Jump to ratings and reviews
Rate this book

കാട്ടൂർകടവ് | KATTOORKADAVU

Rate this book
മലയാളത്തിലെ ഏറ്റവും മികച്ച രാഷ്ട്രീയ നോവലുകളുടെ ശ്രേണിയിലാണ് കാട്ടൂർകടവ് ഈ കൃതി നമ്മുടെ സത്യാനന്തരകാല ലോകത്തെ ഏറ്റവും സൂക്ഷ്മമായും സമഗ്രമായും അവതരിപ്പിക്കുന്നുണ്ട്. മഹാപ്രളയത്തിൽ തകർന്ന ഒരു ഗ്രാമത്തെ പശ്ചാത്തലമാക്കിയുള്ള ജീവിതാപഗ്രഥനവും നവോത്ഥാനവും ദേശീയ പ്രസ്ഥാനവും പശ്ചാത്തലമായുണ്ട്. അവതാരിക: വി. വിജയകുമാർ

376 pages, Paperback

First published February 27, 2023

Loading...
Loading...

About the author

Ratings & Reviews

What do you think?
Rate this book

Friends & Following

Create a free account to discover what your friends think of this book!

Community Reviews

5 stars
3 (9%)
4 stars
8 (24%)
3 stars
14 (42%)
2 stars
7 (21%)
1 star
1 (3%)
Displaying 1 - 9 of 9 reviews
Profile Image for Sreelekshmi Ramachandran.
330 reviews46 followers
September 8, 2025
ഒരു സമയത്ത് മലയാളത്തിലെ മികച്ച രാഷ്ട്രീയ നോവലുകളിൽ ഒന്ന് എന്ന നിലയിൽ ഏറെ വാർത്താ പ്രാധാന്യം ലഭിച്ച കൃതിയാണ് അശോകൻ ചരുവിൽ രചിച്ച 'കാട്ടൂർ കടവ്'. വയലാർ അവാർഡ് ലഭിച്ച കൃതി കൂടിയാണിത്. നമ്മുടെ സത്യാനന്തരകാല ലോകത്തെ ഏറ്റവും സൂക്ഷ്മമായും സമഗ്രമായും ഇതിൽ അവതരിപ്പിക്കുന്നു.

കെ എന്ന എഴുത്തുകാരനിലാണ് ഈ നോവൽ തുടങ്ങുന്നത്. എന്നാൽ അദ്ദേഹമല്ല ഇതിലെ മുഖ്യകഥാപാത്രം. ആ മുന്നറിയിപ്പ് എഴുത്തുകാരൻ ആദ്യമേ നൽകുന്നുണ്ട്.
കെ. എന്ന എഴുത്തുകാരന്റെ ഫെയ്സ് ബുക് പോസ്റ്റുകൾക്ക് കുറിക്കു കൊള്ളുന്ന കമന്റുകൾ എഴുതുന്ന ഒരു അജ്ഞാതനിലൂടെ പുരോഗമിക്കുന്ന നോവൽ, കമ്മ്യൂണിസ്റ്റ് പാർട്ടികൾ കേരള സമൂഹത്തിൽ ഇടപെട്ടതിനെ വിമർശനാത്മകമായി വിലയിരുത്തുണ്ട്.

എല്ലാ വായനക്കാർക്കും ഈ പുസ്തകം ഇഷ്ടപ്പെടണം എന്നില്ല എന്നാണ് എനിക്ക് തോന്നുന്നത്... ഇത്തരം പുസ്തകങ്ങൾ വായിക്കാൻ താല്പര്യമുള്ളവർക്ക് എന്തായാലും കാട്ടൂർ കടവ്' നിരാശ നൽകില്ല.
.
.
.
📚Book - കാട്ടൂർ കടവ്
✒️Writer- അശോകൻ ചരുവിൽ
📜Publisher- DC books
Profile Image for Dr. Charu Panicker.
1,247 reviews79 followers
January 28, 2026
മഹാപ്രളയത്തിൽ തകർന്ന ഒരു ഗ്രാമത്തെ പശ്ചാത്തലമാക്കിയുള്ള നോവലാണിത്. എഴുത്തുകാരൻ കെ യും ദിമിത്രി കാട്ടൂർ കടവിലെ ആളുകളും കഥാപാത്രങ്ങളായി വരുന്നു. അല്പം രാഷ്ട്രീയവും വാരി തൂകിയിട്ടുണ്ട്.
Profile Image for Anand.
83 reviews21 followers
June 25, 2025
കാട്ടൂർക്കടവ് എന്ന ഗ്രാമം, അവിടെയുള്ള ചില കഥാപാത്രങ്ങൾ എന്നിവയിലൂടെ നവോദ്ധാനവും സ്വാതന്ത്ര്യസമരം മുതലുള്ള രാഷ്ട്രീയ സാഹചര്യങ്ങളും പറയുന്നു. കെ എന്ന എഴുത്തുകാരനും അയാളുടെ ഫേസ്ബുക് പോസ്റ്റുകൾക്കു കൃത്യമായി കുറിക്കുകൊള്ളുന്ന കമന്റ് ചെയ്യുന്ന ഡി എന്ന കഥാപാത്രവുമാണ് നോവൽ മുൻപോട്ടു കൊണ്ടുപോവുന്നത്.
Profile Image for Jubair Usman.
39 reviews2 followers
December 8, 2025
ഈ വായന എളുപ്പല്ലാട്ടാ!

