B. Jeyamohan (also credited as Jayamohan) is one of the most influential contemporary, Tamil and Malayalam writer and literary critic from Nagercoil in Kanyakumari District in the south Indian state of Tamil Nadu.
He entered the world of Tamil literature in the 1990s, Jeyamohan has had impacted the Tamil literary landscape as it emerged from the post-modern phase. His best-known and critically acclaimed work is Vishnupuram, a deeply layered fantasy set as a quest through various schools of Indian philosophy and mythology. His other well-known novels include Rubber, Pin Thodarum Nizhalin Kural, Kanyakumari, Kaadu, Pani Manithan, Eazhaam Ulagam, and Kotravai. His writing is heavily influenced by the works of humanitarian thinkers Leo Tolstoy and Mohandas Karamchand Gandhi. Drawing on the strength of his life experiences and extensive travel around India, Jeyamohan is able to re-examine and interpret the essence of India's rich literary and classical traditions. --- தந்தை பெயர் எஸ்.பாகுலேயன் பிள்ளை. தாத்தா பெயர் வயக்கவீட்டு சங்கரப்பிள்ளை. பூர்வீக ஊர் குமரிமாவட்டம் விளவங்கோடு வட்டம், திருவரம்பு. தாத்தா அடிமுறை ஆசான். ஆகவே சங்கு ஆசான் என அழைக்கப்பட்டிருக்கிறார். அப்பாவின் அம்மா பெயர் லட்சுமிக்குட்டி அம்மா. அவரது சொந்த ஊர் குமரிமாவட்டம் விளவங்கோடு வட்டம், திருவட்டாறு. அப்பாவுடன் பிறந்தவர்கள் இருவர். தம்பி எஸ்.சுதர்சனன் நாயர் தமிழக அரசுத்துறையில் வட்டார வளர்ச்சி அலுவலராக இருந்து ஓய்வுபெற்று இப்போது பத்மநாபபுரத்தில் வசிக்கிறார். அப்பாவின் தங்கை சரோஜினி அம்மா திருவட்டாறில் ஆதிகேசவ பெருமாள் ஆலய முகப்பில் உள்ள பாட்டியின் பூர்வீகவீட்டிலேயே வாழ்கிறார்.
அப்பா முதலில் வழங்கல் துறையில் வேலைபார்த்தார். பின் பத்திரப்பதிவுத்துறையில் எழுத்தராக வேலைபார்த்து ஓய்வு பெற்றார். அவரது பணிக்காலத்தில் பெரும்பகுதி அருமனை பத்திரப்பதிவு அலுவலகத்தில் கழிந்தது. 1984ல் தன் அறுபத்தி ஒன்றாம் வயதில் தற்கொலை செய்துகொண்டார்.
அம்மா பி. விசாலாட்சி அம்மா. அவரது அப்பாவின் சொந்த ஊர் நட்டாலம். அவர் பெயர் பரமேஸ்வரன் பிள்ளை. அம்மாவின் அம்மா பெயர் பத்மாவதி அம்மா. அவரது சொந்த ஊர் திருவிதாங்கோடு. நட்டாலம் கோயில் அருகே உள்ள காளி வளாகம் அம்மாவின் குடும்ப வீடு. அம்மாவுக்கு சகோதரர்கள் நால்வர். மூத்த அண்ணா வேலப்பன் நாயர், இரண்டாமவர் கேசவபிள்ளை. மூன்றாம் அண்ணா மாதவன் பிள்ளை. அடுத்து பிரபாகரன் நாயர். கடைசி தம்பி காளிப்பிள்ளை. அம்மாவுக்கு இரு சகோதரிகள். அக்கா தாட்சாயணி அம்மா இப்போது நட்டாலம் குடும்ப வீட்டில் வசிக்கிறார். இன்னொரு அக்கா மீனாட்சியம்மா கேரள மாநிலம் ஆரியநாட்டில் மணமாகிச்சென்று அங்கெ வாழ்ந்து இறந்தார். அம்மா 1984ல் தன் ஐம்பத்து நாலாம் வயதில் தற்கொலைசெ
1989-ൽ ജയമോഹൻ തമിഴിൽ എഴുതിയ ഒരു കുഞ്ഞു നോവൽ ആണിത്. പുസ്തകത്തിന്റെ പേജ് കുറവെങ്കിലും ഉള്ളടക്കം അത്ര ചെറുതല്ല.എന്ന് മാത്രമല്ല തൊട്ടാൽ പൊള്ളുന്ന, പ്രത്യേകിച്ച് ഇക്കാലത്തു വിവാദമായേക്കാവുന്ന വിഷയങ്ങൾ ആണ് ഉൾക്കൊള്ളിച്ചിരിക്കുന്നത്. അതുകൊണ്ടാവണം രണ്ടുമൂന്നു കൊല്ലം മുൻപ് അദ്ദേഹം മലയാളത്തിലെ ഏതോ പ്രമുഖ പ്രസാധകർക്ക് വേണ്ടി നോവൽ വിവർത്തനം ചെയ്തുകൊടുത്തപ്പോൾ അവർ പ്രസിദ്ധീകരിക്കാൻ വിസമ്മതിച്ചത്. പിന്നീട് ഡിസി ഇത് പ്രസിദ്ധീകരിക്കാൻ തയ്യാറായി വായക്കാരുടെ കയ്യിലേക്ക് എത്തിച്ചുതന്നിരിക്കുന്നു.
