Jump to ratings and reviews
Rate this book

കാൻസർ വാർഡിലെ ചിരി | Cancer Wardile Chiri

Rate this book

127 pages, Paperback

First published December 1, 2013

73 people are currently reading
1144 people want to read

About the author

Innocent V.T.

9 books19 followers
Innocent Vareed Thekkethala (ഇന്നസെന്റ് വറീത് തെക്കേത്തല) (born 28 February 1945), popularly known as Innocent, is an Indian film actor and politician. He was born in Irinjalakuda in Thrissur district of Kerala, India. He is one of the most successful and leading comedy actors of Malayalam cinema. He is noted for his witty mannerisms and dialogue delivery in the typical Thrissur accent.

Ratings & Reviews

What do you think?
Rate this book

Friends & Following

Create a free account to discover what your friends think of this book!

Community Reviews

5 stars
141 (32%)
4 stars
180 (41%)
3 stars
84 (19%)
2 stars
19 (4%)
1 star
11 (2%)
Displaying 1 - 30 of 37 reviews
Profile Image for Dr. Appu Sasidharan (Dasfill).
1,381 reviews3,654 followers
May 29, 2023
This is one of those books I have gifted to a few of my Cancer patients who were from Kerala.

Innocent is a famous comedy actor from Kerala. When he was diagnosed with Cancer bolt out of the blue, he took a different approach to face it.

I was happy to see how a single book like this brought a ray of hope in patients and their relatives' lives. Innocent tried to deal with it humorously and also decided to write a few books about his experience.

This is one of the most famous books written by him. I recommend it to everyone who wants to know more about Cancer and how to deal with a cancer patient in the best possible manner.

—————————————————————————
You can also follow me on
Instagram ID - Dasfill | YouTube Channel ID - Dasfill | YouTube Health Channel ID - Dasfill - Health | YouTube Malayalam Channel ID - Dasfill - Malayalam | Twitter ID - Dasfill1 | Snapchat ID - Dasfill | Facebook ID - Dasfill | TikTok ID - Dasfill1
Profile Image for xhausted_mind.
38 reviews2 followers
July 17, 2023
സിനിമയിലൂടെയും ജീവിതത്തലൂടെയും ഹാസ്യം കൊണ്ട് മലയാളിയെ ചിരിപ്പിച്ച ഇന്നസെൻ്റിനെ അറിയാത്തവരായി ആരും കാണില്ല. ഭാഷണങ്ങളിൽ പോലും നർമ്മം ഇടകലർത്തി ചിരിപ്പിച്ച ഇന്നസെൻ്റ് അഭിനയ രംഗത്ത് നിറഞ്ഞു നിൽക്കേ ലിംഫോമ ക്യാൻസറിൻ അടിമപ്പെടുന്നതിനെ തുടർന്ന് ചികത്സയിലിരിക്കുമ്പോൾ എഴുതിയ അനുഭവങ്ങളാണ് ഈ പുസ്തകം.

രോഗിയായ ഇന്നസെൻ്റിനെ കൂടുതൽ തളർത്തുന്നത് ക്യാൻസർ രോഗിയാണെന്ന് അറിഞ്ഞപ്പോൾ വീട്ടിലും നാട്ടിലും ഉണ്ടായ ഭീതിപ്പെടുത്തുന്ന പരിസരങ്ങളായിരുന്നു.
ആ മൂക്ത മാറ്റിയെടുക്കാൻ നിരന്തരം ചിരിച്ചും കുട്ടികളോട് കളി പറഞ്ഞും ഒരു രോഗി എന്നത് സ്വയം മറക്കാൻ ശ്രമിച്ചു. പലരും ചിരിച്ചെങ്കിലും ഉള്ളാലെ വേദനിക്കുകയായിരുന്നു. എല്ലാം ഒരു തമാശ കണക്കേ ഇന്നസെൻ്റ് ആസ്വദിച്ചു.

ക്യാൻസറിനെ ഒരു നിസാര രോഗത്തിൻ്റെ പരിഗണന പോലും കൽപ്പികാതെ മനസ്സാണ് മരുന്നെന്ന് തെളിയിക്കുകയായിരുന്നു.
എല്ലാം ഒരു ചിരിയോടെ വരവേറ്റും ചിരി തന്നെ പകരം നൽകിയും രോഗത്തെ ചിരിയിലൂടെ കീഴ്പ്പെടുത്തി. അധികം വൈകാതെ ഭാര്യ ആലീസിനും ക്യാൻസർ സ്ഥിരീകരിച്ചപ്പോൾ ഒരു 'സന്തുഷ്ട കാൻസർ കുടുംബം' മായി തമാശിച്ച് ആലീസിൻ്റെ മനസ്സിന് ശക്തി പകർന്ന് മനം പൊട്ടിയ അവസ്ഥയിലും നർമ്മം കൈവിടാതെ നേരിട്ടു മുന്നേറി, തിരികെ ചിത്രങ്ങളിലെ പഴയ നടനായി ചിരിപടർത്തി കൊണ്ടേയിരുന്നു.

