Jump to ratings and reviews
Rate this book

തമോവേദം | Thamovedam

Rate this book
Thamovedam is a novel against the Christian believes written by Rajeev Sivasankar. Viswanathan, residing in Cochin, has his base in a small village named Kavathy is the main character of the novel. He has a devilish trait by birth. The novel says that Hawwa is not the wife of Adam. The author says Lilith is the wife of Adam.

230 pages, Paperback

First published April 30, 2013

9 people are currently reading
117 people want to read

About the author

Rajeev Sivasankar

19 books13 followers
Rajeev Sivashankar is an Indian novelist and short story writer in Malayalam language

Ratings & Reviews

What do you think?
Rate this book

Friends & Following

Create a free account to discover what your friends think of this book!

Community Reviews

5 stars
12 (15%)
4 stars
28 (35%)
3 stars
27 (34%)
2 stars
8 (10%)
1 star
4 (5%)
Displaying 1 - 11 of 11 reviews
Profile Image for Varna Binu Sasidharan.
112 reviews2 followers
November 11, 2025
I wonder why this book failed to get it's deserved fame?? ഇട്ടിക്കോര yekkalum മഞ്ഞവെയിൽ മരണങ്ങൾ ekkalum orupadi munnil nilkkunna Pusthakam. Sathaan seva yude history and development mattoru pusthakathilum itra detailed aayi koduthu kandittilla.. And the protagonist വിശ്വനാഥൻ.. He is out of the world 🌎 I don't think you can find another protagonist who is filled with that much villainism viswanathan having..
Profile Image for Nirmal Mathew.
17 reviews
September 9, 2020
Gripping and fascinating. Rajeev Shivshankar masterfully narrates the tale of Vishwanthan, a very depraved soul. Replete with suicides and rapes, this book is not for the faint-hearted
Profile Image for Dr. Charu Panicker.
1,164 reviews75 followers
September 3, 2021
സാത്താനെ പൂജിക്കുന്നത് ദൈവത്തെ പൂജിക്കുന്നതിനെക്കാള്‍ ഫലപ്രദമാണോ എന്നുള്ള ചോദ്യം പലയിടത്തുനിന്നും പല ആവർത്തിയായി കേൾക്കുന്നു. ഇപ്പോഴത്തെ മനുഷ്യർ തിന്മകളെ ഒളിപ്പിച്ചുവച്ച് നടത്തുന്ന സൽകർമ്മങ്ങൾ കൊണ്ട് എന്തെങ്കിലും പ്രയോജനമുണ്ടോ? വിശ്വനാഥന്‍ എന്ന മനുഷ്യന്റെ കഥയാണ് ഇതിൽ പറയുന്നത്. കേരളത്തില്‍ പടര്‍ന്നു കൊണ്ടിരിക്കുന്ന സാത്താന്‍ പൂജയുടെ പശ്ചാത്തലത്തില്‍ എഴുതിയിരിക്കുന്ന വിശ്വനാഥനെ മുൻനിർത്തിയുള്ള അസാധാരണ സഞ്ചാരമാണ് ഈ നോവല്‍. ഇതിന്റെ ഏറ്റവും വലിയ പ്രത്യേകത കഥാനായകനായ വിശ്വനാഥൻ വളരെയധികം നെഗറ്റീവായി അവതരിപ്പിച്ചിട്ടുണ്ട് എന്നുള്ളതാണ്. വായനക്കാർക്ക് താങ്ങാവുന്നതിനും അപ്പുറമുള്ള അവതരണമാണ് അത്. ഒരുപക്ഷേ നായകനെ ഇത്രയധികം വെറുക്കുന്ന ഒരു പുസ്തകം ഉണ്ടാവില്ല എന്ന് തോന്നുന്നു. ചില സിനിമകളിൽ സൈക്കോ കില്ലർമാർ തങ്ങൾ ചെയ്യുന്ന കൊലകൾ ആസ്വദിക്കുന്നത് കാണുമ്പോൾ ഉണ്ടാകുന്ന അതേ മാനസിക സമ്മർദ്ദം പുസ്തകത്തിന്റെ ആദ്യം മുതൽ വായനക്കാർക്ക് അനുഭവിക്കേണ്ടതായി വരുന്നു. മുതിർന്ന ആൾക്കാർ വായിക്കുന്നത് ആവും നല്ലത്. വിശ്വനാഥന്റെ നെഗറ്റീവ് വായനക്കാരിലേക്ക് പടരാൻ വളരെയധികം സാധ്യതയുണ്ട്. ശ്വാസം അടക്കിപ്പിടിച്ചുള്ള വായനക്ക് ഉതകുന്ന പുസ്തകം ആണെങ്കിലും ഒറ്റയിരിപ്പിന് വായിച്ചുതീർക്കാൻ ആവില്ലെന്ന് ഉറപ്പ്.
