Jump to ratings and reviews
Rate this book

അപരകാന്തി | Aparakanthi

Rate this book
Aparakaanthi tells us the story of a young man whose life revolves around some unbelievable realities and unimaginable fantasies. It depicts the life Siyad and two women around him

128 pages, Paperback

First published August 29, 2013

47 people want to read

About the author

Sangeetha Sreenivasan

10 books23 followers
Sangeetha Sreenivasan is a novelist, script writer, who writes both in Malayalam and English.She is the daughter of Malayalam writer and social activist Sarah Joseph.

Sangeetha's first Malayalam novel- Aparakanthi is to be made as a feature film by Malayalam director Madhupal. Sangeetha herself is writing the script for the film.

Ratings & Reviews

What do you think?
Rate this book

Friends & Following

Create a free account to discover what your friends think of this book!

Community Reviews

5 stars
2 (9%)
4 stars
6 (27%)
3 stars
9 (40%)
2 stars
3 (13%)
1 star
2 (9%)
Displaying 1 - 5 of 5 reviews
Profile Image for Sandeep Gopalakrishnan.
26 reviews7 followers
August 1, 2014
മലയാളം നോവൽ വിഭാഗത്തിൽ ചിരപരിചിതമല്ലാത്ത ഒരു ആഖ്യാന രീതിയിൽ പറഞ്ഞു പോകുന്ന ഈ പുസ്തകം സിയാദ,ഫാസിയ,കാന്തിഎന്നീ 3 അവ്യക്തമായ കഥാപാത്രങ്ങളിലൂടെ വായനക്കാരെയും അത്തരം അവ്യക്താതകളിലൂടെ കൂട്ടി കൊണ്ട് പോകുന്നു. പുസ്തകത്തിന്റെ ആദ്യ താളുകൾ മുതൽ അവസാന താളുകൾ വരെ എന്താണ് യാഥാര്ത്യം എന്താണ് ഭാവന എന്ന് തിരിച്ചറിയാൻ കഴിയാതെ നാം ഉഴലുന്ന ഒരു അവസ്ഥ എനിക്ക് അനുഭവപെട്ടു. നാം കാണുന്നതും കേൾകുന്നതും ആകണം എന്നില്ല യാഥാര്ത്യം എന്ന് ഈ നോവലിൽ ഉടനീളം പല ഉദാഹരണങ്ങളിലൂടെ എഴുത്തുകാരി അച്ചടകത്തോടെ നമുക്ക് കാട്ടി തന്നിരിക്കുന്നു
Profile Image for Aswathy Ithalukal.
78 reviews24 followers
March 21, 2021
#അപരകാന്തിക്കുള്ളിലേയ്ക്ക്

പുസ്തകം : അപരകാന്തി
എഴുത്തുകാരി : സംഗീത ശ്രീനിവാസൻ

സിയാദ് എന്ന ചെറുപ്പക്കാരനെ കേന്ദ്ര കഥാപത്രമാക്കി യാഥാർഥ്യത്തിനും ഭാവനയ്ക്കുമിടയിൽ വായനക്കാരനെ പിടിച്ചുലയ്ക്കുന്ന സംഗീത ശ്രീനിവാസന്റെ പുസ്തകമാണ് അപരകാന്തി..

സംഗീത ശ്രീനിവാസന്റെ പുസ്തകങ്ങളെ ഓരോന്നും ശ്രദ്ധയോടെയാണ് വീക്ഷിക്കുന്നത്.. പ്രമേയത്തിലും അവതരണത്തിലുമുള്ള പുതുമ എപ്പോഴും ശ്രദ്ധ ആകർഷിക്കാറുണ്ട്.. അത്തരത്തിൽ നോക്കുമ്പോൾ തികച്ചും പുതുമയുള്ള പുസ്തകമാണ് അപരകാന്തി..

തുടക്കത്തിൽ സിയാദിന്റെ ഭാര്യയുടെ തിരോധാനത്തോടെയാണ് കഥ ആരംഭിക്കുന്നത് പോലീസും ഒക്കെ അതിലേക്ക് കടന്നു വരുമ്പോൾ ഒരു ക്രൈം ഫിക്ഷൻ എഫക്ട് കടന്നു വരുമെങ്കിലും വായനക്കാരൻ ഒരിക്കലും ചിന്തിക്കാത്ത തരത്തിലാണ് പിന്നീട് കഥ കടന്നു പോകുന്നത്...

