ഏഴാം ക്ലാസ്സില്‍ പഠിക്കുമ്പോള്‍ ആദ്യമായി മദ്യത്തിന്റെ രുചിയറിഞ്ഞ് മുഴുക്കുടിയനായി മാറിയ ഒരു അദ്ധ്യാപകന്റെ മകനായ ജോണ്‍സണ്‍ മദ്യാസക്തിയില്‍നിന്ന് മോചിതനായതിന്റെ കഥ. ബി എയ്ക്കും എം എ യ്ക്കും റാങ്കുയുായിട്ടും എല്‍ എല്‍ ബി ബിരുദവും ഡോക്ടറേറ്റും നേടിയിട്ടും മദ്യപാനത്തില്‍ നിന്ന് സ്വയം വിടുതി നേടാനാകാതെ അവസാനം കുടുംബം പോറ്റാന്‍ തന്റെ മരണത്തിനു മാത്രമേ കഴിയൂവെന്ന് തീരുമാനിച്ച് ഇന്‍ഷൂറന്‍സ് പോളിസി എടുക്കാന്‍ ശ്രമിക്കുന്നു. അതിനായി ഫിറ്റ്നസ് സർട്ടിഫിക്കറ്റ് വേണമായിരുന്നു. അതിനായി ഡോക്ടറെ കാണുകയും ഡോക്ടറുടെ കടുത്ത പരിഹാസച്ചോദ്യങ്ങളിലൂടെ ബോധോദയം വരുകയും മദ്യപാനം അവസാനിപ്പിക്കുകയും ചെയ്യുന്നു. 'പുനര്‍ജ്ജനി'യെന്ന ഡി അഡിക്ഷന്‍ സ്ഥാപനം നടത്തുന്ന ജോണ്‍സന്റെ ജീവിതം ഇവിടെ പച്ചയായ അവതരിപ്പിച്ചിരിക്കുന്നു. പുസ്തകത്തിൽ ഒരുപാട് തെറിവാക്കുകൾ ഉണ്ട്.
This entire review has been hidden because of spoilers.