Jump to ratings and reviews

Aadyakiranangal

176 pages, Paperback

Published January 1, 2012

Loading...
Loading...

About the author

പാറപ്പുറത്ത് (1924-1981)
യഥാർത്ഥ പേര് കെ.ഇ. മത്തായി. 1924 നവംബർ 14-ന് മാവേലിക്കരയ്ക്കടുത്ത് കുന്നം ഗ്രാമത്തിൽ ജനിച്ചു. വിദ്യാഭ്യാസാനന്തരം പട്ടാളത്തിൽ "പയനീർ കോർ' വിഭാഗത്തിൽ ഹവിൽദാർ ക്ലാർക്കായി ജോലിയിൽ പ്രവേശിച്ചു. ഇരുപത്തിയൊന്നു വർഷത്തെ സേവനത്തിനുശേഷം 1965-ൽ സർവീസിൽ​നിന്ന് വിരമിച്ചു. ആദ്യത്തെ കഥ പുത്രിയുടെ വ്യാപാരം 1948-ൽ പ്രസിദ്ധ​പ്പെടുത്തി. 1965-ലെ ഏറ്റവും നല്ല കഥാസമാഹാരത്തിനുള്ള അവാർഡ് നാലാൾ നാലു വഴി, 1968-ലെ കേരളസാഹിത്യഅക്കാദമി അവാർഡ്, 1970-ലെ എസ്.പി.സി.എസ്. അവാർഡ്, ഏറ്റവും നല്ല കഥയ്ക്കുള്ള കേരള സ്റ്റേറ്റ് ഫിലിം അവാർഡ് (അര​നാഴികനേരം), 1973-ലെ ഏറ്റവും നല്ല കഥ​യ്ക്കുള്ള കേരള സ്റ്റേറ്റ് ഫിലിം അവാർഡ്, ഫിലിം ഗോയേഴ്സ് അവാർഡ് (പണിതീരാത്ത വീട്) എന്നീ പുരസ്കാരങ്ങൾ ലഭിച്ചിട്ടുണ്ട്. ഒട്ടനവധി നോവലുകൾ സിനിമയാവുകയും അനേകം സിനിമയ്ക്ക് തിരക്കഥ രചിക്കു​കയും ചെയ്തിട്ടുണ്ട്. സാഹിത്യ പ്രവർത്തക സഹകരണസംഘം പ്രസിഡന്റ്, ഡയറക്ടർ ബോർഡ് അംഗം എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. ആദ്യകിരണങ്ങൾ, അന്വേഷിച്ചു കണ്ടെത്തിയില്ല, അരനാഴികനേരം, ആകാശത്തിലെ പറവകൾ, നിണമണിഞ്ഞ കാല്പാടുകൾ, പണിതീരാത്ത വീട്, നാലാൾ നാലു വഴി, തിരഞ്ഞെടുത്ത കഥകൾ തുടങ്ങിയവയാണ് പ്രധാന കൃതികൾ. 1981 ഡിസംബർ 30-ന് നിര്യാതനായി.

Ratings & Reviews

What do you think?

Friends & Following

Create a free account to discover what your friends think of this book!

Community Reviews

5 stars
2 (12%)
4 stars
7 (43%)
3 stars
6 (37%)
2 stars
1 (6%)
1 star
0 (0%)
Displaying 1 - 4 of 4 reviews
Profile Image for Sreelekshmi Ramachandran.
370 reviews56 followers
August 2, 2025
ജോലിത്തിരക്കുകളിൽ നിന്നും രക്ഷ നേടി നാട്ടിൽ വന്നപ്പോൾ, ഗ്രാമത്തിന്റെ സൗരഭ്യവും സൗന്ദര്യവുമുള്ള ഒരു പുസ്തകം അച്ഛന്റെ ടേബിളിൽ കിടക്കുന്നതു കാണാനിടയായി..
എങ്കിൽ അടുത്ത വായന ഫ്രഷ് ആയി അവിടെ നിന്നു തന്നെ തുടങ്ങാമെന്നു കരുതി..

ഒരു ഗ്രാമത്തിലെ നിഷ്കളങ്കരായ ഒരു കൂട്ടം മനുഷ്യരുടെ ജീവിതം വരച്ചു കാട്ടുന്ന ഹൃദയ സ്പർശിയായ ഒരു നോവൽ.. വളരെ ഹൃദ്യമായ ഭാഷയിൽ, അങ്ങേയറ്റം ആകാംഷ നിലനിർത്തിയുള്ള കഥപറച്ചിൽ ഈ നോവലിനെ ആർക്കും പ്രിയപ്പെട്ടതാക്കും...

