പുഴയിലൂടെ ഒഴുകി കടലില്‍ എത്തുന്നതിനു മുമ്പ് ഉള്ളംകൈയില്‍ സംഭരിച്ചതില്‍ നിന്ന് ഏതാനം തുള്ളികള്‍ അനുവാചക ഹൃദയത്തിലേക്ക് വീഴ്ത്തുകയാണ് കഥാകാരന്‍....... . 1950നു ശേഷമുള്ള കാലഘട്ടത്തിലെ കേരളത്തിന്‍റെ സാമൂഹ്യവും സാംസ്ക്കാരികവും വിദ്യാഭ്യാസപരവുമായ പശ്ചാത്തലങ്ങള്‍ ഈ കൃതി നമുക്കു കാട്ടിത്തരുന്നു .സത്യസന്ധമായ ചിത്രീകരണം,പുതുമയാര്‍ന്ന ഇതിവൃത്തത്തിന് ചാരുതയാര്‍ന്ന ശൈലി മിഴിവേകിയിരിക്കുന്നു .
1939 ഫെബ്രുവരി 15-ന് ജനിച്ചു. കുറെക്കാലം കൊടൈക്കനാൽ ആസ്‌ട്രോഫിസിക്‌സ് ഒബ്‌സർവേറ്ററിയിൽ സയന്റിഫിക് അസിസ്റ്റന്റായിരുന്നു. സാഹിത്യപ്രവർത്തക സഹകരണസംഘത്തിന്റെ പ്രസിഡന്റ്, ഭാഷാപോഷിണി, മാധ്യമം എന്നിവയുടെ എഡിറ്റർ എന്നീ സ്ഥാനങ്ങൾ വഹിച്ചിട്ടുണ്ട്. അഗ്നി, പൂജ്യം, ഉൾപ്പിരിവുകൾ, പിൻനിലാവ്, പുഴ മുതൽ പുഴവരെ, സ്പന്ദമാപിനികളേ നന്ദി, മുൻപേ പറക്കുന്ന പക്ഷികൾ, പുള്ളിപ്പുലികളും വെള്ളിനക്ഷത്രങ്ങളും, ഇവിടെ എല്ലാവർക്കും സുഖംതന്നെ എന്നിവ പ്രധാന കൃതികൾ. കേരള സാഹിത്യ അക്കാദമി അവാർഡ് (1962), അബുദാബി മലയാളി സമാജം അവാർഡ് (1988), കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് (1989), വയലാർ അവാർഡ് (1990) എന്നിവ നേടിയിട്ടുണ്ട്. ചില ചലച്ചിത്രങ്ങൾ തിരക്കഥയെഴുതി സംവിധാനം ചെയ്തിട്ടുണ്ട്.
C. Radhakrishnan (Malayalam: സി രാധാകൃഷ്ണന്) (15 February 1939) is a renowned writer and film director in Malayalam language from Kerala state
അപ്പുവിന്റെ ജീവിതമാണ് ഈ നോവലിൽ ഉടനീളം കാണാൻ കഴിയുക. ചെറുപ്പത്തിലെ വികൃതിയായ അപ്പുവും പിന്നീട് അങ്ങോട്ട് പഠിക്കാൻ മിടുക്കനായി തീർന്ന അപ്പു വിദ്യാഭ്യാസത്തിൻ്റെ പടവുകൾ ഓരോന്നായി ഓടിക്കേറി. ഒരുപാട് പ്രതിസന്ധികളെ നേരിടേണ്ടതായി വന്നു. അവസാനം തുടങ്ങിയെടുത്ത് തിരിച്ചെത്തേണ്ടതായി വന്നു. അപ്പുവിന്റെ കുടുംബാന്തരീക്ഷം പ്രത്യേകിച്ചും അമ്മയുടെ അവസ്ഥ വായനക്കാരെ വേദനിപ്പിക്കുന്നു.
