This revolves around a period of 1970s Kerala. The story is split into parts which first explore the world from the point of view of each of these protagonists. A carefree Kalyanikutty is brought home in the middle of her exams by her widowed mother following the rumours that had been running around the town on her affair with a boy with a bad character, Prabhu. She surprises everyone with her cold attitude towards what they think is taboo in this society, she attain maturity and becomes strong enough to shock the society once again. Subha, her best friend is forced to marry the man whom she despised the most, Prabhu. She finds self-destruction as the only way to take revenge against the people who are trying to subjugate her and as a bad omen to the family it works. Prabhu, the spoilt , charming, womanizing rascal of the town completes the equation. His failure starts with Kalyanikutty, but gets the fatal blow from Subha that turns him around. His reprisal and how he finally realizes the mistakes prompts him to attempt the final act of redemption. In the depths of a canvas of very calm individuals and a modern town life this story runs as a strong undercurrent of tragedies. To all these drama only stars are the witness.
(Malayalam: പി. പത്മരാജന്‍; 23 May 1946 – 24 January 1991) was an Indian author, screenwriter, and film director who was known for his landmark works in Malayalam literature and Malayalam cinema. Padmarajan was the founder of a new school of film making in Malayalam, along with Bharathan, in the 1980s, which created films that were widely received while also being critically acclaimed.
Padmarajan was noted for his fine and detailed screenwriting and expressive direction style. Padmarajan made some of the landmark motion pictures in Malayalam cinema, including masterpieces like Oridathoru Phayalvaan (1981), Koodevide (1983), Arappatta Kettiya Gramathil (1986), Namukku Parkkan Munthiri Thoppukal (1986), Thoovanathumbikal (1987), Moonnam Pakkam (1988), Innale (1989) and Njan Gandharvan (1991).
പദ്മരാജൻ എന്നാൽ എന്റെ മനസ്സിൽ മിത്തും നാടോടിക്കഥകളും ഭ്രമകല്പനകളും ഇഴചേർന്ന ഒരു കഥാലോകമാണ്. എന്നാൽ അദ്ദേഹത്തിന്റെ പുരസ്കൃതകൃതിയായ "നക്ഷത്രങ്ങളേ കാവൽ" ഞാനറിയുന്ന എഴുത്തുകാരന്റെ ഒരു വ്യത്യസ്ഥ മുഖമാണ് കാണിച്ചു തന്നത്. ഒരുപക്ഷേ ഏതാണ്ട് ഒരർദ്ധശതകം മുൻപ് എഴുതപ്പെട്ട കഥയായതുകൊണ്ടാവാം.
എം ടി നമുക്കു സുപരിചിതമാക്കിത്തന്ന തറവാടും, കൃഷിയും, പ്രണയവും, മോഹഭംഗവും, അഗമ്യഗമനവും ഒക്കെത്തന്നെയാണ് ഈ നോവലിന്റെ ഭൂമിക. എന്നാൽ ഇതിനെ സാധാരണത്വത്തിൽ നിന്നും ഉയർത്തുന്നത് രണ്ടു കാര്യങ്ങളാണ്. ഒന്ന്: കല്യാണിക്കുട്ടി എന്ന ശക്തയായ സ്ത്രീ കഥാപാത്രത്തിലൂടെ സൗമ്യമായി അവതരിപ്പിക്കുന്ന ഫെമിനിസ്റ്റു ചിന്തകൾ. രണ്ട്: കല്യാണിക്കുട്ടി-ശോഭ-പ്രഭു ത്രിത്വത്തിലൂടെ, അവരുടെ വീടുകൾ എന്ന രൂപകത്തിലൂടെ, തുറന്നുകാട്ടപ്പെടുന്ന മദ്ധ്യവർഗ്ഗ പൊങ്ങച്ചത്തിന്റെ ഭീകരമായ തകർച്ച.
