ജീവിതത്തിന്റെ താളുകള് മറിയുകയാണ്. ദുബായ്പ്പുഴയിലെ പത്തേമാരികളും കടത്തുവഞ്ചികളും കടല്ക്കാക്കകളും ഇപ്പോഴും വാന്ഗോഗ് ചിത്രത്തിലെ സൂര്യകാന്തിപ്പൂക്കളെപ്പോലെ കടുംമഞ്ഞയണിഞ്ഞു നില്ക്കുന്നു. ഒരു പ്രണയകാലത്തിന്റെ കാല്പനിക പരിപ്രേക്ഷ്യം. ചുറ്റുമാകട്ടെ ഇരുണ്ട ക്യാന്വാസ്. അവിടെ, ഖോര്ഫക്കാനിലെ ബലിക്കാക്കള് ചിറകടിച്ചുയരുന്നു. വര്ഷങ്ങളിലൂടെ ഈ പുസ്തകം വായിക്കപ്പെടുന്നു എന്ന ചാരിതാര്ത്ഥ്യം എന്നെ ആഹ്ലാദിപ്പിക്കുന്നു.
The life of migrants in other countries is something that has been attracting authors for a long time. Many literary masterpieces deal with the topic of expatriate life.
Krishnadas Valsan deals with the life of migrants in Dubai in this book. This is a must-read book if you have enjoyed the book ആടുജീവിതം Aatujeevitham (Goat Days)
ദുബൈ പുഴയെ പറ്റി (അക്കരെ എത്തിയ പ്രവാസിയെ ഓർക്കാൻ ഒരു "ആട് ജീവിതം" മാത്രം മതിയോ നമുക്ക്?Anwar Hussein)
സർ,അദ്ഭുതകരം-എൻെര കയ്യിൽ ഇപ്പോൾ ദുബായ് പുഴ ഇരിക്കുന്നു.രണ്ടാം വായനയിലാണ്ഇവിടെയിരുന്ന് വായിക്കുമ്പോൾ വല്ലാത്ത ഫീൽ.കണ്ണു നനയുന്നു.. , റിയാദ് , സൗദി അറേബ്യ ..Prem Kumar, Saudi arabia, Riad ദുബായ്പ്പുഴ കൃഷ്ണദാസ് എഴുതിപ്പോയ പുസ്തകമാണ്. അതിന്റെ ആർജ്ജവ ലാളിത്യം ആ കൃതിക്കുണ്ട്. ഗൾഫു കൂടിയേറ്റത്തിന്റെ സത്യസന്ധമായ ആഖ്യാനവുമാണതു്. അതിൽ കൃഷ്ണദാസിന്റെ ഭാഷ കവിതയോടടുക്കുന്നു Aravindhan Panikkassery, Sharjah ദുബായ്പുഴക്ക് ശേഷം എനിയൊരു ഗൾഫ് കുടിയേറ്റ ഓർമ്മക്കുറിപ്പ് പുതിയ തലമുറയ്ക്ക് എഴുതാൻ പറ്റുമോന്ന് സംശയമാണ്. ഭാഷയുടെ സൗന്ദര്യത്തെ പുതുക്കിപ്പണിതുകൊണ്ടിരിക്കുന്ന എഴുത്തുകാരനാണ് കൃഷണദാസ്.ദുബായ്പുഴ യിൽ തുടങ്ങി കടലിരമ്പങ്ങൾ വായിച്ച് വെക്കുമ്പോളത് ബോധ്യമാകും.അതിനേക്കാളേറെ പുതിയ പുസ്തകവും നല്ലൊരു വായനാനുഭവം തരുമെന്ന് പ്രതീക്ഷിക്കുന്നു. Nazar Koodali ക്ലിക്കുകളിൽ വല്ലാത്ത സ്വാധീനം ഇല്ലാത്തതിനാലാകാം ആത്മാവിനെ വിമലീകരിക്കുന്ന ഈ അനുഭവ കുറിപ്പിന് വേണ്ടത്ര അംഗീകാരം കിട്ടാതെ പോയത്, അവാർഡുകളുടെ തൂവലുകൾ ഇല്ലാതെ പോയത്. എന്നിരുന്നാലും പതിനാറു എഡീഷനുകൾ ഒരു അവാർഡ് തന്നെ അല്ലെ?അക്കരെ എത്തിയ പ്രവാസിയെ ഓർക്കാൻ ഒരു "ആട് ജീവിതം" മാത്രം മതിയോ നമുക്ക്? "കൂട്ടരേ നിൽക്കൂ, ഇവിടെ മണ്ണിലാഴ്ന്നുപോയ പഴയ കൂടാരത്തെയോർത്തു തെല്ലു കണ്ണുനീർ വാർക്കൂ, പരുക്കൻ കാറ്റിലമർന്ന ഈ മണ്‍ സമതലങ്ങളി- ലിപ്പൊഴും നേർത്ത കാലൊച്ചകൾ "വാക്കും കണ്ണീരും ഇരട്ടകൾ ആണെന്നറിഞ്ഞ കൃഷ്ണദാസിന്റെ വിരലുകൾ കുറിക്കുന്നത് തേങ്ങലുകളുടെ ഭാഷ്യമാണ്. പൊറ്റക്കാടിന്റെ പിൻ മുറക്കാരനായി ഡോ വി രാജകൃഷ്ണൻ കൃഷ്ണദാസിനെ അവരോധിക്കുന്നു . അധികം ഒന്നിനെയും അംഗീകരിക്കാൻ കൂട്ടാക്കാത്ത ചെറു കഥയുടെ കുലപതി ടി പദ്മനാഭൻ ഇതിനെ 'മഹത്തായ ഗ്രന്ഥം' എന്ന് വിശേഷിപ്പിച്ചിട്ടുമുണ്ട്. Anwar Hussein