Jump to ratings and reviews
Rate this book

മുതൽ | Muthal

Rate this book
എന്താണ് മുതൽ? അതിന് അനേക രൂപങ്ങളുണ്ട്. ഒരാൾക്ക് മുതലായിരിക്കുന്നത് മറ്റൊരാൾക്ക് അങ്ങനെയല്ല. ഒരു കാലഘട്ടത്തിൽ മുതലായിരിക്കുന്നത് മറ്റൊരിക്കൽ അങ്ങനെയല്ല, മുതലായി നിലനിൽക്കണമെന്നില്ല. ഒരു ദേശത്ത് മുതലായി കണക്കാക്കപ്പെടുന്നത് മറ്റൊരിടത്ത് ഒന്നുമേയായിരിക്കില്ല. പാറക്കഷണങ്ങളിലും കക്കത്തൊണ്ടിലും തുടങ്ങി ക്രിപ്‌റ്റോ ഭാഷയിലുള്ള ഡാറ്റാബേസിലെത്തി നിൽക്കുന്ന പലരൂപിയായ മുതലിന്റെ വിപുലവും വിചിത്രവുമായ ചരിത്രവർത്തമാനങ്ങൾ കഥയെഴുത്തിന്റെ സർവ്വതന്ത്ര സ്വാതന്ത്ര്യത്തോടെ നെയ്‌തെടുത്തിരിക്കുന്ന വിസ്മയകരമായ നോവൽ. കരിക്കോട്ടക്കരി, പുറ്റ് എന്നീ നോവലുകൾക്കു ശേഷം വിനോയ് തോമസിന്റെ മറ്റൊരു മുതൽ.

384 pages, Paperback

First published August 27, 2023

2 people are currently reading
16 people want to read

About the author

Vinoy Thomas

31 books45 followers

Ratings & Reviews

What do you think?
Rate this book

Friends & Following

Create a free account to discover what your friends think of this book!

Community Reviews

5 stars
2 (6%)
4 stars
9 (31%)
3 stars
11 (37%)
2 stars
5 (17%)
1 star
2 (6%)
Displaying 1 - 5 of 5 reviews
Profile Image for Sreelekshmi Ramachandran.
294 reviews39 followers
August 28, 2024
സംഭവം വെറൈറ്റി ആണ്...
ചെലോർക്ക് ശരിയാകും.. ചെലോർക്ക് ശരിയാകൂല്ല.. എനിക്ക് എന്തായാലും ശരിയായി..
എനിക്ക് ഈ 'മുതൽ' നല്ല പോലെ ബോധിച്ചു..

എന്തോരം കഥകളാണിതിൽ പറഞ്ഞ് പോകുന്നത്.. ഒന്നിന് പുറകെ ഒന്നായി ഉപ കഥകളിങ്ങനെ വന്ന് കൊണ്ടേയിരിക്കും.. പക്ഷേ കഥകളുടെ ഈ അതിപ്രസരം കൊണ്ട് എനിക്കൊരു കൺഫ്യൂഷനും ഉണ്ടായില്ല.. ആദ്യം മുതൽ അവസാനം വരെ മുഴുവൻ കണക്ഷനും എനിക്ക് കിട്ടി..

