ദൃക്സാഷി കമ്യൂനലിസത്തിന് മൂന്നു ഘട്ടങ്ങള്‍ ഉണ്ട് എന്നു ബിപന്‍ ചന്ദ്ര പറഞ്ഞിട്ടുള്ളത് ഓര്‍ക്കുന്നു ………അതില്‍ ഒന്നാം ഘട്ടം എന്നാല്‍ ഞാന്‍ ഹിന്ദുവാണെന്നും മുസ്ലിമാണെന്നും അല്ലെങ്ങില്‍ സിഖ് ആണെന്നും ഉള്ള തിരിച്ചറിവു, ഇതിന് ഒരുപാട് ഉദാഹരണങ്ങള്‍ കണ്ടെത്താനാകും ... തുര്‍ക്കിയില്‍ ഹഗീയ സോഫിയ ഒരു പള്ളിയാക്കിയപ്പോള്‍ ഇവിടത്തെ മുസ്ലിം മതനേതാവ് അതിനെ അങ്ഗീകരിച്ചുകൊണ്ടു പത്രത്തില്‍ എഴുതിയത്... ഒരു സാധാരണക്കാരനായ മുസല്‍മാന്‍ അയാളുടെ ജീവിതകാലത്ത് തുര്‍കിയില്‍ പോകുകയോ ആ കെട്ടിടം കാണുകയോ ചെയ്യില്ല എങ്കിലും അവരില്‍ പലരും അത് ആഘോഷിക്കുന്നു കാരണം മതം എന്ന നൂല്‍ ബന്ധം ഉണ്ട്.... അത്പോലെ തന്നെ അയോധ്യൈലെ പള്ളി പൊളിച്ച് അമ്പലം പണിതപ്പോള്‍ കേരളത്തിലെയോ, ആന്ധ്രയിലേയോ, അല്ലെങ്ങില്‍ ഇന്ത്യയിലെ ഏതൊരു കുഗ്രാമത്തില്‍ ജീവിക്കുന്ന സാധാരണക്കാരനെ അത് സന്തോഷിപ്പിക്കുന്നെങ്കില്‍ അവിടെയും മതം എന്ന ചങ്ങല തന്നെയാണ് അവരെ തമ്മില്‍ ബന്ധിപ്പിക്കുന്നത്....
രണ്ടാം ഘട്ടം എന്തെന്നാല്‍ ഞങ്ങള്‍ രണ്ടുകൂട്ടരും രണ്ടു മതവിഭാഗത്തില്‍ പെട്ടത് കൊണ്ട് മതേതരമായ കാര്യങ്ങളില്‍ ( രാഷ്ട്രീയം, സാംബത്തികം, സാമൂഹികം, etc) പോലും തങ്ങള്‍ തമ്മില്‍ വ്യത്യാസം ഉണ്ടെന്ന തോന്നല്‍... ഉദാഹരണത്തിന് ബംഗാള്‍ വിഭജനം തന്നെ എടുക്കാം ... ഒരു ബങ്ഗ്ലദേശി മുസ്ലിമും പശ്ചിമ ബംഗാള്‍ നിവാസിയായ ഹിന്ദുവും തമ്മില്‍ മതേതരമായ കാര്യങ്ങളില്‍ ഏറെ അടുപ്പമുണ്ട് ....... ഒരു പഞ്ചാബിയും, പത്താനീയും ബംഗാളിയും തമ്മില്‍ മതപരമായ കാര്യത്തില്‍ അല്ലാതെ ഒരു ബന്ധവും പൊതുവായി ഇല്ല.. പക്ഷേ അവന്‍ പാകിസ്താന്‍ഒപ്പം മതത്തിന്റെ പേരില്‍ മാത്രം ഒന്നിക്കാന്‍ തീരുമാനിച്ചു ആ തീരുമാനത്തിന് പിന്നീട് അവര്‍ക്ക് വലിയ വിലകൊടുക്കേണ്ടി വന്നു..
