കൈയോടെ പിടിക്കപ്പെട്ട മോഷണക്കേസിൽ നിന്ന് രക്ഷപ്പെടുന്നതിനുവേണ്ടി മൂന്നുവർഷം അടിമജോലി ചെയ്യാമെന്ന് സമ്മതിച്ച ഒരു തമിഴ് പയ്യനെ മ്യൂസിയം പോലീസ് സ്റ്റേഷനിലെ എസ്.ഐ. തന്റെ ഉറ്റസുഹൃത്തായ മൃഗശാലാ വെറ്ററിനറി സർജന് അടിമയായി സമ്മാനിക്കുന്നു. മുതലകളെയും പാമ്പുകളെയും മറ്റും പരിപാലിക്കുക എന്നുള്ള അധികമാരും ഏറ്റെടുക്കാൻ തയ്യാറാകാത്ത സ്കാവഞ്ചർ തസ്തികയിൽ നിയമിക്കപ്പെട്ട പയ്യനെയാകട്ടെ മൂന്നുവർഷം കഴിഞ്ഞും ആ അടിമജോലിയിൽനിന്നും സ്വതന്ത്രനാക്കുന്നില്ല. ഇതിനിടയിൽ എസ്.ഐ. ദാരുണമായി കൊല്ലപ്പെടുകയും എല്ലാവരും കുറ്റവാളിയെന്നു കരുതുന്ന പയ്യൻ കുറ്റം ശക്തമായി നിഷേധിക്കുകയും ചെയ്യുന്നതോടെ നോവലിന്റെ അന്തരീക്ഷം അത്യന്തം സംഘർഷവും ഉദ്വേഗവും നിറഞ്ഞതായിത്
G.R.Indugopan, is a noted young writer in Malayalam literature who has written nine books, mostly novels. Regarded as a novelist with scientific bend, his Ice -196 C is the first technology novel in malalayam, based on nanotechnology and published by DC books. Muthalayani 100% Muthala deals with the issues of globalization. His other famous novel Manaljeevikal, focuses on the sad plight of people staying in the mineral sand mining areas of Kollam Chavara area. Iruttu Pathradhipar is a collection of short stories. He has bagged several noted awards like Abudabi Shakthi, Kumkumam, Ashan prize etc. He is also the script writer of the Sreenivasan starred film, Chithariyavar, directed by Lalji. Recently he has scripted and directed the movie called Ottakkayyan where the director paints the screen with dark side of human nature to hint at the rotting core of this society. He works as the senior sub editor of the Malayala Manorama daily. He lives in Trivandrum, Kerala, with his family.
ഒരു കുറ്റാന്വേഷണ നോവൽ ആയിട്ട് പോലും പലപ്പോഴും വായനയിൽ എൻ്റെ ശ്രദ്ധ പചൈ എന്ന കഥാപാത്രം ചെയ്യാൻ വിധിക്കപ്പെട്ട മൃഗ ശാലയിലെ scavenger എന്ന ജോലി ആയിരുന്നു.അവർ അനുഭവിക്കുന്ന വിവേചനവും പീഡനവും നോവലിൽ വളരെ ഭംഗി ആയി അവതരിപ്പിച്ചിട്ടുണ്ട്.
ഒരു മോഷണ കേസിൽ പിടിക്കപ്പെട്ട പച്ചൈ എന്ന തമിഴ് യുവാവിനോട് മൃഗ ശാലയിൽ 3 വർഷം അടിമയായി നിന്നാൽ കേസിൽ നിന്ന് മോചിപ്പിക്കാം എന്ന് എസ്. ഐ പ്രാണകുമാർ വാക്ക് കൊടുക്കുന്നു.പക്ഷെ വർഷം 3 കഴിഞ്ഞിട്ടും താൻ അവിടെ അടിമ ആയി തുടരാൻ വിധിക്കപ്പെടുന്നു. ഇതിനിടയിൽ ദുരൂഹ സാഹചര്യത്തിൽ എസ്. ഐ കൊലപ്പെടുന്നു. സംശയത്തിൻ്റെ മുന പച്ചൈയുടെ നേർക്ക് വരുന്നു. എന്തായിരുന്നു പച്ചൈയുടെ ജീവിതത്തിൽ സംഭവിച്ചത്, ആരാണ് കുറ്റവാളി എന്നതാണ് നോവലിൽ പിന്നീട് പറഞ്ഞ് പോകുന്നത്. ഒറ്റയിരിപ്പിന് വായിച്ച് തീർക്കാൻ കഴിയുന്ന ഇന്ദുഗോപൻ്റെ മറ്റൊരു നോവൽ
ഇന്ദുഗോപൻ്റെ എഴുത്തിൽ ഒളിഞ്ഞ് കിടക്കുന്ന ചില പ്രത്യേകതകളുണ്ട്. വായനക്കാർക്കിടയിൽ ഇന്ദുഗോപൻ ഇന്നും ജനപ്രിയനായി നിലനിൽക്കുന്നതിൻ്റെ കാരണം ഈ പ്രത്യേകതകളാണ്. "Simple but powerful" എന്ന ശൈലിയെ അന്വർത്ഥമാക്കുന്ന തരത്തിലുള്ള എഴുത്താണ് ഇന്ദുഗോപൻ്റേത്. ഇന്ദുഗോപൻ്റെ മറ്റ് കൃതികളിൽ നിന്നും വ്യത്യസ്തമായി സ്‌കാവഞ്ചർ എന്ന ഈ പുസ്തകത്തിൽ കുറ്റാന്വേഷണം കൂടി കടന്നുവരുന്നുണ്ട്. ഡിറ്റക്ടീവ് പ്രഭാകരൻ സീരീസിൽ ഇതുണ്ടെങ്കിലും മറ്റ് കൃതികളിൽ ഇതുവരെ ഈ കുറ്റാന്വേഷണം കണ്ടിട്ടില്ല. എല്ലാവർക്കും എളുപ്പത്തിൽ വായിച്ചുപോകാവുന്ന, ആയാസരഹിതമായ ഒഴുക്കുള്ള ഇന്ദുഗോപൻ്റെ രചനാവൈഭവം ഒരുപക്ഷേ, പുറമെ കാണുന്നപോലെ അത്ര എളുപ്പമല്ല.
