ദയാനിതയുടെ കൂട്ട്കാരെ കണ്ട് കല്യാണത്തിന് കൂടാൻ വന്നവർ ആവേശത്തോടെ അവർക്ക് ചുറ്റും നൃത്തം വെച്ചു. കൂട്ട്കാരും ആഘോഷത്തിൽ ആവേശപൂർവും പങ്കെടുത്തു. ആട്ടവും പാട്ടുമായി അവർ എല്ലാവരും സന്തോഷിച്ചു. പെട്ടെന്ന് രണ്ട് യുവാക്കൾ ആൾ കൂട്ടത്തിലേക്ക് ഇരച്ച് കയരി വന്ന് ആരേയോ തിരയുന്നത് കണ്ട് എല്ലാവരും സ്തംബ്ദരായി. ദയാനിത ചിരിച്ച് കൊണ്ട് മുറിയിലേക്ക് ഓടി വരുന്നത് കണ്ട കൂട്ട്കാർ പെട്ടെന്ന് അവളുടെ അരികിലേക്ക് പാഞ്ഞു. എന്താണ് സംഭവിക്കുന്നത് എന്ന് ദയാനിത മനസിലാക്കും മുമ്പേ അവിടെ കടന്ന് കൂടിയ യുവാക്കൾ അവൾക്ക് നേരേ വെടി ഉതിർത്തു.