ക്ലേശകരമായ അനുഭവങ്ങളെ ഹാസ്യം രൂപത്തിൽ എഴുതി തിട്ടപ്പെടുതിയത് കൊണ്ട്
വളരെ ലളിതാമായി മടുപ്പില്ലാതെ ഒടുക്കം വരെ നിറ മനസ്സോടെയാണ് വായിച്ചവസാനിപ്പിച്ചത്. സത്യൻ അന്തിക്കാട് പറഞ്ഞതുപോലെ എഴുതാത്ത ബഷീർ ആയിരുന്നു ഇന്നസെൻ്റ്.
കേവലം എട്ടാം ക്ലാസ് വിദ്യാഭ്യാസവും തികഞ്ഞ അനുഭവം വെളിച്ചത്തിൽ എഴുതിയ പുസ്തകങ്ങളെല്ലാം പരക്കെ വായിക്കപ്പെട്ടുകൊണ്ടിരിക്കുന്നു. പാഠപുസ്ത പാഠപുസ്തകം വരെ എത്തിനിൽക്കുന്നു

അല്പം ചിന്തകൾ ബാകി വെച്ച് ഈ പുസ്തകം തിരിച്ചേൽപ്പിക്കുമ്പോൾ ഒരു ഈറനണിഞ്ഞ ചിരി എന്നിൽ നിലനിന്നിരുന്നു. RIP
Profile Image for Ganesh Sanal.
159 reviews29 followers
October 17, 2015
If you ever happen to know a person suffering from cancer or if you are a victim, I would strongly recommend this book for you. Science is so occupied with addressing the effects of this deadly disease on the human body that they often forget its life shattering impact on a patient's psyche. As they point out in the preface, Innocent's persona has lately become a medicine for cancer and this work of him present it to us in the right dosage.

I would have given 4 stars to this inspirational story of Innocent's war on cancer with humour. But alas, greedy Mathrubhumi books wanted to milk more money from this very short memoir that almost half the book is plain rubbish. They filled full pages with his portraits as if we haven't seen him enough already and one third of the book is about other celebrities venerating him and quoting the exact statements that we already heard from Innocent's narration.
Profile Image for Alex Poovathingal.
65 reviews84 followers
January 2, 2014
രോഗങ്ങളെ പല വിധത്തിൽ നേരിടാം. മരുന്നുപയോഗിച്ചും പ്രാർത്ഥന ഉപയോഗിച്ചും മന്ത്രവാദം ഉപയോഗിച്ചും രോഗങ്ങളെ നേരിട്ടവരുടെ കഥകൾ നാം പലയാവർത്തി കേട്ടിട്ടുണ്ട്. എന്നാൽ ഇത് കാൻസർ എന്നാ മാരഗരോഗത്തെ ചിരിച്ചും ചിരിപ്പിച്ചും തോല്പ്പിച്ച ഇന്നസെന്റിന്റെ ജീവിതകഥയാണ്. ഒരു ദിവസം വിളിക്കാതെ വന്ന അതിഥിയായി കടന്നു വരുന്ന കാൻസർ ഇന്നസെന്റിനെയും അധികം വൈകാതെ ഭാര്യ അലിസിനെയും ബാധിക്കുന്നു. കാൻസറിന്റെ മുന്നിൽ ഒപ്പം വന്ന ഹൃദ്രോഗം വരെ ഒരു വിഷയമേ അല്ലാതാവുന്നു. ഇതിനെല്ലാം ഇടയിൽ താൻ ആദ്യമായി അനുഭവിക്കുന്ന രോഗാവസ്ഥയിലെ നർമം അന്വേഷിക്കുകയാണ് ഇന്നസെന്റ്‌.