തിരുവനന്തപുരം മൃഗശാലയിൽ മുതല, പാമ്പ് പോലെയുള്ള ഉരഗങ്ങളെ പരിപാലിക്കുന്ന സ്‌കാവഞ്ചർ തസ്തികയിൽ ജോലി ചെയ്യുന്ന പച്ചൈ എന്ന തമിഴ് യുവാവിൻ്റെ കഥയാണ് ഈ പുസ്തകം. നാട്ടിൽ ഒരു മോഷണക്കേസിൽ പിടിക്കപ്പെടുന്ന പച്ചൈയെ എസ്.ഐ ആയ പ്രാണകുമാർ സുഹൃത്തും തിരുവനന്തപുരം മൃഗശാലയിലെ വെറ്ററിനറി സർജനും കൂടിയായ ഡോ.ഡാവിഞ്ചിക്ക് അടിമയായി ഏൽപിക്കുകയാണ്. മൂന്ന് വർഷത്തേക്ക് ഏൽപിച്ച ഈ തസ്തികയിൽ നിന്ന് പിന്നീട് അയാൾക്ക് ഒരു മോചനം ലഭിക്കുന്നില്ല. അങ്ങനെയിരിക്കെ എസ്.ഐ പ്രാണകുമാർ കൊല്ലപ്പെടുകയും പ്രഥമദൃഷ്ട്യാ പച്ചൈ സംശയിക്കപ്പെടുകയും ചെയ്യുന്നു. തുടർന്നുള്ള കേസന്വേഷണവും സംഭവവികാസങ്ങളുമാണ് കഥയുടെ ഇതിവൃത്തം.
ആദ്യ പേജ് മുതൽ തന്നെ പിടിച്ചിരുത്തി വായിപ്പിക്കാൻ കഴിവുള്ള വളരെ ആകർഷകമായ കുറ്റാന്വേഷണ നോവൽ എന്ന് തന്നെ പറയാം. ഒരു മോഷണ ശ്രമത്തിനിടെ തെളിവോട് കൂടി പിടിക്കപ്പെട്ട പച്ചൈ എന്ന യുവാവ് അതിൽ നിന്നും രക്ഷപെടുവാൻ വേണ്ടിഎസ്.ഐ പ്രാണൻ കുമാർ പറഞ്ഞതിന് പ്രകാരം തിരുവനന്തപുരം മൃഗശാലയിലെ സ്‌കാവെൻജർ ജോലിയിലേക്ക് മൂന്നു വർഷ കരാറിൽ പ്രവേശിക്കുന്നു. എന്നാൽ മൂന്നു വര്ഷം കഴിഞ്ഞും അവനു അതിൽ നിന്നും പുറത്തു കടക്കാൻ സാധിക്കുന്നില്ല. അഞ്ചു വര്ഷം ആവുമ്പോളേക്കും എസ് ഐ മരണപ്പെടുകയും അവൻ കുറ്റാരോപിതർ ആവുകയും ചെയ്യുന്നു. തുടർന്ന് നടക്കുന്ന അന്വേഷണമാണ് കഥയിൽ.
സ്‌കാവെൻജറുടെ ഹൃദയം പച്ചൈയുടെ ജീവിതത്തിൽ ആണ് . മൃഗശാലയിലെ സ്‌കാവെൻജർ എന്ന ജോലി, അവന്റെ ജീവിതത്തെ പ്രതീകാത്മകമായി ചിത്രീകരിക്കുന്നു - സമൂഹം നിരസിക്കുന്നവയെ വൃത്തിയാക്കുന്നവൻറെ ദുരവസ്ഥ. ഇന്ദുഗോപൻ ഈ കഥാപാത്രത്തിന്റെ വേദനയും പ്രതിരോധവും ലളിതവും ആഴമേറിയതുമായ ഭാഷയിൽ അവതരിപ്പിക്കുന്നു.
