Jump to ratings and reviews
Rate this book

Sanaari

Rate this book
മുപ്പതു വർഷത്തിലേറെ പഴക്കമുള്ള വിവാഹക്ഷണക്കത്തിൽ ചോരയിൽമുക്കിയ 42 വിരൽപ്പാടുകൾ. അന്വേഷണം ചെന്നെത്തുന്നത് സനാരി ഗ്രാമത്തിൽ. കുറ്റവാളിയെയല്ല മറിച്ച് കുറ്റത്തെ തേടുന്ന പൊലീസ് ഉദ്യോഗസ്ഥൻ. മതവും ആത്മീയതയും പ്രണയവും വെറുപ്പും പ്രതികാരവും ഇഴചേരുന്ന മിസ്റ്ററി ത്രില്ലർ.

299 pages, Paperback

Published August 1, 2023

2 people are currently reading
13 people want to read

About the author

Manuel George

4 books2 followers

Ratings & Reviews

What do you think?
Rate this book

Friends & Following

Create a free account to discover what your friends think of this book!

Community Reviews

5 stars
13 (38%)
4 stars
13 (38%)
3 stars
3 (8%)
2 stars
5 (14%)
1 star
0 (0%)
Displaying 1 - 16 of 16 reviews
Profile Image for VipIn ChanDran.
83 reviews3 followers
September 21, 2025
കഥാപാത്രങ്ങളുടെ മടുപ്പിക്കുന്ന മനോവിചാരങ്ങളുടെ ആധിക്യമൊഴിച്ചുനിർത്തിയാൽ മികച്ച വായനാനുഭവമായിരുന്നു സനാരി നൽകിയത്. കേന്ദ്ര കഥാപാത്രനിർമ്മിതിയോട് പൊരുത്തപ്പെടാൻ ചിലയിടങ്ങളിൽ ബുദ്ധിമുട്ട് തോന്നിയതൊഴിച്ചാൽ സനാരി ഉറപ്പായും വായിച്ചിരിക്കേണ്ട ഒരു നോവൽ തന്നെയാണ്.
Profile Image for Figin Jose.
189 reviews5 followers
June 19, 2024
"Sanaari" by Manuel George is a masterful mystery novel that transcends the genre by delving deeply into the socio-political fabric of Kerala. It offers a compelling narrative filled with rich character development and profound themes. This book is highly recommended for readers who appreciate intricate storytelling that challenges societal norms and explores the complex interplay between history and the present.
8 reviews
January 26, 2024
കുറ്റാന്വേഷണ നോവലിന്റെ ഫോർമാറ്റിലുള്ള ഒരു പൊളിറ്റിക്കൽ നോവൽ. രണ്ടു പാരലൽ നരേറ്റീവുകൾ സാധാരണ രണ്ടു കാലങ്ങളെ സൂചിപ്പിക്കുന്നതായാണ് കണ്ടുവരുന്നതെങ്കിലും ഇവിടെ അവ വെവ്വേറെ സ്‌പേസുകളെ അടയാളപ്പെടുത്തുന്നു. കുറ്റവും അന്വേഷണവും എന്നതിനൊപ്പം കഥയുടെ ബേസിക് ഫിലോസഫിയും അതിന്റെ ട്രീറ്റ്മെന്റും മികച്ച രീതിയിൽ രേഖപ്പെടുത്തിയിരിക്കുന്നു.
Profile Image for Athul C.
130 reviews18 followers
April 4, 2024
ഇവിടെ 2.5 സ്റ്റാർ റേറ്റിംഗ് കൊടുക്കാനുള്ള ഓപ്ഷൻ ഇല്ലാത്തത് കൊണ്ട് മാത്രം 2 സ്റ്റാർ കൊടുക്കുന്നു. സത്യത്തിൽ ഒരു 3.5 സ്റ്റാർ readinte പ്രതീതി ഉണർത്തികൊണ്ടായിരുന്നു നോവൽ തുടങ്ങിയത്. പ്ലോട്ടിലേക്ക് ഹുക്ക് ചെയ്യാൻ ആദ്യ ചാപ്റ്ററിനു വളരെ നന്നായി തന്നെ സാധിച്ചു. കുറ്റവാളിക്ക് പകരം കുറ്റത്തിന് പിറകേയുള്ള അന്വേഷണമെന്നത് നല്ല ത്രെഡ് ആയിരുന്നു പക്ഷേ ആ ഒരു മികവ് തുടർന്നങ്ങോട്ട് നിലനിർത്തിയതായി തോന്നിയില്ല. കഥാഗതിയിൽ പിന്നീട് വന്ന എല്ലാം തന്നെയും (ഫൈനൽ reveal അടക്കം) Personally predictable ആയിരുന്നു. എടുത്തു പറയേണ്ടതായി തോന്നിയ പ്രധാന സംഗതി മനോരമയുടെ അസാധ്യ പേപ്പർ ക്വാളിറ്റി ആണ്, കൈകഴുകി തൊടേണ്ടത്ര വൃത്തിയുള്ള പേജുകൾ ♥️
1 review1 follower
November 18, 2024
"Sanaari" kept me on the edge of my seat, not with whodunnit, but with uncovering the "what." The hunt for a truth buried beneath decades of religious prejudice was an exhilarating race against time. The author masterfully wove past secrets with chillingly relevant themes, making the past feel terrifyingly present. A must-read for anyone who craves a thought-provoking thriller that lingers long after the final page.
Profile Image for its_ tssajin.
1 review
November 26, 2025
ഈ വർഷത്തെ മികച്ച വായനകളിലൊന്നായി ഞാൻ
“സനാരി”യെ അടയാളപ്പെടുത്തുമ്പോൾ,⁣
ഒരു ക്രൈംത്രില്ലർ നോവൽ എന്നതിലപ്പുറം വായനക്കാരുടെ മുന്നിലേക്ക് സനാരി തുറന്നിടുന്നൊരു മാനവികതയുടെ ജാലകമുണ്ട്.⁣

