Everyone has a story. Those we meet and those we are yet to meet, all have stories to share that have made them who they are. Such tales can inspire the listener too. ‘Nanayuvan njan Kadalakunnu’ by Nimna Vijay chronicles the stories of those she met in different phases of her life.
The book is a collection of 25 short stories which highlights love, school memories, friendship, and characters she met in Mumbai, Hyderabad, and Gujarat.
The youngster’s debut work is very relatable too. The stories Nimna witnessed had made her either happy or given her epiphanies. Diana Lisy the cobbler, musician Girish Puthencherry, or the old couple she used to see at a park in Mumbai frequently — all helped her find herself in a way.
അപ്രതീക്ഷിതമായാണ് നിമ്ന വിജയ്-യുടെ “നനയുവാൻ ഞാൻ കടലാകുന്നു” എന്ന പുസ്തകം കൈയ്യിലെത്തുന്നത്. ഏഴാം പതിപ്പാണ് കൈയ്യിൽ കിട്ടിയത്. ഒരാളുടെ ഓർമകൾക്ക് ഏഴാം പതിപ്പ് വരെ എത്തണമെങ്കിൽ അതിനുള്ളിൽ എന്തോ സ്പാർക്ക് ഉണ്ടാകണമല്ലോ എന്നുള്ള ചിന്തയാലാണ് ഇത് വാങ്ങുന്നത്. വലിയ ബൗദ്ധിക സിദ്ധാന്തങ്ങൾ ഒന്നും ഈ ഗ്രന്ഥത്തിൽ വായിച്ചില്ല. പക്ഷേ നിത്യ ജീവിതത്തിൽ കണ്ടുമറയുന്ന കുറെ കാഴ്ചകൾ വായനയുടെ ലോകത്ത് വീണ്ടും കാണുവാൻ ഇതിലൂടെ സാധിച്ചു. അതുകൊണ്ട് തന്നെയാണ് ഒരു രാത്രി കൊണ്ട് ഇത് വായിച്ചു തീർക്കുവാൻ ശ്രമിച്ചതും. ഇതിലെ പല കഥാപാത്രങ്ങളും എന്റെയും കൺമറയത്ത് മിന്നിമാഞ്ഞിട്ടുണ്ട്. ചെറിയ കാഴ്ച്ചകളും അതിനെ ഒട്ടും ചെറുതല്ലാത്ത രീതിയിലുള്ള അവലോകനവും ഈ ഗ്രന്ഥത്തെ വേറിട്ടതാക്കുന്നു. കാഴ്ചകൾ കണ്ണ് കൊണ്ട് മാത്രം കാണാതെ ഹൃദയം കൊണ്ട് കൂടെ കാണുവാൻ ശ്രമിക്കുമ്പോൾ കണ്ടുമറയുന്നവരും നമ്മെപ്പോലുളള പച്ചമനുഷ്യരാണെന്ന് തിരിച്ചറിയാൻ സാധിക്കും. അല്ലാത്തപ്പോൾ അവരെല്ലാവരും കാഴ്ചകളായി അവശേഷിക്കും. ഒരു നല്ല വായനാനുഭവം സമ്മാനിച്ചതിന് നന്ദി..
Everyone has a story, Out in the world of openness and discreet thoughts, one hardly go behind the lives they lived. A stack of stories woven in its innocence.
ഹൃദയത്തിൽ പലപ്പോഴും ഒരു വിങ്ങൽ ഉളവാക്കിയ ചെറുകഥകൾ..
എവിടെയൊക്കെയോ ഇത് ഞാൻ എഴുതാൻ/പറയാൻ ആഗ്രഹിച്ച എന്റെ ജീവിതത്തിൽ നടന്നിട്ടുള്ള കഥ തന്നെയല്ലേ എന്ന് തോന്നിപ്പിച്ച കഥാനുഭവങ്ങൾ, പശ്ചാത്തലങ്ങൾ...
തന്റെ ഇരുപത്തെട്ടു വർഷത്തെ ജീവിതത്തിനിടയിൽ താൻ കണ്ടതും അറിഞ്ഞതുമായ ആളുകളെയും ഓർമ്മകളെയും കോർത്തിണക്കി നിമ്ന വളരെ ലളിതമായി എന്നാൽ മനോഹരമായ ഒരു വായനാനുഭവം സമ്മാനിച്ച് കൊണ്ട് എഴുതി വെച്ചിട്ടുള്ള ഒരുപിടി ഓർമ്മക്കുറിപ്പുകൾ...
വീണ്ടും ഒരുപാട് തവണ മറിച്ചു നോക്കാനും വായിച്ചു പോകാനും തോന്നിപ്പിക്കുന്ന ഒരു പുസ്തകം
This book offers profound insights into life’s journey. Many of the situations depicted resonate deeply with my personal experiences, making it a compelling and relatable read.
നിമ്‌നാ വിജയ് യുടെ നനയുവാൻ ഞാൻ കടലാകുന്നു. ആദ്യ പുസ്തകം പോലെ തന്നെ വല്യ കാമ്പോന്നും ഇല്ലാത്ത എഴുത്ത്. എപ്പോഴെങ്കിലും കുറേകൂടി നല്ല കഥകളെഴുതി ഇന്നത്തേക്കാൾ വലിയ നിലയിലെത്തുമ്പോൾ അന്ന് ഓർത്തെടുക്കാൻ ഇന്നേ എഴുതി വെക്കുന്ന അനുഭവങ്ങൾ