കടല്‍ ജീവിക്കുന്ന മരണമാണെങ്കില്‍,പുഴ ഒഴുകി കൊണ്ടിരിക്കുന്ന ജീവിതമാണ് .ജീവിക്കുന്ന മരണത്തിലേക്ക്ഒഴുകിയൊഴുകി പോകുന്ന ജീവന്‍............ .....
ജീവിക്കുന്ന മരണത്തിന്‍റെ വക്കിലിരുന്ന് ഒഴുകിപ്പോകുന്ന ജീവിതത്തെ പറ്റി ആലോചിച്ചപ്പോള്‍ ഒഴുകിപ്പോകുന്ന ജീവനും ജീവിക്കുന്ന മരണവും മനസിനുള്ളില്‍ത്തന്നെ എന്ന തിരിച്ചറിവുണ്ടായി ..
ഒഴുകിവരികയാണ് എന്നതു കണ്ടുനില്‍ക്കുന്നവരുടെ തോന്നല്‍ അല്ലേ ? ഒഴുകിയെത്തുകയല്ലേ, വാസ്തവത്തില്‍ ?
തനിക്കു ചെയ്യണമെന്നു ആഗ്രഹമുള്ളതും ചെയ്യാന്‍ ധൈര്യമില്ലാത്തതും മറ്റുള്ളവര്‍ സുഖമായി ചെയ്തു കാണുമ്പോഴുള്ള അപകര്‍ഷതാ ബോധത്തിന്‍റെ സന്തതിയാണ് പരിഹാസം
സി. രാധാകൃഷ്ണന്റെ നോവൽ നവകം പരമ്പരയിലെ രണ്ടാം നോവൽ. ആദ്യഭാഗമായ എല്ലാം മായ്ക്കുന്ന കടലിൽ ശങ്കരൻനായരുടെ മരണവും അപ്പുവിനെക്കുറിച്ചോർത്തുള്ള സീതയുടെ ആധിയുമാണ് അവസാനം. ഇവിടെ, പുഴ മുതൽ പുഴ വരെയിൽ ഉഴപ്പിയുള്ള അപ്പുവിന്റെ സ്കൂൾ ജീവിതവും അവിടെ നിന്നും ചുറ്റുപാടുകളെ മനസ്സിലാക്കി ഏറെ പക്വതയാർന്ന ഒരു യുവാവിലേക്കുള്ള അപ്പുവിന്റെ യാത്രയുമാണ്. എല്ലാം മായ്ക്കുന്ന കടലിൽ അച്ഛന്റെ വീട്ടിലെ പൊന്നോമനയായ അപ്പുവിനെ ഇതിൽ കാണില്ല. പകരം മരുമക്കത്തായതിന്റെ ശേഷക്കാഴ്ചയായി എല്ലാവരാലും തഴയപ്പെട്ടൊരു ഒറ്റപ്പെട്ട അപ്പുവിനെ കാണാം. കാരണം, അപ്പുവിന്റെ അമ്മായിക്കും ഉണ്ണികൾ പിറന്നു, അതുതന്നെ. അപ്പോൾ സ്വാഭാവികമായും അപ്പുവിന് ആ വീട്ടിലെ വിശേഷപ്പെട്ട സ്ഥാനമാനങ്ങൾക്കും അന്നേവരെ അനുഭവിച്ചുപോന്ന ലാളനകൾക്കും അവകാശമില്ല. പ്രിയപ്പെട്ട ഒരു മലയാളം അദ്ധ്യാപകൻ അപ്പുവെന്ന കുപ്പയിലെ മാണിക്യത്തെ കണ്ടെടുക്കുകയും അവനിലെ കവിയെന്ന, എഴുത്തുകാരനെന്ന പ്രതിഭയെ ഉണർത്തുകയും ചെയ്യുന്നു. അപ്പുവിന്റെ കോളേജ് ജീവിതവും, നഗരത്തിലെ അവന്റെ താമസവും, ചങ്ങാതിമാരും, രാഷ്ട്രീയവും, എല്ലാം ആണ് പിന്നീടങ്ങോട്ട് കഥയെ മുന്നോട്ട് നയിക്കുന്നത്. നാട് എത്ര മുന്നോട്ട് നീങ്ങിയാലും തറവാട്ടിലെ കാര്യങ്ങൾ എന്നും പിന്നോട്ടു തന്നെ. എല്ലാവരാലും തഴയപ്പെട്ട് ജീവിതം അപ്പുവെന്ന പ്രതീക്ഷയിൽ അർപ്പിച്ചു ജീവിക്കുന്ന അമ്മയെപറ്റിയുള്ള വേദനയോടെ പുഴ മുതൽ പുഴ വരെ അവസാനിക്കുന്നു.
