കഥയാണോ ജീവിതമാണോ എന്ന് വേര്‍തിരിച്ചറിയാനാവാത്ത ഒരെഴുത്താണ് ഫ്രാന്‍സിസ് നൊറോണയുടേത്. കഥകളെല്ലാം അനുഭവങ്ങളാണെന്നു തോന്നും. അനുഭവക്കുറിപ്പുകള്‍ കഥയാണോ എന്നും സംശയിക്കും. പലതിലും നമുക്ക് നമ്മളെത്തന്നെ കാണാം എന്നതാണ് അതിശയിപ്പിക്കുന്ന കാര്യം. ‘മാസ്റ്റര്‍പീസ്’ വായിച്ചപ്പോഴും എനിക്കു തോന്നിയത് ഇത് നമ്മുടെ മുന്നില്‍ നടന്നുകൊണ്ടിരിക്കുന്ന സംഭവങ്ങളാണല്ലോ എന്നാണ്. കഥാപാത്രങ്ങളായി വരുന്നവരുടെ മുഖങ്ങള്‍ പോലും മനസ്സില്‍ തെളിയും. പ്രസാദമധുരമായ ഒരു സിനിമപോലെ നമുക്കിതിലെ ഓരോ രംഗവും കാണാം. അതുതന്നെയാണ് ‘മാസ്റ്റര്‍പീസി’നെ വ്യത്യസ്തമാക്കുന്നതും.
മുഖ്യ കഥാപാത്രം ആയ എഴുത്തുകാരൻ തൻ്റെ പരിസരങ്ങളിൽ തന്നെ കഥാബീജം കണ്ടെത്തുകയും. പിന്നീട് തൻ്റെ എഴുത്താണിയിൽ കഥകൾ പൊട്ടി മുളയ്ക്കാതെ വരുമ്പോൾ പല നുറുങ്ങ് വിദ്യകൾ തൻ്റെ സുഹൃത്ത് അറുപ്പാൻ്റെ കൂടെ പ്ലാൻ ചെയ്യുന്നതും, അതിലൂടെ മലയാള സാഹിത്യത്തിലെ പഴയതും പുതിയതും ആയ സിംഹങ്ങളെയും അതോടൊപ്പം ചില്ല publishers ൻ്റെ സാഹിത്യ മത്സരങ്ങളെയും ട്രോൾ ചെയ്ത് പോകുന്ന ഒരു satire ആണ് ഈ നോവൽ. മലയാളം പുസ്തകങ്ങൾ അത്യാവശ്യം വായിക്കുന്നവർക്ക് ആരെ ഒക്കെയാണ് ഉദ്ദേശിച്ച് പറയുന്നത് എന്ന് ഊഹിച്ച് എടുക്കാം എന്നത് ഉള്ളൂ.
ഒരു നല്ല ഫൺ റീഡിൽ ഉള്ളപ്പെടുത്താൻ കഴിയുന്ന നോവൽ.
P.S: ഈ പുസ്തകത്തിൻ്റെ blurb എഴുതിയ ആൾ ഈ നോവൽ വായിച്ചിട്ടുണ്ടോ എന്ന് സംശയം ആണ്
ഒരു കഥാകൃത്താണ് നായകൻ, എന്നാൽ പേര് ഒരിടത്തും പരാമർശിച്ചിട്ടില്ലതാനും. നായകൻറെ കുടുംബ സാഹചര്യങ്ങളിലൂടെ തുടങ്ങി അയാളുടെ ജീവിതത്തിലേക്ക് കഥകൾ എങ്ങനെ ഒക്കെ കടന്നു വരുന്നു എന്നതിലൂടെ പോകുന്നു നോവൽ. തനിക്ക് ചുറ്റുമുള്ള എല്ലാം കഥകളിലേക്ക് പകർത്തിയ കഥാകരന് ഒരിക്കൽ കഥ എഴുതാനുള്ള കഴിവ് നിന്ന് പോകുന്നു. തുടർന്ന് അയാൾ സുഹൃത്തായ അറപ്പാനെ കാണുകയും അവർ രണ്ടു പേരും ചേർന്ന് നായകൻറെ ജീവിതവും കഥയും മുൻപോട്ട് കൊണ്ട് പോകാൻ ശ്രമിക്കുന്നതാണ് ബാക്കി.
വലിയ ബോറടിക്കാതെ വായിച്ചിരിക്കാൻ കഴിയുന്ന ഒരു കുഞ്ഞു നോവൽ തന്നെയാണ് മാസ്റ്റർപീസ്. ഫ്രാൻസിസ് നൊറോണയുടെ മുൻപ് വായിച്ച കൃതികൾ പോലെ തന്നെ ഒരു ജീവനുള്ള കഥ തന്നെയായി തോന്നി. നോവലിൽ ഉടനീളം മുൻപ് വായിച്ച കഥാകുളുടെയും മറ്റും റെഫെറൻസ് വരുന്നുണ്ട്. പല നോവലിസ്റ്റുകളയും പല കഥകളെയും 'ട്രോളി'യ ഭാഗങ്ങൾ വായിക്കാൻ ഒരു ഒരു രസം തന്നെയായിരുന്നു
ഒരു കഥാകൃത്തിൻ്റെ കൈവശം ഒരുപാട് 'ത്രെഡുകൾ' ഉണ്ട്. അതോരോന്നായി പണിയെടുത്ത് കഥയാക്കുന്നതിനു പകരം എല്ലാം കോർത്ത് ഒറ്റനോവലാക്കുന്നു. കൂട്ടത്തിൽ സമകാലീനരായ എഴുത്താളൻമാരോടും നിരൂപണസിംഹങ്ങളോടും (പല്ലുകൊഴിഞ്ഞവരും ഇല്ലാത്തവരും) ഉള്ള പിണക്കവും പരാതിയും പരിഭവവും പ്രസാധകരംഗത്ത് ഇദ്ദേഹമായിട്ടു കണ്ടെത്തിയ പ്രവണതകളും കൂട്ടിയിളക്കുന്നു. ശുഭം!