Jump to ratings and reviews
Rate this book

കാന്തമലചരിതം #3

കാന്തമലചരിതം യുദ്ധകാണ്ഡം

Rate this book

374 pages

40 people want to read

About the author

Vishnu M.C.

4 books21 followers

Ratings & Reviews

What do you think?
Rate this book

Friends & Following

Create a free account to discover what your friends think of this book!

Community Reviews

5 stars
13 (18%)
4 stars
21 (29%)
3 stars
30 (42%)
2 stars
7 (9%)
1 star
0 (0%)
Displaying 1 - 9 of 9 reviews
Profile Image for Sanuj Najoom.
197 reviews32 followers
February 4, 2025
വിഷ്ണു എം സി എന്ന എഴുത്തുകാരൻ വളരെ സാധാരണമായും ലളിതമായും തന്നെയാണ് കാന്തമല എന്ന ലോകത്തേക്ക് വായനക്കാരെ എത്തിക്കുന്നത്. വളരെ വേഗത്തിൽ വായിച്ചു പോകാൻ പറ്റുന്നതും സുന്ദരമായ ഭാവനയിലേക്കൊക്കെ നമ്മളെക്കൊണ്ട് എത്തിക്കുന്നതിലും എഴുത്തുകാരൻ വിജയിച്ചിട്ടുണ്ട്.എഴുത്തിന്റെ ലാളിത്യം ഒന്നുകൊണ്ടുമാത്രം ഇത് വായനയിലേക്ക് കടന്നു വരാൻ ആഗ്രഹിക്കുന്നവർക്ക്‌ suggest ചെയ്യാൻ പറ്റിയ ഒന്നാണ്.

കാന്തമല ചരിതം ട്രയോളജിയിലെ അവസാന ഭാഗമാണ് യുദ്ധകാണ്ഡം എന്ന ഈ പുസ്തകം. വളരെ മികച്ച രീതിയിലാണ് മൂന്നു ഭാഗമായി വന്ന ഈ കാന്തമലചരിതം അവസാനിപ്പിച്ചിരിക്കുന്നു. പുതിയ ഒരു നോവലിനുള്ള സാധ്യതകളും നിലനിർത്തി കൊണ്ടാണ് ഈ കഥയുടെ അവസാന ഭാഗങ്ങൾ എഴുതി നിർത്തിയിരിക്കുന്നത്. ഒരു സിനിമാറ്റിക് പരിവേഷമൊക്കെ തുടക്കം മുതൽ ഇതിൽ ഉണ്ടായിരുന്നു അതൊക്കെ ഈ ഭാഗത്തിലേക്ക് എത്തുമ്പോൾ അതിന്റെ കൊടുമുടിയിൽ എത്തുകയാണ്.

അയ്യപ്പനും ബാബറും മറ്റുപല കഥാപാത്രങ്ങളും നായക സ്ഥാനത്തുനിന്ന് കഥയെ മുന്നോട്ടു നയിക്കുമ്പോഴും ഉദയനൻ എന്ന വില്ലൻ വേറിട്ടു നിൽക്കുന്നു. അപ്രാപ്യമായ ഒരു സ്ഥാനത്തേക്ക് ഉദയനെ എഴുത്തുകാരൻ സ്ഥാപിക്കുന്നു. അവിടേക്ക് കടന്നുചെന്ന് അയാളെ ഒന്ന് സ്പർശിക്കാൻ പോലും സാധാരണ നിലയിൽ അയ്യപ്പനെ കൊണ്ടുപോലും കഴിയുന്നില്ല. ആ കഥാപാത്രത്തിന്റെ ചെറുപ്പം മുതലുള്ള കഥ പ്രത്യേകമായി എഴുത്തുകാരൻ തയ്യാറാക്കിയത് പോലെ തോന്നിപ്പിക്കും. ആ കഥകളിലെല്ലാം അയാൾ വീരനാണ്. അമാനുഷികമായ ഒരു ശക്തിയും അയാൾക്ക് ഇല്ലെന്നിരിക്കെ ഈ നോവലിലെ ഏറ്റവും മികച്ച യോദ്ധാവായി ഉടയനൻ നിലകൊള്ളുന്നു. ഉദയനെ മാത്രം കേന്ദ്ര കഥാപാത്രമാക്കി ഭാവിയിൽ ഒരു സിനിമ വന്നാലും അത്ഭുതപ്പെടാനില്ല.

