യാത്രാ വിവരണങ്ങൾ വായിച്ചിട്ടു കുറെ കാലം ആയി.
അങ്ങനെയാണ് ലൈബ്രറിയിൽ പോയപ്പോ ആ സെക്ഷനിലേക്ക് ചെന്നത്. ആദ്യം കണ്ണിലുടക്കിയത് ഈ പുസ്തകമാണ്. നേരെ എടുത്തു..
ചലച്ചിത്രകാരനും സഞ്ചാരിയും ചിന്തകനുമായ രവീന്ദ്രന്റെ യാത്രാനുഭവങ്ങളാണ് ഇത്.. ഇന്ത്യയിലോട്ടാകെ സഞ്ചരിച്ച അദ്ദേഹം കണ്ട കാഴ്ചകൾ, ഗ്രാമങ്ങളിലെ ജീവിതങ്ങൾ, വിചിത്രമായ ആചാര അനുഷ്ടാനങ്ങൾ തുടങ്ങി നിരവധി അറിവുകൾ പ്രധാനം ചെയുന്ന ഒരു രചനയാണിത്..
ഇരുപത്തി മൂന്നോളം അദ്ധ്യായങ്ങൾ ഉണ്ട്. വളരെ detailing ചെയ്താണ് ഓരോന്നും എഴുതിയിരിക്കുന്നത്. ഹൃദ്യമായ ഭാഷ മറ്റൊരു സവിശേഷത. അദ്ദേഹം കണ്ടറിഞ്ഞ കാഴ്ച്ചകൾ, കേട്ട കഥകൾ.. ചിന്തകൾ ഇവയെല്ലാം ഭംഗിയായി അടുക്കി വെച്ചിരിക്കുന്നു..
യാത്രവിവരണങ്ങൾ വായിക്കാൻ താല്പര്യപ്പെടുന്നവർക്ക് ധൈര്യമായി ഈ പുസ്തകം തിരഞ്ഞെടുക്കാം..
.
.
.
📚Book - അകലങ്ങളിലെ മനുഷ്യർ
✒️Writer- രവീന്ദ്രൻ
📜Publisher- മാതൃഭൂമി ബുക്സ്