Profile Image for Deepu George.
265 reviews30 followers
February 10, 2014
A well said story which keeps u hooked till the end. The description of the village in which the story takes place is soo vivid that we can feel the river , it's hills it's temples and greenery. The story moves through with out much twists and we can foresee what is going to happen . And one drawback of the novel is the main protagonist who is also the darker character is not well etched. The writer tries to bring in the cruelties that he does but fails to create an aversion in the readers mind toward the character... Which I feel has made this novel which could have been an outstanding work just reduced to being ordinary.
Profile Image for Ajay Varma.
152 reviews7 followers
September 7, 2021
വിശ്വനാഥൻ എന്ന വ്യക്തിയുടെ ജീവിതത്തിലൂടെ സഞ്ചരിക്കുന്ന കഥയാണ് തമോവേദം. വിശ്വനാഥൻ്റെ ഗ്രാമമായ കാവത്തിയും, കൊച്ചിയുമാണ് കഥയിലെ ഭൂമിക. വായനക്കാരനെ പിടിച്ചിരുത്തുന്ന തരത്തിലാണ് കഥ മുന്നോട്ടു പോകുന്നത്. തുടക്കം മുതൽ അവസാനം വരെ ആകാംക്ഷ വച്ചു സൂക്ഷിക്കാൻ കഥയ്ക്ക് കഴിഞ്ഞു. ഒരു മലയാള സാഹിത്യത്തിൽ നാം ഏറ്റവുമധികം വെറുക്കുന്ന നായകൻ ചിലപ്പോൾ വിശ്വനാഥനാവാം. ആഴത്തിലുള്ള കഥാപാത്രസൃഷ്ടിയും ആവിഷ്കാരവും ഇതിന് താങ്ങായി നിലകൊള്ളുന്നു. കുട്ടിക്കാലം മുതലുള്ള വിശ്വത്തിൻ്റെ ഓരോ പ്രവർത്തിയും വായനക്കാരുടെ മനസ്സിൽ പേടിയും വെറുപ്പും ജനിപ്പിക്കാൻ ഉതകുന്നതാണ്. വ്യക്തിപരമായി ഇഴജന്തുകളോട് ഭയമുള്ള എനിക്ക് കഥയിലെ പല സന്ദർഭങ്ങളും ഞെട്ടൽ ഉളവാക്കുന്നതായിരുന്നു. സാത്താൻ ആരാധനയും ദൈവനിഷേധവും ആണ് ഈ കഥയുടെ അടിസ്ഥാനം. ആദത്തെയും ഹൗവാ ഇല്ലിയത്തിനെയും വെച്ചുള്ള ഫെമിനിസ്റ്റ് ആംഗിൾ എല്ലാം മികച്ചതായി തോന്നി. ത്രില്ലർ വിഭാഗത്തിൽ പെടുത്താവുന്ന കഥയാണെങ്കിലും വളരെ തിന്മ നിറഞ്ഞതും വെറുപ്പുളവാക്കുനത്തുമായ കഥാസന്ദർഭങ്ങളാണ് ഓരോ പേജിലും, അതുകൊണ്ടുതന്നെ എല്ലാവർക്കും ഈ പുസ്തകം ഇഷ്ടമാവണമെന്നില്ല. മുതിർന്ന വായനക്കാർ മാത്രം ഈ പുസ്തകം വായിക്കുന്നതാവും ഉചിതം.
Profile Image for Vyshakh TR.
17 reviews
December 21, 2025
സ്ഥിരം ക്ലീഷേ ഡയലോഗ് പുസ്തകം നിലത്തുവെക്കാൻ സാധിച്ചില്ല വായിച്ച് തീരും വരെ എന്ന് പറഞ്ഞാൽ ഈ പുസ്തകം വായിച്ചവർക്ക് മനസിലാവും എന്ന് വിചാരിക്കുന്നു.
താമോവേദം വായിച്ചപ്പോൾ ഈ പുസ്തകത്തിന് അത് അർഹിക്കപ്പെട്ട ഒരു അംഗീകാരം അഥവാ അതിന് അർഹതപ്പെട്ട ഒരു പബ്ലിസിറ്റി കിട്ടിയില്ല എന്ന് തോന്നുന്നു.