രോഗവിവരം അന്വേഷിക്കാൻ വിളിക്കുന്ന കാവ്യ മാധവൻ എന്തു പറയണം എന്നറിയാതെ വിഷമിക്കുന്ന നേരത്ത്‌ സ്വതസിദ്ധമായ ശൈലിയിൽ "അമ്മയിലെ നടീനടന്മാർ അധ്വാനിച്ചുണ്ടാക്കുന്ന പണം അടിച്ചുമാറ്റിയാൽ ഇതല്ല, ഇതിലും വലിയ അസുഖങ്ങൾ വരും" എന്ന് പറയുന്നു ഇന്നസെന്റ്‌. ഒരു പ്രശ്നഘട്ടം വന്നാൽ അതിൽ നിന്ന് രക്ഷപെടാൻ അത് വരെ നിലകൊണ്ടതൊക്കെ മറന്നു ചാത്തൻസേവ മുതൽ മൂത്രസേവ വരെ പരീക്ഷിക്കുന്ന ആളുകളാണ് നാം ഓരോരുത്തരും. പ്രതീക്ഷ കൈവിട്ടിരിക്കുന്ന സമയത്ത് പ്രലോഭനങ്ങലുമായി വരുന്ന ഒറ്റമൂലിക്കാരെയും , ദൈവത്തിന്റെ അപ്പ്രേന്റിസുമാരെയും ഇന്നസെന്റ്‌ ഒഴിവാക്കുന്ന രീതി വളരെ സരസമാണ്.

ജീവിതത്തിൽ പ്രതീക്ഷ നഷ്ടപ്പെട്ട് ജീവിക്കുന്നവർക്ക് ഇന്നസെന്റിന്റെ ജീവിതവും ഈ പുസ്തകവും ഒരു വഴി വിളക്കായിരിക്കും.
Profile Image for Hanshad Hameed.
31 reviews2 followers
May 1, 2022
കുറേ കാലങ്ങൾക്ക് ശേഷം ഒരു പുസ്തകം വായിച്ച് കുറേ ചിരിച്ചു.
Profile Image for Robin Mathew.
76 reviews
January 2, 2025
വളരെ മികച്ച ഒരു പുസ്തകം തന്നെ, ഒരാളുടെ ജീവിതത്തിലെ ഏറ്റവും മോശം അനുഭവം വായിക്കുമ്പോളും നമ്മൾ അറിയാതെ തന്നെ നമ്മുക് ചിരിക്കാനും, സന്ധോഷിക്കാനും സാധിക്കുന്നു എന്നതാണ് ഏറ്റവും വല്യ പ്രേത്യേകത ആയി കാണാൻ സാധിച്ചത്. നർമം കൊണ്ട് ഏതു ഒരു പ്രതികൂലാവസ്ഥയെയും എങ്ങനെ നേരിടണം എന്ന നമ്മുക് കാട്ടി തെരും.
Profile Image for Manoj Unnikrishnan.
218 reviews21 followers
May 31, 2024
പൊന്മുട്ടയിടുന്ന താറാവിലെ പണിക്കർ, റാംജി റാവ് സ്പീക്കിം���ിലെ മാന്നാർ മത്തായി, മഴവിൽക്കാവടിയിലെ ശങ്കരൻകുട്ടി മേനോൻ, ഡോക്ടർ പശുപതി, കിലുക്കത്തിലെ കുഞ്ഞുണ്ണി, ഗോഡ്‌ഫാദറിലെ സ്വാമിനാഥൻ, മണിച്ചിത്രത്താഴിലെ ഉണ്ണിത്താൻ, കല്യാണരാമനിലെ മിസ്റ്റർ പോഞ്ഞിക്കര എന്നീ കഥാപാത്രങ്ങൾ നമുക്ക് ചിരിക്ക് പകരം കണ്ണീരാണ് തരുന്നതെങ്കിലോ? അങ്ങനൊരു ഇന്നസെന്റിനെപ്പറ്റി നമുക്ക് ആലോചിക്കാൻ പറ്റുമോ? പറ്റില്ല. എന്നാൽ തിരശ്ശീലയിൽ നമ്മളെ ഒരുപാട് ചിരിപ്പിച്ചിരുന്ന നേരത്താണ് നമ്മുടെ പ്രിയനടനെ ലിംഫോമ എന്ന കാൻസർ ബാധിച്ചത്. സ്വന്തം മനസ്സിനകത്തും കുടുംബത്തിനകത്തും പടർന്ന ഇരുളിനെ ചിരിയെന്ന അത്ഭുതമരുന്നും ആത്മവിശ്വാസമെന്ന പഥ്യവും കൂട്ടിച്ചേർത്ത് തോൽപ്പിച്ച ഓർമ്മകളാണ് കാൻസർ വാർഡിലെ ചിരിയെന്ന ഈ ചെറുപുസ്തകത്തിലൂടെ ഇന്നസെന്റ് പങ്കുവെക്കുന്നത്. രോഗം മറ്റുള്ളവർക്ക് മാത്രം വരുന്ന അവസ്ഥ ആണെന്നാണ് നമ്മൾ ഓരോരുത്തരുടെയും ചിന്ത. എന്നാൽ ആ ചിന്തയ്ക്ക് മുറിവുപറ്റുന്ന നിമിഷം നമ്മൾ മാത്രമല്ല, നമുക്ക് ചുറ്റും നമ്മെ സ്നേഹിക്കുന്ന ആളുകളടക്കം പതറിവീഴുന്നു. ഇന്നസെന്റിന്റെ കാര്യത്തിൽ അദ്ദേഹത്തിന്റെ ഭാര്യ എലിസബത്തിനും കാൻസർ ബാധിച്ചു എന്ന സ്ഥിതി വന്നു. അങ്ങനെയൊരവസ്ഥ ആലോചിക്കാൻ പോലും കഴിയുന്നില്ല. ഈ മോശം അവസ്ഥയിലും അദ്ദേഹം തന്റെ സ്വാഭാവികമായ നർമ്മത്തെ വിടാതെ മുറുക്കിപ്പിടിച്ചു വിധിയെ തോൽപ്പിച്ചു. ഇതിൽ പറയുന്ന പലകാര്യങ്ങളും നർമ്മത്തിൽ പൊതിഞ്ഞാണ് അദ്ദേഹം അവതരിപ്പിക്കുന്നതെങ്കിലും അതിനുള്ളിൽ ഒളിച്ചിരിക്കുന്ന കുഞ്ഞുകുഞ്ഞു കാര്യങ്ങൾ തീർച്ചയായും നമ്മുടെ ഉള്ളിൽ നീറ്റലുണ്ടാക്കും. അദ്ദേഹത്തെ ചികിത്സിച്ച ഡോക്ടർ വി.പി. ഗംഗാധരൻ പറയുന്നത് ഇന്നസെന്റ് എന്നാൽ ഇപ്പോൾ കാൻസറിനുള്ള ഒരു മരുന്നാണ് എന്നാണ്. അക്കാര്യം സത്യമാക്കുന്നതാണ് ഈ ചെറുപുസ്തകത്തിന്റെ വിജയം. ഇപ്പോൾ ഈ പുസ്തകത്തിന് ഇംഗ്ലീഷ്, ഹിന്ദി, തമിഴ്, കന്നഡ, ഇറ്റാലിയൻ എന്നീ ഭാഷകളിൽ പരിഭാഷകളുണ്ട്. കാൻസറെന്ന മഹാവ്യാധിയെ 'ചിരിച്ചു തള്ളിയ' ഇന്നസെന്റ് എന്ന നമ്മുടെ പ്രിയനടൻ പൂർവ്വാധികം ആരോഗ്യത്തോടെ ദീർഘനാൾ സ്വയം ചിരിക്കുന്നതോടൊപ്പം നമ്മെയും ചിരിപ്പിച്ചുകൊണ്ടേയിരിക്കട്ടെ.

