Jump to ratings and reviews
Rate this book

ചരിത്രം അദൃശ്യമാക്കിയ മുറിവുകൾ | Charithram Adrusyamakkiya Murivukal

Rate this book
സാമ്പ്രദായിക ചരിത്രമെഴുത്തിൽ ഒരിക്കലും കടന്നു വരാത്ത നിരവധി സ്ത്രീകളുടെ അനുഭവപരിസരങ്ങളെ മുഴുവൻ അദൃശ്യമാക്കിക്കൊണ്ട് രാജോന്മാദങ്ങളുടെ വാഴ്ത്തുപാട്ടുകൾ മാത്രമായി ഈ രാജ്യങ്ങളുടെ രാഷ്ട്രീയ ആഖ്യായികകൾ എഴുതപ്പെടുമ്പോൾ നമ്മുടെ നേരിയ നിശ്ശബ്ദതപോലും കുറ്റകൃത്യമായിപ്പോകും... ചരിത്രത്തിൽ രേഖപ്പെടുത്താതെപോയ ഇരകളുടെ ഓർമപ്പുസ്തകമാണിത്. നഷ്ടപ്പെട്ടുപോയ ബാല്യങ്ങളുടെ, അപഹരി ക്കപ്പെട്ട ശബ്ദങ്ങളുടെ, നിത്യമായ വിശപ്പിന്റെ, അതിരില്ലാത്ത നിസ്സഹായതയുടെ കനലെരിയുന്ന ഓർമ്മകൾ... ഈ ഇരകൾ നമുക്കു പകർന്നുതരുന്നത് വലിയൊരു പാഠമാണ്. 'ഒരേ വേദനകളും ഒരേ സങ്കടങ്ങളും ഒരേ മുറിവുകളും' ആണ് ഈ ദുരന്തങ്ങൾ, അതിർത്തികളുടെയും ഭൂപടങ്ങളുടെയും മതിലുകൾക്കപ്പുറം, ജാതി മതദേശവംശഭേദമില്ലാതെ തങ്ങൾക്ക് എല്ലാവർക്കും നൽകിയതെന്ന തിരിച്ചറിവ്... സമാനതകൾ ഇല്ലാത്ത മഹാദുരിതങ്ങളും പീഡനങ്ങളും മറികടക്കേണ്ടത്, അതിരുകളില്ലാത്ത കരുണയിലൂടെയും സ്നേഹത്തിലൂടെയും മൈത്രിയിലൂടെയും മാത്രമാണെന്ന തിരിച്ചറിവ്... അപഹരിക്കപ്പെട്ട ജീവിതത്തെയും ശബ്ദത്തെയും തിരിച്ചുപിടിക്കാൻ ശ്രമിക്കേണ്ടത് കൂടുതൽ ഇഴയടുപ്പമുള്ള മനുഷ്യബന്ധങ്ങളിലൂടെയാണ് എന്ന തിരിച്ചറിവ്...

232 pages, Paperback

Published April 21, 2023

2 people are currently reading
30 people want to read

About the author

Sudha Menon

37 books19 followers
Sudha Menon is a journalist with over two decades of experience ín news and feature Writing. She has Worked in some of India’s prominent newspapers, including The Independent (The Times Group), The Hindu Business Line (The Hindu Group), and Mint (HT Media in exclusive agreement with Wall Street Journal).

Ratings & Reviews

What do you think?
Rate this book

Friends & Following

Create a free account to discover what your friends think of this book!

Community Reviews

5 stars
12 (42%)
4 stars
12 (42%)
3 stars
4 (14%)
2 stars
0 (0%)
1 star
0 (0%)
Displaying 1 - 6 of 6 reviews
Profile Image for Athul C.
133 reviews18 followers
July 18, 2024
പുസ്തകം മുഴുമിപ്പിച്ച ശേഷവും, ചില കവിതകളിലെ പ്രിയപ്പെട്ട വരികളെയെന്ന പോലെ ആ ടൈറ്റിൽ വീണ്ടും, വീണ്ടും അങ്ങനെ വായിച്ചിരുന്നുപോയി. സത്യത്തിൽ ഇതിലും മികച്ച മറ്റൊരു പേരും ഇവിടെ ഇടാൻ കഴിയുമെന്ന് തോന്നുന്നില്ല. 230ൽ അധികം പേജുകൾ ഉള്ള ഈ പുസ്തകത്തെ ആ ഒരൊറ്റ വരിയിൽ ചുരുക്കാം. ചരിത്രം അദൃശ്യമാക്കിയ ഒരുപാട് മുറിവുകളിൽ ചിലത് ദൃശ്യമാക്കാനുള്ള എഴുത്തുകാരിയുടെ ശ്രമമാണ് ഈ പുസ്തകം. K R മീര മുൻപ് ഈ പുസ്തകത്തെ കുറിച്ച് പറഞ്ഞത് സ്കൂൾ, കോളേജ് തലങ്ങളിൽ പാഠപുസ്തകമാക്കേണ്ട ഒന്നാണ് ഇതെന്നായിരുന്നു. നൂറു ശതമാനവും ആ അഭിപ്രായത്തോട് ഞാനും യോജിക്കുന്നു. Also, Sudhamenon is the kind of history teacher we deserved but never got. ചുരുങ്ങിയ വാക്കുകളിൽ, എന്തുമാത്രം വ്യക്തതയോടെയാണ് അവർ അഫ്ഗാനിസ്ഥാൻ്റെയും, ശ്രീലങ്കയുടെയും, നേപ്പാളിൻ്റെയും ബംഗ്ലാദേശിൻ്റെയുമെല്ലാം രാഷ്ട്രീയ ചരിത്രം വിശദമാക്കിയത്. Really loved this ♥️
Profile Image for Aarya.
6 reviews1 follower
January 9, 2025
ചില മുഖങ്ങൾ മറക്കാൻ കഴിയാത്ത കാഴ്ചകൾ .. എന്തു കൊണ്ടേക്കെയോ നേരത്തെ വായിക്കേണ്ടതായിരുന്നെന്ന് തോന്നിയ പുസ്ത്കം.ലോകത്തിൻ്റെ ഏതു കോണിലും പെണ്ണുങ്ങളെ ചേർത്തുനിർത്തുന്ന ഒരു നൂൽ - നോവിൻ്റെയും സമരത്തിൻ്റെയും സഹനത്തിൻ്റെയും വിജയങ്ങളുടെയും കഥകളുടെ ഒരു വലിയ പ്രപഞ്ചം ഉണ്ടെന്ന് തെളിയിക്കുന്ന എഴുത്ത്. Disturbing yet eye opening read.
19 reviews
July 31, 2025
വിതുമ്പിക്കൊണ്ടല്ലാതെ വായിച്ചു തീർക്കാൻ കഴിയാത്ത പുസ്തകം. ഉൾക്കൊള്ളാൻ പാട് പെടും വിധം യഥാർഥ്യങ്ങൾ നോവുകളായി ഇറ്റുന്ന ഒരൊ താളുകളും.. A must read one!
Displaying 1 - 6 of 6 reviews

Can't find what you're looking for?

Get help and learn more about the design.