കല്യാണിക്കുട്ടി ചതിക്കപ്പെട്ടവളാണ്. പ്രഭു എന്ന വിടൻ മറ്റു പല യുവതികളേയും പോലെ അവളേയും തന്റെ നേരമ്പോക്കുകൾക്കായി ഉപയോഗിക്കുകയായിരുന്നു; അവളുടെ "ചാരിത്യം" കവരാൻ അവനു കഴിഞ്ഞിട്ടില്ലെന്നു മാത്രം. എന്നാൽ തന്റെ ദുർവ്വിധിയെ പഴിച്ച്, മൂക്കുപിഴിഞ്ഞു ജീവിക്കുന്ന പൈങ്കിളിനായികയാവാൻ കല്യാണിക്കുട്ടി വിസമ്മതിക്കുന്നു: ഒറ്റയാക്കപ്പെട്ട തന്റെ വീടിന്റെ ഭരണം അവൾ ഏറ്റെടുക്കുന്നു. ദു:ഖങ്ങൾ ഒന്നൊന്നായി വരുമ്പോഴും അവൾ തളരാതെ മുന്നോട്ടു നീങ്ങുന്നു.
കല്യാണിയുടെ സുഹൃത്ത് ശോഭയേയാണ് പ്രഭു വിവാഹം ചെയ്യുന്നത്. സ്ത്രീയുടെ ആഗ്രഹങ്ങൾക്ക് തരിമ്പും വിലകല്പിക്കാത്ത പുരുഷകേന്ദ്രീകൃതസമൂഹത്തോട് അവൾ പ്രതികാരം ചെയ്യുന്നത് തന്റെ "ചാരിത്ര്യം" ബോധപൂർവ്വം നശിപ്പിച്ചു കൊണ്ടാണ്. ശോഭയുടെ ജീവിതം സ്വയം ക്ഷണിച്ചു വരുത്തുന്ന ദുരന്തങ്ങളുടെ ഒരു ഘോഷയാത്രയാണ്.
ഈ ത്രികോണത്തിലെ മൂന്നാമത്തെ മൂല പ്രഭു എന്ന ഖലനായകനാണ്. "മദ്യവും മദിരാക്ഷിയും" നിത്യവൃത്തിയാക്കി മാറ്റിയ അയാൾ പക്ഷേ, സൂക്ഷ്മപരിശോധനയിൽ ഒരു ഇര മാത്രമാണ്. കാമുകന്റെ ഒത്താശയോടെ അച്ഛനെ കൊന്നുകളഞ്ഞ ഒരമ്മയുടേയും, അമ്മയുടെ രണ്ടാം ഭർത്താവായി മാറിയ ആ കാമുകന്റേയും തണലിൽ ജീവിക്കേണ്ടി വന്ന അയാൾ സ്വജീവിതം തുലച്ചുകൊണ്ടാണ് പകരം വീട്ടിയത്: വർമ്മാജി എന്ന ആ രണ്ടാനച്ഛൻ അതിന് വേണ്ടത്ര വളം വെച്ചു കൊടുക്കുകയും ചെയ്തു. സ്വജീവിതം ഒരു തരി വെളിച്ചം പോലുമില്ലാത്ത ഇരുട്ടറയായി മാറുമ്പോഴാണ് താൻ സഞ്ചരിച്ച പാപവഴികളെക്കുറിച്ച് പ്രഭു ബോധവാനാകുന്നത്. കല്യാണി നൽകുന്ന താനർഹിക്കാത്ത ദയാവായ്പ്പിൽ അയാളുടെ സ്വത്വം ഉണർന്നെഴുന്നേൽക്കുന്നു: അവിടെയാണ് നോവലിന്റെ പരിസമാപ്തി.
പദ്മരാജന്റെ "കള്ളൻ പവിത്രൻ", "പെരുവഴിയമ്പലം" മുതലായ നോവലുകളുമായി താരതമ്യം ചെയ്യുമ്പോൾ ഇതൊരു ശരാശരി രചനയായി മാത്രമേ എനിക്കു തോന്നിയുള്ളൂ. എന്നാൽ ഇതിലും അതിശക്തമായ ചില രൂപകങ്ങൾ നിറഞ്ഞുനില്ക്കുന്നുണ്ട്. പ്രഭുവിന്റെ അനേകം ഇടനാഴികളും മുറികളുമുള്ള ഭവനം ഒരു മുത്തശ്ശിക്കഥയിൽ നിന്നും ഇറങ്ങിവന്ന മന്ത്രക്കോട്ടയെ ഓർമ്മിപ്പിക്കും. അവിടെ വർമ്മാജി എന്ന വില്ലൻ എന്തുകൊണ്ടും അനുയോജ്യൻ തന്നെ: ദുർമ്മന്ത്രവാദത്തിന്റെ പിടിയിൽപ്പെട്ട രാജകുമാരനായി പ്രഭുവും (ഇയാളുടെ പേരിലും കള്ളനെ "പവിത്രനാ"ക്കിയ കരവിരുത് കാണാം). അവസാനത്തെ രംഗം ഒരു ഷെയ്ക്സ്പീരിയർ ട്രാജഡിയുടെ നിലയിലേക്കുയരുന്നു.
