ഒരുപക്ഷേ, മലയാളത്തിലാദ്യമായാണ് ഒരു വനിതയുടെ പട്ടാളസ്മരണകൾ പ്രത്യക്ഷപ്പെടുന്നത്. ലഫ്. കേണൽ സോണിയാ ചെറിയാൻ എന്ന പട്ടാള ഡോക്ടറുടെ സേനാജീവിതസ്മരണകൾ ഒരേസമയം ഒരു സാഹസികകഥ പോലെയും ഒരു ഭാവഗീതം പോലെയും നമ്മെ ആനന്ദിപ്പിക്കുന്നു; ഇരുത്തി വായിപ്പിക്കുന്നു. ഭാഷാസൗന്ദര്യസമൃദ്ധവും ആഖ്യാനപാടവം തിളങ്ങുന്നതുമാണ് സോണിയയുടെ എഴുത്ത്.ഈ യുവ എഴുത്തുകാരിയുടെ സംഭവബഹുലമായ ഓർമ്മകളിൽ ഒത്തുചേരുന്നത് പട്ടാളജീവിതത്തിന്റെ മനുഷ്യകഥകൾ മാത്രമല്ല, അതിലേക്ക് ഒഴുകിവരുന്ന പരജീവിതങ്ങളുടെ ആർദ്രസ്മരണകൾ കൂടിയാണ്. സോണിയ ഈ പുസ്തകത്തിൽ മലയാള സാഹിത്യത്തിന് സമ്മാനിക്കുന്നത് മനുഷ്യത്വത്തിന്റെയും കരുണയുടെയും സ്നേഹത്തിന്റെയും ചെറിയ മനുഷ്യരുടെ കോരിത്തരിപ്പിക്കുന്ന അ&#
"അപ്പൂപ്പൻതാടി പൊലെ മോഹിപ്പിച്ച മറ്റൊന്നുമുണ്ടായിരുന്നില്ല കുട്ടിക്കാലത്ത്" പുസ്തകം തുടങ്ങുന്നത് ഈ വരികളിലൂടെ.
പട്ടാളക്കാരുടെ കഥകൾ, അവർ കണ്ട കാഴ്ചകൾ, കടന്ന് പോയ അനുഭവങ്ങൾ പലർക്കും വെറും "തള്ളുകൾ" മാത്രമാണ്. അവരുടെ അനുഭവതലങ്ങൾ ഉൾക്കൊള്ളാനുള്ള റേഞ്ച് സാധാരണക്കാരുടെ ബ്രെയിനു ഇല്ലാത്തത് കൊണ്ടാണ് ഇങ്ങനെ വരുന്നത്. it's Okay..! Cool.
ഇതൊരു വീര - ഇതിഹാസ- സ്വയം പൊക്കൽ രചന അല്ല. കണ്ടതും, കൊണ്ടതും, കേട്ടതും നല്ല വൃത്തിയുള്ള സാഹിത്യ ഭാഷയിൽ, വായിക്കുന്നവരുടെ ഉള്ളിൽ വലിയൊരു കാൻവാസിൽ എഴുത്തുകാരി വരക്കുന്നു. യൂണിഫോമിലെ മനുഷ്യരും, മലകളും,മരങ്ങളും, നാടോടികഥകളും, പല പല സംസ്കാരങ്ങളും, ജീവിതങ്ങളും, പാട്ടുകളും, വെല്ലുവിളികളും, പരിശ്രമങ്ങളും നിറഞ്ഞ വർണ്ണപ്രപഞ്ചം.
"ഒരു കണ്ടക്റ്റഡ് ടൂറായിട്ട് മൊത്തം കാര്യങ്ങളെ കണ്ടൂടെ.?" എന്ന വരികളിൽ കാണാം ജീവിതത്തിൻ്റെ അർത്ഥം വെളിപ്പെട്ടിരിക്കുന്നു എന്ന്. അല്ലെങ്കിലും മരണം അടുത്തു കണ്ട് തിരിച്ച് വന്നവർ സ്നേഹിക്കും പോലെ ജീവിതത്തെ ആര് സ്നേഹിക്കാൻ.!
വായിച്ച് കഴിയുമ്പോൾ ഇതിലെ പല മനുഷ്യരെയും അറിയുമ്പോൾ നമ്മൾ ഓരോരുത്തരും എത്രയോ ചെറുതാണ് എന്നും സ്വയം കെട്ടിപ്പൊക്കിയ എത്രയോ അഹന്തകളുടേയും വിവേചനങ്ങളുടെയും മറകൾക്കുള്ളിലാണ് ഓരോരുത്തരും ജീവിച്ചു തീരുന്നത് എന്ന് തോന്നിപ്പോകും. മറ്റുള്ളവർക്ക് വേണ്ടി എന്തിനും തയ്യാറായ കുറെ മനുഷ്യർ. ദുർഘടമായ സാഹചര്യങ്ങളിലും നമ്മൾ ഓരോരുത്തർക്കും വേണ്ടി ജീവൻ വരെ വെടിയുന്ന ഒരുപാട് പട്ടാളക്കാർ. നാനാ തുറകളിലുള്ള സ്നേഹനിധികളായ ഒരു പറ്റം മനുഷ്യർ. പലപ്പോഴും വിങ്ങലുകൾ അവശേഷിപ്പിക്കാതെ വായിച്ച് തീർക്കാൻ കഴിഞ്ഞില്ല!