എഴുതപ്പെട്ട കഥകള് ഒരുമിച്ച് സമാഹരിക്കുന്ന എഴുത്തുകാര് പലപ്പോഴും പല കാരണങ്ങളാല് അതില് ചിലത് ഒഴിവാക്കാറുണ്ട്. താന് ഉദ്ദേശിച്ച തീവ്രതയിലേക്ക് കഥ വളരാഞ്ഞതും പ്രേരണയാല് ധൃതി കൂടി മോശമായതും വായനക്കാരുടെ അഭിരുചിയും ഒക്കെ ഈ തിരസ്കരണത്തിന് കാരണമാവും. എന്നാല് കഥകള് ബെന്യാമിന് എന്ന പുസ്തകത്തിലൂടെ ബെന്യാമിന് ഈ പതിവ് തെറ്റിച്ചു. എഴുതി പാതിവഴിയില് ഉപേക്ഷിച്ചതും പൂര്ത്തിയാക്കിയിട്ടും തൃപ്തി വരാതെ നശിപ്പിച്ചതും ഒഴികെയുള്ള തന്റെ പതിനഞ്ചു വര്ഷത്തെ കഥാജീവിതം സമ്പൂര്ണ്ണമായി വായനക്കാര്ക്കു മുമ്പില് തുറന്നുവെയ്ക്കുകയാണ് ഈ സമാഹാരത്തിലൂടെ അദ്ദേഹം ചെയ്തത്. ബെന്യാമിന് എന്ന എഴുത്തുകാരന് രൂപപ്പെട്ട വഴി തെളിഞ്ഞു കാണാമെന്നതാണ് കഥകള് ബെന്യാമിന് എന്ന പുസ്തകത്തിന്റെ പ്രത്യേകത.
Benyamin (born 1971, Benny Daniel) is an Indian novelist and short story writer in Malayalam language from Nhettur, Kulanada, Pattanamtitta district of the south Indian state of Kerala. He is residing in the Kingdom of Bahrain since 1992, from the age of twenty, and his works appear regularly on Malayalam publications in Kerala.
എഴുതി പാതിവഴിയിൽ ഉപേക്ഷിച്ചതും പൂർത്തിയാക്കിയിട്ടും തൃപ്തി വരാതെ നശിപ്പിച്ചതും ഒഴികെയുള്ള തന്റെ പതിനഞ്ചു വർഷത്തെ കഥാജീവിതം സമ്പൂർണ്ണമായി വായനക്കാർക്കു മുമ്പിൽ തുറന്നുവെയ്ക്കുകയാണ് ഈ സമാഹാരത്തിലൂടെ ബെന്യാമിൻ. ബെന്യാമിൻ രചിച്ച 37 കഥകളാണ് ഇതിലുള്ളത് . . . 📚Book -ബെന്യാമിന്റെ കഥകൾ ✒️Writer- ബെന്യാമിൻ 🖇️publisher- dcbooks
37 short stories of Benyamin ! Unfortunately it is not upto the mark of his novel Narrations. Some of the stories are just happy-fying. But other than that a worthless read. Ok to go stuff. That's it
37 കഥകളുടെ സമാഹാരം. യൂത്തനേസിയ, പെൺമാറാട്ടം, ഇ എം എസും പെൺകുട്ടിയും എന്നീ പുസ്തകങ്ങളിലെ കഥകളും ഇതിൽ ഉൾപ്പെടുന്നു. പീഡിതമായ മനുഷ്യജീവിതങ്ങളും വൈകാരികമായ മുഹൂർത്തങ്ങൾ ഉള്ള കഥകളും ഇതിലുണ്ട്. എന്നാൽ ചില കഥകൾ തീരെ പ്രതീക്ഷയ്ക്കൊത്ത് ഉയരുന്നുമില്ല.
When you intend to read collection of stories, need to accept a fact that it may contain both satisfying and dissatisfying one. In this, there are lot of good stories in which successfully portraits human pain, joys and struggle. But when try to use sexuality, fell flat and ended up as a mere adult story without any novelty. Nevertheless he is an author to read out, with a power to engage you with his writings.