Jump to ratings and reviews
Rate this book

സീത | Seetha

Rate this book
എന്താണ്‌ സംഭവിച്ചതെന്ന് അവൾക്ക് മനസ്സിലായില്ല. പെട്ടെന്നായിരുന്നു ആക്രമണം, ഉച്ചത്തിൽ ഒന്നു നിലവിളിച്ചെങ്കിൽ രക്ഷപ്പെടുമായിരുന്നു. പക്ഷേ, അമ്പരപ്പിനിടയിൽ അതിനുപോലും കഴിഞ്ഞില്ല. ചലനമറ്റു നില്ക്കുന്ന അവളെ ഒരു വലിയ കടൽത്തിരയെന്നപോലെ അയാൾ തൂത്തുവാരിക്കൊണ്ടുപോയി... സീതയുടെ ജീവിതത്തിലെ കഴിത്തിരിവിന്റെ തുടക്കമായിരുന്നു അത്. കൽസിംഹങ്ങൾ കാവൽ കിടക്കുന്ന കൂറ്റൻ മാളികയിൽ സമ്പന്നതയുടെ സുഖലോലുപതയിൽ കഴിയുമ്പോഴും അവളുടെ ഓർമ്മകളിൽ അയാൾ തറഞ്ഞുനിന്നു. രാത്രിയുടെ ഒരു നിശബ്ദയാമത്തിൽ അവൾ അയാളെത്തേടി ഇറങ്ങി.

പെണ്‍ മനസ്സിന്റെ വിചിത്രമായ വ്യാപാരങ്ങളിലേക്ക് അനുവാചക ശ്രദ്ധ തിരിച്ചു വിട്ട മുകുന്ദന്റെ അസാധാരണ നോവൽ.

108 pages, Paperback

First published February 1, 1977

Loading...
Loading...

About the author

M. Mukundan

84 books405 followers
M. Mukundan(Malayalam: എം. മുകുന്ദൻ) is one of the pioneers of modernity in Malayalam literature. He was born on 10 September 1942 at Mayyazhi in Mahe, a one-time French territory in Kerala. He served as the president of Kerala Sahitya Akademi from October 2006 until March 2010.
Mukundan is known in Kerala as 'Mayyazhiyude Kathakaaran' (The story-teller of Mayyazhi). His native village of Mayyazhi figures in his early works: 'Mayyazhippuzhayude Theerangalil', 'Daivathinte Vikrithikal', 'Appam Chudunna Kunkiyamma' and 'Lesli Achante Kadangal'.
His first literary work was a short story published in 1961. Mukundan has so far published 12 novels and ten collections of short stories. Mukundan's latest four novels 'Adithyanum Radhayum Mattu Chilarum', 'Oru Dalit Yuvathiyude Kadanakatha','Kesavante Vilapangal' and 'Nritham ' carries a change in structure and approach.
'Oru Dalit Yuvathiyude Kadanakatha' reveals how Vasundhara, an actress has been insulted in the course of acting due to some unexpected situations. It proclaims the postmodern message that martyrs are created not only through ideologies, but through art also.
'Kesavante Vilapangal' one of his most recent works tells the story of a writer Kesavan who writes a novel on a child named Appukkuttan who grows under the influence of E. M. S. Namboodiripad. 'Daivathinte Vikrithikal' bagged the Kendra Sahithya Academy award and NV Prize. 'Ee Lokam Athiloru Manushyan' bagged the Kerala Sahitya Academy award. Daivathinte Vikrithikal has been translated into English and published By Penguin Books India.
In 2008, Mukundan's magnum opus Mayyazhi Puzhayude Theerangalil fetched him the award for the best novel published in the last 25 years. Three of his novels were made into feature films in Malayalam . Mukundan wrote the script and one of them bagged a state film award.
Mukundan's latest novel is "Pravasam" (sojourn in non-native land) and tells the story of a Malayali whose journeys carry him around the world.
The French government conferred on him the title of Chevalier des Arts et des Lettres in 1998 for his contribution to literature.