ഉറവവറ്റരുത്താത്ത മാനുഷികമൂല്യങ്ങൾ നമ്മളിൽ ഓരോരുത്തരിലും ഇനിയുമെത്ര ബാക്കിയുണ്ടെന്നുള്ള ആത്മപരിശോധനയുടെ തിരിച്ചറിവിലേക്ക് ആ ജാലകവാതിലിലൂടെയാണ് ഒരോ അദ്ധ്യായങ്ങളും കടന്നുവരുന്നത്.⁣

പഴയ പുസ്തകങ്ങൾ വിൽക്കുന്ന ഒരു കച്ചവടക്കാരനിൽ നിന്നും പോലീസ് സൂപ്രണ്ടായ രാജ്മോഹന്റെ കയ്യിലേക്ക് എത്തിച്ചേർന്ന ഏറ്റവും പഴക്കംചെന്ന ഒരു ബൈബിൾ ഈ നോവലിന്റെ ഉയിരാവുമ്പോൾ.രക്തത്തിൽ മുക്കി വിരലടയാളങ്ങൾ പതിപ്പിച്ച പഴക്കം ചെന്നൊരു വിവാഹക്ഷണക്കത്ത് ആ ബൈബിളിനുള്ളിൽ അടക്കം ചെയ്തിരുന്നത് കഥയുടെ പ്രധാന ആണിക്കല്ലാവുന്നു.⁣

ഒരു കൗതുകത്തിനു പിന്നാലെ ആ വിരലടയാളങ്ങളുടെ സത്യം അനൗദ്യോഗികമായി തിരഞ്ഞിറങ്ങുന്ന അയാൾക്ക് മുന്നിൽ കുറ്റവാളി നിസ്സംശയം വെളിപ്പെടുമ്പോഴും,ചെയ്ത കുറ്റമെന്തെന്ന് മാത്രം അപ്പോഴും മറഞ്ഞിരിക്കുന്ന ഉദ്വേഗനിമിഷങ്ങളിലേക്ക് വായനക്കാരെയും പങ്കാളികളാക്കിക്കൊണ്ട് എഴുത്തുകാരൻ കരുത്തുകാട്ടുന്നു.⁣

അതിനു സമാന്തരമായി സനാരിയിലെ⁣
ശ്രീറാം-അലി എന്നീ യുവാക്കളുടെ ഇഴപിരിയാത്ത സൗഹൃദവും,⁣ആ നാടിനെ മുഴുവനായി വിഴുങ്ങുന്ന മതഭ്രാന്തിന്റെയും കലാപങ്ങളുടെയും കണ്ണീരുണങ്ങാത്ത നേർക്കാഴ്ച്ചകളും ഇവിടെ തുറന്നുകാട്ടുന്നുണ്ട്.സമകാലിക ഇന്ത്യൻ സാഹചര്യങ്ങളിൽ അതിപ്രധാനമായ ഇത്തരം കലാപക്കൊടികളുടെ പിന്നിലെ കള്ളത്തരങ്ങളും മൂഢവിശ്വാസങ്ങളുമുൾപ്പടെ ഇവിടെ ചർച്ചാവിഷയമാവുന്നു.⁣