പല കാലഘട്ടത്തിലൂടെ കടന്നുപോകുന്ന നോവൽ അതാത് കാലത്തേക്ക് വായനക്കാരെ എത്തിക്കുവാനും വിവരണങ്ങളിലൂടെ കഴിഞ്ഞിട്ടുണ്ട്. വളരെ സീരിയസ് ലെവലിൽ പോകുന്ന നോവലിൽ ഇടയ്ക്കിടെ വരുന്ന തമാശകൾ പലതും അരോചകമായി തോന്നി എന്നുള്ളത് പറയാതെ വയ്യ. വളരെ സുപ്രധാനമായ ഒരു ഭാഗത്ത് അടുത്ത കാലത്ത് ഇറങ്ങിയ ഒരു സിനിമയിലെ ഭാഗം ഓർമ്മയിലേക്ക് വന്നു.
യാദൃശ്ചികമാകാം...
Profile Image for Manoj Unnikrishnan.
218 reviews21 followers
August 31, 2024
ചരിത്രവും മിത്തും വർത്തമാനകാലവും കൂട്ടിയിണക്കി വിഷ്ണു എം. സി. എഴുതിയ കാന്തമല ചരിതം സീരീസിലെ മൂന്നാമത്തെയും അവസാനത്തെയും അദ്ധ്യായമായ യുദ്ധകാണ്ഡം ഒരുപാട് സംഭവപരമ്പരകളുടെ അന്ത്യവും ചില പുതിയ കാര്യങ്ങളുടെ തുടക്കവും കുറിക്കുന്നു. ചിന്നത്തായി അഥവാ മഹിഷിയുടെയും സഹോദരൻ ഉദയനന്റെയും ഉദയം, ആഴവർ നമ്പിയുടെയും കെണ്ടെയ് വീരർകളുടെയും വളർച്ച, ശ്രീജിത്ത് ആതെൻ ആകുന്നത്, അമുൻഹോടെപ് അഖിനാതെൻ ആകുന്നത്, നെഫ്രിതിതിയുടെയും മെഡ്‌ജെയ് പോരാളികളുടെയും മുന്നേറ്റം, മറവർക്കെതിരെ മണികണ്ടന്റെ നേതൃത്വത്തിൽ മലയാളമണ്ണിന്റെ ചെറുത്തുനിൽപ്പ്, വർത്തമാനകാലത്ത് മിഥുന്റെയും പഞ്ചമിയുടെയും കണ്ടുമുട്ടൽ. ഇത്തരത്തിൽ കഥയുടെ വിസ്തൃതി വളരെ വലുതാണ്. കഥയുടെ കാതലായ അയ്യനാർമണിക്ക് വേണ്ടിയുള്ള അന്വേഷണവും ശുഭത്തിൽ കലാശിക്കുന്നു.

എങ്കിലും എന്തുകൊണ്ടോ മുൻഭാഗങ്ങളിൽ കഥയിലേക്ക് വായനയെ പിടിച്ചുവലിച്ചിരുന്ന എന്തോ ഒന്ന് മൂന്നാംഭാഗത്തിൽ നഷ്ടപ്പെട്ടതായി തോന്നി. ഒരുപാടു കാര്യങ്ങൾ പറഞ്ഞെങ്കിലും അതിനെല്ലാം ചേർന്നൊരു അന്ത്യം വായനക്കാരിലേക്കെത്തിയോ എന്നകാര്യത്തിൽ സംശയമുണ്ട്. കൂടുതലും പിൻകഥകൾക്ക് ഊന്നൽ കൊടുത്തു. കൂടാതെ മണികണ്ടൻ അയ്യപ്പനായിത്തീരുന്നതിലേയ്ക്ക് നയിക്കുന്ന സംഭങ്ങളെല്ലാം കുറച്ചു forced ആയിപ്പോയി എന്നാണെനിക്ക് തോന്നിയത്. ഒരു ഘട്ടം വരെ എല്ലാവരും മണികണ്ടൻ എന്ന് വിളിച്ചിരുന്നയാൾ എവിടെയോവെച്ച് പെട്ടെന്ന് അയ്യപ്പനായി മാറിയതുപോലെ. അതുപോലെത്തന്നെ പുതിയ കഥാപാത്രങ്ങളുടെ വരവും. എങ്കിലും ഇത്തരത്തിലൊരു സീരീസ് മലയാളത്തിൽ അവതരിപ്പിക്കുവാൻ തയ്യാറായ വിഷ്ണുവിനെ അഭിനന്ദിക്കാതെ വയ്യ. ഇനിയും ഇത്തരത്തിൽ വായനയെ ദൃശ്യാനുഭവമാക്കുന്ന കഥകളുമായി വരുമെന്ന് പ്രതീക്ഷിക്കുന്നു. കാന്തമലചരിതത്തിന്റെ റെഫെറെൻസോടുകൂടി ആരംഭിക്കുന്ന ഇറ യൂണിവേഴ്‌സും വിജയകരമാവട്ടെ.
Profile Image for Ajay Varma.
149 reviews7 followers
October 1, 2024
An average book, especially considering the first two parts. I didn't understand the requirement of creating an universe out of this book. This should have ended properly. I think the publisher influenced him to do so. That is really disappointing. But hats off to the imagination, historical research and way of writing. Its hooking.

