Jump to ratings and reviews
Rate this book

ഐസ് -196°C | Ice -196°C

Rate this book
1st complete Science fiction and Medical Thriller in Malayalam

250 pages, Paperback

First published June 1, 2005

5 people are currently reading
61 people want to read

About the author

G.R. Indugopan

45 books112 followers
G.R.Indugopan, is a noted young writer in Malayalam literature who has written nine books, mostly novels. Regarded as a novelist with scientific bend, his Ice -196 C is the first technology novel in malalayam, based on nanotechnology and published by DC books. Muthalayani 100% Muthala deals with the issues of globalization. His other famous novel Manaljeevikal, focuses on the sad plight of people staying in the mineral sand mining areas of Kollam Chavara area. Iruttu Pathradhipar is a collection of short stories. He has bagged several noted awards like Abudabi Shakthi, Kumkumam, Ashan prize etc.
He is also the script writer of the Sreenivasan starred film, Chithariyavar, directed by Lalji. Recently he has scripted and directed the movie called Ottakkayyan where the director paints the screen with dark side of human nature to hint at the rotting core of this society.
He works as the senior sub editor of the Malayala Manorama daily. He lives in Trivandrum, Kerala, with his family.

Ratings & Reviews

What do you think?
Rate this book

Friends & Following

Create a free account to discover what your friends think of this book!

Community Reviews

5 stars
7 (14%)
4 stars
14 (29%)
3 stars
16 (33%)
2 stars
7 (14%)
1 star
4 (8%)
Displaying 1 - 7 of 7 reviews
Profile Image for DrJeevan KY.
144 reviews47 followers
August 3, 2021
വായന - 35/2021📖
പുസ്തകം📖 - ഐസ് -196°C
രചയിതാവ്✍🏻 - ജി.ആർ ഇന്ദുഗോപൻ
പ്രസാധകർ📚 - ഡി.സി ബുക്സ്
തരം📖 - സയൻസ് ഫിക്ഷൻ, മെഡിക്കൽ ത്രില്ലർ
പതിപ്പ്📚 - 6
ഈ പതിപ്പ് പ്രസിദ്ധീകരിച്ച മാസവും വർഷവും📅 - ജനുവരി 2021
താളുകൾ📄 - 248
വില - ₹270/-

📌രണ്ട് പേർ തമ്മിലുള്ള വൈരത്തിൻ്റെയും പകയുടെയും കഥകൾ ഇന്ദുഗോപൻ്റെ മറ്റ് പല കഥകളിലും പ്രമേയമായിട്ടുള്ളതാണ്. പക്ഷേ, പതിവിൽ നിന്ന് വ്യത്യസ്തമായി ആദ്യമായിട്ടായിരിക്കും ഒരു പകയുടെ കഥ സയൻസ് ഫിക്ഷനും മെഡിക്കൽ ത്രില്ലറുമായ ഘടകങ്ങൾ ചേർത്തുകൊണ്ട് മലയാളത്തിൽ ഇറങ്ങുന്നത്. പുസ്തകത്തിൻ്റെ ആദ്യപതിപ്പ് ഇറങ്ങിയത് 2005 ൽ ആണ്. മെഡിക്കൽ ത്രില്ലർ നോവലുകൾ വേറെയും വന്നിട്ടുണ്ടെങ്കിലും അതിൽ സയൻസ് ഫിക്ഷൻ കൂടി ചേർത്തുകൊണ്ടുള്ള നോവൽ മലായളത്തിൽ ആദ്യത്തേത് ഇതാണെന്ന് തോന്നുന്നു.