രാജീവ് ശിവശങ്കർ എന്ന എഴുത്തുകാരനോടും അദ്ദേഹത്തിൻ്റെ ഭാവന സൃഷ്ടിയോടും ഒരു ആരാധന തോന്നുന്നു.

തികച്ചും വ്യത്യസ്തമായ കഥാ പശ്ചാത്തലം ആണ് താമോവേദം നമുക്ക് നൽകുന്നത്

if you are interested in criminal minds and psychopaths the book is really for you.
This entire review has been hidden because of spoilers.
Profile Image for Balasankar C.
106 reviews35 followers
August 7, 2014
ഒരു ക്ണാപ്പുമില്ലാത്ത ഒരു പുസ്തകം. ഫ്രാൻസിസ് ഇട്ടിക്കോരയുടെ പുറകേ കുറേ ഊള സാത്താൻ പുസ്തകങ്ങൾ വന്നത്തിൽ ഒരെണ്ണം.
Profile Image for Daisy George.
113 reviews1 follower
December 7, 2024
വിശ്വാസപരമായ ഒരു അധോലോകത്തെക്കുറിച്ചുള്ള സൂക്ഷ്മമായ അന്വേഷണമായിരുന്നു താങ്കളുടെ 'തമോവേദവും' 'പ്രാണസഞ്ചാരവും'. ഒരുപക്ഷേ സമൂഹം വളരെ ശക്തമായി ഇത്തരം വിശ്വാസധാരകളിലൂടെ സഞ്ചാരിച്ചുകൊണ്ടിരിക്കുന്ന ഒരു കാലം കൂടിയാണല്ലോ ഇത്. ഇത്തരം ഇരുൾവഴികളെ പ്രഭാദീപ്തമാക്കിയെന്നതുകൊണ്ടുകൂടിയാണല്ലോ ആചാര്യ ഭഗവത്പാദരുടെ ജീവിതവും കർമ്മവുമെല്ലാം ശ്രേഷ്ഠമാക്കപ്പെടുന്നത്. ശങ്കരാചാര്യർക്ക് ജന്മം നൽകിയ അതേ കേരളത്തിന്റെ ആത്മീയമായൊരു വളർച്ചയുടെ ഗ്രാഫ് താങ്കൾ എങ്ങനെയാണ് നോക്കിക്കാണുന്നത്?

മനുഷ്യമനസ്സിനെ ക്ലോക്കിലെ പെന്‍ഡുലത്തോട് ഓഷോ ഉപമിച്ചിട്ടുണ്ട്. ഇടത്തേക്ക് എത്രയും പോകുന്നുവോ അത്രത്തോളം വലത്തേക്കും അതു സഞ്ചരിക്കും. തികഞ്ഞ യുക്തിവാദിക്ക്‌ കറതീർന്ന ഭക്തനായും മുഴുക്കുടിയന് മദ്ധ്യവിരുദ്ധപ്രവർത്തകനാകാനും കഴിയുമെന്നു ചുരുക്കം. സമൂഹത്തെ സംബന്ധിച്ചും ഇത് സത്യമാണ്. പല കാലത്തും സമൂഹമൊന്നാകെ അധപതിക്കുകയും വ്യക്തിയുടെയോ ആശയത്തിന്റെയോ മുന്നേറ്റത്തിൽ ശുദ്ധീകരിക്കപ്പെടുകയും ചെയ്യപ്പെടുന്നത് മാനവചരിത്രത്തിൽ കാണാം. ഇതും അതുപോലെ ഒരു ഘട്ടമായിക്കൂടെന്നില്ല. അല്ലെങ്കിൽ സാങ്കേതികവിദ്യ ഇത്രത്തോളം വികസിച്ച കാലത്തും നരബലിയെക്കുറിച്ചൊക്കെ മനുഷ്യർ ആലോചിക്കില്ലല്ലോ.