നമ്മുടെ മദ്ധ്യവർഗ്ഗത്തിന്റെ തേച്ചുമിനുക്കിയ പുറംമോടിക്കു പിന്നിൽ പതിയിരിക്കുന്ന കാപട്യം പൊളിച്ചടുക്കുന്നു ഈ കൃതി. "സദാചാരം" എന്ന ആശയം എത്രമേൽ പരിഹാസ്യമാണെന്ന് കൃത്യമായി പറഞ്ഞു വെയ്ക്കുന്നുണ്ട് നോവലിസ്റ്റ്. പില്ക്കാല പദ്മരാജൻ കൃതികളിൽ കാണാത്തതായ "ചാരിത്യം", "പുരുഷത്ത്വം" മുതലായ കാലഹരണപ്പെട്ട ആശയങ്ങൾ അല്പം കല്ലുകടിയുണ്ടാക്കി: എങ്കിലും അവ ക്ഷന്തവ്യമാണ്.
This probably was one of the first works I read in Malayalam where the female protagonist took a stance of independence. From an overly protective family and the clutches of a dilly-dallying lover she moves apart and stands with her feet firmly planted on the ground, daring anyone to cross her.
Padmarajan is a favorite of mine in Malayalam literature for his ability to describe nature in all her glory. You can see before your eyes the green paddy fields swaying in the breeze, the flocks of birds that fly like unnotched arrows across the sky, the golden disc that sinks beyond the distant coconut groves. It's a nature lovers delight. There is also the exploration the author does on relationships and the tapestry of emotions woven in a small town's heart.
തങ്ങളേക്കാൾ ശക്തികൂടിയ, താങ്ങളുടെതന്നെതരക്കാർ വന്നാൽമാത്രം സ്ഥാനമൊഴിഞ്ഞുകൊടുക്കുന്നവരാണ് ദുഖങ്ങൾ. ഈ കഥയിലെ മനുഷ്യർ അവരുടെ ദുഖങ്ങൾ നമ്മലോടുത്തു പങ്കുവെക്കുമ്പോൾ ഉള്ളിൽ നമ്മളറിയാതെതന്നെ ഒരു നൊമ്പരം ഉണ്ടായിപ്പോകുന്നു.
കല്യാണിക്കുട്ടിയുടെ അതിജീവനത്തിന്റെ കഥയാണ് ഈ നോവലിൽ പറയുന്നത്. തനിക്കെതിരെ വന്ന കാരിരുമ്പുകളെ അവളെങ്ങനെ പ്രതിരോധിച്ചു എന്നും ഇതിൽ കാണാം. 1972-ൽ കുങ്കുമം വാരികയിൽ ഖണ്ഡശ്ശ പ്രസിദ്ധീകരിച്ചതാണ് ഈ കൃതി.
കല്യാണക്കുട്ടിയുടെ ജീവിതത്തിന്റെ ഗതിവിഗതികൾ.... മലയാള സാഹിത്യ ലോകത്ത് എപ്പോഴും സ്ത്രീ കഥാപാത്രങ്ങൾ ശ്രദ്ദേയമായി നില കൊണ്ടിട്ടുണ്ട്... കല്യാണി യും ശോഭയും അത്തരത്തിൽ ഉള്ള സ്ത്രീ കഥാപാത്രങ്ങൾ ആണ്... നക്ഷത്രങ്ങൾ മാത്രം കാവലായി ഉള്ളവർ...
ഒരു സ്വപ്നം പോലെയോ സിനിമ പോലെയോ ഒരു ജീവിതമാണ് കല്യാണി കുട്ടിയുടേത്... പ്രഭു എന്ന ചെറുപ്പക്കാരൻ അവളിൽ ഉണ്ടാകുന്ന മാറ്റങ്ങളെ കുറിച്ചും കൃതി പറയുന്നുണ്ട്...
പ്രഭു ൻറെയും കല്യാണി കുട്ടിയുടെയും ശോഭയുടെയും കഥയാണ് നക്ഷത്രങ്ങളെ കാവൽ....
