“സത്യം ദുഃഖമാണ് എന്ന തന്റെ ധാരണ തിരുത്തേണ്ടിയിരിക്കുന്നു. സത്യത്തിന് വികാരങ്ങളൊന്നുമില്ല. അതിന് വികാരങ്ങൾ നൽകുന്നത് നമ്മളാണ്.”
നല്ലൊരു വായനാനുഭവം നൽകിയ മെഡിക്കൽ ത്രില്ലർ ആണ് സസ്പെൻസ് ജീൻ. Dr. Rajad ന്റെ ഞാൻ മുൻപ് വായിച്ച ബോഡിലാബ് എന്ന പുസ്തകത്തിലേതുപോലെ തന്നെ ഏതൊരു സാധാരണക്കാരനും മനസ്സിലാവുന്ന രീതിയിൽ ആണ് എഴുത്തുരീതി. medical terms ന്റെ അർത്ഥം വിശദമായി തന്നെ കൊടുത്തിട്ടുണ്ട്.
പവിത്രമഠ് എന്ന ഹോസ്പിറ്റലിലും അതിനോട് ചേർന്നുള്ള നാനോലാബ് ഉം ആണ് കഥയുടെ പ്രധാന പശ്ചാത്തലം. കാൻസറിന് എതിരെയുള്ള അതിനൂതനമായ നാനോമെഡിസിൻ വികസിപ്പിച്ചെടുക്കുന്നതിന്റെ പരീക്ഷണഘട്ടത്തിലാണ് സർജനും ഹോസ്പിറ്റൽ ഡീനും ആയ Dr. Alex ഉം അദ്ദേഹത്തിന്റെ assistants ഉം.. എന്നാൽ അപ്രതീക്ഷിതമായി ഉണ്ടാവുന്ന ചില മരണങ്ങളിലെ ദുരൂഹത പലരെയും സംശയത്തിന്റെ നിഴലിൽ ആക്കുന്നു. നാനോലാബിലെയും, പല മരണങ്ങളുടെയും പിന്നിലെ ദുരൂഹത അഴിച്ചെടുക്കുന്നതാണ് കഥയുടെ ഇതിവൃത്തം.
കോവിഡ് മഹാമാരിക്കാലം എല്ലാവർക്കും ഒരു രീതിയിൽ അല്ലെങ്കിൽ മറ്റൊരു രീതിയിൽ പല അനിശ്ചിതാവസ്ഥകളും നൽകിയിട്ടുണ്ടെങ്കിലും, ആരോഗ്യമേഖലയിലുള്ളവർ.. രോഗികളോട് ഏറ്റവും അടുത്ത് നിന്ന് ചികിത്സിക്കുമ്പോൾ നേരിടുന്ന മാനസികവും ശാരീരികവുമായ ബുദ്ധിമുട്ടുകൾ എഴുത്തുകാരൻ നല്ലപോലെ അവതരിപ്പിച്ചിട്ടുണ്ട്.
1. താൻ അതുവരെ ഉണ്ടാക്കിയെടുത്ത സത്പേരിനും ഗവേഷണങ്ങൾക്കും കോട്ടം സംഭവിക്കാൻ തുടങ്ങുമ്പോൾ Dr. Alex എങ്ങനെ നേരിടുന്നു?
2. ഈ ഗവേഷണങ്ങൾ വിജയിക്കുമോ? അത് വിജയിപ്പിക്കുവാൻ ആത്മാർത്ഥമായി Dr. Alex നെ പോലെ ആഗ്രഹിക്കുന്ന മറ്റാരെങ്കിലും ഉണ്ടാകുമോ?
3. നാനോലാബിലെ രഹസ്യങ്ങളുടെ ചുരുളഴിയുമോ?
4. നാനോലാബ് Dr. Alex ന് ശേഷം ഏറ്റെടുത്ത് നടത്തുവാൻ താത്പര്യവും ആത്മാർത്ഥയും കഴിവും ഉള്ള ആരെങ്കിലും ഉണ്ടാവുമോ?
ഇങ്ങനെയുള്ള പല ചോദ്യങ്ങളും വായന പുരോഗമിക്കുമ്പോൾ നമ്മുടെ ഉള്ളിൽ തെളിഞ്ഞ് വരും.. ത്രില്ലർ ഇഷ്ടപ്പെടുന്നവർ തീർച്ചയായും വായിക്കുക.
മെഡിക്കൽ കോളേജിലെ പ്രസിദ്ധനായ ഡോക്ടർ അലക്സ്, നാനോ ടെക്ലോജിയിൽ റിസേർച് നടത്തുന്നുണ്ടായിരുന്നു. എന്നാൽ അദ്ദേഹം ചെയ്‌ത രണ്ടു ഓപ്പറേഷനുകളിൽ പിഴവ് സംഭവിച്ചു എന്ന് പറഞ്ഞുകൊണ്ട് അയാളെ സസ്‌പെൻഡ് ചെയ്യുകയായിരുന്നു. അയാൾ ഒരു ഹോമോസെക്ഷുവൾ ആണെന്ന് ഒരു റൂമാർ ഉണ്ടാകുന്നു, അതിന്റെ പേരിൽ അയാളുടെ മകൻ ബെന്നി അസ്വസ്ഥനാകുന്നു. ഹോമോസെക്ഷുവാലിറ്റി കളയാൻ ഉതകുന്ന "സസ്പെൻസ്" ജീനിനെ കുറിച്ച് റിസേർച് ചെയാൻ അയാൾ സുഹൃത്തായ ഹരീഷിനെ നിർബന്ധിക്കുന്നു. മരണത്തിന്റെ കാരണം കണ്ടെത്തലാണ് ഹരീഷിന്റെയും, കേസ് അന്വേഷിക്കുന്ന ശേഖരിന്റെയും ലക്‌ഷ്യം.
പെട്രി ഡിഷ്, സൈനൈഡ് മരണം പോസ്റ്റ് മൊർറ്റം ചെയ്യുമ്പോൾ ഉണ്ടാകുന്ന ബദാമിന്റെ മണം, അത് ഡിറ്റക്ട ചെയ്യാൻ കഴിയുന്ന ചില മനുഷ്യർ, സർജിക്കൽ മോപ്, നാനോ മെഡിസിനെ കുറിച്ചുള്ള വിശദമായ വിവരങ്ങൾ - അങ്ങനെ വളരെ രസകരമായ പല മെഡിക്കൽ കാര്യങ്ങൾ ഉണ്ട് ഈ നോവലിൽ
ചില മൂഢന്മാർ ജീവൻ രക്ഷിക്കാനുള്ള മരുന്നിനായി വർഷങ്ങളോളം പരീക്ഷണങ്ങൾ നടത്തും. തെളിവുകൾ അവശേഷിപ്പിക്കാതെ ജീവനെടുക്കാനുള്ള മരുന്നിന് അതിനെക്കാളേറെ വിലയുണ്ടെന്ന് ഇവർക്ക് അറിയില്ലേ. വിലയില്ലാത്ത ജീവിതങ്ങളെ രക്ഷിക്കുന്നതിനെക്കാൾ എത്രയോ എളുപ്പവും ലാഭകരവുമായ പ്രവ്യത്തിയാണ് മനുഷ്യരെ കൊല്ലുക എന്നത്!"