വളരെ അടിത്തട്ടിലുള്ള ഒരു ദൈവമാണ് മാടൻ. ചുടലമാടൻ എന്നാണു പേര്, പ്രധാനമായും കാവലാണ് ജോലി. ദൈവങ്ങളിൽ ഒരു ദളിതൻ എന്നാണു ഇവിടെ എഴുത്തുകാരൻ വിശേഷിപ്പിക്കുന്നത്.
മാടനെ പൂജിക്കുന്നവർക്കു മാടൻ ആകാശത്തുനിന്നുള്ള ഒരു ദൈവമല്ല. കൂടെയുള്ളവൻ ആണ്. മാടനോടു സങ്കടം പറയും, ദേഷ്യം വന്നാൽ തെറിയും പറയും. മാടന്റെ പൂജാരിയാണ് അപ്പി, അപ്പിയുടെ ദൈവമായ മാടനോട് സുഹൃത്തുക്കളെ പോലെയാണ് പെരുമാറുന്നത്. തങ്ങളുടെ പ്രതീക്ഷകളും ആവലാതികളും ദുഖങ്ങളും പരസ്പരം പറഞ്ഞവർ ആശ്വാസവും പരിഹാരമാർഗ്ഗങ്ങളും കണ്ടെത്തി അനുദിനം മുന്നോട്ട് പോകുകയാണ്.. അപ്പിയെ അന്വേഷിച്ചു മാടൻ അവന്റെ വീട്ടിലേക്കു പോകുന്നിടത്താണ് കഥ തുടങ്ങുന്നത്.
മാടനെ മറന്നു പുതിയ ദൈവങ്ങൾക്ക് പിറകെ പോകുന്നവരെ തിരികെ മാടനിലേക്ക് എത്തിക്കാനായും മാടന് നല്ലൊരു കാലം ഉണ്ടാകാനുമായി അപ്പി മാടനെ മറിച്ചിട്ട് അവിടെ കുരിശു വെക്കുന്നു. പിന്നീട് കുരിശു നിന്നിടം സംരക്ഷിക്കാനായി ഒരു കൂട്ടവും മാടനെ സംരക്ഷിക്കാനായി സ്വയംസേവകർ വരികയും, തുടർന്ന് മാടനെ ഒരു ഉന്നതകുല ദൈവത്തിലേക്കു ഉയർത്തപ്പെടുകയും ചെയ്യുന്നു.
വാളുമുയർത്തിപ്പിടിച്ചു തുറിച്ചുനോക്കി വഴിയിൽ നിന്നിരുന്ന ചുടലമാടനെ വാള് താഴ്ത്തി കണ്ണുകൾ ശാന്തതയിലേക്കു എത്തിച്ച് ദേവപ്രതിഷ്‌നിയമങ്ങളാൽ ബന്ധനസ്ഥനാക്കി മാടസ്വാമിയാക്കി ഉയർത്തപ്പെടുന്നു. അതിലേക്കു എങ്ങനെ എത്തിപ്പെടുന്നു എന്നും അതുകൊണ്ട് എന്തൊക്കെ സംഭവിക്കുന്നു എന്നുമാണ് നോവൽ. പോരാതെ ഹിന്ദുത്വ ഫാസിസം എങ്ങനെയാണ് സമൂഹത്തിലേക്ക് അരിച്ചുകയറുന്നത് എന്ന് വിശദമായി ജയമോഹൻ ഇതിൽ വ്യക്തമാക്കുകയും ഒരു അവബോധം സൃഷ്ടിക്കുകയും ചെയ്യുന്നു.
BJP - RSS തുടങ്ങി അതിനോട് ചേർന്ന് നിൽക്കുന്ന ഇത്തിൾ പാർട്ടികളും സംഘടനകളും ഹിന്ദു രാഷ്ട്രം രൂപീകരിക്കുന്നതിനുള്ള എല്ലാവിധ നാടകങ്ങളും നടത്തിപോകുന്നത് ഇപ്പോൾ നമ്മൾ കണ്ടുകൊണ്ടിരിക്കുകയാണ്. ഹിന്ദു രാഷ്ട്രം എന്ന ആശയം ഇന്ത്യയിലെ ഹിന്ദുക്കളുടെ രാഷ്ട്രീയ ഭാവനയിൽ പിടി മുറുക്കിതുടങ്ങുന്നതിനും വർഷങ്ങൾക്ക് മുന്നേ എഴുതപ്പെട്ടതാണ് ഈ പുസ്തകം.