മൂന്നാം ഘട്ടം എന്നാല്‍ വര്‍ഗീയ കലാപം തന്നെ... ആദ്യരണ്ടുഘട്ടങ്ങളില്‍ തന്നെ അതിനുവേണ്ട വിത്തു പാകലും വെള്ളം നനക്കലും കഴിഞ്ഞിരിക്കും.. പിന്നീട് വര്‍ഗീയ വിഷമെന്ന വന്‍മരം തളിര്‍ത്ത് പൂത്തു അതിന്റെ ഫലം നല്കും ... പക്ഷേ ആ ഫലത്തിന് കയ്പ്പുമാത്രമാകും നമുക്ക് താരാനാകുക.... ഇന്ത്യ പോലെയുള്ള ബഹുസ്വരസമൂഹത്തില്‍ ജീവിക്കുന്ന മനുഷ്യര്‍ ഇത് മനസില്‍ വെക്കേണ്ടത് അത്യാവശ്യം ആണ് ഇതിന്റെ ഉത്തമ ഉദാഹരണമാണ് ഉണ്ണികൃഷ്ണന്‍ തിരുവഴിയൂരിന്റെ ദൃക്സാക്ഷി... ഇത് വെറും നോവെല്‍ മാത്രമല്ല... ഇതില്‍ ചരിത്രമുണ്ട് ( അല്പം അതിശയോക്തികാലര്‍ത്തിയെങ്കിലും) 60% - സിഖ് ചരിത്രം 10% - ഇന്ത്യ ചരിത്രം സ്വാതന്ത്ര്യത്തിന് മുന്പും പിന്പും 10% - അന്നത്തെ കൊണ്ടെംപറോറി പൊളിറ്റിക്സ്. 20% - നോവെല്‍ എംടി യുടെയും മറ്റും നോവെല്‍ വായിക്കുന്ന സുഖത്തില്‍ വായിച്ചു തീര്‍ക്കാമെന്ന് വിചാരിച്ചു വായിച്ചെങ്കില്‍ നിങ്ങളെ നിരാശപ്പെടുത്തും.. ഇടക്കിടെയുള്ള സിഖ് ചരിത്രവും വീരപരിവേഷങ്ങളും അവസാനം വരെ നീണ്ടുനില്‍ക്കുന്നു പലപ്പോഴും ബോര്‍ അടിപ്പിച്ചിട്ടുണ്ട്...ഓരോ സിഖ് കഥാപാത്രം വരുമ്പോഴും ഓരോ സിഖ് ഗുരുക്കന്മാരുടെയും വീരഗാഥകള്‍ അനാവരണം ചെയ്യപ്പെടും.. നൊവേലിന്റെ അവസാനം വരെ അത് നീണ്ടു നിവര്‍ന്നു കിടക്കുന്നു.... ഇതില്‍ കഥാപാത്രങ്ങളെ നെയ്തെടുക്കുന്നുണ്ടെങ്കിലും അത് ആഴത്തില്‍ നമ്മളിലേക്ക് ഇറങ്ങിയില്ലെന്ന് തോന്നി...