എല്ലാം മായ്ക്കുന്ന കടൽ അതിൽ വന്നുപോകുന്ന എല്ലാ കഥാപാത്രങ്ങളുടെയും പേരും കഥകളും പറഞ്ഞിരുന്നെങ്കിൽ പുഴ മുതൽ പുഴ വരെ അപ്പുവിന്റെ വീക്ഷണകോണിലൂടെയാണ് മുന്നോട്ട് പോകുന്നത്. ഇവിടെ അച്ഛൻ, അമ്മ, അച്ഛമ്മ, ഓപ്പോൾ, വല്യമ്മ, അമ്മാമൻ, എന്നൊക്കെ സ്ഥാനപ്പേരുകൾ മാത്രമേ കാണാൻ കഴിയൂ. എല്ലാം മായ്ക്കുന്ന കടൽ വായിച്ചവർക്ക് ഇതിലെ സ്ഥാനപ്പേരുകൾ വെച്ച് ആര് ആരൊക്കെ എന്നൊരു ആശയം കിട്ടുമായിരിക്കും. പഴയ കഥാപാത്രങ്ങൾ വളരെ കുറച്ചേ ഇവിടെ വരുന്നുള്ളൂ. ഏറെയും പുതിയവർ ആണ്. ഗ്രാമവും നഗരവും തമ്മിലുള്ള അന്തരം ഏറെയാണെന്ന് ഇതിൽ കാണാം. ഗ്രാമത്തിൽ നിന്നും നഗരത്തിലേക്ക് എത്തിപ്പെട്ടവരിൽ ഏറെയും ഒരു ക്ളീഷേ പോലെ വീഴുന്ന ചെളിക്കുഴിയിലേയ്ക്ക് വീഴാതെ അപ്പുവിനെ കഥാകാരൻ നേർവഴിയിൽ മുന്നോട്ട് കൊണ്ടുപോകുന്നുണ്ട്. ആദ്യനോവൽ പോലെത്തന്നെ ഈ രണ്ടാം നോവലും ഏറെ ഇഷ്ടമായി. അപ്പുവിനോടൊത്ത് അടുത്ത ഭാഗവും ഇതുപോലെ ഹൃദ്യമാകട്ടെയെന്ന് ആഗ്രഹിക്കുന്നു.
1950 കാലഘട്ടം, സംബന്ധങ്ങളുടെ കാലം. അപ്പുവിന്റെ അച്ഛൻ ഒരു വലിയ തറവാടിയാണ്. അവന്റെ അമ്മ പക്ഷേ അച്ഛന്റെ കൂടെ അല്ല, അവരുടെ തന്നെ വീട്ടിലാണ് താമസം, കാരണം, തന്റെ കുടുംബത്തിന് എന്തെങ്കിലും സാമ്പത്തികമായി കിട്ടണമെങ്കിൽ അവർ അവിടെ നിന്നാലേ പറ്റു. അങ്ങനെ തന്റെ അച്ഛന്റെ കയ്യിൽ നിന്നും വല്ലപ്പോഴും കിട്ടുന്ന പൈസയിൽ കഴിയുന്ന ജീവിതമാണ് അപ്പുവിന്റെ. പുഴ കടന്ന് അക്കരെ എത്തിയിട്ട് വേണം ആൾക്കാർക്ക് ഉദ്യോഗത്തിന് പോവാനും കുട്ടികൾക്ക് സ്കൂളിൽ പോകാനും. അങ്ങനെ പുഴ കടന്നു സ്‌കൂളിലേക്കും കോളേജിലേക്കും പോകുന്ന അപ്പുവിന്റെ coming-of-age കഥയാണ് ഈ പുസ്തകം.
