ജൈവം തികച്ചും വികസ്വരലോകത്തിന്റെ മണ്ണിന്റെ മണമുള്ള പാരിസ്ഥിതിക നോവലാണ്. പശ്ചാത്യമാതൃകകളെ നിരാകരിച്ചു കൊണ്ട് പാരിസ്ഥിതിക കലയ്ക്ക് നമ്മുടേതായ ഭാഷ്യം.
വൈഗയുടെ വരള്‍ച്ചയുടെയും തളര്‍ച്ചയുടേയും പശ്ചാത്തലത്തില്‍ ഒരു പുല്‍ച്ചാടിയുടെ പ്രസക്തി പോലും അടിവരയിട്ടുകൊണ്ട് ഹരിത ദാര്‍ശനം മുന്നോട്ടു വെയ്ക്കുകയാണ് ജൈവം
പ്രകൃതിക്ക് വേണ്ടി ഒരു നോവൽ. വൈഗയുടെ തളർച്ചയും വളർച്ചയും പശ്ചാത്തലമാക്കി ലോകത്തിലെ നിസ്സാരമെന്നു പറഞ്ഞു നാം തള്ളിക്കളയുന്ന ജീവജാലങ്ങളുടെ പ്രസക്തി വിളിച്ചോതുന്ന പുസ്തകം. കവിയും മാർഗറ്റും വൈഗയിൽ താമസിക്കുകയും അവിടുത്തെ അവസ്ഥ വിശകലനം ചെയ്യുകയും ചെയ്യുന്നു. വൈഗ നമ്മൾക്ക് ഒരു ഉദാഹരണമാണ്. ഭാവിയിൽ നമ്മൾ അഭിമുഖീകരിക്കേണ്ടിവരുന്ന വലിയൊരു പ്രശ്നമാണ് ഈ പുസ്തകത്തിലൂടെ എഴുത്തുകാരൻ ചൂണ്ടിക്കാട്ടുന്നത്.