Ratings & Reviews

What do you think?
Rate this book

Friends & Following

Create a free account to discover what your friends think of this book!

Community Reviews

5 stars
2 (6%)
4 stars
9 (29%)
3 stars
10 (32%)
2 stars
8 (25%)
1 star
2 (6%)
Displaying 1 - 8 of 8 reviews
Profile Image for Athul C.
140 reviews20 followers
Read
November 10, 2025
മീരാസാധുവിലെ തുളസിയുടെ ചേച്ചി. 🚶🏻‍♂️
Profile Image for Dr. Charu Panicker.
1,247 reviews79 followers
February 2, 2026
പെൺമനസ്സിന്റെ വിചിത്രമായ ഒരു പ്രണയത്തിൻറെ ആവിഷ്കാരം. സീതയ്ക്ക് സുരേന്ദ്രനോടുള്ള പ്രണയവും സുരേഷിന് സ്വന്തം ഭാര്യയായ സീതയോട് ഉള്ള അനുകമ്പ പൂർണ്ണമായ സ്നേഹവും സുരേന്ദ്രന് സീതയോടുള്ള ആസക്തിയും വ്യക്തമാക്കുന്നു.
Profile Image for Sreelekshmi Ramachandran.
330 reviews45 followers
February 8, 2025
നിങ്ങളുടെ മനസ്സ് വളരെ അസ്വസ്ഥമാണെങ്കിൽ ഈ പുസ്തകം വായിക്കാതെയിരിക്കുന്നതാണ് നല്ലതെന്നു ഞാൻ പറയും. അല്ലെങ്കിൽ ഈ പുസ്തകം ഏതോ തരത്തിലുള്ള ഒരു മാനസിക വ്യഥ നിങ്ങളിൽ ഉണ്ടാക്കും..
എം മുകുന്ദന്റെ ഒട്ടു മിക്ക കൃതികളും ആഘോഷിക്കപ്പെട്ടിട്ടുണ്ട്.. എന്നാൽ അദ്ദേഹത്തിന്റെ വളരെ underrated ആയ ഒരു രചനയെന്നു ഞാൻ ഈ പുസ്തകത്തെ വിളിക്കാൻ ആഗ്രഹിക്കുന്നു..

ക്രൂരനാണെന്നും ആഭാസനാണെന്നും തിരിച്ചറിഞ്ഞതിനു ശേഷവും ഒരുവനെ അന്ധമായി ആരാധിക്കുന്ന, പ്രണയിക്കുന്ന ഒരു സ്ത്രീ... തന്റെ എല്ലാ സൗഭാഗ്യങ്ങളും വിട്ടെറിഞ്ഞ് അവൾ അയാളുടെ കൂടെ ജീവിക്കാൻ ആഗ്രഹിക്കുന്നു...
അവൻ ഒരു മൃഗമാണ് എന്ന് തിരിച്ചറിഞ്ഞിട്ടും അവന്റെ ഇരയായ ഒരു പേടമാനായി സ്വയം മാറുന്ന സീതയുടെ വിചിത്രമായ മനോസഞ്ചാരം വായനക്കാരനെ അസ്വസ്ഥമാക്കും..

വളരെ ചെറിയ ഒരു നോവലാണിത്.. ഒറ്റയിരിപ്പിൽ അനായസം വായിച്ചു തീർക്കാം.. ഇപ്പോൾ വായനക്ക് ശേഷം സീതയെന്ന പെണ്ണിന്റെ മനോവിചാരങ്ങളെ കൊള്ളണോ തള്ളണോ എന്നറിയാതെ എന്റെ മനസ്സിപ്പോൾ വലിയൊരു സംഘർഷത്തിൽ അകപ്പെട്ടിരിക്കുന്നു..