തന്റെ കുടുംബാന്തരീക്ഷവും, അമ്മയും പെങ്ങമ്മാരുടെ കഷ്ടപ്പാടുകളും, അതിൽ നിന്ന് കരകയറാൻ ശ്രെമിക്കുന്ന അപ്പുവും, ഒരു മരുമക്കത്തായം സംസ്കാരതിന്റെ പശ്ചാത്തലത്തിൽ എഴുത്തുകാരണം വളരെ ഭംഗിയായി അവതരിപ്പിക്കുന്നുണ്ട്. ഒരുപാട് കഥാപാത്രങ്ങളുടെ അതിപ്രസരം ഇല്ലാത്തതുകൊണ്ട് അപ്പുവിന്റെ ജീവിതത്തിനെ വളരെ അടുത്ത് നിന്നും നിരീക്ഷിക്കാൻ പറ്റുന്നുണ്ട്.
എല്ലാ ജീവിതവും കാലമെന്ന പുഴയിൽ തുടങ്ങി കാലമെന്ന പുഴയിൽ അവസാനിക്കുന്നു.
നിറവിന്റെയും കുറവിന്റെയും ഒരു പുഴയാണ് ജീവിതം.അവിടെ മരണത്തിന്റെ അടിവയറ്റിൽ നിന്നും ജീവനെത്തുന്നു,ചത്തതും ചീഞ്ഞതും ദുർഗന്ധം പരത്തുന്നു,എല്ലാത്തിനേയും വലിച്ച് കൊണ്ടുപോവാൻ പാടുപെടുന്ന കൈകളിൽ നിന്നും പലതും വഴുതി പോകുന്നു,വഴുതി പോകാത്ത ഒരു ഉറച്ച മണ്ണും കാൽക്കീഴിലില്ലെന്ന് പഠിപ്പിക്കുന്നു.
ഇല്ലാത്തവന് ഒന്നുമില്ലായ്മയും വിശപ്പില്ലാത്തവന് ചോറും,രോഗമില്ലാത്തവന് മരുന്നും,മാളികയലിരുന്ന് ചെറ്റപ്പുരകളിലെ മനുഷ്യരെ ചെറ്റപ്പുരകളിൽ നിന്നും അടിച്ചിറക്കുന്ന സമൂഹത്തിൽ ഉണങ്ങിയ വിറകിൽ തീപ്പൊരി വീണ പോലെ കമ്യൂണിസം പടരുന്നു.പുഴ അടിയൊഴുക്കുകളെ ഒളിപ്പിച്ച് കുഴമണലിൽ കെട്ടിയ എല്ലാ കോട്ടകളെയും തകർക്കുന്നു.
മരണത്തിന്റെ മുകൾപ്പരപ്പിലൂടെ നീളത്തിലും വിലങ്ങനേയും കെട്ടിയ നൂൽപ്പാലത്തിലുടെ ഉരുക്കു കവചങ്ങളണിഞ്ഞ മനുഷ്യർ ഇഴഞ്ഞും വഴുതിയും മറുകരയെത്തുന്നു.
നിറവിന്റെയും കുറവിന്റെയും അടിയൊഴുക്കുകളിൽ നീന്തുന്ന എല്ലാവരും സമന്മാരാണെന്ന സത്യം ഉറക്കെയലറി പറയുന്നു.