തടംതല്ലിയും വഴിപിരിഞ്ഞും പരന്നൊഴുകുന്ന പെണ്മയെന്ന മഹാനദിയെക്കുറിക്കുന്ന നോവൽ. ജീവിതത്തിന്റെ ഊഷരഭൂമിയെ ഉർവ്വരയാക്കാനെത്തുന്ന അമ്മിണി, വഴിമാറിസഞ്ചരിക്കുന്ന ശ്യാമള, ഉൽക്കർഷബുദ്ധിയായ രുപാ ഗാംഗൂലി; കഥാപാത്രങ്ങളുടെ പൂർണ്ണത ഈ നോവലിന്റെ ചൈതന്യത്തിനു മാറ്റുകൂട്ടുന്നു.