വൺ മിസ്റ്റർ ദിമിത്രിയും വേറെ ഒരു മിസ്റ്റർ കെ യും തമ്മിലുള്ള ശത്രുതയാണ് നോവലിലെ ഒരു മെയിൻ ത്രെഡ്. ബേസിക്കലി കാട്ടൂർകടവ് എന്ന പ്രദേശത്തിന്റെ രാഷ്ട്ട്രീയ സാമൂഹിക ഗതിമാറ്റങ്ങളിലൂടെ ഇവന്മാരുടെ ജീവിതം explore ചെയ്യുന്നതാണ് പരിപാടി. കൽക്കത്താ തീസിസും ഇടതു പാർട്ടികളും വിഭജനവുമൊക്കെ അടങ്ങുന്ന ഒരു ഐറ്റം.

എന്നാ ഒരു കാര്യം പറഞ്ഞ് പകുതിയാകും മുമ്പേ നോവലിസ്റ്റ് ഒരു അഞ്ചാറു detour അടിക്കും. എല്ലാ പേജിലും ഓരോ പുതിയ കക്ഷികൾ കേറി വരും. വായനാസുഖം എന്ന് പറയുന്ന പരിപാടി ഇടക്കൊക്കെയേ കിട്ടൂ. Detour അടിച്ചടിച്ച് മടുത്ത വായനക്കാരൻ ഇടക്ക് ഇട്ടേച്ച് പോകാനും മതി.

ഒരു 300 പേജ് കഴിയുമ്പോഴും ദിമിത്രി-K conflict നെ‌ കുറിച്ച് തുടക്കത്തിൽ പറഞ്ഞതിനേക്കാൾ കാര്യമായ insights ഒന്നും തന്നെ വായനക്കാരനു കിട്ടുന്നില്ല എന്നത് നിരാശപ്പെടുത്തി. വല്ലാണ്ട് നോൻ ലീനിയർ നോളൻ കളിക്കാൻ പോയി ഒരു സിമ്പിൾ (yet effective) ത്രെഡ് കുളമാക്കി എന്നും പറയാം.

ബൈദിബൈ കുറച്ചൂടെ പേജ് ബാക്കിയുണ്ട്. എന്താ അവ്സ്ഥാന്ന് നോക്കട്ടെ!

Update: യാതൊരു സംതൃപ്തിയും നൽകാതെ പൊടുന്നനെ കുറച്ച് വാചകങ്ങളിൽ കുറേ സബ്പ്ലോട്ട്സ് അങ്ങ് പെട്ടെന്ന് പറഞ്ഞു തീർത്തിട്ടുണ്ട്. പ്രധാന ത്രെഡായ ദിമിത്രി-കെ സ്റ്റോറിലൈൻ ക്ലോസ് ചെയ്ത രീതിയും വിഭിന്നമല്ല😑
Profile Image for Manoj Kumar.
67 reviews1 follower
November 20, 2024
കെ എന്ന എഴുത്തുകാരന്‍റെയും, അയാള്‍ നടത്തിയ ഫേസ്ബുക്ക് ഇടപെടലുകളില്‍ നേരിട്ട ഏറ്റവും വലിയ വിമര്‍ശകനായ ആയ ഡി എന്ന ആളുടെയും കഥ.
കാട്ടൂര്‍ക്കടവില്‍ ജീവിച്ച ചില മനുഷ്യരുടെയും അവര്‍ നേരിട്ട രാഷ്ട്രീയ സാഹചര്യങ്ങളുടെയും കഥ.
ജാതി എന്ന പ്രഹേളികയെ മനസ്സിലാകാതെ ഇന്ത്യന്‍ വിപ്ലവപ്രസ്ഥാനങ്ങള്‍ വിയര്‍ക്കുന്നതിന്‍റെ കഥ.
Profile Image for Aravind Jayan.
111 reviews3 followers
April 2, 2025
Boring. Stopped midway. Still his language and construction is better than many current malayalam writers
Profile Image for Appu Mohan.
9 reviews6 followers
April 19, 2025
Boring.
Characters and premises are good, but ultimately nothing sticks to you.
Took a long time to finish this book.
Profile Image for VipIn ChanDran.
84 reviews4 followers
September 19, 2025
തൊണ്ണൂറു പേജുകൾക്കപ്പുറം തുടരാനുള്ള ക്ഷമയോ താല്പര്യമോ തോന്നായ്കയാൽ പാതിവഴിക്ക് നിർത്താൻ നിർബന്ധിതമായ വായനാനുഭവം.
Profile Image for Athul C.
140 reviews21 followers
October 8, 2024
2.5/5
പൊയ്‌ലോത്തിൽ പ്രതീക്ഷിച്ചത് കാട്ടൂർകടവിൽ കിട്ടി 😅
ഇങ്ങേരുടെ ഫേസ്ബുക്ക് പോസ്റ്റുകൾ, ഒരു മുൻവിധി സൃഷ്ടിച്ച്, അത് മനസ്സിൽ വച്ച് കൃതികൾ വായിക്കാനെടുക്കുന്ന വായനക്കാരെ ഞെട്ടിക്കാൻ വേണ്ടി നടത്തുന്ന tactical move ആണോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു 😂
Displaying 1 - 9 of 9 reviews