താഴത്തെയും മുകളിലെയും ഫ്ളോറുകളിലെ താമസക്കാർ ലിഫ്റ്റിൽ വച്ചു കാണുമ്പോൾ എന്നെ അതിശയത്തോടെ നോക്കിയിരുന്നത്. വാച്ച്മാൻ പേടിയോടെ സല്യൂട്ട് ചെയ്തിരുന്നത്. കുട്ടികൾ ഒരു വിചിത്രജീവിയെ കാണുംപോലെ എത്തിനോക്കി ഓടിയിരുന്നത്. എല്ലാം ഈ കഥകൾ മനസ്സിൽ വെച്ചായിരുന്നു. ഈശ്വരാ! ആ ഇടനാഴിയിലാണു രാത്രി ഞാൻ കാറ്റുകൊള്ളാൻ നടന്നിരുന്നത്. അവിടെയിരുന്നാണു പുലർച്ച വരെ വായിച്ചിരുന്നത് പക്ഷേ, വളകിലുക്കവും ചിരിയും ഞാൻ കേട്ടിട്ടില്ല. നിഴലാട്ടം കണ്ടിട്ടില്ല. എന്റെ വാതിലിൽ ആരും വന്നു തട്ടിയിട്ടില്ല...ജീവിതത്തിലെയും സിനിമയിലേയും സാധാരണവും അസാധാരണവും അപൂർവവും നിർണായകവുമായ നിരവധി മുഹൂർത്തങ്ങളെ തനിമയോടെ പകർത്തി വിസ്മയം സൃഷ്ടിക്കുന്ന ഓർമക്കുറിപ്പുകൾ.
സത്യൻ അന്തിക്കാട് എന്ന വ്യക്തിയോടും അദ്ദേഹത്തിന്റെ സിനിമകളോടുമുള്ള ആരാധനയാണ് അദ്ദേഹത്തിന്റെ സ്മരണകൾ അടങ്ങിയ "ഓർമകളുടെ കുടമാറ്റം "വായിക്കുവാൻ കാരണമായത്. അദ്ദേഹത്തിന്റെ സിനിമ പോലെ തന്നെ രസകരമായതും ഏറെ ചിന്തിപ്പിക്കുന്നതുമായ ഓർമകളുടെ പരമ്പര ഏറെ ആസ്വാദ്യകരം...
സത്യൻ ചേട്ടന്റെ അടുത്തിരുന്നു കേൾക്കുന്നത് പോലെ ഉണ്ടായിരുന്നു. സിനിമയെക്കാളും ഇങ്ങനെ ഉള്ള വായനയാണ് വലുതു എന്ന് തോന്നുന്നു. ഇനിയും സത്യൻ ചേട്ടന്റെ ലേഖനങ്ങൾ വായിക്കണം. ഒരുപാടു നന്ദി.