Jump to ratings and reviews
Rate this book

1980

Rate this book
ഹെലികോപ്റ്ററിലെ ഒരു സാഹസികരംഗത്തിന്റെ
ഷൂട്ടിങ്ങിനിടയില്‍ മരണപ്പെടുന്ന സൂപ്പര്‍സ്റ്റാര്‍ ജഗന്‍.
മുപ്പത്തിയെട്ടു വര്‍ഷങ്ങള്‍ക്കുശേഷം ആ മരണത്തിലേക്ക്,
ഭൂതകാലത്തില്‍നിന്ന് സംശയത്തിന്റെ നൂല്‍പ്പാലമിട്ടെത്തുന്ന
ഒരു കടുത്ത ആരാധകന്‍. കാലത്തിന്റെ തണുത്തുറഞ്ഞ
ദൂരം സൃഷ്ടിച്ച കനത്ത ഇരുട്ടില്‍ അണുമാത്രമായൊരു
പ്രചോദനത്തിന്റെ വെല്ലുവിളിയുമായി ആ മരണത്തിനു പിറകേ
അന്വേഷണവുമായി ഇറങ്ങുന്ന ശിവശങ്കര്‍ പെരുമാള്‍…
ചരിത്രം സൃഷ്ടിച്ച ഒരു മരണരഹസ്യം തേടി ദുരൂഹതയുടെ
മൂടല്‍മഞ്ഞിലൂടെന്നപോലെ ഊഹത്തിന്റെ മാത്രം പിന്‍ബലം
വെച്ചുള്ള കുറ്റാന്വേഷണത്തിന്റെ നിഗൂഢസൗന്ദര്യവും
ഉദ്വേഗവും നിറഞ്ഞ, ശിവശങ്കര്‍ പെരുമാള്‍ പരമ്പരയിലെ
അഞ്ചാം പുസ്തകം.

335 pages, Kindle Edition

Published November 1, 2022

21 people want to read

About the author

Anvar Abdullah

40 books6 followers

Ratings & Reviews

What do you think?
Rate this book

Friends & Following

Create a free account to discover what your friends think of this book!

Community Reviews

5 stars
1 (4%)
4 stars
14 (66%)
3 stars
6 (28%)
2 stars
0 (0%)
1 star
0 (0%)
Displaying 1 - 5 of 5 reviews
Profile Image for Athul C.
140 reviews21 followers
May 10, 2024
പാവങ്ങളുടെ August 17 😅
Profile Image for Amal Vinod.
50 reviews6 followers
December 15, 2025
അൻവർ അബ്ദുള്ളയുടെ പെരുമാൾ സീരീസിലുള്ള ആദ്യകാല നോവലുകൾ എല്ലാം വായിച്ചിട്ടുള്ളതായിരുന്നു. അതിൽ നിന്ന് തികച്ചും വ്യത്യസ്തമായ ഒരു വായനാനുഭവം സമ്മാനിച്ച നോവൽ ആണ് 1980. കഥാപാത്രങ്ങൾ പലരും പ്രത്യക്ഷത്തിലോ പരോക്ഷത്തിലോ പരിചയമുള്ളവർ ആണ് എന്നതായിരുന്നു ഒരു കാരണം. വളരെ സെൻസിറ്റീവ് ആയ ഒരു വിഷയം അനന്യസാധാരണമായ കയ്യടക്കത്തോടെ അവതരിപ്പിക്കുന്നതിൽ അദ്ദേഹം പൂർണമായി വിജയിച്ചിട്ടുണ്ട് എന്ന് തന്നെ പറയാം. മലയാള സിനിമാ ചരിത്രത്തിൽ തന്നെ അപൂർവമായ ഒരു എടായ ഒരു സംഭവത്തെ വിവിധ വീക്ഷണ കോണുകൾ സമന്വയിപ്പിച്ച് കൊണ്ട് അതിഭാവുകത്വങ്ങളുടെ അതിപ്രസരങ്ങളോ യുക്തിയില്ലായ്മയുടെ അസംബന്ധ ചിത്രീകരണങ്ങളോ ഇല്ലാതെ യാഥാർഥ്യങ്ങളുടെയും ഭാവനയുടെയും സമ്മിശ്രമാക്കി കൊണ്ട് വായനക്കാരെ ലവലേശം മുഷിപ്പിക്കാതെ ആദിമധ്യാന്തം കഥയെ മുന്നോട്ട് കൊണ്ടുപോയ എഴുത്തുകാരൻ്റെ മിടുക്കിനെ പ്രശംസിക്കാതെ വയ്യ. മലയാള സാഹിത്യത്തിലെ
അപസർപ്പക കഥകൾക്കിടയിൽ ഒരു വ്യത്യസ്തമായ ശ്രമമായി എക്കാലവും നല്ല വായനക്കാരുടെ ഓർമ്മകളിൽ ഈ നോവൽ നിലനിൽക്കുമെന്ന് തന്നെ വ്യക്തിപരമായി ഞാൻ കരുതുന്നു.
Highly Recommended.
Displaying 1 - 5 of 5 reviews