാസ്ത്രത്തിന്റെ പിഴവുകൾക്ക് സ്വന്തം ജീവനും ജീവിതവും വില നല്കേണ്ടി വന്ന മനുഷ്യരുടെ കഥ. അധികാരത്തോടുള്ള വെറുപ്പും, പിന്നീടത് നേടിയ ശേഷം വരുന്ന ജീർണിച്ച മനോഭാവവും സൂക്ഷ്മമായി വിശകലനം ചെയ്തിരിക്കുന്നു. ജീവനുള്ള കഥാപാത്രങ്ങളും, മികച്ച ആഖ്യാനവുമാണ് ഈ നോവലിന്റെ സവിശേഷത.
Displaying 1 - 16 of 16 reviews

Can't find what you're looking for?

Get help and learn more about the design.