Thanks Vishnu for writing this.
10 reviews1 follower
September 26, 2024
"Can Sakir Bhai destroy a good story to create a universe? But this Author can"."Kanthamala" attempts an ambitious narrative, but ultimately falls flat in its execution. The story is divided into three parts, but rather than feeling cohesive, it becomes a tangled mess of half-formed ideas and disconnected themes.The second part introduces concepts that feel promising but are left hanging, with a vague connection to the next segment that does little to clarify the plot. As a reader, it’s frustrating to follow a thread only to be met with another layer of confusion in the third part. The author seems to revel in twisting the narrative rather than enriching it, leaving us with a “cooked up” history that lacks substance.

If you’re looking for a story that engages and enlightens, "Kanthamala" may leave you disappointed. The narrative’s convoluted structure and lack of clear direction make it hard to justify the time spent reading. It feels more like an exercise in self-indulgence than a well-crafted tale. If there is no other work, we can read it to convince people that we have also read Kanthamala.
3 reviews
May 1, 2025
What a ride! I absolutely loved the first and second books. The way Vishnu M.C. blends fantasy, mythology, and real-life characters is so cinematic, it feels like a movie playing in your mind.

As the series progresses, the level of imagination required from the listener increases. The narrative spans three different timelines, introducing multiple characters along with a time-machine element—something rarely explored in Malayalam fiction. It’s ambitious and absorbing.

Honestly, I’d love to see this adapted into a movie, but the scale is massive—it would need collaboration between multiple production houses to do justice to the epic canvas it demands.

Coming to the third part: it was just okay for me. It felt a bit overstuffed with characters and ideas. The final battle—what you might call the “Yuddhakaandam”—could’ve been written with a bit more restraint and creativity to avoid the slight dip in pace and engagement.
©AJ
Profile Image for Ajmal Ashraf.
8 reviews
March 7, 2025
ഞാൻ മലയാളത്തിൽ വായിച്ചതിൽ one of the best fantasy thriller. ഇംഗ്ലീഷിൽ ഒരുപാട് ഫാന്റസി ബുക്സ് series വായിച്ചിട്ടുണ്ട്,അപ്പോഴെല്ലാം മലയാളത്തിൽ അങ്ങനതെ ബുക്സ് വരണമെന്ന് ഒരുപാടു ആഗ്രഹിച്ചിരുന്നു, ഈ Genre ൽ മലയാളത്തിൽ വന്നിട്ടുള്ള ബുക്സ് ഒന്നും ഇത്രയും മികച്ചതായി തോന്നിയിട്ടില്ല. But this one its really good. കാന്തമലയുടെ പശ്ചാത്തലത്തിൽ നല്ലൊരു world-building, മികച്ച character development പിന്നെ മുൻ പുസ്തകങ്ങളിൽ കൊണ്ടുവന്ന സസ്‌പെൻസും നിഗൂഢതയും വളരെ മികച്ച രീതിയിൽ തന്നെ ചുരുളഴിക്കുന്നുണ്ട് ഇതിൽ. Era യൂണിവേഴ്സിലെ അടുത്ത ബുക്കായ "ജഹന്ന" എന്ന ബുക്സ് സീരീസിലേക്ക് എത്തിച്ചുകൊണ്ടാണ് ഈ book അവസാനിക്കുന്നത്. ജഹന്ന സീരീസും ഇതുപോലെ മികച്ചതായിരിക്കുമെന്ന് പ്രതീക്ഷിക്കുന്നു
Profile Image for Akhil Gopinathan.
103 reviews17 followers
September 3, 2025
ആദ്യ രണ്ട് ഭാഗങ്ങൾ വായിച്ച് കുറച്ചധികം കാലത്തിനു ശേഷമാണ് യുദ്ധകാണ്ഡം വായിക്കാൻ കിട്ടുന്നത്. മറ്റു രണ്ട് പുസ്തകങ്ങളെ അപേക്ഷിച്ച് വില അല്പം കൂടിയതും വായന വൈകിപ്പിക്കുവാൻ കാരണമായി. അമിതമായ പ്രതീക്ഷകൾ നല്ലതല്ല എന്ന് കാന്തമല ചരിത്രം മൂന്നാം ഭാഗം യുദ്ധകാണ്ഡം എന്നെ (വീണ്ടും) പഠിപ്പിച്ചു.