സിഖ് വിരുദ്ധ കലാപം വലിയ വിഷയമാണെങ്കിലും ഇവിടെ അതിനെക്കാള്‍ സിഖ് ചരിത്രം വിശദീകരിക്കപ്പെടുന്നു.... കോണ്‍ഗ്രസ്സ് ഗവണ്‍മെന്‍റ് ഒട്ടും വിമര്‍ശിക്കപ്പെടുന്നില്ല ... പ്രമുഘ ഗാനരചൈതാവ് ഗുല്‍സാര്‍ സംവിധാനം ചെയ്ത “മാച്ചീസ്-1996” എന്ന സിനിമ ഈ സംഭവങ്ങളെയെല്ലാം ആസ്പദമാകി എടുത്തതാണ്... അത് ഈ നൊവേലിനേകാള്‍ വിഷമം ഉണ്ടാക്കുന്നതായിരുന്നു ..... നെഹ്രു കുടുംബത്തിന്റെ ഒരു രത്നച്ചുരുക്കവും ആ പേര് എങ്ങനെ വന്നു എന്നൊക്കെ നല്ല ക്ലിയര്‍ ആയി പറയുന്നുണ്ട് ഈ നോവെല്‍... പല കാര്യങ്ങളും അറിയാന്‍ പറ്റി ... ചിലതൊക്കെ നേരത്തെ അറിഞ്ഞതിന് ഒരു മുതല്‍ക്കൂട്ടായി എന്നു മാത്രം... പക്ഷേ ആസ്വദിച്ചോ എന്നു ചോദിച്ചാല്‍ ഇല്ല എന്നു പറയേണ്ടിവരും.. എന്തൊക്കെയായാലും വര്‍ഗീയതയുടെ വിത്തുകള്‍ നമ്മുടെയൊക്കെ ഇടയില്‍ ഒളിഞ്ഞും തെളിഞ്ഞും ഇരിക്കുന്നുണ്ടെന്ന് ഈ നോവെല്‍ നമ്മെ ഓര്‍മിപ്പിക്കുന്നു, അവസരം പര്‍ത്തു അതങ്ങനെ നില്ക്കുന്നു, വര്‍ഗീയത വിതക്കുന്നവര്‍ക്ക് അതിലൂടെ സ്വാര്‍ഥലാഭം ഉണ്ടാക്കാന്‍ പറ്റും പക്ഷേ അവരുടെ അരിവാള്കൊണ്ട് കൊയ്യപ്പെടുന്നത് സാധാരണക്കാരന്റെ തലയാണ്... പള്ളിയുടെയും, അമ്പലത്തിന്റെയും, വംശത്തിന്റെയും, രാഷ്ട്രത്തിന്റെ അതിരുകളുടെയും ചരിത്രം തിരയുന്നവര്‍ മനസ്സിലാക്കേണ്ടത് അവര്‍ക്കുമുന്‍പ് മറ്റൊരുത്തര്‍ അതിനും മുന്പ് വേറൊരുത്തര്‍ ഇങ്ങനെ എവിടെ വരെ കുഴിമാടങ്ങള്‍ തോണ്ടിനോക്കും ഇക്കൂട്ടര്‍, ഇതിനൊക്കെ അപ്പുറത്ത് മനുഷ്യതം ആണ് മുഖ്യം എന്നു ഈ നോവെല്‍ അടിവരയിടുന്നു....
രവി എന്ന ഓഫീസര്‍ ദൃക്സാക്ഷിയായ ദല്‍ഹിയിലെ സിഖ് കൂട്ടക്കൊല കാലഘട്ടമാണ് നോവലിന്‍റെ കാലം. നോവലിസ്റ്റിന്‍റെ കോണ്‍ഗ്രസ്സ് ഭക്തി ആവോളം കാണാം ഈ നോവലില്‍. സിക്ക് ചരിത്രത്തെ കുറിച്ചുള്ള അറിവുകള്‍ പകര്‍ന്നു തന്ന ഭാഗങ്ങള്‍ നല്ലതായിരുന്നു.സിഖ് കൂട്ടകൊലയിലെ രാഷ്ട്രീയം മാറ്റി നിര്‍ത്തി കേവലം വര്‍ഗ്ഗീയ നിറം മാത്രം നല്‍കി കോണ്‍ഗ്രസ്സിനെ വൈറ്റ് വാഷടിക്കുന്ന നോവല്‍.