RSS ഹിന്ദു ഐക്യം പറയുകയും ഹിന്ദു സമൂഹത്തിന്റെ വിവിധ കോണുകളിൽ അതിന്റെ ശാഖകൾ വ്യാപിപ്പിച്ചു മുന്നേറുമ്പോളും ജാതി വിവേചനത്തെയും അടിച്ചമർത്തലിനെയും അതിന്റെ കൂടെ കൊണ്ടുപോയ്‌ക്കൊണ്ടേ ഇരിക്കുന്നു. സംഘടനയിലെ ഉയർന്ന ജാതി നേതാക്കൾ താഴ്ന്ന ജാതിക്കാരെയും ദളിതരെയും ആദിവാസികളെയും അവരുടെ ശാഖകളിൽ പരിശീലിപ്പിക്കുകയും അവരെ പാദസേവകരായി ബന്ധിക്കുന്ന ബ്രാഹ്മണ മിഥ്യയ്‌ക്ക് മുകളിൽ ഉയരാൻ വിടാതെ, തങ്ങളുടെ ആധിപത്യം നിലനിർത്താൻ ശ്രമിച്ചുകൊണ്ടേയിരിക്കുന്നു.
മാടനെ മാടസ്വാമിയാക്കി പ്രതിഷ്ഠിച്ച ശേഷം അപ്പി മാടനെ കാണുവാനായി വരുമ്പോൾ അപ്പിയെ അകത്തേക്ക് കടത്തിവിടുന്നില്ല. എല്ലാരുടെയും കണ്ണ് വെട്ടിച്ചു അകത്തെത്തി മാടനുമായി സംസാരിച്ചു നിക്കുമ്പോൾ
"ഹീനജാത്തിപ്പെറുക്കി ദൈവത്തെ നീ തോടും അല്ലേടാ" എന്നുപറഞ്ഞു അപ്പിയെ അടിച്ചോടിക്കുകയാണ് പുതിയ ഉയർന്ന കമ്മിറ്റിക്കാർ ചെയ്യുന്നത്.
അതുകണ്ട നിസ്സഹായനായ മാടൻ "എന്റെ മോനെ" എന്ന് വിളിച്ചു കരയുകയാണ്.
ഇന്ത്യയില്‍ ഹിന്ദുത്വം അടിത്തട്ടിലേക്ക് അടിച്ചു കേറി കൊണ്ടിരിക്കുന്ന കാലഘട്ടമാണിത്. അതിന്റെ സൂക്ഷ്മചിത്രം വരച്ചു കാണിക്കുന്ന നോവലാണ് 'മാടന്‍മോക്ഷം'. വളരെ അടിത്തട്ടിലുള്ള ഒരു ദൈവമാണ് 'മാടന്‍'. ശരിക്കു പറഞ്ഞാല്‍ ദൈവങ്ങളിലെ ഒരു ദലിതന്‍. ചുടലമാടന്‍ എന്നു പേരുവിളിക്കും. ചുടല കാക്കുന്നവന്‍, അതായത് ശ്മശാന കാവല്‍ക്കാരന്‍. കൊല്ലത്തിലൊരിക്കല്‍, അധഃകൃതജാതിയില്‍പ്പെട്ടൊരാള്‍ കൊണ്ടുചെന്നു കൊടുക്കുന്ന കള്ളും ചുരുട്ടും മാംസവും ചോരയുമാണ് വഴിപാട്. അവര്‍ക്ക് മാടന്‍ ആകാശത്തുനിന്നുള്ള ദൈവമല്ല. ഒപ്പമുള്ള ദൈവമാണ്. അവരുടെ ഒപ്പമുണ്ടായിരുന്ന ആ ദൈവം മറ്റൊന്നായി മാറുന്നതിന്റെ തീക്ഷ്ണാനുഭവമാണ് ഈ നോവലിലുള്ളത്.
ദളിത് രാഷ്ട്രീയത്തെ പറ്റിയോ അല്ലെങ്കിൽ കാവി വൽകരണത്തിന് എതിർത്ത് ശക്തമായ രാഷ്ട്രീയം പറയുന്ന നോവൽ ആണ് ജയമോഹൻ്റെ മാടൻമോക്ഷം എന്ന നോവൽ.
രാജ്യം ഇന്ന് കാവിവൽകരിക്കുമ്പോൾ ഇത് എല്ലാം ദീർഘവീക്ഷണം പോലെ മുന്നിൽ കണ്ട് 1989 ിൽ തന്നെ ഈ നോവൽ അദ്ദേഹം രചിച്ചതിനെ അവിശ്വസനീയം എന്നെ പറയാൻ കഴിയൂ.
മാടൻ എന്ന ദൈവസങ്കല്പം തന്നെ നമുക്ക് അപരിചിതമാണ്. മാടൻ നമ്മുടെ ഒപ്പം നടക്കുന്ന ദൈവം ആണ്. കള്ള് കുടിക്കുകയും, തെറി പറയുകയും കേൾക്കുകയും ചെയ്യുന്ന ദൈവം. ബലി ആയി മാംസം കൂടി കിട്ടിയാൽ മാടൻ സന്തോഷവാനായി . ആ മാടൻ്റെ പൂജാരി ആണ് അപ്പി .