ഒന്ന് പറയാം.. തന്നെ എത്ര വേദനിപ്പിക്കുന്ന പുരുഷനെയും സ്നേഹിക്കാനുള്ള കഴിവ് സ്ത്രീകൾക്കുണ്ട്.. സീത ഒരു പ്രഹേളികയായി മനസ്സിലങ്ങനെ കിടന്ന് വിങ്ങുന്നു..
Profile Image for Rishikesh.
14 reviews6 followers
June 6, 2021
Please don't go by this abysmal rating. This wonderful book deserves more respect. Could well be Mukundan sir's most underrated work. The exquisite prose will excite you to no end. A truly enriching experience for ardent book lovers. In short, this is one of those top-notch literary works that compels you to take up the pen. 'Novemberinte Nashtam' and ' Ore Kadal' are two feature films that could flash across your mind while reading Seetha, but this masterful Mukundan creation is in a league of its own.
Profile Image for Nishad Mathew.
9 reviews
April 27, 2026
അന്ധമായ പ്രണയമോ അതോ മാനസികമായ അടിമത്തമോ? 💔 |

പെൺമനസ്സിന്റെ ഉത്തരം കിട്ടാത്ത ചില പ്രഹേളികകൾ!

​📖 പുസ്തകം: സീത
✍️ രചയിതാവ്: എം. മുകുന്ദൻ

​✨ എന്നെ വായനക്കാരനാക്കിയ മയ്യഴിയുടെ സ്വന്തം കഥാകാരൻ!
മലയാള സാഹിത്യത്തിലെ ശക്തമായ എഴുത്തിന്റെ ഉടമയാണ് എം. മുകുന്ദൻ. വായനയുടെ ആദ്യ കാലഘട്ടങ്ങളിൽ വളരെ ആവേശത്തോടെയും സന്തോഷത്തോടെയും ഞാൻ വായിച്ചുതീർത്തത് മുഴുവൻ അദ്ദേഹത്തിന്റെ പുസ്തകങ്ങളായിരുന്നു. മയ്യഴിപ്പുഴയുടെ തീരങ്ങളും ദൈവത്തിന്റെ വികൃതികളും കേശവന്റെ വിലാപവും... അങ്ങനെ ആ ലിസ്റ്റ് നീളുന്നു. എന്നെ ഒരു നല്ല വായനക്കാരനാക്കിയതിൽ എം. മുകുന്ദൻ എന്ന എഴുത്തുകാരന് വലിയൊരു പങ്കുണ്ട്. അദ്ദേഹത്തിനോടുള്ള ആ വലിയ ഇഷ്ടമാണ് 'സീത' എന്ന പുസ്തകത്തിലേക്ക് എന്നെ എത്തിച്ചത്. മലയാളത്തിന്റെ സ്വകാര്യ അഹങ്കാരമായ മയ്യഴിയുടെ കഥാകാരൻ എക്കാലത്തും എഴുത്തിലും പ്രമേയത്തിലും പുതുമകൾ കൊണ്ടുവരാൻ ആഗ്രഹിക്കുന്ന ആളാണ്. എന്നാൽ അദ്ദേഹത്തിന്റെ അധികം ആഘോഷിക്കപ്പെടാത്ത, വളരെ underrated ആയ ഒരു പുസ്തകമായിട്ടാണ് 'സീത' എനിക്ക് തോന്നിയിട്ടുള്ളത്.

