ജോൺ എന്ന കഥാപാത്രത്തിന്റെ കൗമാര പ്രായം മുതൽ late 20s വരെയുള്ള ജീവിതം ഒരു cinematic ആയ coming of age story ആയി അവതരിപ്പിക്കുന്നതാണ് ജോൺ എന്ന നോവൽ. ഒറ്റ ഇരിപ്പിനു വായിച്ചു തീർക്കാവുന്ന വളരെ ഒഴുക്കുള്ള എഴുത്താണ് നോവലിന് ഉള്ളത് എന്നത് കൊണ്ട് അതിലെ പല ചെറിയ പോരായമകളും കണ്ടില്ല എന്ന് നടിക്കാൻ തോന്നുന്ന വിധം entertaining ആണ് എന്നതാണ് വായിച്ചു തീരുമ്പോൾ മനസ്സിൽ നിൽക്കുന്നത്.
ഹൈ സ്കൂൾ കാലം തൊട്ട് ഉണ്ടാകുന്ന പ്രണയങ്ങൾ, സൗഹൃദങ്ങൾ എന്നിവയിൽ തുടങ്ങുന്ന നോവൽ പക്ഷെ കോളേജ് കാലം പറയുമ്പോഴാണ് കയ്യിൽ നിന്ന് താഴെ വക്കാൻ തോന്നാത്ത രീതിയിൽ ഉള്ള authenticity amd nuances കൊണ്ടുള്ള മാജിക് തീർക്കുന്നത്. കേരളത്തിലെ private എഞ്ചിനീയറിംഗ് കോളേജുകളിൽ പഠിച്ചിട്ടുള്ളവർക്ക് അതിലെ ഓരോ സംഭവങ്ങളും കഥാപാത്രങ്ങളും ചിരപരിചിതമായി തോന്നാം. പലപ്പോഴും പല ഡയലോഗ്കളും കൊണ്ട് വരുന്ന സ്വഭാവികത, തൃശൂർ ഭാഗത്തെ ഈ പ്രായത്തിൽ ഉള്ളവരുടെ ഇടയിൽ മാത്രം കണ്ടു വരുന്ന ചില പ്രയോഗങ്ങൾ എന്നിവ ഒരു ഫ്രഷ്‌നെസ്സ് തരുന്നവയായിരുന്നു. കോളേജിൽ വച്ച് ഉണ്ടാവുന്ന പ്രണയം, സൗഹൃദം, തർക്കങ്ങൾ, വളരെ ചെറിയ ego പ്രശ്നങ്ങളിൽ നിന്ന് ഉടലെടുക്കുന്ന അടികൾ എന്നിവയെല്ലാം അതിന്റെ സ്വഭാവികാതയിൽ over dramatic ആക്കാതെ അവതരിപ്പിക്കാൻ ഈ നോവലിന് കഴിഞ്ഞിട്ടുണ്ട്. ഈ ജനറേഷനിലെ ഈ പ്രായത്തിൽ ഉള്ളവരുടെ പ്രശ്നങ്ങൾ ഇത് പോലെ സ്വഭാവികമായി അധികം dramatic ആക്കാതെ അവതരിപ്പിക്കുന്നതായി മനസ്സിൽ വരുന്നത് Girish AD സിനിമകളാണ്. അവ കുറച്ചുകൂടി നർമ്മം കലർന്നതാണ് എന്നത് കൊണ്ട് പൂർണ്ണമായും അത്പോലെ ആണ് എന്ന് പറയാൻ കഴിയുകയില്ല. മാത്രമല്ല നോവലിന്റെ അവസാന chapters എത്തുമ്പോൾ കുറച്ചൊക്കെ dramatic ആവുന്നുമുണ്ട്.
എന്നാൽ ഇങ്ങനെ ഉള്ള പല maturity കുറഞ്ഞ കാലത്തിലെ രസകരമായ സംഭവങ്ങൾ എന്നതിനപ്പുറം ഇന്നത്തെ ഒരു ആവറേജ് സ്റ്റുഡന്റ് എങ്ങനെയാണ് പലപ്പോഴും യൂണിവേഴ്സിറ്റി, പ്രൊഫസർമാർ, സമൂഹം എന്നിവയെല്ലാം കൂടി ഉണ്ടാക്കുന്ന പല അനാവശ്യ കടമ്പകളും പ്രശ്നങ്ങളും കാരണം പലപ്പോഴും വഴിമുട്ടിയ അവസ്ഥയിലേക്ക് എത്തുന്നത് എന്നും പറയാൻ ഈ നോവൽ ശ്രമിക്കുന്നുണ്ട്.
കുറചൊക്കെ സ്വന്തം അനുഭവത്തിന്റെ വെളിച്ചത്തിൽ പറയാൻ ശ്രമിക്കുന്നത് കൊണ്ട് ചിലയിടത്തെങ്കിലും എഴുത്തുകാരന്റെ bias കാണാൻ കഴിയുമെങ്കിലും പലപ്പോഴും പലരും വില കൊടുക്കാതെ കാണുന്ന, അനുഭവിക്കുന്നവർ മാത്രം അറിയുന്നതായ പ്രശ്നങ്ങൾ ഏതറ്റം വരെയെല്ലാം പോവാം എന്ന് കൂടി ഓർമ്മപ്പെടുത്തുന്നുണ്ട് ഈ നോവൽ.
കുറേ നാളുകൾക്ക് ശേഷമാണ് ഇത്രയും പേജുകൾ ഉള്ള ഒരു പുസ്തകം ഇത്ര വേഗം വായിച്ചു തീർക്കുന്നത്. Shon Joy എന്ന എഴുത്തുകാരന് ഇത് പോലെ നല്ല എഴുത്ത് ഇനിയും തുടരാൻ കഴിയട്ടെ.