മാടൻ എന്ന ദൈവം അല്ലെങ്കിൽ പ്രതീകം ബ്രാഹമണവൽകരിക്കുമ്പോൾ, അപ്പി അല്ലെങ്കിൽ മാടനെ പിന്തുടരുന്ന ജനവിഭാഗത്തെ അവർ ആട്ടിഓടിക്കുന്നു എന്നതാണ് ഉള്ളടക്കം.
മാടൻമോക്ഷം. സാധാരണയായി സമൂഹത്തിന്റെ വളരെ അടിത്തട്ടിലുള്ള കീഴാള വിഭാഗക്കാരും സമൂഹത്തിൽ പാർശ്വവൽക്കരിക്കപ്പെട്ടവരും ആരാധിക്കുന്ന ‘ദൈവങ്ങളിലെ ദലിത’നായ മാടൻ എന്ന നാടോടി ദൈവത്തിന്റെ "മോക്ഷം" അല്ലെങ്കിൽ വിമോചനമാണ് ഈ കഥയുടെ പ്രധാനതന്തു. പരമ്പരാഗതമായി, അധ:കൃതജാതിയിൽപെട്ടവർ കൊല്ലത്തിലൊരിക്കൽ കള്ള്, ചുരുട്ട്, മാംസം, രക്തം എന്നിവ വഴിപാടുകളായി നൽകി അദ്ദേഹത്തെ പ്രീതിപ്പെടുത്തി. ജനങ്ങൾക്ക് മാടൻ തങ്ങളിലൊരാളായിരുന്നു, തന്നോളം പോന്നവനായിരുന്നു. അവർ മാടനെ ആരാധിച്ചു, ഇറച്ചിയും കള്ളും സമർപ്പിച്ചു, തെറി വിളിച്ചു. മാടൻ കൈയ്യിൽ വാളും കൊമ്പൻ മീശയുമായി അങ്ങനെ ജനങ്ങൾക്കിടയിൽ ചുടലമാടനായി വാണു. ഇങ്ങനെയൊക്കെയാണ് നമ്മുടെ നായകനായ മാടന്റെ ഭൂതകാലം. എന്നാൽ ഒരു ചെറിയ ബലിയെങ്കിലും കിട്ടിയിട്ട് മൂന്നുകൊല്ലത്തിലേറെയായ, ആരും വകവെക്കാത്ത, യാതൊരുതരത്തിലുള്ള പ്രതാപവും കൈയ്യിലില്ലാത്തൊരു പാവത്താനായ മാടനാണ് കഥയുടെ ആരംഭത്തിൽ നമ്മുടെ മുന്നിൽ പ്രത്യക്ഷപ്പെടുന്നത്. ഇത്തിരി കള്ളോ ഇറച്ചിയോ കൊടയായി തരപ്പെടുവാൻ മാടൻ തന്റെ പൂജാരിയായ അപ്പിയുടെ അടുത്തെത്തുന്നു. മാടന്റെ ഒരു പ്രധാന ഭക്തനാണ് അപ്പി. അപ്പിയോട് മാടൻ തന്റെ സങ്കടങ്ങളുടെ കെട്ടഴിക്കുന്നു. തുടർന്ന് മാടന് ഒരു വലിയ ക്ഷേത്രം പണിയാനും ഭക്തരെ ആകർഷിക്കാനും ദൈവത്തിൻ്റെ സ്ഥാനം ഉയർത്താനുമുള്ള അപ്പിയുടെ ശ്രമങ്ങളെ കഥ പിന്തുടരുന്നു. ഈ പ്രക്രിയയുടെ വിരോധാഭാസങ്ങളും സങ്കീർണ്ണതകളുമാണ് നോവൽ എടുത്തു കാണിക്കുന്നത്.