സെൽഫ് പ്രമോഷൻ വേണ്ടത്ര ചെയ്യുന്നില്ലെന്ന് എന്നെപ്പറ്റി പൊതുവേ കുറ്റപ്പെടുത്തിക്കാണാറുണ്ട്. ശരിയാണുതാനും. പരമാവധി ഞാൻ ചെയ്യുന്നത് പുസ്തകമിറങ്ങുമ്പോൾ ഫെയ്സ്ബുക്കിൽ ചിലതു പോസ്റ്റ് ചെയ്യുകയെന്നതാണ്. അതിൽക്കൂടുതലൊന്നും എനിക്കുവയ്യ. സെൽഫ് പ്രമോഷൻ നടത്തി വായിപ്പിക്കേണ്ടതല്ല, സാഹിത്യം എന്ന് കരുതുന്നൊരാളാണ് ഞാൻ. അർഹമായതെങ്കിൽ നിലനിൽക്കും.. അർഹമായതേ നിലനിൽക്കാവൂ.

▫️സത്യമാണ് ഇദ്ദേഹത്തിന്റെ പുസ്തകങ്ങൾ നിരാശപ്പെടുത്താറില്ല. ഈ വാക്കുകൾ എത്രമാത്രം ശരിയെന്നറിയാൻ ഏതെങ്കിലും ഒരു പുസ്തകം വായിച്ചാൽ മതിയാകും. 😇
Profile Image for Arun AV.
29 reviews5 followers
November 17, 2022
സാത്താന്റെ സന്തതി എന്ന ചെറുപ്പത്തിൽ വിളിപ്പേര് കിട്ടിയ വിശ്വനാഥന്റെ 32 വർഷ ജീവിതമാണ് തമോവേദം പറയുന്നത്.. മലയാളത്തിൽ അധികം കെട്ടിട്ടില്ലാത്ത സാത്താൻ പൂജ ആണ് ഇതിലൂടെ പറയുന്നത്.. പൂർണമായും നെഗറ്റീവ് കഥാപാത്രമായ നായകനെ ആണ് നമുക്ക് ഇവിടെ കാണാൻ കഴിയുക..

കാവതി എന്ന ഗ്രാമത്തിലും തുടർന്ന് കൊച്ചിയിലുമായാണ് കഥ നടക്കുന്നത്.. ചെറുപ്പം മുതൽ തന്നെ ക്രൂരത യിൽ സന്തോഷം കണ്ടെത്തുന്ന മനോഭാവം ആണ് വിശ്വനാഥൻ കാണിക്കുന്നത്.. മരണങ്ങളും വേദനകളും കണ്ട് ആസ്വദിക്കാൻ അവനു എപ്പോഴും ഇഷ്ടമായിരുന്നു..

സാത്താനെ പൂജിക്കുന്നതും സമൂഹം തിന്മ എന്ന് കരുതുന്ന പലതിനെയും ഒപ്പം കൂട്ടുകയുമാണ് വിശ്വനാഥൻ ഇവിടെ..

ആദ്യാന്ത്യം പിടിച്ചിരുത്തുന്ന ഒന്നാണ് തമോവേദം.. ആകാംഷയും പിരിമുറുക്കവും വായനയിൽ ഉടനീളം തമോവേദം സമ്മാനിക്കുന്നുണ്ട്..
Profile Image for Chinthu Jose.
19 reviews3 followers
July 20, 2020
Great Book.
Each sentence has been beautifully and carefully crafted.
Loved the style of Rajeev Sivasankar. Swag!
Displaying 1 - 11 of 11 reviews

Can't find what you're looking for?

Get help and learn more about the design.