📌2003 മുതൽ 2050 വരെയുളള കാലഘട്ടം പറഞ്ഞുപോകുന്ന ഈ നോവലിൻ്റെ കഥാതന്തു മേൽപറഞ്ഞ പോലെ ബിന്ദുസാരൻ, രശ്മിധരൻ എന്ന രണ്ട് വ്യക്തികളുടെ ബദ്ധവൈരമാണ്. ഉറ്റസുഹൃത്തുക്കളായിരുന്ന ഇവർ ചില ജീവിതസാഹചര്യങ്ങൾ മൂലം ശത്രുക്കളായി പരിണമിക്കുന്നു. മരിച്ച മനുഷ്യരുടെ തലച്ചോറ് -196°C താപനിലയിൽ സംരക്ഷിച്ചുവെച്ച് പിന്നീട് രണ്ടാം ജന്മമെടുക്കാമെന്ന സാധ്യത ക്രയോണിക്സ് സാങ്കേതികവിദ്യ വഴി ഭാവിയിൽ സാധിക്കാമെന്നറിയുന്ന ബിന്ദുസാരൻ ശാസ്ത്രത്തിലും വൈദ്യശാസ്ത്രമേഖലയിലും ഭാവിയിൽ മനുഷ്യൻ നേടുന്ന മുന്നേറ്റങ്ങൾ മുൻകൂട്ടി കണ്ട് ഒരു പരീക്ഷണമെന്നോണം തൻ്റെ ശത്രുവായ രശ്മിധരനാൽ കൊല്ലപ്പെടാനാഗ്രഹിക്കുന്നു. പിൽക്കാലത്ത് പ്രായാധിക്യം മൂലം കഷ്ടപ്പെടുന്ന രശ്മിധരൻ്റെ മുന്നിൽ ചെറുപ്പത്തിൻ്റെ തിളപ്പും ഓജസ്സോടും കൂടി പുനരവതരിക്കാനാണ് ബിന്ദുസാരൻ ഇങ്ങനെ ചെയ്യുന്നത്. വർഷങ്ങൾക്ക് ശേഷം ബിന്ദുസാരൻ്റെ തിരിച്ചുവരവിന് കളമൊരുങ്ങുന്നതോടെ നേരത്തെ തന്നെ അയാൾ എഴുതിവെച്ചിരുന്ന കത്ത് ബിന്ദുസാരൻ്റെ മരണത്തിനുശേഷം സുഖമായി ജീവിക്കുന്ന രശ്മിധരന് ലഭിക്കുന്നു. പിന്നീട് ബിന്ദുസാരനെ പ്രതിരോധിക്കാനുള്ള തയ്യാറെടുപ്പിലാണ് രശ്മിധരൻ.

📌മനുഷ്യൻ്റെ മനസ്സിനെയും ശരീരത്തെയും ഒരുപോലെ നിയന്ത്രിക്കുന്ന തലച്ചോറിലും എന്തിനേറെ ത്വക്കിൽവരെ സൂക്ഷ്മജീവികൾ കണക്കെ പ്രവേശിക്കാനും കുത്തിവെക്കാനും സാധിക്കുന്ന അതിനൂതന സാങ്കേതികവിദ്യയുടെ ഒരു കാലം 2005 ൽ മുൻകൂട്ടി കണ്ടുകൊണ്ട് എഴുതിയതിന് എഴുത്തുകാരൻ ഏറെ പ്രശംസകൾ അർഹിക്കുന്നു. ഈ നോവൽ തികച്ചും സാങ്കൽപികമാണെങ്കിലും മനുഷ്യൻ്റെ വികാരവിചാരങ്ങളെ വരെ നിയന്ത്രിക്കുന്ന സാങ്കേതികവിദ്യയുടെ വളർച്ചയിൽ, സ്വകാര്യത തീർത്തും അന്യമാകുന്ന ഒരു കാലം വിദൂരമല്ലെന്ന സാധ്യത അത്ര എളുപ്പത്തിൽ തള്ളിക്കളയാവുന്ന ഒന്നല്ല.
©Dr.Jeevan KY
Profile Image for Dijo Johns.
39 reviews3 followers
April 19, 2022
വളരെ ഡിസ്റ്റർബ്യിങ് ആയ ഒന്നായിട്ടാണ് ഈ നോവലിനെ ഞാൻ കാണുന്നത്. പ്രതികാരം എന്ന ഒറ്റ വികാരം മാത്രം നെഞ്ചിൽ കൊണ്ട് നടക്കുന്ന രണ്ട് "ആണുങ്ങളുടെ" കഥയാണ് ഇത്. ആണുങ്ങൾ എന്ന് എടുത്തു പറയണം. ഇമ്മാതിരി കലിപ്പ് ഉള്ള സാധനങ്ങൾ ആണുങ്ങളുടെ ഇടയ്ക്കേ കാണൂ...