സ്വാതന്ത്ര ഇന്ത്യയിലെ എറ്റവും വലിയ വംശഹത്യയെ പറ്റിയുള്ള നോവൽ. പല ലഹളകൾ ഉണ്ടായെങ്കിലും വംശഹത്യ ഇതു പോലെ ഒന്ന് വെറെ ഇന്ത്യയിൽ സംഭവിച്ചിട്ടില്ല. ഗവൺമെന്റ് സ്പോൺസർ ചെയ്ത വംശഹത്യയായിരുന്നു എന്നിന്നും സിഖ് സമൂഹം അരോപിക്കുന്നുണ്ട്. രാജീവ് ഗാന്ധി ഇ ഹത്യയെപ്പറ്റി ചോദിച്ചപ്പോൾ വൻമരങ്ങൾ വീഴുമ്പോൾ ഭൂമി കുലുങ്ങും എന്നാണ് ഇതിനെ അനുകൂലിച്ച് പറഞ്ഞത്. ഇന്നും ഇതിനുത്തരവാദികളെ ശിക്ഷിച്ചിട്ടില്ല് ഇതിൽ അന്വേഷണം ആവശ്യപ്പെട്ടു സിഖ് സമൂഹം അന്താരാഷ്ട്ര കോടതികൾ ഇന്നും കയറിയിറങ്ങുന്നു. എകദേശം എണ്ണായിരം പോരോളം അന്വദ്യോഗികമായ കണക്കിൽ മരിച്ചു എന്ന് പറയുമ്പോൾ ഈ വംശഹത്യ എത്ര ഭീകരമായിരുന്നു ഏന്ന് ഊഹിക്കാൻ കഴിയും. മാതൃഭൂമി ആഴ്ചപ്പതിപ്പിൽ കണ്ടിരുന്നെങ്കിലും ആ പ്രായത്തിൽ ഞാനിങ്ങനെയുള്ളത് വായിക്കാറുണ്ടായില്ല. പിന്നീടാണ് ചരിത്ര നോവലുകൾ ഒരു ഹരമായി മാറിയത്.പിന്നീട് ഇത് വാങ്ങിച്ചു വായിക്കാൻ കുറെ പുസ്തകശാലകളിൽ കയറിയെങ്കിലും കിട്ടിയില്ല. സൂചിക ബുക്ക്‌സ് വഴി കഴിഞ്ഞാഴ്ചയാണ് കിട്ടിയത്. കേരള സാഹിത്യ അക്കാദമി അവാർഡ് നേടിയ കൃതി. യഥാർത്ഥ സംഭവങ്ങളുടെ നാലിലൊന്ന് പോലും വിശദികരിച്ചില്ലെങ്കിലും ആ ഭീകരത വിശദികരിച്ചിട്ടുണ്ട്. ഇന്ദിരാഗാന്ധി വധം മുതൽ അവരുടെ ചിതെതയെരിയുന്നത് വരെയുള്ള സമയമാണ് നോവൽ എങ്കിലും അന്നത്തെ രാഷ്ട്രീയ സമവാക്യങ്ങളും നെഹ്‌റു കുടുംബ ചരിത്രം, സിഖ് ചരിത്രം, ഇന്ദിരാഗാന്ധിയുടെ കുടുംബ പരവും ഭരണപരവുമായ കാര്യങ്ങൾ എന്നിവ പറയുന്ന ഒരു നോവലാണ്. പല കഥാപാത്രങ്ങളിലൂടെയാണ് കഥ പോകുന്നതെങ്കിലും കേന്ദ്ര ഗവൺമെന്റ് ഉദ്യോഗസ്ഥനായ രവിയാണ് ഈ കഥയിലെ നായകൻ. ഇന്ദിരാഗാന്ധി വധത്തെ പറ്റി ഇന്നും നില നിൽക്കുന്ന കോൺസ്പിരസി വർദ്ധിക്കുന്ന രീതിയിലാണ് ഇതിൻെറ രചന. വളരെ രസകരമായി പിടിച്ചിരുത്തുന്ന രീതിയിൽ കഥ പറഞ്ഞ നോവലിസ്റ്റ് തീർച്ചയായും കൈയ്യടിയർഹിക്കുന്നു. കേന്ദ്രത്തിലും കേരളത്തിലും കോൺഗ്രസ് ഇതര ഗവൺമെന്റ് ഉള്ളസമയത്താണ് എകദേശം ഈ നോവൽ ഇറങ്ങിയതെന്ന് കാണാം. കുറെ ഭാഗം ഈ നോവലിൽ പറയാതെയുണ്ട്. ചരിത്ര കുതുകികൾ തീർച്ചയായും ഇത് വായിക്കണം.