കൂട്ടുകാരോട് വർത്താനം പറയുന്ന ഭാഷയിൽ, പിടിച്ചാൽ കിട്ടാത്ത ഒരു വിഷയമെടുത്ത് എഴുതിയ നോവലാണ് ഇതെന്ന് എഴുത്തുകാരൻ പറഞ്ഞിട്ടുണ്ട്..
സംഭവം വിഷയം കുറച്ചു 'വിഷയ'മാണെങ്കിലും അത് കയ്യൊതുക്കത്തിൽ അവതരിപ്പിച്ചത് അഭിനന്ദനം അർഹിക്കുന്നു..
Profile Image for Gokul Krishnan.
18 reviews3 followers
Read
November 15, 2025
Witty and falling in Vinoy Thomas’ usual ‘myr varthamanam’ genre. He has used the telling-gossip writing so effectively in most of his other works, and in this one as well to some extent. But what Muthal lacks is probably the weight of history that one would find in his previous novels.
Profile Image for Praveen M.
19 reviews2 followers
March 21, 2024
മികച്ചൊരു നോവൽ വായിക്കാമെന്ന പ്രതീക്ഷയിലാണ് തുടങ്ങിയത്.. പക്ഷേ അങ്ങനെയല്ല ഉണ്ടായതു. ആദ്യത്തെ 2 നോവൽ താരതമ്യം ചെയ്യുമ്പോൾ ഇതിൽ എഴുത്തുകാരെന്റെ നിഴൽ മാത്രമേ കാണാൻ കഴിയുന്നൊള്ളു. Readership കൂടിയതുകൊണ്ടുള്ള ആത്‍മവിശ്വാസം വായനക്കാരുടെ സമയവും പണവും നഷ്ടമാകുന്നു. കുറച്ചും കൂടെ ആത്മാർത്ഥതയും സത്യസന്ധതയും കാണിക്കാം..
Profile Image for Athul C.
129 reviews18 followers
April 1, 2024
വെറൈറ്റി ആണുദ്ദേശിച്ചതെങ്കിൽ അത് ഉൾക്കൊള്ളാൻ ഉള്ള ബൗദ്ധികനിലവാരത്തിലേക്ക് ഞാൻ ഉയർന്നിട്ടില്ല. ഇനി അതല്ലെങ്കിൽ, കുറേ ഭാഗങ്ങൾ സഹിക്കാൻ നല്ല പാടായിരുന്നു. എങ്കിലും സൈഡിലൂടെ എവിടെയോ കൊള്ളാവുന്ന ഒരു ട്രാക്ക് പോവുന്നുമുണ്ട്, അതുകൊണ്ട് മാത്രം 2 Star കൊടുക്കുന്നു.
Profile Image for Jafar S Pulpally.
33 reviews3 followers
March 6, 2025


‘ധനത്തിന്റെ കുറവാണ് സകല തിന്മകളുടെയും വേര് ’ എന്ന് മാർക് ട്വൈൻ . പക്ഷേ എല്ലാ വിധത്തിലുമുള്ള ധനത്തിന്, അഥവാ മുതലിന് വേണ്ടി മനുഷ്യർ ചരിത്ര-വർത്തമാനങ്ങളിൽ നടത്തിയ /നടത്തുന്ന പോരാട്ടങ്ങൾ, അത്യാചാരങ്ങൾ ,അതിക്രമങ്ങൾ ,ഹിംസകൾ ,പീഡനങ്ങൾ ഒക്കെ അനുഭവിച്ചും വായിച്ചും അറിയുന്ന ഒരാൾക്കും പറയാനാവില്ല പണം നന്മ മാത്രമേ കൊണ്ടു വരൂ എന്ന് , അല്ലെങ്കിൽ അത് തിന്മയെ നീക്കും എന്ന്!

പണമായും ഭൂമിയായും വിദ്യയായും രാജ്യമായും മോക്ഷമായും ധാന്യമായും പശുവായും ആരോഗ്യമായും സന്താനമായും മനുഷ്യജീവിതത്തെ സമഗ്രമായി നിയന്ത്രിക്കുന്ന
മുതലിന്റെ , മൂർച്ചക്കല്ല് മുതൽ ക്രിപ്റ്റോ കറൻസി വരെ നീളുന്ന കഥയിൽ
നന്മ മാത്രമേ കടന്നുവരൂ എങ്കിൽ പലരിൽ നിന്നും കേട്ട കഥകളും സ്വാനുഭവങ്ങളും കൂട്ടിവിളക്കി തന്റെ ഗുരുവാം
ശ്രീപൂമരം ഗോപാലനാശാനെ ധ്യാനിച്ച് സുധീഷ് നിലാവ് എന്ന ആഖ്യാതാവ് പറയുന്ന ഈ വിചിത്രകഥ ഉണ്ടാകുമായിരുന്നില്ല!

