What do you think?
Rate this book


216 pages, Paperback
Published May 9, 2023
“ജീവിതകാലം മുഴുവൻ ഒരുമിച്ച് സന്തോഷമായിരിക്കൂ.” എന്നാശംസിച്ച് രണ്ടുപേരെ ബന്ധങ്ങളിലേക്ക് പറഞ്ഞുവിടുന്നതോടൊപ്പം ഒത്തുപോകാൻ കഴിയാതെവരുമ്പോൾ ഇറങ്ങി വരാനും അങ്ങനെ വരുമ്പോൾ അവരുടെ തീരുമാനങ്ങളെ ചോദ്യംചെയ്യാതെ ചേർത്തുനിർത്താനും നമുക്കുകഴിയണം. രണ്ടുപേർ വേർപിരിയുമ്പോൾ പുതിയൊരു ജീവിതംകൂടിയാണ് അവർക്ക് മുന്നിൽ തുറന്നുകിട്ടുന്നത്. അതേ, ഒത്തുചേരൽപോലെ എല്ലാ വേർപിരിയലുകളും മനോഹരമാണ്. കാലം ജീവിച്ച ഒരു ജീവിതം അത് തരുന്ന ഒരു കംഫർട്ട് സോൺ അതിൽനിന്ന് പുറത്തുവരാൻ പലരും മടിക്കുന്നതുകൊണ്ടാണ് സഹിച്ചും ക്ഷമിച്ചും കരഞ്ഞുമൊക്കെ ജീവിതം ജീവിച്ചുതീർക്കേണ്ടിവരുന്നത്. ഒരു മനുഷ്യന് ഏറ്റവും വിശ്വാസമില്ലാത്തത് അവനെത്തന്നെയാണ്. സ്വയം വിശ്വസിക്കാൻ നമ്മൾ പഠിച്ചിരുന്നെങ്കിൽ എന്നേ വേദനകളിൽനിന്നെല്ലാം സുഖമായി ഇറങ്ങിവരാൻ കഴിഞ്ഞേനെ…നിമ്‌ന വിജയ് എഴുതിയ ഏറ്റവും പ്രിയപ്പെട്ട എന്നോട് അതിഥിയുടെ കഥയാണ്. അവളിലൂടെ നമ്മളറിയുന്ന അവൾക്കുചുറ്റുമുള്ള ചിലരുടെയും. മേൽപറഞ്ഞത് അതിഥിയുടെ വാക്കുകളാണ്. ഈ വാക്കുകളാണ് കഥയുടെ കാമ്പ്. സോഷ്യൽ മീഡിയകളിലൂടെ ഒരുപാട് പോസ്റ്റുകൾ കണ്ടും ഭാര്യ പറഞ്ഞുമാണ് ഈ പുസ്തകം വാങ്ങിയത്. അവളുടെയും അമ്മയുടെയും വായനകൾക്ക് ശേഷം ‘ഞങ്ങൾ പെണ്ണുങ്ങൾക്ക് ഇഷ്ടപ്പെടും, കൂടുതൽ റിലേറ്റ് ചെയ്യാൻ പറ്റും, പക്ഷെ നിങ്ങൾക്ക് അങ്ങനെയാവുമോ എന്നറിയില്ല’ എന്നൊരു മുന്നറിയിപ്പോടുകൂടിയാണ് എന്റെ കൈയ്യിൽ കിട്ടിയത്. എന്റെ വായന ഒറ്റദിവസം കൊണ്ടുതീർന്നു. അത്ര ഭംഗിയോടെയാണ് നിമ്‌ന വിജയ് ഈ പുസ്തകം എഴുതിയിരിക്കുന്നത്.
“If you have the ability to love, love yourself first.”ഇതാണ് സത്യമെന്നതാണ് ഈ നോവലിലൂടെ നിമ്‌ന വായനക്കാരോട് പറയുന്നത്. നമുക്കൊരിക്കലും പറയാൻ കഴിയാത്ത, എന്നാൽ അങ്ങനെയല്ലേ വേണ്ടത്, എന്ന തോന്നൽ തോന്നിപ്പിക്കുന്നൊരു ഫീൽ ഗുഡ് പുസ്തകം.