Jump to ratings and reviews
Rate this book

ആത്മാവിനു ശരിയെന്നു തോന്നുന്ന കാര്യങ്ങൾ | Aathmavinu Sariyennu Thonnunna Karyangal

Rate this book

156 pages, Paperback

First published October 1, 1997

2 people are currently reading
26 people want to read

About the author

After completing his school education, he took training in teaching and worked in various schools before shifting to Calcutta in 1979 where he worked as a freelance journalist. It was in Calcutta he began writing Ayussinte Pusthakam.

Ratings & Reviews

What do you think?
Rate this book

Friends & Following

Create a free account to discover what your friends think of this book!

Community Reviews

5 stars
1 (4%)
4 stars
6 (26%)
3 stars
12 (52%)
2 stars
4 (17%)
1 star
0 (0%)
Displaying 1 - 3 of 3 reviews
Profile Image for Daisy George.
92 reviews1 follower
December 13, 2024
ആഖ്യായിക, വാസ്‌തവം ചിന്തിച്ചാൽ, ഒരു കൂട്ടം ഓർമ്മകളുടെ ഈ സമാഹാരമാണ്. ചരിത്രമാണ് മുഖ്യപ്രമേയമെന്നുവരികിലും ചരിത്രാഖ്യായികയെന്ന് ഇതിനെ ഞാൻ വിളിക്കുന്നില്ല. പഴയ മദിരാശി പ്രവി ശ്യയുടെ ഭാഗമായിരുന്ന, പിന്നീട് മലബാറുമായി സംയോജിപ്പിക്കപ്പെട്ട, ചില പ്രദേശങ്ങളിൽ ദേശീയപ്രസ്ഥാനവും കമ്മ്യൂണിസ്റ്റ് പ്രസ്ഥാനവും ഉളവാക്കിയ ചലനങ്ങളാണ് ആദ്യഭാഗത്ത് ഓർമിക്കപ്പെടുന്നത്. സംഭവബഹുലമായിരുന്നു. ആ കാലഘട്ടം. അക്കാലത്ത് നാളെയെക്കുറിച്ചുള്ള നല്ല സ്വപ്നങ്ങളുണ്ടാ യിരുന്നു. മനുഷ്യന്റെ ഭാവി കൂടുതൽ ശോഭനമായിത്തീരുമെന്ന് പ്രതീക്ഷി ക്കപ്പെട്ടിരുന്നു. കാലത്തിൻ്റെ പൈക്കൂറയിൽ അത്തരം സ്വപ്‌നങ്ങളോ പ്രതീ ക്ഷകളോ നമുക്കിന്ന് കാണാൻ കഴിയുമോ? കാലത്തിന് എന്തൊക്കെയാണ് കൈമോശം വന്നത്? എത്രയെത്ര സ്വപ്‌നങ്ങൾ, പ്രതീക്ഷകൾ, വിശ്വാസ ങ്ങൾ? അവയ്ക്കായി ചോരയും നീരും നൽകിയവരെ ഗാഢമായ ആദരവോടെ ഞാൻ അനുസ്മരിക്കുന്നു.

ആഖ്യായികയുടെ രണ്ടാം ഭാഗത്ത് അവതരിപ്പിക്കപ്പെടുന്ന യുവാവിൽ ചരിത്രത്തെച്ചൊല്ലിയുള്ള വിഷാദം തീവ്രമാണ്. പതിറ്റാണ്ടുകളിലൂടെ കട ന്നുപോയി തേമാനം വന്ന പഴയ പ്രത്യയശാസ്ത്രത്തെ പുതിയ സാഹചര്യ ങ്ങളുടെ മൂശയിലിട്ട് നവീകരിക്കാനും പ്രായോഗികതലത്തിൽ പരീക്ഷിക്കാ നുമുള്ള ഒരു കൂട്ടായ്‌മയിൽ അവനും ഭാഗഭാക്കാകുന്നു. ചരിത്രം ആവർത്തി ക്കുകയാണ്. മനുഷ്യരുള്ള കാലത്തോളം ഇതിങ്ങനെതന്നെ തുടരുമെന്നു വിശ്വസിക്കാനാണ് ഞാനിഷ്ടപ്പെടുന്നത്.

ഒരാൾക്കു വേണമെങ്കിൽ തൻ്റെ ആത്മാവ് ചെകുത്താന് പണയപ്പെടു ത്താവുന്നതാണ്. അനേകം പേർ അപ്രകാരം ചെയ്‌തിട്ടുണ്ട്. യേശു ശിഷ്യ ന്മാരോടു ചോദിച്ചുവല്ലോ: ഒരുവൻ ലോകം മുഴുവൻ നേടിയാലും സ്വന്തം ആത്മാവിനെ നഷ്‌ടപ്പെടുത്തിയാൽ അവന് എന്തു പ്രയോജനം?

അസംഖ്യം ആത്മാവുകൾ തനിക്ക് ഇരയായിത്തീർന്നിട്ടുണ്ടെന്നതിൽ നരകം സന്തോഷിക്കട്ടെ. നാം ഖിന്നരാകേണ്ടതില്ല. എന്തുകൊണ്ടെന്നാൽ ആത്മാവിൽ വിശുദ്ധിയോടെ കദനം നിറഞ്ഞ കാലത്തിൻ്റെ ഭാരം ഏറ്റുവാ ങ്ങിയവരെയും ചരിത്രം നമുക്കു കാട്ടിത്തരുന്നുണ്ട്. ഈ കൃതി സവിനയം അവർക്കു സമർപ്പിക്കുന്നു.