മുതലിന്റെ ഈ വിചിത്രകഥനം, ചരിത്രത്തിന്റെ അങ്ങേയറ്റത്തു മോക്ഷധനത്തിനായി തപസ്സിരിക്കുന്ന മുനിമാർ മുതൽ ക്രിപ്റ്റോകറൻസിയുടെ ഇരുട്ടാർന്ന തിളക്കത്തിൽ തന്നെ നിക്ഷേപിച്ച് തന്റെ മനുഷ്യാസ്‌ഥിതിത്വത്തിൽ നിന്നും വ്യതിചലിക്കുന്ന കൃഷ്ണപ്രിയ വരെ വിന്യസിക്കപ്പെടുന്നു : ‘മുതൽ ’ എന്ന ഒരു കേന്ദ്രപ്രമേയത്തിന്റെ ചരടിൽ കോർക്കപ്പെട്ട്.

ആശയം മികച്ചതും ആഖ്യാനം രസകരവും ഭാഷ കിടുവും ആയിരുന്നു എങ്കിലും എല്ലാറ്റിനെയും കൂട്ടിയിണക്കുന്ന ഒരു സമഗ്രതയുടെ, ചിന്തയുടെ കുറവ് ഫീൽ ചെയ്തു എന്നതും പറയണം . വിനോയിയൻ ആഖ്യാനരീതിയിൽ നിന്നും ബെന്യാമിനിയൻ കഥനരീതിയിലേക്ക് ഇടറി വീണോ എന്നൊരു സംശയവും ഉണ്ടായി എനിക്ക് വായനയിൽ.

എന്നിരുന്നാലും ഇതൊരു മികച്ച ശ്രമം ആയിരുന്നു എന്ന് തന്നെ പറയണം.

‘...സാംസ്കാരിക വിടവ് നികത്താൻ കഴിയുന്ന, മനുഷ്യർ സൃഷ്ടിച്ച ഏക വിശ്വാസ സംവിധാനമാണ് പണം...പരസ്പരം അറിയാത്ത, പരസ്പരം വിശ്വസിക്കാത്ത ആളുകൾക്ക് പോലും ഫലപ്രദമായി സഹകരിക്കാൻ അതിനാൽ കഴിയും.‘ എന്ന് ഹരാരി പറയുന്നത് പോലെ ഈ കഥയിൽ സാംസ്കാരികവും ചരിത്രപരവും ഭൂമിശാസ്ത്രപരവുമായ വിടവുകളെ അതിലംഘിച്ച് ചരിത്രമനുഷ്യർ കഥാപാത്രങ്ങളായി കടന്നു വരുന്നു, മുതൽ എന്ന പ്രമേയത്തിനാൽ കൊരുക്കപ്പെട്ട്. മുഗളരും ബ്രിട്ടീഷുകാരും തിരുവിതാംകൂർ രാജാക്കന്മാരും മുതൽ
മഹാത്മാഗാന്ധിയും ജവഹർലാൽ നെഹ്റുവും വരെ. മൗണ്ട് ബാറ്റണും ജഹാംഗീറൂം വാറൻ ഹേസ്റ്റിങ്സും മാർത്താണ്ഡവർമ്മയും വാഗ്ഭടാനന്ദനും കുമാരനാശാനും രാജരാജവർമ്മയും കടന്നു വരുന്നു . കൂടാതെ ക്രിപ്റ്റോ കറൻസി പോലൊരു ദുരൂഹനാണയവും നാഗൻ പയസ് എന്നൊരു ദുരൂഹമനുഷ്യനും..
Displaying 1 - 5 of 5 reviews

Can't find what you're looking for?

Get help and learn more about the design.