"മലയാളനോവല്‍ പുതിയ ശബ്ദങ്ങളും വഴികളും തേടിക്കൊണ്ടിരിക്കുന്നു എന്നതിന്റെ തെളിവാണ് ഗോപകുമാറിന്റെ ശൂദ്രന്‍. ഗോപാലന്‍ എന്ന 'ശൂദ്രന്‍' നമ്മുടെ സഹതാപമോ സ്നേഹമോ ആവശ്യപ്പെടുന്നില്ല. അയാള്‍ വിജയമൊഴിച്ച് മറ്റ് എല്ലാത്തിനോടും ബന്ധം വിച്ഛേദിച്ച ഒറ്റയാനാണ്. തന്റെ ഓര്‍മകളോട് പല്ലും നഖവും ഉപയോഗിച്ച് യുദ്ധം ചെയ്യുന്നു."