ത്രില്ലർ പുസ്തകങ്ങളിൽ സമാനതകളില്ലാത്തവിധം ഗംഭീരമായി തയ്യാറാക്കിയ ഈ നോവൽ ശരിക്കും ഒരു Underrated work ആണെന്ന് പറയേണ്ടിവരും.ട്രെന്റുകൾക്കൊപ്പം മാത്രം സഞ്ചരിക്കാത്ത,കാമ്പുള്ള എഴുത്തുകളെത്തേടുന്ന വായനക്കാർ തീർച്ചയായും സനാരിയെത്തേടി എത്തുകതന്നെ ചെയ്യും എന്നുറപ്പാണ്.⁣

ഒരു ത്രില്ലർ എന്നതിനപ്പുറം മാനുഷിക മൂല്യങ്ങൾ കൈമോശപ്പെടുത്തി കണ്ണടച്ചിരുട്ടാക്കിയിരിക്കുന്ന ഒരു സമൂഹത്തിനുനേർക്ക് നിർബന്ധമായി കാട്ടാവുന്നൊരു നേരിന്റെ കണ്ണാടി കൂടിയാണ് “സനാരി”⁣

“A Must Read...“🤌🔥
1 review1 follower
January 6, 2025
കുറ്റവാളിയല്ല കുറ്റമാണ് മറഞ്ഞിരിക്കുന്നത്.....

രാജ്മോഹനൻ എന്നാ പോലീസ് സൂപ്രണ്ട് താൻ ജനിച്ചുവളരാണ സെമിനാരിയില്ലേ ഫാദർ അലോഷ്യസ് അച്ഛനെ തന്റെ ഫ്ലാറ്റിലേക്ക് വിളിച്ചു വരുത്തക്കയും തനിക്ക് ലഭിച്ച ഒരു ബൈബിൾ ഇൽ നിന്നും ഒരു വിവാഹക്ഷണക്കത്തു ലഭിക്കുകയും അതിൽ രക്തംകൊണ്ടുള്ള 42 കൈ അടയാളങ്ങൾ കണ്ട കാര്യം പറയുകയും ചെയ്യുന്നു.... അതിന്റെ പുറകെ ഒരു അന്വേഷണം നടത്തുന്നു...

അതെ സമയം തന്നെ സനാരി എന്ന ഗ്രാമത്തിലെ വർഗീയ കലാപങ്ങളും അവിടുത്തെ പ്രധാനിയായ ശ്രീറാമിന്റെയും അയാളുടെ സുഹൃത്തായി അലിയുടെയും അവിടുത്തെ ഗ്രാമത്തിന്റെയും കഥ പറഞ്ഞു പോകുന്നു..

കഥാവസാനത്തോടെ സനാരിയും കുറ്റാന്വേഷണത്തിൽ ഉൾപ്പെടുന്നു....

വളരെ പതിയെ തന്റെ കഥാ സന്ദർഭത്തെ ചിത്രീകരിക്കുകയും അത് വായനക്കാരിലേക്കു എത്തിക്കുന്നതിൽ എഴുത്തുകാരൻ വിജയിച്ചിട്ടുണ്ടെങ്കിലും വളരെ ലാഗ് അടിപ്പിക്കുന്നതായി എനിക്കു തോന്നി. കഥ പകുതി കഴിയുമ്പോൾ തന്നെ കഥ ഏകദേശം നമ്മുക്ക് മനസിലാക്കുകയും ചെയ്യുന്നുണ്ടെങ്കിലും ഈ ത്രില്ലെർ നോവൽന്റെ മനോഹാരിത എവിടെയും ചോർന്നു പോകുന്നില്ല.....
Profile Image for Nikhil M.
6 reviews
September 15, 2025
Certain books, when they end, open new doors in the reader’s mind.
Through those doors, it gently push you to see the world — and yourself — anew.

Though Sanari is written as a mystery thriller, it’s meant to be read through a different light.It begins and ends with verses from Sree Narayana Guru’s Atmopadesha Shatakam, subtly inviting us to look within.its essence quietly flows through every page.If we don’t grasp that essence, we miss the deeper layer —
the haunting question of identity, the futility of our divisions, and the real cost of conflicts manufactured by unseen forces.

The crime in Sanari isn’t just shocking — it challenges the very foundations of religion, caste, and supremacy.