ഒരുപാട് ചോദ്യങ്ങൾക്കുള്ള ഉത്തരമാണ് യുദ്ധകാണ്ഡം. അഖിനതൻ്റെ മുന്നേറ്റം, അതിനു കരുത്ത് പകർന്ന നെഫ്രിഥിതി, കാലത്തിനു അതീതമായി സഞ്ചരിച്ച ശ്രീജിത്ത് എന്നിവരെ ഈജിപ്തിലും. മഹിഷി, മണികണ്ഠൻ, ആഴ്‌വർ നമ്പി, കൊണ്ടേയ് വീരർകൾ എന്നിവരെ നമ്മുടെ നാട്ടിലെ പല കാലഘട്ടങ്ങളിലും ആയി കാണാം. ജീവൻ്റെ കല്ലിനു എന്ത് സംഭവിക്കും, മിഥുൻ എങ്ങനെ അമ്മയെ കണ്ടെത്തുന്നു എന്നിവ വർത്തമാന കാലത്ത് നടക്കുന്നതായും നമുക്ക് കാണാം. എല്ലാം തന്നെ വളരെ കണക്റ്റ് ചെയ്താണ് വിഷ്ണു അവതരിപ്പിച്ചിരിക്കുന്നത്. മുൻപത്തെ പോലെ എഴുത്ത് നല്ലത് തന്നെയായിരുന്നു എന്നാലും ഒരുപാട് കാര്യങ്ങൾക്ക് ഉത്തരം നൽകേണ്ടിയതിനാൽ വായനയുടെ ഒഴുക്ക് പലപ്പോളും നഷ്ടപ്പെട്ടു.

ഇത്തരത്തിൽ ഒരു ട്രിലോഗി എഴുതിയതിൽ വിഷ്ണുവിനോട് ഒരുപാട് നന്ദിയുണ്ട്. ഇങ്ങനെ ഒരു നോവൽ മലയാളത്തിൽ ഒരിക്കലും പ്രതീക്ഷിച്ചതല്ല. അതും വളരെ വൃത്തിയായി അവതരിപ്പിക്കുവാൻ സാധിച്ചിരിക്കുന്നു. മൂന്നു ഭാഗങ്ങളും ഒന്നിച്ച് ചേർത്താൽ മലയാള സാഹിത്യത്തിന് ഒരു മുതൽകൂട്ട് തന്നെയാണ്.

ഒരു കാര്യം കൂടി പറയട്ടെ, ഒരു യൂണിവേഴ്സ് നിർമിക്കുവാൻ വേണ്ടി ഉണ്ടാക്കിയ ക്ലൈമാക്സ് പോലെ തോന്നി. സ്വരം നന്നാവുമ്പോൾ പാട്ട് നിർത്തണം എന്ന് വേണമെങ്കി പറയാം.
Profile Image for Amarnath.
254 reviews11 followers
December 27, 2023
മൂന്നാം അദ്ധ്യായം ആദ്യ രണ്ട് അദ്ധ്യായങ്ങളിലെ കഥകളെ
Displaying 1 - 9 of 9 reviews

Can't find what you're looking for?

Get help and learn more about the design.