'ഞാൻ വായിച്ച പുസ്തകങ്ങൾക്കും സംസാരിച്ച വാക്കുകൾക്കും ഉള്ളിൽനിന്നാണ് എന്റെയും നിന്റെയും കഥകൾ വരുന്നത്' പോലുള്ള രഹസ്യനിർദ്ധാരണങ്ങൾ ഇതിൽ കുറേയുണ്ട്. വായനയെ ഒരു ജൈവപ്രക്രിയയായി, വ്യക്തിഗതവും സാമൂഹികവുമായ പ്രവർത്തനം തന്നെയായി, കാണുന്നതുകൊണ്ടാണ് തത്ത്വനിവേദനങ്ങൾ ജനിക്കുന്നത്. എന്നാലിത് നോവലിന്റെ പാരായണക്ഷമതയെ ബാധിക്കുന്നില്ല. രസിച്ചു വായിക്കാനും വായിച്ചു രസിക്കാനും പറ്റുന്ന ഫിക്ഷനാണിത്. ആഴക്കുറവില്ലാത്ത സാരള്യം ഈ അതിപുസ്തകത്ത വായനക്കാരന്റെ സ്നേഹദ്രവ്യമായി മാറ്റുന്നു.- ഇ.പി. രാജഗോപാലൻപുസ്തകങ്ങളും എഴുത്തുകാരും കഥകളും അനുഭവങ്ങളും സങ്കല്പങ്ങളും യാഥാർഥ്യവുമെല്ലാം ചേർന്നു സൃഷ്ടിക്കുന്ന വിസ്മയലോകത്തേക്കുള്ള ഭാവനാസഞ്ചാരമാണിത
പുസ്തകത്തിൻ്റെ പേരുപോലെ തന്നെ ഒരു ഗ്രന്ഥപുരയിലേക്ക് കയറിയ അനുഭവം
ഇതിൽ പ്രതിപാദിച്ച പുസ്തകങ്ങളെയും കവിതകളെയും കുറിച്ച് വായിച്ചപ്പോൾ എഴുത്തുകാരൻ്റെ വായനയുടെ ആഴത്തെ കുറിച്ച് ഓർത്തു ശരിക്കും ആശ്ചര്യമായി!
ഇന്നോളം പ്രസിദ്ധീകരിച്ചിട്ടില്ലാത്ത ഒരു പുസ്തകത്തെ തിരഞ്ഞുള്ള യാത്രയിൽ കണ്ടുമുട്ടുന്ന വായനയെ ഇഷ്ടപ്പെടുന്ന നിരവധി പേരുടെ സൗഹൃദത്തിൻ്റെ വ്യത്യസ്തമായ ഒരു കഥ എന്ന് ഈ പുസ്തകത്തെ വിശേഷിപ്പിക്കാം.
വായനയെ ഇഷ്ടപ്പെടുന്നവർക്ക് തീർച്ചയായും ഒരു റഫറൻസ് ആയി ഉപയോഗിക്കാൻ സാധിക്കുന്ന ഒരു പുസ്തകം, ഗ്രന്ഥപുര എന്ന വാക്കിനോട് നൂറുശതമാനം നീതി പുലർത്തിയ രചന.
പേരു പോലെ തന്നെ ഒരു വലിയ ഗ്രന്ഥപ്പുരയിൽ കണ്ണു മിഴിഞ്ഞു നോക്കി നിന്നുപോകും വായനക്കാരൻ. പക്ഷെ പല രചനകളും പേരുകളുമൊക്കെ എഴുത്തുകാരന്റെ തന്നെ ഭാവനയായിരുന്നു. ആ ഭാവനയിൽ വായനക്കാരനെ ഏതൊക്കെയോ എഴുത്തിന്റെ വിസമയ ലോകത്തേക്ക് കൂട്ടിക്കൊണ്ടു പോകും. നീലകണ്ഠൻ പരമാര എന്നയാളുടെ ഇനിയും എഴുതി തീർക്കാത്ത പുസ്തകം തേടിയുള്ള അഭിയുടെയും അലിയുടെയും യാത്ര നമ്മളെ കൊണ്ടെത്തിക്കുന്നത് സാഹിത്യത്തിന്റെ മാസ്മരിക ലോകത്തിലേക്കാണ്. എങ്കിലും അവസാനം ജോസഫ് സൂസന്നയോട് പറയുന്നു... നാം ഏറ്റവും സ്നേഹിക്കുന്നതിനെ ഒരുനാൾ നാം വിട്ടു കൊടുക്കണം... സൂസന്ന അത് അക്ഷരം പ്രതി അനുസരിച്ചു... എന്തുകൊണ്ടാകും സൂസന്ന അങ്ങനെ ചെയ്തത്... ജോസഫ് സൂസന്നയെ അവൾക്ക് തന്നെ വിട്ടു കൊടുത്തത് കൊണ്ട്... അവളിൽ നിന്നും അവനെ തിരികെ നൽകിയതാണോ...??
മനോഹരമായ രചന... മികച്ച കയ്യടക്കത്തോടെയുള്ള ഭാഷ... ഒന്നു അങ്ങോട്ടു കുറച്ചു കൂടി കേറ്റി പിടിച്ചിരുനെങ്കിൽ എഴുത്തുകാരന്റെ കയ്യിൽ നിന്നും പോയേക്കാവുന്ന കഥ. കുറെ യഥാർത്ഥ വായനക്കാരന്റെ ഉള്ളറിഞ്ഞ എഴുത്തു... ചിലപ്പോഴെങ്കിലും തോന്നും ഈ കഥാപാത്രം ഞാൻ തന്നെയല്ലേ... ഇയാളുടെ സ്വഭാവം എന്റേത് കൂടിയല്ലേ എന്നു.