ഹോട്ടൽ സീലാൻഡ് റസിഡൻസിക്കു മുന്നിൽ ചതച്ചു വികൃതമാക്കിയ ഒരു മനുഷ്യത്തല. ഇന്റർനെറ്റ് കഫേക്കു പിന്നിൽ മറ്റൊരു പൈശാചിക കൊലപാതകം. മൃതദേഹത്തിന്റെ അടിവയറ്റിൽ ഒരു കറുത്ത ടാറ്റൂ. എഫ്.ഡി.ഐ. അംഗീകാരമുള്ള മഷിയിലാണ് ടാറ്റൂ. കൊച്ചിയിലും പരിസരത്തും ഗോവയിലുമായി പടർന്നുകിടക്കുന്ന കഥാസന്ദർഭങ്ങൾ. വിചിത്രവും അപരിചിതവുമായ മനുഷ്യാവസ്ഥകളിലൂടെ കൈയടക്കത്തോടെ, ശാന്തമായി, കൃത്യതയോടെ നോവലിസ്റ്റ് മുന്നേറുന്നു. ടാറ്റുവിന്റെ അഥവാ പച്ചകുത്തിന്റെ, മലയാളിക്ക് അത്രയൊന്നും പരിചിതമല്ലാത്ത ലോകത്തിലൂടെ അപൂർവ്വമായ ഒരു ക്രൈം ത്രില്ലർ.-ജി. ആർ. ഇന്ദുഗോപൻമനുഷ്യക്കൊഴുപ്പുകൊണ്ടു നിർമ്മിച്ച കറുത്ത മെഴുകുതിരികളുടെ വെളിച്ചത്തിൽ നടക്കുന്ന കറുത്ത കുർബാനയുടെയും നിഗൂഢതŎ
വ്യക്തമായ ഒരു ധാരണയില്ലാതെ എഴുതി തീർത്ത ഒരു ക്രൈം ത്രില്ലർ പോലെ തോന്നി. ഓരോ അധ്യായവും മുൻ അദ്ധ്യായമോ വരാൻ പോകുന്ന അദ്ധ്യായമോ മനസ്സിൽ കാണാതെയാണ് എഴുതിയത് എന്ന് പലപ്പോഴും അനുഭവപ്പെട്ടു. വളരെയധികം ആകാംക്ഷയോടെ വായിച്ചു പോകുമ്പോൾ ആയിരിക്കും ആ സന്ദർഭത്തിന് യോജിക്കാത്ത തരത്തിൽ കഥാപാത്രങ്ങളുടെ ഡ്രസ്സ് അല്ലെങ്കിൽ അവർ കുടിക്കുന്ന ജിഞ്ചർ ടീ യെയോ കുറിച്ച് പരാമർശിച്ച് വായനയുടെ ഒഴുക്ക് തടസ്സപെടുന്നത്. ഇതിനെല്ലാം പുറമെ കുറച്ചധികം ചോദ്യങ്ങൾക്ക് ഉത്തരമില്ലാതെയാണ് വായന അവസാനിച്ചത്.
കാസിം എന്ന കഥാപാത്രത്തിലൂടെയാണ് നോവലിലേക്ക് പ്രവേശിക്കുന്നത്. ഒരു പ്രത്യേക സാഹചര്യത്തിൽ ഗോവയിൽ നിന്നും മാറി ഒളിച്ചു താമസിക്കേണ്ടി വന്നതാണ് കാസിമിന്. അയാൾ എറണാകുളത്തിന് അടുത്തുള്ള കടമക്കുടിയിലാണ് അഭയം തേടുന്നത്. കാസിമിലൂടെ വേറോണിയും പ്രാഞ്ചിയും വിൻസെന്റും ഹേനയും എല്ലാം കടന്നു വരുന്നു. തുടർന്ന് ഹേന ജോലി ചെയ്യുന്ന റിസോർട്ട് ഹോട്ടലിനു മുൻപിൽ വികൃതമാക്കപ്പെട്ട രീതിയിൽ ഒരു അറുത്തു മാറ്റിയ തല പ്രത്യക്ഷപ്പെടുന്നു. ആ തലയുടെ ബാക്കിഭാഗം ഗ്രാമത്തിൻ്റെ വേറൊരു ഭാഗത്തുനിന്നും കണ്ടെത്തുന്നു. അവിടേക്ക് പോലീസുകാരായ രവിശങ്കറും മൊയ്തീനും സീനയും പ്രവേശിക്കുന്നു. അന്വേഷണത്തിൽ ചുരുളഴിയുന്നത് പകയുടെ കഥ.
വായനയിൽ മുഴികിയിരിക്കാൻ പറ്റിയ എല്ലാ ചേരുവകളും ഉണ്ടായിരുന്നു പക്ഷേ അത് വേണ്ട രീതിയിൽ ചേർക്കാൻ കഥാകരിക്ക് സാധിച്ചില്ല. പല അധ്യായങ്ങളും അവസാനിക്കുന്നത് ഒരു സസ്പെൻസിലാണ്. പക്ഷേ മിക്കവാറും അടുത്ത അധ്യായം ആരംഭിക്കുന്നത് കഴിഞ്ഞ അധ്യായവുമായി യാതൊരു ബന്ധവുമില്ലാത്ത വേറൊരു കഥാസന്ദർഭം ആയിട്ടും. ഇത് ഒരു പരിധിവരെ കണ്ടു പരിചയം ഉള്ള ഒരു കാര്യമാണെങ്കിൽ പോലും പറഞ്ഞ് അവസാനിപ്പിച്ച സസ്പെൻസുകൾക്ക് ഒരു ഉത്തരം ഒരിടത്തും ലഭിക്കുന്നില്ല. അതുപോലെ അവസാനം ഒരുപിടി കഥാപാത്രങ്ങളെ വേദിയിലേക്ക് കൊണ്ടുവന്ന് ആശയകുഴപ്പം ഉണ്ടാക്കി.