With multiple storylines, nonlinearity, and powerful women characters, the novel unfolds slowly but powerfully.

And in the background, the Guru’s voice continues to whisper:"Who am I?"

Sanari will haunt you quietly.
Sanari will question your belief systems.
Profile Image for Faisal KT.
19 reviews
November 21, 2024
1000 ബേബീസ് എന്ന മലയാള വെബ്‌സീരിസിന്റെ കഥക്ക് , സനാരി എന്ന നോവലുമായി സാമ്യമുണ്ട് എന്ന് എവിടെയോ വായിച്ചു, അങ്ങനെയെങ്കിൽ പുസ്തകം വായിച്ചിട്ട് സീരീസ് കാണാം എന്ന് വച്ചാണ് സനാരി കയ്യിലെടുത്ത് . വളരെ വ്യെത്യസ്തമായ ഒരു സസ്പെൻസ് ത്രില്ലെർ . സസ്പെൻസ് എന്ന വാക്കിനോട് പൂർണമായും നീതി പുലർത്തുന്ന ഒരു നോവൽ . കുറ്റം ചെയ്ത വെക്തിയെയല്ല , മറിച്ച് എന്താണ് കുറ്റം എന്നുള്ള അന്വേഷണം ആണ് ഈ നോവലിനെ മാറ്റി നിർത്തുന്നത് . തീർച്ചയായും വായിച്ചിരിക്കേണ്ട ഒരു ത്രില്ലെർ
1 review1 follower
November 15, 2024
I recently picked up Sanari by Manuel George without any expectations, but I ended up loving it. It’s more than just a thriller—it delves deeply into themes of communalism and social tension. The story kept me hooked, and I finished it in a single day! Highly recommended for anyone looking for a thought-provoking and gripping read.
1 review1 follower
November 15, 2024
ഒഴിവു സമയങ്ങളിൽ ബുക്കുകൾ വായിക്കുകയും അതിൽ സന്തോഷം കണ്ടെത്തുകയും ചെയ്യുന്ന ഒരാളാണ് ഞാൻ. സനാരി എന്ന നോവൽ 2 ദിവസം കൊണ്ടാണ് ഞാൻ വായിച്ചു തീർത്തത്. വായിക്കുകയല്ല...... ആർത്തിയോടെ വിഴുങ്ങുകയാണ് ചെയ്തത്... കാരണം അവസാനത്തെ പേജിൽ എത്തും വരെ വായനക്കാരനെ മുൾമുനയിൽ നിറുത്താനുള്ളതെല്ലാം മാനുവൽ ജോർജ് നോവലിൽ ചെയ്തിട്ടുണ്ട്... ഞാൻ ഇന്ന് വരെ വായിച്ചതിൽ ഏറ്റവും മികച്ച ക്രൈം ത്രില്ലെർ.
Profile Image for Dr. Sidharth Sivaprasad.
47 reviews2 followers
November 28, 2024
മലയാളത്തിൽ അടുത്തിടെ ഇറങ്ങിയ '1000 babies' എന്ന സീരീസ് ഈ നോവലിൽനിന്ന് പ്രചോദനമുൾക്കൊണ്ടാണ് നിർമിക്കപ്പെട്ടതെന്ന് തോന്നുന്നു...
അതറിയാതെ സീരീസ് കണ്ട് നോവൽ വായിച്ചതിനാൽ,പാതി ദൂരം പിന്നിട്ടപ്പോൾ ത്തന്നെ suspense ഏറെക്കുറെ പിടികിട്ടി.അതുകൊണ്ടുതന്നെ വായനയുടെ സുഗമമായ ഒഴുക്ക് നഷ്ടപ്പെട്ടു....