മലയാള കഥയിലും ചലച്ചിത്ര രംഗത്തും തന്റേതായ പ്രാഭാവം തെളിയിച്ച പത്മരാജന്റെ സാഹിത്യ അക്കാദമി അവാർഡ് ലഭിച്ച നോവൽ കൂടിയാണ് ഇത്....
A beautiful novel with very strong female charecters in a way only padmarajan is able to bring out. A simple beautiful novel with out being very preachy touching on the human feelings, it's loneliness and up and downs. Very few novelists can boast of touching the very fine human feelings . A must read especially for those who love Padmarajans works
കല്യാണികുട്ടിയുടെ ജീവിതം. ഒരു വനിതാ oriented ആയ കഥയാണ് ഇതിലൂടെ padmarajan പറയുന്നത്. അനേകം പുരുഷന്മാരാൽ തകർത്തെറിയപ്പെട്ട പെൺ ജീവിതത്തിന്റെ കഥകൾ. ശോഭനയുടെ ജീവിതകഥ എല്ലാവർക്കും നോവുളവാക്കുന്നതാണ്. അധികാരം കൊണ്ടും തന്റെടം കൊണ്ടും എല്ലാം കൈപ്പിടിയിൽ ഒതുക്കിയ വർമാജിയുടെയും പ്രഭുവിന്റെയും കഥ. ലക്ഷ്മി ഏട്ടത്തി, വേലക്കാരി ഭവാനി, അമ്മ മാധവി, പ്രഭുവിന്റെ പെങ്ങൾ നീലിമ, കുഞ്ഞമ്മ എന്ന് വിളിക്കുന്ന അമ്മ, ശോഭനയു���െ വീട്ടിലെ കാര്യസ്ഥൻ ഗോവിന്ദൻ, അടുത്ത വീട്ടിലെ ക്രിസ്ത്യൻ പയ്യൻ ആന്റണി, കല്യാണിക്കുട്ടിയുടെ കണിശക്കാരനും ക്രൂരനുമായ അമ്മാവൻ, കാർ ഡ്ര���വർ ഹസ്സൻ, പ്രഭുവിനാൽ കൊല്ലപ്പെട്ട ഇന്ദിര തുടങ്ങിയവർ മറ്റു കഥാപാത്രങ്ങൾ. അനേകം സ്ത്രീ ജീവനുകളെ പിഴുത് എറിഞ്ഞവനാണ് പ്രഭു.പ്രഭുവിന്റെ ഈ അവസ്ഥയ്ക്ക് കാരണം അവന്റെ രണ്ടാം അച്ഛനായ വർമ്മയാണ്. കുട്ടിക്കാലം തുടങ്ങി അവനെ അവനെ ഇഷ്ടമുള്ള പോലെ ജീവിക്കാൻ പഠിപ്പിക്കുകയും അവന്റെ ജീവതം തന്നെ നാശമാക്കിയതും വർമമാജിയാണ്. പ്രഭുവായുള്ള ബന്ധം അറിഞ്ഞ അമ്മ അവളെ ഹോസ്റ്റലിൽ നിന്ന് കൊണ്ടുവരുന്നതാണ് കഥയുടെ ആരംഭം.
കല്യാണിക്കുട്ടിയുടെ കഥ. പ്രഭുവിന്റെയും ശോഭയുടെയും കഥ. ജീവിതത്തിന്റെ കഥ. ജീവിതത്തിന്റെ ഉയർച്ച താഴ്ച്ചയുടെയും ചിന്തകളുടെയും വികാരങ്ങളുടെയും തെറ്റിന്റെയും ശരിയുടെയും കഥ. മനുഷ്യരുടെ കഥ പറയുന്ന ക്ലാസ്സിക്.
Padmarjan excellently narrated story of Bold Kalyanikutty ,revengeful Sobha & aimless Prabhu.Every human being may go through these perspectives somewhere in life.