പാറപ്പുറത്ത് എന്ന തൂലികാ നാമത്തിൽ പ്രസിദ്ധനായ കെ ഇ മത്തായി രചിച്ച ഈ നോവൽ, ആദ്യകിരണങ്ങൾ എന്ന പേരിൽ തന്നെ 1964-ൽ മലയാളചലച്ചിത്രമായി പുറത്തിറങ്ങിയിട്ടുണ്ട്... സത്യനും മധുവും തോപ്പിൽ ഭാസിയും കെ ആർ വിജയയുമൊക്കെ അഭിനയിച്ച ചിത്രം സംവിധാനം ചെയ്തത് പി ഭാസ്കരനാണ്... യൂട്യൂബിൽ ഈ ചിത്രം ലഭ്യവുമാണ്..
.
.
.
.
📚Book - ആദ്യകിരണങ്ങൾ
✒️Writer- പാറപ്പുറത്ത്
📜Publisher- പൂർണ പബ്ലിക്കേഷൻസ്
Profile Image for Dr. Charu Panicker.
1,287 reviews89 followers
December 21, 2023
നിഷ്കളങ്കരായ ഗ്രാമീണരുടെ ജീവിതം വരച്ചു കാട്ടുന്ന നോവൽ. ഗ്രാമത്തിന്റെ അടിസ്ഥാന ആവശ്യങ്ങൾ നിറവേറ്റുവാനും ഗ്രാമത്തെ പുരോഗതിയുടെ പാതയിലേക്ക് നയിക്കാൻ അവിടെയെത്തുന്ന കുഞ്ഞുമോളാണ് ഈ നോവലിന്റെ മുഖ്യ ആകർഷണം.
Profile Image for Aswini.
58 reviews3 followers
June 12, 2026
ആദ്യകിരണങ്ങൾ
പാറപ്പുറത്ത്
വളർന്നത് ഇടുക്കിയിൽ ആയതിനാൽ ,പറഞ്ഞു കേട്ട കഥകളുടെ ഓർമ്മ പുതുക്കൽ ആയിരുന്നു എനിക്ക് ഈ നോവൽ.
ആനച്ചാലിലേക്കു വെട്ടമായി എത്തിയ ഗ്രാമസേവിക മേരികുട്ടിയും,അവരുടെ പ്രവർത്തനങ്ങൾക്കു ഏതു സഹായവും ചെയ്തു കൂടെ നിൽക്കുന്ന ആ നാട്ടിലെ ജനങ്ങളുടെയും കഥ ഒട്ടും മടുപ്പിക്കാതെ വായിച്ചു തീർക്കാൻ പറ്റും .
വളരെ ലളിതമായാ ഭാഷയിൽ മലയോര ഗ്രാമത്തിന്റെ ജീവിതം പറയുന്ന നോവൽ
Profile Image for Deepak K.
394 reviews
March 24, 2025
കുഞ്ഞുകുട്ടി ഒരു തെമ്മാടിയാണ്. അവനും അവന്റെ സംഘവും കള്ളു കുടിച്ചും വഴക്കുണ്ടാക്കിയും, അവന്റെ പഞ്ചായത്ത് പ്രെസിഡന്റായ അപ്പനെ നാണം കെടുത്തുന്നുണ്ട്. ഭാര്യ മക്കൾ ജീവിതത്തിൽ വന്നിട്ടുപോലും അയാളുടെ സ്വഭാവത്തിൽ മാറ്റം ഒന്നും കണ്ടില്ലാ. ആ നാട്ടിൽ ജോലിക്കു വരുന്നു മേരിക്കുട്ടി, അവിടുത്തെ നാട്ടുകാരായി അടുപ്പത്തിൽ ആകുന്നു. കുഞ്ഞുകുട്ടിയുമായി ഒടക്കുന്നു, സിംഗപ്പൂരിൽ നിന്നും എത്തിയ പാപ്പച്ചനായി അടുക്കുന്നു. കുഞ്ഞുകുട്ടിക്കി എന്ത് സംഭവിക്കുന്നു, മേരിക്കുട്ടി ജോലി മാറി പോകേണ്ടി വരുമോ എന്നൊക്കെയുള്ള കാര്യങ്ങളാണ് കഥയുടെ ബാക്കി.

ലളിതമായ എഴുത്തു, ആകർഷകമായ കഥ-പറച്ചിൽ .
Displaying 1 - 4 of 4 reviews