Deserves 4 /5 for the writing and story ,but 2.5/5 for my experience.
This entire review has been hidden because of spoilers.
Profile Image for Manoj Kumar.
66 reviews1 follower
August 6, 2024
മുപ്പത് വര്‍ഷം മുന്‍പ് നടന്ന ഒരു പ്രതികാരത്തിന് ഇന്ന് നടക്കുന്ന സംഭവങ്ങളില്‍ നേരിട്ട് പങ്കില്ലെങ്കിലും, ആ കഥ പുറത്തറിഞ്ഞാല്‍ ഇന്ന് അവര്‍ നടത്തുന്ന കൃത്യങ്ങളുടെ ഫലം നിന്ന നില്പില്‍ കീഴ്മേല്‍ മറിയും.
ആഖ്യാനത്തിന് അവസാനം കഥാപാത്രങ്ങളുടെ ഭാവിയെ പറ്റിയും വായനക്കാരനെ ഉദ്വേഗത്തിലാക്കുന്നു
Profile Image for Akhil Gopinathan.
106 reviews19 followers
November 5, 2025
ത്രില്ലറുകൾ ഇഷ്ടപ്പെടുന്നവർക്ക് നിരാശപ്പെടേണ്ടി വരില്ല എന്ന് ഉറപ്പ് പറയാവുന്ന ഒരു വായനയാണ് സനാരി. പുസ്തകത്തിൻ്റെ ടൈറ്റിൽ പറയുന്ന പോലെ കുറ്റത്തിലേക്കാണ് കഥാകൃത്ത് നമ്മളെ കൊണ്ട് പോകുന്നത്. അതായത് നമുക്ക് മുന്നിലേക്ക് ഇട്ടു തരുന്നത് ഒരു തെളിവാണ്, അതിൽ നിന്നും കുറ്റവാളിയിലേക്കും കുറ്റത്തിലേക്കും നമ്മൾ സഞ്ചരിക്കുന്നു.

വളരെ ചുരുക്കം കഥാപാത്രങ്ങളിലൂടെയാണ് നോവൽ സഞ്ചരിക്കുന്നത്. ഒരേ കാലത്ത് രണ്ടു സ്ഥലങ്ങളിൽ നടക്കുന്ന കഥയായണ് അവതരിപ്പിച്ചിരിക്കുന്നത്. കേരളത്തിൽ രാജ്മോഹൻ എന്ന പോലീസ് ഉദ്യോഗസ്ഥനിലൂടെ കഥയിലേക് പ്രവേശിക്കുന്നു. തനിക്ക് ലഭിച്ച ഒരു ബൈബിളിൽ നിന്നും ഒരു വിവാഹക്ഷണക്കത്തു ലഭിക്കുകയും അതിൽ രക്തംകൊണ്ടുള്ള 42 വിരൽ അടയാളങ്ങൾ കാണുകയും ചെയ്യുന്നു. തന്നിലെ പോലീസുകാരൻ അയാളെ അതിന്റെ പിന്നിലെ രഹസ്യം അന്വേഷിക്കാൻ പ്രേരിപ്പിക്കുന്നു. കഥയുടെ മറുഭാഗം നടക്കുന്നത് സനാരി എന്ന സ്ഥലത്താണ്. മനുഷ്യന് മനുഷ്യനെ കണ്ടു കൂടാത്ത നാടായി മാറിക്കൊണ്ടിരിക്കുകയാണ് സനാരി. വർഗീയ കലാപങ്ങളും അതിനു നേതൃത്വം കൊടുക്കുന്നവരിലൂടെയും കഥ പറഞ്ഞു പോകുന്നു. അതിൽ തന്നെ കൂടുതൽ കഥ കൂടുതൽ കേന്ദ്രീകരിച്ചിരിക്കുന്നത് അവിടുത്തെ പ്രധാനിയായ ശ്രീറാമിലും അയാളുടെ സുഹൃത്തായ അലിയിലും ആണ്.

അവസാന പേജുകളിലേക്ക് അടുക്കുമ്പോൾ ക്ലൈമാക്സ് ഒരു പരിധിവരെ പ്രവചിക്കാവുന്നതായിരുന്നു, പക്ഷേ അത് വായനയുടെ വേഗത കുറച്ചില്ല. താൻ അനുഭവിച്ച എല്ലാത്തിനും വളരെ സമർത്ഥമായി ഒരു ചെറിയ നീക്കത്തിലൂടെ എന്നാൽ വളരെ വലിയ ചലനങ്ങൾ ഉണ്ടാക്കുന്ന കുറ്റം ചെയ്ത ആ വ്യക്തിയെ ഒരിക്കലും ദേഷ്യത്തോടെ നോക്കി കാണാൻ ഒരു വായനക്കാരനും ആവില്ല. എല്ലാം അവസാനിക്കുമ്പോൾ
നിലവിൽ ജീവിച്ചിരിക്കുന്ന കഥാപാത്രങ്ങളുടെ ഭാവിയെ സംബന്ധിച്ച ഒരു ഉൾകിടിലം ഓരോ വായനക്കാരനിലും നില നിൽക്കും.

നന്ദി മാനുവൽ ജോർജ്
Displaying 1 - 16 of 16 reviews

Can't find what you're looking for?

Get help and learn more about the design.