1972ലെ കേരളസാഹിത്യ അക്കാദമി അവാർഡ് പദ്മരാജന് നേടിക്കൊടുത്ത നോവലാണ് നക്ഷത്രങ്ങളെ കാവൽ. 1970 കാലഘട്ടത്തിലെ അന്തരീക്ഷമാണ് ഈ കഥയിൽ വിവരിക്കുന്നത്. കണ്ണീരുപ്പു നിറഞ്ഞ ജീവിതത്തിൽ നിലനിൽപ്പിനായി പോരാടുന്ന കല്യാണിക്കുട്ടിയുടെ കഥയാണിത്. കഥകളുടെ ഗതിവിഗതികളാൽ നമ്മെ സംഭൃമിപ്പിക്കുന്ന രീതിയിൽ എന്നാൽ കൈയ്യടക്കത്തോടെ കഥ പറയുകയാണ് പ്രിയപ്പെട്ട നോവലിസ്റ്റ്. ഇന്നത്തെ കാലഘട്ടത്തിൽ വളരെ നിസ്സാരമായ എന്നാൽ നോവൽ കാലഘട്ടത്തിൽ മാനഹാനിഉണ്ടാക്കുന്ന ജീവിതത്തിനെ മാറ്റിമറിക്കുന്ന ഒരു സംഭവമാണ് കല്യാണിക്കുട്ടിയുടെ ജീവിതത്തിൽ നടക്കുന്നത്. ഒരാമുഖം പോലും നൽകാതെ നേരിട്ട് നോവൽ നമ്മളിലേക്ക് വന്നു ചേരുകയാണ്. പദ്മരാജന് എന്ന മികച്ച കലാകാരൻ്റെ ഒരുമികച്ച സൃഷ്ടി. കല്യാണിക്കുട്ടിയെയോ അവളുടെ അമ്മയെയോ ഇന്നത്തെ തലമുറയ്ക്ക് ഇമ്പമായി തോന്നാൻ സാധ്യത കുറവാണ്. എങ്കിലും കഥാകഥനത്തിൻ്റെ ആസ്വാദ്യത അതിനെ അതീജീവിക്കാൻ സാധ്യതയുണ്ട്. കല്യാണിക്കുട്ടി,മാധവി, ലക്ഷ്മിയേട്ടത്തി, പ്രഭു, ശോഭ എന്നിവർ പ്രധാനകഥാപാത്രങ്ങളായി വരുന്ന കൃതി. കല്യാണിക്കുട്ടി, ശോഭ, പ്രഭു, വീട്, ചുവപ്പിൻ്റെയും കാതുകളുടെയും ലോകം, മുൾമരത്തിൻ്റെ വിത്ത്, നീതിശാസ്ത്രങ്ങളുടെ പ്രകൃതി,നക്ഷത്രങ്ങളെ കാവൽ എന്നിങ്ങനെ വിഭാഗങ്ങളായിത്തിരിച്ച് മുപ്പതു അധ്യങ്ങളുള്ള ഒരു നോവൽ. കാലഘട്ടങ്ങളിലൂടെ വേഷപകർച്ചകളാടുന്ന മനുഷ്യജീവിതം വരച്ചു കാണിക്കുന്ന മനോഹരമായ ഒരു നോവൽ. 251 പേജുകളും 245 രൂപവിലയുള്ള ഈ പുസ്തകം പുറത്തിറക്കിയത് കരണ്ട് ബുക്സാണ്. 2017ലെ ഒമ്പതാം പതിപ്പാണ് ഞാൻ വായിച്ചത്. അതി മനോഹരമായ ഒരു ചിത്രമാണ് മുഖച്ചട്ടയായികൊടുത്തിരിക്കുന്നത്.
ഇതേപേരുള്ള സിനിമ ഇതിനെ ആസ്പദമാക്കി നിർമ്മിച്ചിട്ടുണ്ട്. പദ്മരാജൻ്റെ തിരക്കഥയിൽ 1978ൽ ഇറങ്ങിയ ഈ സിനിമ സംവിധാനം ചെയ്തത് സേതുമാധവനും ഇത് നിർമ്മിച്ചത് നടൻ പ്രതാപ് പോത്തൻ്റെ സഹോദരൻ ഹരി പോത്തനുമാണ്. ജയഭാരതി, സോമൻ,സുകുമാരി എന്നിവരാണ് പ്രധാനവേഷങ്ങളവതരിപ്പിച്ചത്.
Master piece from Gandharvan of malayalam.... All emotions embedded in a story with very strong female characters. Such strong and bold characters are rare in literature. Feelings and emotions oscillate constantly in this novel, the character you like a lot in a one page might be the one who hate the most in the other. Circumstances mold character of people.... so no one to be blamed, everyone got their own explanations...... A definite page turner indeed.
The life of a girl as she matures into a woman, facing the hardships of life is etched beautifully by Padmarajan. All the characters have good depth. A nice read.
Padmarajan the legendary writer has handled the sublect in such a precise and classic way. If it was any other writer the the reader will face vulguarity while reading the book.