എണ്ണപ്പാടം ഒരു ചേരിപ്രദേശം. സ്നേഹിക്കുന്നവരുടെയും കലഹിക്കുന്നവരുടെയും ദേശം. ഭരിക്കുന്നവരുടെയും ഭരിക്കപ്പെടുന്നവരുടെയും ഇടം. തനിമയുറ്റ ജീവിതം എണ്ണപ്പാടത്തെ ഒരു രാജ്യമാക്കി മാറ്റുന്നു. എണ്ണപ്പാടത്തിന്റെ ഭരണം, അധികാരം, ജനാധിപത്യം, ആദർശം, മതം, ഉദ്ഗ്രഥനം, വ്യാപാരം എന്നിവ ആവിഷ്കരിക്കുമ്പോൾ അതൊരു സവിശേഷ രാജ്യമായി മാറുന്നു. ആരുടെയും ഒരു രാജ്യം. എണ്ണപ്പാടം ഒരു രാജ്യത്തിന്റെ ഇതിഹാസം. കീഴാള മുസ്ലിങ്ങളുടെ സാമൂഹികജീവിതം ആദ്യമായി ആലേഖനം ചെയ്യപ്പെടുന്ന മലയാള നോവൽ.എൻ.പി. മുഹമ്മദിന്റെ മാസ്റ്റർപീസായി വിശേഷിപ്പിക്കപ്പെടുന്ന നോവലിന്റെ പുതിയ പതിപ്പ്
പ്രശസ്ത കഥാകൃത്തും നോവലിസ്റ്റും. 1928ല്‍ കോഴിക്കോട്ട് ജനിച്ചു. കേരള കൗമുദി കോഴിക്കോട് യൂണിറ്റ് എഡിറ്റര്‍, കേരള സാഹിത്യ അക്കാദമി നിര്‍വാഹകസമിതിയിലും കേരളസംഗീതനാടക അക്കാദമി ഭരണസമിതിയിലും അംഗം, സാഹിത്യ അക്കാദമി പ്രസിഡണ്ട് എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. ദൈവത്തിന്റെ കണ്ണ്, ഹിരണ്യകശിപു, എണ്ണപ്പാടം, മരം, അറബിപ്പൊന്ന് (എം.ടി.യും ചേര്‍ന്നെഴുതിയത്) നല്ലവരുടെ ലോകം, തൊപ്പിയും തട്ടവും, പ്രസിഡണ്ടിന്റെ മരണം, മെഴുകുതിരികള്‍ തുടങ്ങി നിരവധി കൃതികളുടെ രചയിതാവ്. കേരളസാഹിത്യ അക്കാദമി അവാര്‍ഡ്, കേന്ദ്രസാഹിത്യ അക്കാദമി അവാര്‍ഡ് ഇവ ലഭിച്ചു. 2003ല്‍ അന്തരിച്ചു. ഭാര്യ: ഇമ്പിച്ചി പാത്തുമ്മബി.
N. P. Mohammed, popularly known by his initials N.P., was a Malayalam novelist and short story writer from Kerala,South India. He, along with his contemporaries like M. T. Vasudevan Nair, O. V. Vijayan, Kakkanadan and Kamala Das ushered in a modernist movement in Malayalam fiction in the late 1950s. During his long literary career, NP served as the President of Kerala Sahitya Akademi. His novel Daivathinte Kannu won the Kendra Sahithya Academy Award (Malayalam) in 1993. Malayalam writer and academic N. P. Hafiz Mohamad is the son of N. P. Mohammed.
എണ്ണപ്പാടം എന്ന പ്രദേശത്തെ ജനങ്ങളുടെ ജീവിതകഥ. സ്‌നേഹിക്കുന്നവരുടെയും കലഹിക്കുന്നവരുടെയും ദേശമാണത്. എണ്ണപ്പാടത്തിന്റെ ഭരണം, അധികാരം, ജനാധിപത്യം, ആദര്‍ശം, മതം, ഉദ്ഗ്രഥനം, വ്യാപാരം എന്നിവ ആവിഷ്‌കരിക്കുന്നു. വീണ്ടും എണ്ണപ്പാടം എന്നൊരു ഭാഗം കൂടി ഈ നോവലിന്റെ അവസാനം എഴുതിച്ചേർത്തിട്ടുണ്ട്. കീഴാള മുസ്ലിങ്ങളുടെ സാമൂഹികജീവിതം ആദ്യമായി ആലേഖനം ചെയ്യപ്പെടുന്ന മലയാള നോവല്‍.