ജൽപനങ്ങളും ഭ്രമങ്ങളും ഒക്കെ ചേർന്നൊരുക്കിയ ഒരു പുസ്തകമാണ് അപരകാന്തി.. കൂട്ടത്തിൽ കാന്തി എന്ന പെൺകുട്ടി കൂടി കടന്നു വരുമ്പോൾ വീണ്ടും കഥക്ക് പുതിയൊരു മാനം കൈവരുന്നു...

ഭാഷ ലളിതമാണെങ്കിലും പക്വതയുള്ള ഒന്നായി അനുഭവപ്പെട്ടു.. പാകം വന്ന ഒന്ന്... അവതാരണത്തിലും വിഷയത്തിലും പുതുമ ഉണ്ടായിരുന്നു അതോടൊപ്പം കഥാപാത്രങ്ങളുടെ സൃഷ്ട്ടിയിലും മികച്ചതായിരുന്നു.. വായന അവസാനിക്കുമ്പോൾ സിയാദ് നമ്മുടെ ഹൃദയത്തിൽ ഇടം പിടിച്ചിട്ടുണ്ടാകും..

കഥാപാത്രങ്ങൾ ഓരോന്നും നമ്മളിൽ സ്വാധീനം ഉണ്ടാക്കാൻ കെല്പുള്ളവർ തന്നെയായിരുന്നു..കാന്തിയും ഫസീലയുമൊക്കെ ചേർന്നൊരുക്കിയ കഥാപാത്രങ്ങളുടെ സ്വാധീന വലയത്തിൽ സത്യമോ മിഥ്യയോ എന്നൊക്കെ അറിയാതെ ഉഴലുന്ന വായനക്കാരാകും നാം

പുതുമയുള്ള വായനയുടെ ലഹരിയിൽ

അശ്വതി ഇതളുകൾ
Profile Image for Bobby Bal.
13 reviews2 followers
September 28, 2016
യാഥാർഥ്യങ്ങളുടെ ഒരു ലോകത്തേക്ക് പതിയെ വന്നു കൊണ്ടിരിക്കുമ്പോഴേക്കും വീണ്ടും ഭ്രമകല്പനകളുടെ ആഴങ്ങളിലേക്ക് എടുത്തെറിയപ്പെടുന്നു. അപ്രതീക്ഷിതമായ തെറിച്ചുപോകലുകളുള്ള ഒരു വാട്ടർ റൈഡ് പോലെയോ മറ്റോ. പതിനഞ്ചു മണിക്കൂർ മേഘങ്ങളും സമുദ്രവും മാത്രം കണ്ടുകൊണ്ടിരുന്ന ഒരു യാത്രയിലാണ് അപരകാന്തി വായിച്ചു തീർത്തത്. ജനൽപ്പാളി ഒന്ന് പൊക്കി നോക്കിയാൽ അപാരമായ ഒന്നുമില്ലായ്മ മാത്രം. മാന്ത്രികത്തോപ്പോ കിണറോ കൃഷിയിടങ്ങളോ വേണ്ട , ഒരു മരമോ ഇലയോ കണ്ടെങ്കിലെന്ന് ആശിച്ചു പോയ പതിനഞ്ചു മണിക്കൂർ. അതിനിടയിലിടക്കിടക്ക് എനിക്ക് ഭ്രാന്തില്ല എന്നുറപ്പ് വരുത്തൽ.
Excellent read Sangeetha Sreenivasan .
163 reviews5 followers
October 31, 2015
Kollam, ennalum pora. Zia is an interesting dude. Athil param adhikam illa ithil vayikkan. Ullile sthreekal randu perum, pala sandarbhangalum oru kaambillatha pole.

Ini ezhuthi theliyumayirikkum. Nalla bhasha plus entho oru ithu, athokke undu.
Profile Image for Deepa.
206 reviews17 followers
October 16, 2016
Had great expectations when I took on to this book.....must say the book has nothing in it worth mentioning for a read at least once.
Displaying 1 - 5 of 5 reviews

Can't find what you're looking for?

Get help and learn more about the design.