സി.വി. ബാലകൃഷ്ണൻ
Profile Image for Ashwini AINGOTH.
2 reviews1 follower
March 10, 2022

ആത്മാവിനു ശരിയെന്നു തോന്നിയ കാര്യങ്ങൾ ചെയ്യുന്നവർ ഭൗതികമായി ഒന്നും നേടിയെന്നു വരില്ല.

കഥാനായകനെ കുറിച്ച് ഭാര്യ ദേവികുട്ടി പറയുംപോലെ, ഏറെ ഉയരത്തിൽ എത്തേണ്ടതിനു പകരം ഒരു ചെറിയ ജീവിതത്തിലേക്ക് ചുരുങ്ങി എങ്കിലും ആത്മാവിന്റെ വിശുദ്ധി എക്കാലവും അദ്ദേഹം നിലനിർത്തിയിരുന്നു. തന്റെ ചെറിയ ജീവിതത്തിൽ ഒരിക്കലും അസംതൃപ്തി കാട്ടിയില്ല. സ്വതന്ത്ര സമരത്തെ എതിർത്തവരും വഞ്ചിച്ചവരും പിന്നീട് സ്വാതന്ത്ര്യസമര സേനാനികളായി അംഗീകാരവും ആനുകൂല്യങ്ങളും നേടിയപ്പോഴും അദ്ദേഹം തന്റെ മനസ് കലുഷമാകാതെ നോക്കി. പെൻഷനും മറ്റ് ആനുകൂല്യങ്ങളും ലഭിക്കുന്നതിന് അപേക്ഷിക്കാൻ പലരും വന്ന് പറയാറുണ്ടായിരുന്നു. പക്ഷെ അദ്ദേഹം അതിനു തയ്യാറായില്ല .

മകൻ ദത്തനെ കുറിച്ചും ദേവികുട്ടി സംസാരിക്കുന്നു; അച്ഛനെ പോലെ മകനും ഒരു വിഡ്ഢിയാണെന്നു ലോകം പരിഹസിച്ചു കൊള്ളട്ടെ. ഞാനതു വകവെയ്ക്കുന്നില്ല. ഞാനവന്റെ അമ്മയാണ്. എനിക്കതിൽ അഭിമാനമുണ്ട്.

ചരിത്രത്തെ മുഖ്യപ്രമേയമാക്കി ചില പച്ചമനുഷ്യരുടെ കഥ പറയുന്ന സി വി ബാലകൃഷ്ണന്റെ നോവലാണ് ആത്മാവിനു ശരിയെന്ന് തോന്നുന്ന കാര്യങ്ങൾ. ചരിത്രത്തെ ചൊല്ലിയുള്ള വിഷാദവും , ചരിത്രം ആവിർത്തിക്കപ്പെടുന്നതും നോവലിസ്റ്റ് വരച്ചുകാട്ടുന്നു.

ആദർശധീരരെയും ശക്തമായ നിലപാടുള്ളവരും മിക്കപ്പോഴും ചരിത്രം മറക്കുകയാണ് പതിവ്. അവർക്കുവേണ്ടി ചരിത്രത്തിന്റെ സ്വർണലിപികൾ ചലിക്കാറില്ല.

മനുഷ്യരുടെ യഥാർത്ഥ ചരിത്രം എവിടെ ആർ എഴുതിയിരിക്കുന്നു ?

"കോടതിപ്പടിക്കൽ സത്യാഗ്രഹമനുഷ്ഠിച്ച അഗ്നിശർമനെ ചവുട്ടി കടന്നുപോയ വിജയൻ നമ്പ്യാർ സ്വാതന്ത്ര്യ സമരസേനാനിയെന്ന നിലയിൽ തീവണ്ടിയിലെ ഫസ്റ്റ് ക്ലാസ് കംപാർട്മെന്റിൽ സൗജന്യ യാത്ര ചെയ്യുമ്പോൾ ഗുരുവായൂർക്ക് പുറപ്പെട്ട അഗ്നിശർമൻ നമ്പൂതിരി ടിക്കെറ്റെടുക്കാത്തതിനു സെക്കന്റ് ക്ലാസ് കംപാർട്മെന്റിൽ നിന്ന് അധിക്ഷേപവാക്കുകളോടെ പിടിച്ചിറക്കപെടുന്നു."

Profile Image for Sumith Prasad.
60 reviews
January 15, 2016
തെളിച്ചവും പ്രഭയും ഒട്ടുമില്ലാത്ത ഇരുട്ട് നിറഞ്ഞ ജീവിതങ്ങൾക്കുള്ളിൽ ആത്മാവിന്റെ കേടാവെളിച്ചം ഉണ്ടാകുമെന്ന് കാട്ടിത്തരുന്ന സൃഷ്ടി .. ഒഴുക്കില്ലാത്ത ആഖ്യായിക ആണെങ്കിലും മനസ്സിനെ സ്പര്ശിക്കുമെന്നതിൽ സംശയമില്ല ...
Displaying 1 - 3 of 3 reviews

Can't find what you're looking for?

Get help and learn more about the design.