Jump to ratings and reviews
Rate this book

Amavasi | അമാവാസി

Rate this book
"വരാന്തയുടെ അങ്ങേ അറ്റത്തു കാവലിരുന്ന പോലീസുകാരൻ ഉറക്കം തൂങ്ങുന്ന കൂട്ടുകാരനെ വിളിച്ചു കുലുക്കി പറഞ്ഞു: 'പരിപാടി തീർന്നു. ഇനി നമുക്കും ഉറങ്ങാം.' കതകു മുറുക്കെ അടച്ചു ചമേലി അവരെ ശ്രദ്ധിക്കാത്തമട്ടിൽ മുറ്റത്തേക്കിറങ്ങി. ജീപ്പിൽ കയറി തിരികെ പോരുമ്പോൾ ചമേലി കൈവിരലുകൾ മണപ്പിച്ചു. ചോരയുടെ മണം അവൾക്ക് സമാധാനം നല്കി. ചമേലിയുടെ മുഖഭാവം കണ്ടപ്പോൾ ഗുലുവിനും എന്തോ വല്ലാത്ത ഭയം തോന്നി. അമാവാസിരാത്രിയിലെ കുറ്റാക്കുറ്റിരുട്ടിൽ വേട്ടകഴിഞ്ഞു മടങ്ങുന്ന മൃഗരാജനെപ്പോലെ അവരുടെ ജീപ്പ് വിജനതയിലൂടെ അതിവേഗം പാഞ്ഞു."

ഇത് പ്രേമത്തിന്റെ കഥയാണ്; ക്രൂരതയുടെയും. ചുവന്ന മണ്ണുള്ള ഒരു ജയിൽ അന്ഗണം. പോലീസുകാരുടെ പാദമുദ്രകളും ഗാനശകലങ്ങളും മന്ത്രിക്കപ്പെട്ട സ്നേഹവചനങ്ങളും സ്വവർഗരതിയുടെ സീല്ക്കാരങ്ങളും മരണമുഹൂർത്തത്തിന്റെ ആവലാതികളും അവിടെ നിറഞ്ഞുനില്ക്കുന്നു. മനുഷ്യന്റെ അന്ത:കരണംപോലെ ഭയാനകമാണ് ഈ നോവലിന്റെ ഉള്ളടക്കം.

196 pages, Paperback

First published July 1, 1999

1 person is currently reading
119 people want to read

About the author

Kamala Suraiyya Das

97 books820 followers
See also Madhavikutty
Kamala Suraiyya (born Kamala; 31 March 1934 – 31 May 2009), also known by her one-time pen name Madhavikutty and Kamala Das, was an Indian English poet and littérateur and at the same time a leading Malayalam author from Kerala, India. Her popularity in Kerala is based chiefly on her short stories and autobiography, while her oeuvre in English, written under the name Kamala Das, is noted for the poems and explicit autobiography.

Her open and honest treatment of female sexuality, free from any sense of guilt, infused her writing with power, but also marked her as an iconoclast in her generation. On 31 May 2009, aged 75, she died at a hospital in Pune. Das has earned considerable respect in recent years.

(from Wikipedia)

Ratings & Reviews

What do you think?
Rate this book

Friends & Following

Create a free account to discover what your friends think of this book!