ഇടക്ക് ഇടക്ക് ഡേറ്റ് ഇൽ ചില തെറ്റുകൾ വരുന്നുണ്ട്. അത് കൺഫ്യൂസ്ഡ് ആക്കി. എങ്കിൽ പോലും ഭാവിയിൽ ഇനി എന്തെന്ന ചോദ്യത്തിന് വളരെ ഡിസ്റ്റർബ്യിങ് ആയി ഉത്തരം നൽകുന്ന ഈ നോവൽ തീർച്ചയായും അഭിനന്ദനം അർഹിക്കുന്നു. നല്ല ഒരു വായന. വായിച്ച് കഴിഞ്ഞാലും ചില ചിന്തകളൊക്കെ കൂടെപ്പോരും.

Sci-Fi ആണ് വിഭാഗം. മലയാളത്തിൽ അധികം കണ്ടുവരാത്ത ഒന്ന്!!
Profile Image for Balasankar C.
106 reviews35 followers
June 27, 2020
Goodreads should really support .5 star ratings.
Profile Image for G. Babu.
23 reviews1 follower
Read
September 11, 2022
ഡിസി ബുക്ക്സ് പ്രസിദ്ധീകരിച്ച ജി ആർ ഇന്ദുഗോപൻ എഴുതിയ ഐസ് -196 ഡിഗ്രി സെൽഷ്യസ് എന്ന നോവൽ വായിച്ചു....നോവലിലൂടെ കഥയാണോ സാങ്കേതികവിദ്യയാണോ കഥാകാരൻ വിവരിക്കുന്നതെന്നു മനസ്സിലാകുന്നില്ല...വായന മുഷിപ്പായിരിന്നെങ്കിലും എങ്ങനെയാണ് കഥാകാരൻ കഥ അവസാനിപ്പിക്കുന്നതെന്നു അറിയാൻ മുഴുവൻ വായിച്ചു....ഒരു നാട്ടിൻ പുറത്തു ഒതുങ്ങുന്ന കഥാതന്തു ഡോക്ടർ ജോൺ ഹോപ്കിൻസെന്ന വക്രബുദ്ധിയുടെ ക്രയോണിക് ലാബിലേക്ക് കൊണ്ടുപോയി നാനോ ടെക്നോളജി ഉപയോഗിച്ച് വെറുതെ വലിച്ചു നീട്ടിയെതിനു പുറമേ കഥാകാരൻ മറന്ന ഒരു വലിയ ശാസ്ത്രസത്യവുമുണ്ട്...അതായതു കേവലം ഒന്നോരണ്ടോ ഉദാഹരണങ്ങൾ കൊണ്ട് സ്ഥാപിച്ചെടുക്കുന്നതിനെ ശാസ്ത്രതത്വം എന്ന് വിശേഷിിപിക്കാൻ കഴിയില്ലെന്ന സത്യം..ഞാൻ പറഞ്ഞു വന്നത് ഒരു രശ്മിധരനേന്റെയും ബിന്ദുസാരന്റെയും സ്വാഭാവം കൊണ്ട് മലയാളിയുടെ പൊതുബോധം ചിത്രീകരിക്കാൻ ശ്രമിച്ചതിലെ ആശാസ്ത്രീയതായാണ്.....മേമ്പൊടിയായി മലയാളികളെ അടച്ചാക്ഷേപിക്കുന്ന പ്രയോഗങ്ങൾ.....അവസാനം ശിവരാമ കൃഷ്ണപിള്ളയെ ഡോക്ടർ ശ്യാമിൽ നിന്നും ശിവരാമകൃഷ്ണപിള്ളയാക്കി പുനഃപ്രതിഷ്ഠിച്ചതിലൂടെ ആ വൃത്തം പൂർത്തിയായി...ഗൃഹാതുരത എന്നത് മലയാളിയുടെ മനസ്സിന്റെ വലിപ്പമാണെന്നു കഥാകാരൻ മനസ്സിലാക്കാത്തതാണോ അതോ അതും അല്പത്തമായി ചിത്രീകരിച്ചതാണോ?...
എന്തൊക്കെയായാലും കഥയിൽ കാര്യമായ കഥയില്ലെങ്കിലും കഥ പറച്ചിലിന്റ ഒഴുക്ക് ചിത്രീകരിക്കുന്നതിൽ കഥാകാരൻ വലിയാ വിജയമാണ്....നല്ല രചനകൾ സൃഷ്ടിക്കാനുള്ള കഴിവ് കഥാകാരന് തീർച്ചയായും ഉണ്ട്..നല്ല രചനകൾക്കായി ആശംസകളോടെ കാത്തിരിക്കുന്നു......
Profile Image for Kelvin K.
73 reviews3 followers
March 20, 2024
ആമുഖം ഒഴിവാക്കാമായിരുന്നു എന്ന് തോന്നി..