ഇനി തിരുവനന്തപുരം മൃഗശാലയുടെ അടുത്തുകൂടെ പോകുമ്പോൾ പച്ചൈ എന്തായാലും മനസ്സിൽ കടന്നു വരും.
ജി ആർ ഇന്ദുഗോപൻ എഴുതി മാത്രഭൂമി ബുക്സ് പബ്ലിഷ് ചെയ്ത പുതിയ രചനയാണ് സ്കാവെൻജർ. അദ്ദേഹത്തിന്റെ മുൻ രചനകൾ പോലെ ത്രില്ലെർ പോലെ അല്ലെങ്കിലും കുറഞ്ഞ സമയം കൊണ്ട് തന്നെ സ്കാവെൻജർ എന്ന ജോലിയുടെ കഷ്ടതയും, ഇന്നത്തെ കാലത്തും നിലനിൽക്കുന്ന അടിമ വ്യവസായവും ഒക്കെ എഴുത്തുകാരൻ പറയുന്നുണ്ട്. ക്ലൈമാക്സിലെ അപ്രെതീക്ഷിത ട്വിസ്റ്റും അത് കഴിഞ്ഞ ഉള്ള ആന്റി ക്ലൈമാക്സും ഒക്കെ നോവലിനെ വേറെ തലത്തിൽ കൊണ്ടെത്തിച്ചു. പ്രേതേകിച്ചു നോവലിന്റെ തുടക്കത്തിൽ തന്നെ പറയുന്ന കൊലപാതകമൊക്ക (കൊലപാതക രീതി )ക്ലൈമാക്സിൽ ഞാൻ വിചാരിക്കാത്ത രീതിയിൽ convey ചെയ്തത് നല്ലതായി തോന്നി. വിപുലീകരിച്ച് എഴുതിയിരുനെങ്കിൽ മികച്ച രചനയായി മാറുമായിരുന്നു. വേഗത്തിലുള്ള എഴുത്തു തന്നെയാണ്പ പ്രധാന പോരായ്മ. പരിമിതികളുള്ള നല്ലൊരു കുഞ്ഞുപുസ്തകം
കൈയോടെ പിടിക്കപ്പെട്ട മോഷണക്കേസിൽ നിന്ന് രക്ഷപ്പെടുന്നതിനുവേണ്ടി മൂന്നുവർഷം അടിമജോലി ചെയ്യാമെന്ന് സമ്മതിച്ച ഒരു തമിഴ് പയ്യനെ മ്യൂസിയം പോലീസ് സ്റ്റേഷനിലെ എസ്.ഐ. തന്റെ ഉറ്റസുഹൃത്തായ മൃഗശാലാ വെറ്ററിനറി സർജന് അടിമയായി സമ്മാനിക്കുന്നു. മുതലകളെയും പാമ്പുകളെയും മറ്റും പരിപാലിക്കുക എന്നുള്ള അധികമാരും ഏറ്റെടുക്കാൻ തയ്യാറാകാത്ത സ്കാവഞ്ചർ തസ്തികയിൽ നിയമിക്കപ്പെട്ട പയ്യനെയാകട്ടെ മൂന്നുവർഷം കഴിഞ്ഞും ആ അടിമജോലിയിൽ നിന്നും സ്വതന്ത്രനാക്കുന്നില്ല. ഇതിനിടയിൽ എസ്.ഐ. ദാരുണമായി കൊല്ലപ്പെടുകയും ആ പയ്യനെ കുറ്റവാളി ആക്കുകയും ചെയ്യുന്നു. ശരിയായ കുറ്റവാളിയെ കണ്ടെത്തുന്ന രസകരമായ അന്വേഷണ രീതിയാണ് ഇതിലുള്ളത്.
അത്യാവശ്യം എൻഗേജിങ് ആയിട്ടുള്ള ഒരു ഇൻവെസ്റ്റിഗറ്റീവ് സ്റ്റോറി! സമൂഹത്തിൽ തരം താഴ്ത്തിപ്പെട്ടു പോകുന്ന പല ജീവിതങ്ങളുടെയും ഒരു വരച്ചുകാട്ടൽ കൂടിയാണ് ഈ "സ്കാവെൻജർ"
The book has an excellent pace. We don't feel like putting the book down. Written in a very simple language.. I finished reading this in one sitting.. Good thriller with a good climax and ending..
Another supremely entertaining and fast paced G.R Indugopan novel. I live very close to the zoo in Trivandrum, and after reading this book now whenever I’ll pass through that road, I will think about Pachai and this story. Also this is the third Indugopan novel that I’m finishing in one go without any distractions. Truly remarkable!