നൂറു സിംഹാസനങ്ങൾക്കു ശേഷം ഞാൻ വായിക്കുന്ന ജയമോഹന്റെ രണ്ടാമത്തെ നോവലാണ് മാടൻമോക്ഷം. രണ്ടു നോവലുകളും നൂറു പേജിൽ കുറഞ്ഞ എഴുത്ത്, എങ്കിലും ഉള്ളടക്കം ഗംഭീരം തന്നെ. സങ്കീർണ്ണമായ, സാമൂഹികവും സാംസ്കാരികവുമായ പ്രശ്നങ്ങളെ ആകർഷകമായ കഥകളിലൂടെ കൈകാര്യം ചെയ്യാനുള്ള ജയമോഹൻ്റെ കഴിവിനെ പ്രശംസിക്കാതെ വയ്യ. അദ്ദേഹത്തിന്റെ എഴുത്ത് വളരെ ലളിതവും എന്നാൽ ശക്തവുമാണ്. കഥാപാത്രങ്ങളുടെ മാനസിക വ്യാപാരങ്ങളെയും സാമൂഹിക പശ്ചാത്തലത്തെയും അദ്ദേഹം വളരെ നന്നായി അവതരിപ്പിക്കുന്നു. മാടൻമോക്ഷം കേവലം ഒരു കഥ മാത്രമല്ല, സാമൂഹിക വിമർശനത്തിനുള്ള ഒരു ഉപാധി കൂടിയാണ്. ജാതി വ്യവസ്ഥ, മതത്തിന്റെ കച്ചവടവൽക്കരണം, സാമൂഹിക മാറ്റങ്ങൾ എന്നിവയെക്കുറിച്ച് ഈ നോവൽ ശക്തമായ ചോദ്യങ്ങൾ ഉയർത്തുന്നു. ഇക്കാലത്ത് ഏറെ പ്രസക്തിയോടെ വായിക്കപ്പെടേണ്ട ഒരു നോവൽ.
എഴുത്തുകാർ ദീർഘദർശികൾ ആണെന്ന് പൊതുവെ പറയാറുണ്ട്. ജയമോഹന്റെ മാടൻമോക്ഷം വായിച്ചാൽ അത് മേൽപ്പറഞ്ഞതിനെ ഊട്ടിയുറപ്പിക്കാൻ പാകത്തിനുള്ള ഒരു സംഗതിയായി തോന്നുകയും ചെയ്യും. ആദ്യമായി 1989-ൽ പ്രസിദ്ധീകരിച്ച മാടൻമോക്ഷം സമകാലിക സമൂഹത്തിന്റെ, അതായത് നടപ്പ് സമയത്തിന്റെ നേർചിത്രമാണ് വരച്ചുകാട്ടുന്നത്. അതാണ് ആ ദീർഘദർശിത്വത്തിന്റെ പ്രാധാന്യവും. രാഷ്ട്രീയത്തിൽ മതം പ്രവേശിച്ചതിൽ ഉപരിയായി മതം ഒരു രാഷ്ട്രീയമായി മാറുന്ന മൂല്യച്യുതിയെ മാടൻ എന്ന ദളിത് ദൈവ സങ്കല്പതത്തിലൂടെ അനാവരണം ചെയ്യുകയാണ് എഴുത്തുകാരൻ. ആര്യവൽക്കരണത്തിന്റെ അടിച്ചേൽപ്പിക്കലുകളെ രസകരമായി വിമർശിച്ചിട്ടുമുണ്ട്. നിലവിലെ സാഹചര്യത്തിൽ ഇത്തരമൊരു കണ്ടന്റ് തുറന്നുകാട്ടാൻ ഡി.സി ബുക്സ് കാണിച്ച അനുകൂല നിലപാട് ഇനിയും മങ്ങാത്ത സമൂഹത്തിന്റെ പ്രതീക്ഷയായി കണക്കാക്കാൻ ഞാൻ ആഗ്രഹിക്കുന്നു.
ഒറ്റയിരിപ്പിന് വായിച്ചു തീർക്കാൻ സാധിക്കുന്ന ഏറെ സാമൂഹിക പ്രസക്തിയുള്ള ഒരു കുഞ്ഞു നോവലാണ് മാടൻമോക്ഷം. മികച്ച വായനാനുഭവം. Must read ❤️❤️
🍁വളരെ അടിത്തട്ടിലുള്ള ഒരു ദൈവമാണ് മാടൻ. ചുടലമാടൻ എന്നാണു പേര്, പ്രധാനമായും കാവലാണ് ജോലി. ദൈവങ്ങളിൽ ഒരു ദളിതൻ എന്നാണു ഇവിടെ എഴുത്തുകാരൻ വിശേഷിപ്പിക്കുന്നത്.
🍁മാടനെ പൂജിക്കുന്നവർക്കു മാടൻ ആകാശത്തുനിന്നുള്ള ഒരു ദൈവമല്ല. കൂടെയുള്ളവൻ ആണ്. മാടനോടു സങ്കടം പറയും, ദേഷ്യം വന്നാൽ തെറിയും പറയും. മാടന്റെ പൂജാരിയാണ് അപ്പി, അപ്പിയുടെ ദൈവമായ മാടനോട് സുഹൃത്തുക്കളെ പോലെയാണ് പെരുമാറുന്നത്. തങ്ങളുടെ പ്രതീക്ഷകളും ആവലാതികളും ദുഖങ്ങളും പരസ്പരം പറഞ്ഞവർ ആശ്വാസവും പരിഹാരമാർഗ്ഗങ്ങളും കണ്ടെത്തി അനുദിനം മുന്നോട്ട് പോകുകയാണ്.. അപ്പിയെ അന്വേഷിച്ചു മാടൻ അവന്റെ വീട്ടിലേക്കു പോകുന്നിടത്താണ് കഥ തുടങ്ങുന്നത്.