ഈ പുസ്തകത്തിലെ ഒരു ഭാഗം ഞാൻ ഇങ്ങെടുക്കുന്നു, കൂടെ കൂട്ടുന്നു:
"എന്റെ ഈ പുസ്തകം വായിക്കുന്ന രോഗികളോട് എനിക്കു പറയാനുള്ളത് ഒറ്റക്കാര്യമേയുള്ളൂ: രോഗം ഒരു യാഥാർഥ്യമാണ് എന്ന കാര്യം ആദ്യം മനസ്സുകൊണ്ട് അംഗീകരിക്കുക. കൃത്യമായ ചികിത്സ സ്വീകരിക്കുക, ചിട്ടയായി മരുന്നുകൾ കഴിക്കുക. ഏറ്റവും പ്രധാനപ്പെട്ട കാര്യം ജീവിതം തീർന്നു എന്ന് കരുതാതിരിക്കുക. ‘എന്റെ രോഗം മാറില്ല എന്ന് കരുതുന്നതിനെക്കാൾ ഏറ്റവും നല്ലത് എന്റെ രോഗം മാറും’ എന്ന് കരുതുന്നതല്ലേ? യാഥാർത്ഥ്യബോധത്തോടെ, ശുഭാപ്തിവിശ്വാസത്തോടെ രോഗകാലത്തിലൂടെ മുന്നോട്ടു പോവുക.