അത്യാവശ്യം നല്ല രീതിയിൽ കിളി പോകുന്ന ഒരു പുസ്തകം. ..

പണ്ട് എന്റെ അമ്മൂമ്മ വീട്ടിൽ വരുമ്പോൾ ഞങ്ങൾ STD കാൾസ് കണക്ട് ചെയ്തു കൊടുക്കുമായിരുന്നു.. കാൾ ഒക്കെ കഴിഞ്ഞു പുളളിക്കാരത്തി പറഞ്ഞിരുന്നു "എന്തൊരു അത്ഭുതം ... ഇവിടെ ഇരുന്നു വേറൊരു നാട്ടിലുള്ള വ്യക്തി ആയിട്ടു സംസാരിക്കുന്നു" - ഓരോ തലമുറയും ഇങ്ങിനെ നടക്കില്ല എന്ന് വിചാരിച്ച പല കാര്യങ്ങളും മനുഷ്യൻ നടത്തിയിരിക്കുന്നു... അങ്ങിനെ ഉള്ള ഒരു പാട് കാര്യങ്ങൾ പറഞ്ഞിരിക്കുന്നു..

മെമ്മറി പൈറസി - ഈ വാക്കിന്റെ ഉപയോഗം അടുത്ത് തന്നെ നടക്കാൻ ചാൻസ് ഉണ്ടെന്ന് തോന്നി.

ആദ്യ പകുതി ഒരു ചെറിയ ലീഗ് അടിച്ചെങ്കിലും.. ഒരു രീതിയിലും ചിന്തിക്കാനാകാത്ത വര്ണനായുള്ള ഒരു സയന്റിഫിക് സ്വപ്നം..

നടക്കുമോ എന്നറിയില്ല.. നടന്നാൽ തന്നെ അതൊന്നും കാണാൻ ജീവിച്ചിരിക്കണം എന്ന ആഗ്രഹവും ഇല്ല...
Profile Image for Dr. Charu Panicker.
1,156 reviews74 followers
December 31, 2024
ഭാവി നമുക്കായി കരുതിവച്ചിരിക്കുന്ന ശാസ്ത്രസാങ്കേതികവിദ്യയുടെ അദ്ഭുതലോകമാണ് പശ്ചാത്തലത്തില്‍ എഴുതിയിരിക്കുന്ന പുസ്തകമാണിത്. ബിന്ദുവിന്റെയും ലക്ഷ്മിയുടെയും പരസ്പരപ്രതികാരത്തിന്റെ കഥയാണ് ഐസ് -196 C. 2003 മുതല്‍ 2050 വരെയുള്ള കാലഘട്ടം. മനുഷ്യനെയും മനസ്സിനെയും നമ്മെയുമൊക്കെ നിയന്ത്രി��്കാന്‍ പോകുന്ന ഭാവിയെക്കുറിച്ച് പറയുന്നു.
Profile Image for Ajai S.
21 reviews
September 8, 2021
This was only the complete book in my memory I have read in my high-school days except "Pathummayude Aadu"(it was part of our syllabus😁). I realized it's effect on my psyche when I took reading seriously, in my college days. The book is my starting point of my reading. The book is an organic blending of science fiction and social sarcasm.
Displaying 1 - 7 of 7 reviews

Can't find what you're looking for?

Get help and learn more about the design.