അഖ്യാന രീതിയിൽ വളരെ മികച്ചു നിൽക്കുന്നു കഥ. ദൈവം എന്ന സങ്കല്പത്തിൽ നിന്ന് മാറി നമ്മളിൽ ഒരാളായി നിൽകുന്ന പ്രതീതി തോന്നി വായിക്കുമ്പോൾ. തെറി പറയുന്ന ,കള്ള് കുടിക്കുന്ന ,തോളിൽ കയ്യിട്ടു നടക്കുന്ന ഒരു സെമി തിരുവന്തോരം ദൈവം. ഒരു മികച്ച വായന അനുഭവം.
പാടത്തിന്റെ വരമ്പിൽ പന്ത്രണ്ടടി പൊക്കത്തിൽ വർണ്ണം ഒലിച്ചുപോയ കളിമണ്ണ് ദേഹവുമായി കയ്യിൽ വാളും പിടിച്ച് തുറിച്ചുനോക്കി കുത്തിയിരിക്കുന്ന പാവപ്പെട്ട ദൈവത്തെ ആർക്കാ ഒരു വില.
ബഹുസ്വര ദൈവസങ്കൽപ്പത്തെ തകർക്കുന്ന ബ്രാഹ്മിണിക്കൽ വൈദികധാരയിലേക്ക്, അതായത് നാട്ടുദൈവമായ മാടനെ എങ്ങനെയാണ് തങ്ങളുടെ മൂർത്തിയാക്കി മാറ്റി പ്രതിഷ്ഠിച്ചതെന്ന് വളരെ യാഥാർത്ഥ്യ ബോധത്തോടെ, ബ്രാഹ്മണിക്കൽ ബോധത്തിന്റെ സാംസ്കാരിക അധിനിവേഷം ഗ്രാമാന്തരങ്ങളിൽ എങ്ങനെയാണ പ്രവർത്തിച്ചതെന്ന്, പ്രാദേശിക ദൈവങ്ങളെ എത്തരത്തിലാണ് ഹിന്ദു ദൈവമെന്ന വൈദിക സമ്പ്ര ദായത്തിലേക്ക് അത്തരത്തിലുള്ള ദൈവിക സങ്കൽപ്പത്തിലേക്ക് പരിവർത്തിപ്പിച്ചെതെന്ന് ബോധ്യപ്പെടുത്തിതരുന്ന ചരിത്ര സത്യത്തിലേക്കുള്ള വെളിച്ചം വീശലാണ് ഈ ചെറിയ കൃതി. ബൃഹത്തായ ബഹുസ്വരമായ പ്രാദേശിക സംസ്കാരങ്ങളെ ഏകശിലാത്മകമായ ആശയത്തിലേക്ക്, നാട്ടുദൈവങ്ങളെ, അവിടങ്ങളിലെ പ്രാദേശികരായവരുടെ കാവലാളായിരുന്ന ദൈവങ്ങളെ എങ്ങനെയാണ് ബ്രാഹ്മണിക്കൽ പാരമ്പര്യത്തിലേക്ക് പരുവപ്പെടുത്തി സ്വാംശിക്കരിച്ചതെന്ന് പറഞ്ഞുതരുന്നു 'മാടൻമോക്ഷം' എന്ന ജയമോഹന്റെ കഥ. മാടൻ ദൈവത്തിനു മോക്ഷം കിട്ടി വൈദിക ദൈവമാകുമ്പോൾ അതുവരെ മാടന്റെ പൂജാരിയായിരുന്ന അപ്പി അസ്പൃശ്യനാകുന്നു. അമ്പലത്തിൽ കേറാനോ മാടനായ ദൈവത്തെ തൊടാനോ പറ്റാത്ത അയിത്തക്കാരനാവുന്നു. കൂടുതൽ ജനകീയനായിരുന്ന സ്വതന്ത്രനായിരുന്ന ശുദ്ധിയുടെ പകർന്നാട്ടങ്ങളില്ലാതിരുന്ന തന്മയത്തത്തോടെ നിലനിന്നിരുന്ന, ഭക്തർക്കാർക്കും തൊടാനും ദേഷ്യപ്പെടാനും തെറിപറയാനും അതേ സമയം സഹായം തേടാനും പ്രാർത്ഥിക്കാനും പറ്റിയിരുന്ന, ആകാശത്തിലല്ല ഭൂമിയിൽ വേരുകളുള്ള അഹിന്ദുക്കളുടെ ദൈവങ്ങളെ തങ്ങളുടേതാക്കി സ്വന്തമാക്കി ആ പ്രാദേശിക ദൈവങ്ങളുടെ ഭക്തർക്ക് അയിത്തം കൽപ്പിച്ചിരുന്ന നമ്മുടെ നാട്ടിൽ പിന്നീട് മുളപൊട്ടിയ വികൃത സംസ്കാരം, അതിലെ ജാതീയ അസമത്വം തുറന്നുകാട്ടുന്ന, ഹാസ്യ രൂപേണയുള്ള വലിയ രാഷ്ട്രീയം പറയുന്ന ചെറിയ കഥ. വായിക്കുക തന്നെ വേണം. എങ്ങനെയാണ് നാട്ടുദൈവങ്ങൾ അമ്പലങ്ങളിൽ കയറിയിരുന്നതെന്ന് ഇരുത്തപ്പെട്ടതെന്ന് ബോധ്യപ്പെടും.