ഓർക്കുക, ജീവിതം നിങ്ങളെ കാത്തുനില്പുണ്ട്, പൂർവാധികം ഭംഗിയോടെ."
20 reviews1 follower
Read
October 27, 2021
കാൻസർ വാർഡിലെ ചിരി, ഇന്നസെൻറ്
മരണത്തെ മുഖാമുഖം കാണുന്ന നിമിഷങ്ങളാണ് സ്വന്തം ശരീരം കാൻസറ് എന്ന മഹാമാരിക കീഴ്പ്പെടുമ്പോൾ സംഭവിക്കുന്നത്.
ശരീരത്തിലുണ്ടാവുന്ന വേദനയോടൊപ്പം മനസ്സും തീവ്രമായി വേദനിക്കും. പീന്നീട് ഓരോ നിമിഷങ്ങളും യുഗങ്ങളായി അനുഭവപ്പെട്ടു തുടങ്ങും. തന്നെ സ്നേഹിക്കുന്ന ചുറ്റുമുള്ളവരുടെ വേദനയാണ് അതിലേറെ ഭയാനകരം.
എങ്കിലും ഇന്നസെൻ്റ് എന്ന മലായാളികളുടെ പ്രിയനടൻ കാൻസറിനെ എങ്ങനെ മറികടന്നു എന്ന കഥ പറയുകയാണ് ഈ പുസ്തകം. ഒരു നെടുവീർപ്പോടെയല്ലാതെ ഈ പുസ്തകം വായിച്ചു തീർക്കാൻ കഴിയില്ല.
വിങ്ങുന്ന മനസ്സോടെയാണ് ഇന്നസെൻ്റ് ഈ കുറിപ്പുകൾ പങ്കുവെക്കുന്നതെങ്കിലും ഓരോ നിമിഷവും നർമം കലർന്ന സംഭാഷണങ്ങളിലൂടെ സ്വയം ചിരിച്ചും മറ്റുവരെ ചിരിപ്പിച്ചുമാണ് കാൻസറിനെ മറികടന്ന കഥകൾ പറയുന്നത്.
നീറുന്ന നൂറു നൂറു പ്രശ്നങ്ങളുമായി മല്ലിടുന്നവർക്ക് അതിനെയെല്ലാം മറികടക്കാനുള്ള മരുന്നാണ് ഈ വായന.
ഈ പുസ്തകത്തിലെ അധ്യായങ്ങൾ ഇപ്പോൾ സ്കൂൾ പാഠപുസ്തകത്തിൻ്റെ ഭാഗമാണ്. ആയിരക്കണക്കിന് കോപ്പികൾ ഇതിനിടെ വിറ്റഴിഞ്ഞു. മാത്രമല്ല മറ്റു പല ഭാഷകളിലേക്കും ഇതിനകം മൊഴിമാറ്റം ചെയ്യപ്പെട്ടു കഴിഞ്ഞു.
മാതൃഭൂമി ബുക്സാണ് പ്രസാധകർ, വില 160 രൂപ.128 പേജസ്
Profile Image for Mohandas.
77 reviews4 followers
January 8, 2018
എല്ലാ രോഗശിശ്രൂഷകൾക്കും സ്വാന്തനചികിത്സാ പ്രസക്തമായിരിക്കെ, ക്യാൻസർ ചികിത്സയിൽ ഇതിന് പ്രത്യേക പ്രാധാന്യം നിലനിൽക്കുന്നു. പ്രശസ്ത ചലച്ചിത്രതാരം ഇന്നസെന്റ് ഇത്തരം ചികിത്സയിൽ ഭാഗഭാക്കായതോടുകൂടി, നർമ്മത്തിന് വലിയ പ്രാധാന്യം ഉണ്ടെന്ന് ബോധ്യപ്പെട്ടിരിക്കുന്നു. അതുകൊണ്ടുതന്നെ,എസ്.സി.ഇ.ആർ.ടി. സംസ്ഥാനത്തെ അഞ്ചാംക്ലാസ്സിലെ പാഠപുസ്തകത്തിൽ ഇത് ഒരു പാഠഭാഗമായി ഉൾക്കൊള്ളിച്ചിട്ടുണ്ട്.
Profile Image for Arathi Unnikrishnan.
67 reviews
December 31, 2024
The actor Innocent’s book ‘Cancer Wardile Chiri’ is a inspiring narrative of how he handled cancer with humor. His experiences are worth reading, and he showed such a positive attitude toward the disease, which is incredibly motivating.
3 reviews
September 2, 2018
Nicely written... You will laugh but will feel the harsh reality at the same time.. Respect to the Author..
Profile Image for Meenakshy.
78 reviews2 followers
May 29, 2020
explains his experience of struggle with cancer
Profile Image for Mohamed Azaruddin.
