തെരുവിൽനിന്നു ഭാഷ പഠിച്ച് ഭ്രാന്തമായി വായിച്ച് ഞാൻ നേടിയ ആനന്ദങ്ങളെക്കുറിച്ചാണ് ഈ കുറിപ്പുകൾ. ഇതിൽ പറയുന്ന പുസ്തകങ്ങളെല്ലാം ഞാൻ ആവർത്തിച്ചു വായിച്ചവയാണ്. പുസ്തകങ്ങൾ എനിക്കു തന്ന മറുജീവിതത്തെ എഴുതി ഫലിപ്പിക്കാനോ പറഞ്ഞുഫലിപ്പിക്കാനോ കഴിയില്ല. എന്നിട്ടും ഞാൻ അതിന് ശ്രമിച്ചതിന്റെ സാക്ഷ്യമാണ് നിങ്ങളുടെ കൈയിലിരിക്കുന്നത്.മുഹമ്മദ് അബ്ബാസ് എന്ന വായനക്കാരൻ നിത്യജീവിതോപാധിയായ പെയിന്റ് പണിയോടൊപ്പം തന്നെ ജീവിപ്പിച്ച വായനയുടെ കാലങ്ങളെ ഓർത്തെടുക്കുന്നു. ജീവിതത്തിന്റെ നിരാശതയിലൂടെയും ഉന്മാദങ്ങളിലൂടെയും കടന്നുപോയപ്പോൾ അയാൾക്ക് താങ്ങായത് പുസ്തകങ്ങളാണ്, അതിലൂടെ സൃഷ്ടിക്കപ്പെട്ട ലോകങ്ങളാണ്. അതിൽ കൊമാലയുണ്ട്, മക്കൊണ്ടയുണ്ട്, ഖസാക്ക&#
2.5/5 Facebook Posts എന്ന നിലക്ക് നോക്കിയാലോ, കിട്ടുന്ന TBR ലിസ്റ്റിൻ്റെ നിലവാരം നോക്കിയാലോ മൂന്നോ, നാലോ സ്റ്റാർ ഒക്കെ കൊടുക്കാം. പക്ഷേ ഇങ്ങനെ പുസ്തകരൂപത്തിൽ വരുമ്പോൾ ഇത്ര Shallow ആയ കുറിപ്പുകൾ മതിയാകുമെന്ന് തോന്നുന്നില്ല. Personally അത്ര തൃപ്തി നൽകിയില്ല. ഒരു 240p വാക്കിൻ്റെ മൂന്നാംകര/പറവയുടെ സ്വാതന്ത്ര്യം എന്നു പറയാം.
“ലൈബ്രറികൾ ചിലപ്പോഴൊക്കെ ആഴക്കടലിന്റെ ഇരുട്ടണിയാറുണ്ട്. ആ ഇരുട്ടിൽ നിന്നും ചിലപ്പോഴൊക്കെ തിളക്കവും വിലപിടിപ്പുമുള്ള മുത്തുകൾ കിട്ടാറുണ്ട്.” “ഒരു പെയിന്റ് പണിക്കാരന്റെ ലോക സഞ്ചാരങ്ങൾ” എന്ന പുസ്തകത്തിലെ മുഹമ്മദ് അബ്ബാസിന്റെ വാക്കുകളാണിത്. തനിക്ക് കിട്ടിയ മുത്തുകളൊന്നും തന്റേതായി മാത്രം വയ്ക്കാതെ ആ മുത്തുകൾ മറ്റുള്ളവർക്കുകൂടെ പങ്കുവെയ്ക്കുവാൻ അദ്ദേഹം എടുത്ത അദ്ധ്വാനമാണ് ഈ പുസ്തകം. ലക്ഷ്മി ചേച്ചിയെയും, സൈനാത്തയേയും ഹൃദയംകൊണ്ട് അഭിനന്ദിക്കുന്നു. നിങ്ങൾ പഠിപ്പിച്ച അക്ഷരങ്ങൾ ഒന്നും നഷ്ടമായിട്ടില്ല. അവയാണല്ലോ പുസ്തകരൂപത്തിൽ ഞങ്ങൾക്കും കിട്ടിയത്. മലയാളസാഹിത്യത്തിലെ ഇതിഹാസ പുസ്തകങ്ങളോടൊപ്പം ലോക ക്ലാസിക്കൽ പുസ്തകലോകവും തുറന്നുതരുവാൻ താങ്കൾ കാട്ടിയ മനസ്സിന് നന്ദി. വായിക്കുവാനുള്ള പട്ടികയിൽ അടയാളപ്പെടുത്തി വെച്ചിട്ടുണ്ട് താങ്കൾ പരിചയപ്പെടുത്തിയ പുസ്തകങ്ങൾ. അബ്ബാസിക്കാ, താങ്കൾ ഒരു അത്ഭുതമാണ്. അധ്വാനത്തിന്റെ വിയർപ്പുതുള്ളികൾക്കിടയിലും, ജീവിതത്തിന്റെ കനലനുഭവങ്ങളിലും വായനയുടെ ലോകം നിർമ്മിച്ചെടുത്തിന് അഭിനന്ദനങ്ങൾ. ഇത് വരെ അബ്ബാസിക്കയെ വയിച്ചിട്ടില്ലാത്തവരോട് ഒരു വാക്ക്: ഈ മനുഷ്യൻ ഒരു അത്ഭുതമാണ്. ഇദ്ദേഹത്തിന് മുന്നിൽ നമ്മുടെ വായനാലോകം തീർത്തും ചെറുതാണ്. ജീവിതവഴികളിൽ വായനയെ കൂട്ടുപിടിച്ച ഈ മനുഷ്യൻ നമ്മെ വല്ലാതെ വെല്ലുവിളിക്കും, തീർച്ച…
ബിപിൻ ചന്ദ്രൻ അവതാരകനായി വരുന്ന ഒരു യൂട്യൂബ് വിഡിയോയിൽ നിന്നാണ് മുഹമ്മദ് അബ്ബാസ് എന്ന പേര് ഞാൻ ആദ്യമായി കേൾക്കുന്നത്. അതിനു ശേഷം അദ്ദേഹത്തെ പറ്റി കൂടുതൽ തിരഞ്ഞപ്പോൾ കെ ൽ ഫ് വേദിയിൽ മുഹമ്മദ് അബ്ബാസും ബിപിൻ ചന്ദ്രനും കൂടെ ഒരുമിച്ച് നടത്തിയ ഒരു വീഡിയോ കാണുവാൻ ഇടവന്നത്, അദ്ദേഹത്തിന്റെ ജീവിതാനുഭവങ്ങൾ കേട്ടതിനു ശേഷം ആണ് ഞാൻ ഒക്കെ എത്ര മാത്രം ഭാഗ്യവാൻ ആണ് എന്ന് എനിക്ക് മനസ്സിലായത് . ജീവിതത്തിലെ ചെറിയ പ്രയാസങ്ങൾക്ക് പോലും വിഷമിച്ചും പരിതപിച്ചും സമയം കളയുന്ന എന്നോട് തന്നെ എനിക്ക് പുച്ഛം തോന്നിയ ഒരു സംഭവം ആയിരുന്നു അത് കൂടെ ദൈവത്തിനോട് ഒരു നന്ദിയും ഇങ്ങനെ ഒരു ജീവിതം നൽകിയതിന് , അത്രമാത്രം നമ്മെ ചിന്തിപ്പിക്കും അദ്ദേഹത്തിന്റെ വാക്കുകൾ .
പുസ്തകത്തിലേക്ക് വന്നാൽ അതിന്റെ പേര് പോലെ തന്നെ ഒരു പെയിൻ്റ് പണിക്കാരൻ തന്റെ ഒഴിവു സമയങ്ങളിൽ വായിച്ചു തീർത്ത അല്ലെങ്കിൽ അനേകം തവണ വായിച്ച പുസ്തകങ്ങളെ കുറിച്ചുള്ള അനുഭവ സാക്ഷ്യങ്ങൾ ആണ് , ആ പുസ്തകകങ്ങളിലൂടെ അദ്ദേഹം കണ്ട ലോകത്തെ പറ്റിയുള്ള കുറിപ്പുകളാണ് , ആർക്കും മനസിലാകുന്ന വിധത്തിൽ വളരെ ലളിതമായി അദ്ദേഹം എഴുതിയ വാക്കുകൾ നമ്മളെയും ഒരുപക്ഷെ ആ ലോകത്തിലേക്ക് കൊണ്ടുപോയേക്കാം , ചില കുറിപ്പുകൾക്കിടയിൽ അത് അദ്ദേഹം എവിടെ വെച്ചാണ് വായിച്ചതു എന്ന് കൂടെ പറഞ്ഞിട്ടുണ്ട്, പൊള്ളുന്ന ഇരുമ്പു ബീമുകൾക്കിടയിലും . മനുഷ്യവാസം ഇല്ലാത്ത കുന്നിൻ മുകളിലും ഒക്കെ ഇരുന്നാണ് അദ്ദേഹം തന്റെ ലോക സഞ്ചാരങ്ങൾ നടത്തിയിട്ടുള്ളത്. പുസ്തകത്തിനോടൊപ്പം തന്നെ മുഹമ്മദ് അബ്ബാസ് എന്ന മനുഷ്യനും നമ്മെ വിസ്മയിപ്പിക്കും .