ഇക്കഥ വായിച്ചുകൊണ്ടിരുന്നപ്പോൾ മനസ്സിൽ കടന്നുകൂടിയ ചില ചിന്തകളും ബോധ്യങ്ങളും ചുവടെ ചേർക്കുന്നു.
സ്പിരിച്വാലിറ്റി സ്ഥാപനവൽക്കരിക്കപ്പെടുമ്പോൾ ദൈവത്തിന് ഉടമയുണ്ടാവുമ്പോൾ മനുഷ്യനും ദൈവവുമായുള്ള ബന്ധങ്ങൾക്കിടയിൽ ആളുകൾ വന്ന് മേൽക്കോയ്മ നേടുമ്പോൾ മതനിയമങ്ങൾ തങ്ങളുടെ താൽപ്പര്യങ്ങൾക്കനുസരിച്ച് വ്യാഖ്യാനിച്ച് തനിക്കാക്കി ദൈവത്തിന്റെ അധികാരികളായി ചിലർ വേഷമിടുമ്പോൾ മതം അ���ിന്റെ ഉഗ്രരൂപത്തിൽ ദുഷിച്ചു തുടങ്ങുന്നു. തന്റെ ഏറ്റവും അടുത്ത ആളെപ്പോലെ തന്റെ കൂട്ടുകാരനായും ചിലനേരത്ത് വിധിനിർണ്ണയാവകാശം നമ്മൾ വകവെച്ചുകൊടുത്തും ദൈവം നമുക്കൊപ്പമുണ്ടെന്നു തോന്നുമ്പോഴാണ്, ഒക്കെ നേരിട്ട് തുറന്നുപറയാൻ കഴിയുന്ന സ്ഥാനത്ത് ദൈവം ഇരിക്കുമ്പോഴാണ് ഭക്തൻ സുരക്ഷിതനാണെന്ന് അവനു തോന്നുക. വിശ്വാസിക്ക് ദൈവം ഒരാശ്വാസമാവുക. ഭക്തന് കിട്ടേണ്ടത്, അർഹമായത് ���ിട്ടാത്തപ്പോൾ ദൈവത്തെ ശകാരിക്കാൻ കൂടിയുള്ള ഇടമുണ്ടാവുമ്പോഴാണ് ദൈവം തന്റേത് മാത്രമായ അടുപ്പമുള്ള ആശ്രിതനാവുക. സ്ഥാപനവൽകരികരിക്കപ്പെട്ട വിശ്വാസവും അതിന്റെ ഫലമായി ഉണ്ടാക്കിയെടുക്കുന്ന പ്രാർത്ഥനാ മന്ദിരങ്ങളും അതു ചില മേലധികാരികളാൽ ഭരിക്കപ്പെടുകയും ചെയ്യുമ്പോൾ വിശ്വാസത്തിന് എന്ത് ആത്മാർത്ഥതയാണുണ്ടാവുക? ഒരു സ്ഥാപനത്തിന്റെ നിയമങ്ങൾ അനുസരിക്കുന്ന അടിമകളോ പാവകളോ ആയി വിശ്വാസികൾ മാറുന്നതായി കാണേണ്ടിവരും. മതനിയമങ്ങളുടെ സമ്മർദ്ദത്തിൽ അതിന്റെ മായിക വലയത്തിൽ അകപ്പെട്ട് മതനേതാക്കൾ അഥവാ മതത്തെ വിശകലനം ചെയ്യുന്ന മതാചാര്യന്മാർ പഠിപ്പിച്ച ആചാരനുഷ്ടാനങ്ങൾ, കർമ്മങ്ങൾ, ആത്മാവ് നഷ്ടപ്പെട്ട കുറേ ചെയ്തികൾ മാത്രമായി ചുരുങ്ങിയേക്കാം. വിശ്വാസത്തിൽ ആശ്വാസത്തിന്റെ കാതൽ നഷ്ടപ്പെടുന്ന അന്ധത വിശ്വാസകളെ ബാധിക്കും. അത്തരത്തിൽ ഏതുനിയമങ്ങൾ മതസ്ഥാപനങ്ങൾ സ്ഥാപിച്ചെടുക്കുമ്പോഴും അനുസരിക്കാൻ ബാധ്യതപ്പെട്ടപോലെ അഥവാ ബാധകേറിയപോലെ പ്രവർത്തിക്കുന്ന യന്ത്രങ്ങൾ പോലെ വിശ്വാസികൾ മാറിയേക്കും അവർ അനുസരണ ശിലമുള്ളവർ മാത്രമായി പരിവർത്തിക്കപ്പെടും. മതശാസനകളിലെ അനീതിയോ അസമത്വമോ അസ്വാതന്ത്രമോ തിരിച്ചറിയാനൊക്കാത്ത തരത്തിൽ അനുസരണയുള്ള