4 reviews
July 15, 2020
A man who fight against with his humor sense and befriended with cancer and gave a good farewell to his new friend
Profile Image for Tevin Joseph.
14 reviews
April 25, 2021
കാൻസർ എന്ന മഹാരോഗത്തെ ചിരി കൊണ്ട് തോൽപ്പിച്ച കഥ. നമ്മളെ ഏറെ ചിരിപ്പിച്ച ഇന്നസെൻറിന് ഇത്രയേറെ വിഷമങ്ങൾ ഉണ്ടെന്നറിഞ്ഞില്ല.
Profile Image for Prathyush.
40 reviews1 follower
January 23, 2022
When the time he have cancer . He overcomes with his smile 😃. Innocent is a comedian 8n Malayalam film industry!!
2 reviews
January 29, 2024
മാഹാ വ്യാധിയുടെ പിടി മുറിയിലായിട്ടും ഹാസ്യം കൈവിടാൻ ഇന്നസെൻ്റ് തയ്യാറല്ലായിരുന്നു.
Profile Image for VipIn ChanDran.
83 reviews3 followers
September 10, 2024
ജീവിതത്തോടുള്ള ലഹരി ഉദ്ധീപിപ്പിക്കാൻ പ്രേരകമാകുന്ന എഴുത്തുകൾ.
Profile Image for Gowri N..
Author 1 book22 followers
August 7, 2018
ജീവിതത്തിൽ പകച്ചു നിന്ന് പോയ ദിവസങ്ങളെ കുറിച്ച് വളരെ തുറന്നും സത്യസന്ധതയോടെയും ഇന്നസെന്റ് എഴുതിയ പുസ്തകം. ഇത് നമ്മളെ ചിരി മരുന്ന് തന്നെയാണെന്ന് ഓർമപ്പെടുത്തുന്നു. എളുപ്പത്തിൽ വായിച്ചു പോകാം. അധികം പേജുകൾ ഇല്ല. പക്ഷെ വായിച്ചതു നമ്മൾ ഒരിക്കലും മറക്കില്ല. അല്പം ചിരിയുടെയും അല്പം വേദനയുടെയും നമ്മൾ എന്നും ഓർത്തിരിക്കുന്ന അനുഭവങ്ങൾ.
Profile Image for Neethu Raghavan.
Author 5 books56 followers
August 30, 2018
ഇന്നസെന്റ് കഥകൾ കാണാൻ കാതിരിക്കാറുണ്ട് കുട്ടിക്കാലത്തു. എല്ലാ സാഹചര്യങ്ങളും നർമ്മം കൊണ്ട് നേരിടുന്ന ഇന്നസെന്റ്നെ ആണ് ആ കഥകളിൽ കാണാർ. കാൻസർ എന്ന മഹാരോഗത്തെ ചിരി കൊണ്ട് കീഴടക്കുമ്പോഴും ഒരു കുടുംബം അനുഭവിക്കുന്ന മാനസികാവസ്ഥ ഈ കഥയിൽ സ്പഷ്ടമാണ്. നമുക്കു പരിചിതമായ മുഖങ്ങളെ ഒരു കഥ രൂപതത്തിൽ വായിക്കുക നല്ല രസമുള്ള ഒന്നാണ്. എന്നാൽ ഒട്ടും പരിചിതമല്ലാത്ത ഒരു അതിഥിയെയും കൂടി എഴുത്തുകാരൻ നമ്മൾക്കു പരിചയപ്പെടുത്തുന്നു..ക്യാൻസർ എന്ന രോഗത്തെ. കഥ വായിച്ച്‌കണ്ണു നിറയണ്ട സന്ദർഭങ്ങളിൽ പോലും ചിരിപ്പിക്കാൻ നോക്കുന്നുണ്ട് അദ്ദേഹമം
11 reviews2 followers
February 28, 2017
Highly motivating,guiding and inspiring. It gives an outlook as to how we have to face the ordeals. I appreciate this book not by its literary value but by its humane aspects. The book will inspire the thousands who suffer from this disease.
Displaying 1 - 30 of 37 reviews

Can't find what you're looking for?

Get help and learn more about the design.