Community Reviews

5 stars
10 (16%)
4 stars
21 (35%)
3 stars
22 (36%)
2 stars
5 (8%)
1 star
2 (3%)
Displaying 1 - 5 of 5 reviews
Profile Image for Dr. Charu Panicker.
1,238 reviews79 followers
September 20, 2021
യുവ ഡോക്ടറായ നിത്യൻ ജയിലിൽ ജോലിക്ക് പ്രവേശിക്കുന്നു. തടവുപുള്ളികളോട് ജയിൽ അധികൃതർ കാണിക്കുന്ന ക്രൂരമായ പീഡനങ്ങൾ കണ്ടു നിൽക്കാനേ അയാൾക്കായുള്ളൂ. ജോലിയിൽ പ്രവേശിച്ച ദിവസം തന്നെ അവിടെ നടന്ന കൊലപാതകം ഹൃദയസ്തംഭനംമൂലം ആണെന്ന് എഴുതി കൊടുക്കേണ്ടി വരുന്നു നിത്യന്. അടിയന്തരാവസ്ഥ കാലഘട്ടമാണ് ഇതിന്റെ പശ്ചാത്തലം. തടവുപുള്ളിയായ ഹേമലതയോട് നിത്യന് തോന്നുന്ന അനുകമ്പ പിന്നീട് പ്രണയമായി മാറുന്നു. മോക്കദ എന്ന ഭ്രാന്തിയായ കുറ്റവാളി വായനക്കാരിൽ ഭയം ഉളവാക്കുന്നു. അനുസരണയില്ലാത്ത കുറ്റവാളികളെ മോക്കദയുടെ കൂടെ പൂട്ടിയിട്ടാൽ അവൾ അവരെ കൊന്നു തിന്നുമായിരുന്നു. ഒരു ത്രില്ലർ നോവൽ പോലെ വായിച്ചിരിക്കാൻ പറ്റിയ ഒന്നാണിത്. വ്യത്യസ്തമായ ഒരു എഴുത്ത് ഇതിൽ കാണാം.
2 reviews2 followers
May 1, 2019
ഒരു വനിതാ ജയിലിനേയും അതിനെ ചുറ്റിപ്പറ്റിയുള്ള സംഭവങ്ങളെയും അനാവരണം ചെയ്യുകയാണ് അമാവാസി എന്ന ഈ നോവൽ. ജയിൽപുള്ളികളോട് അധികാരികൾ ചെയ്യുന്ന ക്രൂരതകൾക്ക് സാക്ഷിയാകാൻ എന്നവണ്ണം പുതുതായി ജയിലിൽ ജോലിക്ക് വരുന്ന യുവാവായ ഡോക്ടർ നിത്യൻ അനുഭവിക്കിന്ന മാനസിക പിരിമുറുക്കത്തെ നോവൽ വരച്ചിടുന്നുണ്ട്. ഭാരതത്തിന്റെ അടിയന്തരാവസ്ഥ കാലഘട്ടത്തിൽ ആണ് ഈ സംഭവങ്ങൾ നടക്കുന്നത് എന്നതിനാൽ അന്നത്തെ ഇന്ത്യൻ രാഷ്ട്രീയവും കടന്നു പോകുന്നുണ്ട്. അവസാനം എല്ലാ ക്രൂരതക്കും കാരണം മനുഷ്യ സഹജമായ സ്വാർത്ഥതയാണ് എന്ന് അനുമാനിക്കാവുന്ന ഇടത്തേക്ക് നോവൽ വായനക്കാരനെ എത്തിക്കുന്നു. മനസ്സിൽ ദൃശ്യങ്ങൾ വരച്ചിടുന്ന രീതിയിൽ ആണ് നോവലിന്റെ എഴുത്ത്. അതിനാൽ തന്നെ വായന എളുപ്പവും കൂടുതൽ ആഴത്തിൽ വ്യാപിപ്പിക്കുവാൻ കഴിയുന്നതുമാണ്. കമലാ സുരയ്യയും,
K.L മോഹനവർമ്മയും ഏറ്റവും നല്ല രചനാ രീതി അവലംബിച്ചതിനാൽ എന്തുകൊണ്ടും മികച്ച വായനാനുഭവം നൽകുന്ന നോവൽ ആയി മാറി അമാവാസി എന്ന് എടുത്ത് പറയേണ്ടിയിരിക്കുന്നു.
Profile Image for Dia Dayne.
63 reviews26 followers
August 2, 2016
ഈ നോവലിൽ വലിയ പ്രത്യേകത ഉള്ളതായി എനിക്ക് തോന്നിയില്ല . ഏകദേശം 13, 14 അദ്ധ്യായം വരെ കഥ ഒട്ടും തന്നെ നീങ്ങുകയോ പുരോഗമിക്കുകയോ ചെയ്യാത്തതു പോലെ തോന്നി. ഈ അദ്ധ്യായങ്ങളിലെ ആവർത്തനങ്ങൾ എനിക്ക് ബോധിച്ചില്ല. എന്നാലും കഥയുടെ അവസാനം എന്നെ അസംതൃപ്ത ആക്കിയില്ല.
തുടക്കത്തിലെ ഇഴച്ചിലും അവസാനത്തെ അവ്യക്തതയും കഥയുടെ ആസ്വാദനത്തെ തണുപ്പിച്ചു.
Displaying 1 - 5 of 5 reviews