വിശ്വാസികളെ മതം അനുശാസിക്കുന്ന "ദൈവഭയം" "ശിക്ഷാഭയം" വികലമാക്കപ്പെട്ട "ദൈവികനീതി" മുതായവ അവരെ രൂപപ്പെടുത്തിയിട്ടുണ്ടാവും. മതം മയക്കുന്നത് മനുഷ്യന്റെ ബോധത്തെയാണെന്ന് വിശ്വാസികൾ തിരിച്ചറിയുകയും തന്നിൽ ചേർന്നു നിന്നിരുന്ന എന്നാൽ ഇപ്പോൾ പൗരോഹിത്യം അകറ്റിയ ദൈവത്തെ തിരിച്ചു പിടിക്കുകയും ചെയ്യുമ്പോഴാവും വിശ്വാസം മനുഷ്യനെ നവീകരിക്കാൻ ഉതകുക. വിശ്വാസിയിൽ നിന്ന് ദൈവത്തെ അകറ്റിയത് സ്ഥാപനവൽക്കരിക്കപ്പെട്ട മതവ്യവസ്ഥിതിതന്നെയെന്ന ബോധ്യത്തിൽ നിന്നേ സംസ്കരണം സാധ്യമാകൂ.. നവോഥാനവും. അല്ലെങ്കിൽ അന്യവൽക്കരണം മതബാധ്യതയായി കണ്ട് പരസ്പരം വെറുക്കാനും പോരാടാനും നമ്മിലൊക്കെ അന്തർലീനമായ സ്നേഹം സാഹോദര്യം സമത്വം സ്വാഭിമാനം സമഭാവം പോലുള്ള ഗുണങ്ങളെ ഇല്ലാതാക്കാനും വികലമായ മതബോധം കുത്തിവെക്കുന്ന വെറുപ്പ് അന്യോനം നശിപ്പിക്കാനുമുള്ള ആയുധമായി മതവിശ്വാസം മാറുന്ന ദുരന്തം നാം കണേണ്ടിവരും. സ്നേഹത്തെ സഹോദര്യത്തെ സമത്വത്തെ സ്വാഭിമാനത്തെ പരസ്പര ബഹുമാനത്തെ, അംഗീകാരത്തെ പാടെ തള്ളികളയുന്ന ഇന്ത്യയിൽ വളരുന്ന വൈദികതത്വത്തിൽ വേരൂന്നിയ ബ്രാഹ്മണ്യത്തിൽ ചാതുർവർണ്യത്തിൽ സനാതനധർമ്മത്തിൽ അതായത് ജാതിശ്രേണി നൽകുന്ന അതിൽ മാത്രം അർഹിക്കുന്ന അവകാശങ്ങളിലും സ്വാതന്ത്ര്യത്തിലും മാത്രം അധിഷ്ടിതമായ വംശീയമായ വർഗ്ഗീയമായ ദേശിയതയിൽ ഊന്നിയ നവ ഹിന്ദുത്വ ഫാസിസ്റ്റ് ഭീകരത വലിയ ഉദാഹരണമായി നമുക്കുമുൻപിൽ ഭീകരതാണ്ഡവമാടുന്നത് കണ്ടിരിക്കുകയേ നിവൃത്തിയുണ്ടാവൂ. ഒരു പൗരന് പ്രാഥമിക അവകാശമായി ലഭിക്കേണ്ട തുല്യനീതിയുടെ കാര്യത്തിൽ ഡിമൻഷ്യ ബാധിച്ച ഇന്ത്യൻ ഭരണാധികാരികൾക്കുള്ള ഏറ്റവും നല്ല ചികിത്സ മാനവികതയും ഭരണഘടനയും ഒക്കെ വാഗ്ദാനം ചെയ്യുന്ന സമത്വം സ്വാതന്ത്ര്യം സഹോദര്യം സ്വാഭിമാനം സമഭാവം തുടങ്ങിയ അടിസ്ഥാന മാനുഷിക മൂല്യങ്ങളെ മുറുകെ പിടിച്ചാൽ മതത്തിന്റെ അധർമ്മത്തിൽ കെട്ടിപൊക്കിയ ഉരുക്കുകോട്ട തകർന്നു തരിപ്പണമായി ഇന്ത്യാരാജ്യത്ത് ജനാധിപത്യം താനേ പുലരുന്നതിന് നമുക്ക് സാക്ഷിയാവാൻ കഴിയുക തന്നെ ചെയ്യും... ഇതിനു മനുഷ്യനാവുക എന്ന അതികഠിന ധാർമ്മികപാത ക്ലേശകരമായി തന്നെ പിന്തുടരേണ്ടി വരും.