​🌪️ വേദനിപ്പിക്കുന്നവനെ പ്രണയിക്കുന്ന പെൺമനസ്സ്!
പെൺമനസ്സിന്റെ സങ്കീർണ്ണതകളിലേക്കും അവളുടെ വിചിത്രമായ പ്രണയസങ്കല്പങ്ങളിലേക്കുമുള്ള ഒരു എത്തിനോട്ടമാണ് ഈ നോവൽ. സ്വന്തം ഭർത്താവായ സുരേഷിന്റെ നിസ്വാർത്ഥമായ സ്നേഹം അവഗണിച്ചുകൊണ്ട്, ക്രൂരനും മദ്യപാനിയുമായ സുരേന്ദ്രനോട് സീതയ്ക്ക് തോന്നുന്ന അന്ധമായ പ്രണയമാണ് നോവലിന്റെ ഇതിവൃത്തം. സുരേന്ദ്രൻ ഒരു മൃഗമാണെന്ന് അറിഞ്ഞിട്ടും, അവൾ അവന് മുന്നിൽ സ്വയം ഒരു ഇരയായി മാറാൻ ആഗ്രഹിക്കുന്നത് വായനക്കാരിൽ വലിയ അസ്വസ്ഥതയുണ്ടാക്കും. തനിക്കുള്ള എല്ലാ സൗഭാഗ്യങ്ങളും വിട്ടെറിഞ്ഞ് അവനോടൊപ്പം ജീവിക്കാൻ കൊതിക്കുന്നവളാണ് സീത.

​💭 കൊള്ളണോ തള്ളണോ? വായനയ്ക്ക് ശേഷമുള്ള സംഘർഷം!
വെറും 108 പേജുകൾ മാത്രമുള്ള ഈ കൊച്ചു പുസ്തകം ഒറ്റയിരിപ്പിൽ അനായാസം വായിച്ചുതീർക്കാം. എന്നാൽ വായനയ്ക്ക് ശേഷം സീതയുടെ മാനസികാവസ്ഥയെ ഉൾക്കൊള്ളണോ അതോ തള്ളിക്കളയണോ എന്ന വലിയൊരു ചോദ്യവും സംഘർഷവും ബാക്കിയാകും. തന്നെ ഇത്രത്തോളം വേദനിപ്പിക്കുന്ന ഒരാളെ ഒരു സ്ത്രീക്ക് എങ്ങനെ സ്നേഹിക്കാൻ കഴിയുന്നു എന്നത് ഉത്തരം കിട്ടാത്ത ഒരു പ്രഹേളികയായി മനസ്സിൽ വിങ്ങും. സ്ത്രീ-പുരുഷ മനസ്സുകളുടെ ചിന്തകളെയും വികാരങ്ങളെയും വളരെ വ്യത്യസ്തമായി വിശകലനം ചെയ്ത, സീതയുടെ ജീവിതത്തിലുണ്ടാവുന്ന ദുരന്തങ്ങളുടെ കഥയാണിത്.

​⭐️ Rating: 3.5/5
Profile Image for Sanoj K.
4 reviews4 followers
April 26, 2026
Even halfway through the book, I kept wondering how he was able to think and feel like a teenage girl. How did he understand her emotions so deeply? Was it careful observation, or simply imagination?

It made me question whether such a character truly exists in real life.
Profile Image for Daisy George.
124 reviews2 followers
February 20, 2025
പെണ്ണിന്റെയും ആണിന്റെയും ചിന്തകളും വികാരങ്ങളും വിശകലനം ചെയ്യുകയാണ് ഈ നോവലിൽ.
കള്ളുകുടിയനും വെറും തോന്നിവാസിയുമായ സുരേന്ദ്രനോട് തോന്നുന്ന അന്ധമായ പ്രണയം സീത എന്ന പെൺകുട്ടിയുടെ ജീവിത്തിലുണ്ടാവുന്ന ദുരന്തമാണ് ഈ പുസ്തകം.
108 പേജുകളുള്ള ഒരു ചെറിയ പുസ്തകം.
Profile Image for Mohandas.
77 reviews4 followers
April 20, 2016
ഇന്നത്തെ സാമൂഹിക കാഴ്ചപ്പാടിൽ, ഈ കഥയിലെ ഒരു കഥാപാത്രത്തേയും ന്യായീകരിക്കാൻ കഴിയില്ല? കൃത്യമായ ഒരു സന്ദേശവും ഇതിൽ ഇല്ല.
Displaying 1 - 8 of 8 reviews