മൂന്നു തലമുറയിലുള്ള മാതവി, പാർവ്വതി, മേനക എന്നീ മൂന്നു പെണ്ണുങ്ങളുടെ കഥ. നാറാണീശം എന്ന ഗ്രാമത്തിലെ തെക്കേതിൽ വീട്ടിൽ എൺപതു വയസ്സായ ഒരു സ്ത്രീയുടെ സഹായിയായ മേനക ഒരുദിവസം അപ്രത്യക്ഷയാകുന്നു. മേനകയുടെ തിരോധാനത്തെക്കുറിച്ച് പൊലീസ് ഉദ്യോഗസ്ഥന്‍ വിലാസ് രാജും തെക്കേതില്‍ വീടിന്റെ അയല്‍വാസിയായ പാര്‍വ്വതിയും സമാന്തരമായി നടത്തിയ അന്വേഷണം എത്തിച്ചേരുന്നത് നാറാണീശ്വം എന്ന ഗ്രാമത്തിന്റെ ഇന്നലെകളിലാണ്. അവിടെ മാതവിയും ചാത്തനും ഓടേതയും അയ്യപ്പനും നാണപ്പനും തങ്കിയും അമ്മിണിയപ്പനുമുണ്ട്. അവരുടെ പകയിലും രതിയിലും പ്രതികാരത്തിലും ഇതള്‍വിടരുന്ന നോവല്‍. മന്ത്രവാദവും കുറ്റാന്വേഷണവും മുഖാമുഖം നില്‍ക്കുന്ന പകയുടെ ത്രസിപ്പിക്കുന്ന ആഖ്യാനം.
താല്പര്യത്തോടെ വായിക്കാൻ തുടങ്ങിയ പുസ്തകമാണ്. വായിച്ചു തീർക്കാൻ ബുദ്ധിമുട്ടി. ഒരു തവണ വായിക്കാം. കുറെ കഥാപാത്രങ്ങൾ - പലതും പകുതി വെന്തവ - കയറി വരും, പോകും. ആദ്യം മുതൽ ഉള്ള ഒരു mystery അവസാനം വരെ maintain ചെയ്തു പോകുന്നു. എന്നിരുന്നാലും പല കഥാവസരങ്ങളും കഥാപാത്രങ്ങളും convincing അല്ല. Soviet Unionനെ ഒക്കെ കുറിച്ച് എഴുതുമ്പോള്‍ കുറച്ച് കൂടെ ഉത്തരവാദിത്തം കാണിക്കേണ്ടതായിരുന്നു. Wiccan withcraftനെ കുറിച്ചും witch-huntനെ കുറിച്ചും ഒക്കെ പറയുമ്പോൾ Soviet Unionനെ അവിടെ കൊണ്ട് വരേണ്ട കാര്യം തന്നെ ഇല്ലായിരുന്നു. ഇത് ഒരുമാതിരി search-replace കൊടുത്തത് പോലെ തോന്നി. 😀
മൂന്ന് തലമുറകളിലുള്ള മാതവി, മേനക, പാർവതി എന്ന മൂന്ന് സ്ത്രീകളുടെ കഥ. നാറായണീശം എന്ന ഗ്രാമത്തിലെ തെക്കേതിൽ വീട്ടിൽ 80 വയസ്സായ ഒരു അമ്മൂമ്മയുടെ സഹായിയായ മേനക എന്ന പെൺകുട്ടി അപ്രതീക്ഷിക്കാവുന്നു. ഈ തിരോധാനം അന്വേഷിക്കാൻ എത്തിയ പോലീസ് ഉദ്യോഗസ്ഥർ എത്തിച്ചേരുന്നത് ആ നാടിൻ്റെ പിന്നാമ്പുറങ്ങളിലാണ്. പകയും രതിയും പ്രതികാരവും കറുവപ്പട്ടയുടെ മണമുള്ള ശലഭങ്ങളും ഉള്ള കഥ.
Had come across many negative reviews ,but nevertheless,I liked the book! This is my second book by the author (the 1st one being poetry killer),and she has come a long way in the quality of both her language and narration. 3.5 stars
എല്ലാവരും നല്ലതെന്ന് പറഞ്ഞ ഒരു പുസ്തകത്തിനെ എങ്ങനെ തിരുത്തി പറയും എന്നൊരു സംശയം ഉണ്ട്. പുസ്തകം ഇറങ്ങിയ ഉടനെ തന്നെ വാങ്ങുകയും അടുത്ത ദിവസങ്ങളിൽ തന്നെ വായിച്ച് തീരുകയും ചെയ്ത ഒരു പുസ്തകമാണ് മാതവി. ശ്രീ പാർവതി എന്ന എഴുതുകാരിയോട് ഉള്ള താത്പര്യം തന്നെയാണ് മാതവിയിലേക്ക് എന്നെ എത്തിച്ചത്. ഇതിന് മുമ്പ് വായിച്ച പോയട്രി കില്ലറും ലില്ലി ബർണാർഡും ആസ്വദിച്ച് വായിച്ച പുസ്തകങ്ങളുടെ കൂട്ടത്തിൽ പെട്ടതാണ്.
ഇത് മൂന്ന് തലമുറയിൽ പെട്ട സ്ത്രീകളുടെ കഥ ആണെന്ന് പറയുന്നു. അതെ, ഇതിൽ മൂന്ന് സ്ത്രീകളുടെ കഥ പറയുന്നുണ്ട്. എന്നാല് അവരുടെ കഥ തുല്യമായി പറയുണ്ടോ ? ഇല്ല. മതവിയുടെ കഥ പറയുന്നുണ്ട് പക്ഷെ മേനകയെയും പാർവതിയെയും അതേ പ്രാധാന്യത്തോടെ അവതരിപ്പിക്കുനില്ല. മേനകയുടെ തിരോധനതോടെയാണ് കഥ തുടങ്ങുന്നത്, മേനകയ്ക്ക് എന്ത് സംഭവിച്ചു എന്നതിൽ അവസാനിക്കുകയും ചെയ്യുന്നു. ഇതിനിടയിൽ മാതവിയും മാതവിയിലൂടെ പാർവതിയും കടന്നു വരുന്നു. നാറാണീശം എന്ന ഗ്രാമത്തിൽ തൻ്റെ ജീവിതം തകർത്തവരെ അതേ നാണയത്തിൽ തിരിച്ചടിച്ചാണ് മാതവി തൻ്റെ രണ്ടാം ജന്മത്തിലേക്ക് തിരിച്ച് വരുന്നത്. തുടർന്ന് നാറാണീശത്തെ ജനങ്ങളുടെ എന്തിനും ഏതിനും ഉള്ള ആശ്രയം ആയി മാറുന്നു മാതവി.
കറുവപ്പട്ടയുടെ മണമുള്ള ശലഭത്തിൻ്റെ കഥ എന്നതും ഒട്ടും ചേരാത്ത പോലെ തോന്നി.