Valluvanadan poorakazhchal is a book which describes about the old traditions, rituals, and celebrations of Gods own country—Kerala.
വള്ളുവനാട് എന്ന നാട്ടുരാജ്യം നിലനിന്ന നാടോടി സംസ്‌കാരത്തിന്റെ മേഖലകളിലാണ് കേരളത്തില്‍ ഏറ്റവുമധികം വേലപൂരങ്ങള്‍ നടക്കുന്ന നാട്ടുകാവുകളുള്ളത്. എണ്ണമറ്റ കാവുകളില്‍ പറഞ്ഞാല്‍ തീരാത്ത നാട്ടുചന്തങ്ങളുമായി പൂരപ്പൊലിമകള്‍! അസ്തമിച്ചുതുടങ്ങുന്ന ചാഞ്ഞ വെളിച്ചങ്ങള്‍. പഴയ ഗ്രാമജീവിതത്തിന്റെ സൗന്നുര്യപ്പരപ്പാണത്. വള്ളുവനാടന്‍ പൂരങ്ങളുടെ ജനകീയ ജനാധിപത്യ സംസ്‌കാരം ഓരോരുത്തര്‍ക്കും തനിക്കൊത്തവണ്ണം പങ്കുചേരുവാന്‍ ഈ ഉത്സവങ്ങളില്‍ ഇടമു്യു്. ജാതി-മത-വര്‍ണ്ണ-വര്‍ഗ-ലിംഗവ്യത്യാസമില്ലാത്ത മാനവോത്സവങ്ങളാണിവ. ആഹ്ലാദത്തിന്റെ വര്‍ണ്ണപ്പൊലിമകള്‍ തീര്‍ത്ത പൂരക്കാഴ്ചകള്‍ക്കൊപ്പം നഷ്ടസൗഭാഗ്യങ്ങളായി ത്തീര്‍ന്നേക്കാവുന്ന ഒരു കാലത്തെക്കുറിച്ചുള്ള വ്യാകുലതകളും പങ്കുവയ്ക്കുകയാണിവിടെ