Jump to ratings and reviews
Rate this book

Sujatha | സുജാത

Rate this book
സ്നേഹത്താൽ വീർപ്പുമുട്ടിച്ച് ജീവിതം അസഹനീയമാക്കുന്ന ഭാര്യയുടെയും അതിരുവിട്ട കാമത്തിന്റെ വന്യത കൊതിക്കുന്ന സ്നേഹിതയുടെയും ജീവിതത്തിലൂടെ പ്രണയത്തെയും
സ്നേഹത്തെയും മനുഷ്യജീവിതത്തെത്തന്നെയും പുത്തനായി വ്യാഖ്യാനിക്കുന്ന നദിയുടെ ഉദ്ഭവം, സൈബർ ലോകത്തിന്റെ ചതിക്കുരുക്കുകളെയും കുലസ്ത്രീനാട്യങ്ങളെയും സദാചാര പുറംപൂച്ചുകളെയും ഒരു വീട്ടമ്മയിലൂടെ വെളിപ്പെടുത്തുന്ന പത്മാവതിയുടെ രഹസ്യം, ബാല്യകാലപ്രണയത്തിന്റെ ഉന്മാദവും നിഷ്കളങ്കതയും പ്രണയനഷ്ടത്തിന്റെ കൊടുംവിഷാദലഹരിയും ഗൃഹാതുരതയോടു ചേർത്തു സൃഷ്ടിച്ച സുജാതയുമുൾപ്പെടെ മേഘം മറച്ച നക്ഷത്രം, അച്ഛനെ കൊല്ലുന്ന വിധം, തീവണ്ടിയുടെ മുഖം, പഴക്കറ പുരണ്ട ഉടുപ്പ്, ആഗതൻ... തുടങ്ങി പത്തു രചനകൾ.

179 pages, Kindle Edition

Published March 3, 2024

Loading...
Loading...

About the author

കേന്ദ്ര സാഹിത്യ അക്കാദമിയുടെ പ്രഥമ'യുവപുരസ്കാര്‍'ഈ വര്‍ഷം ലഭിച്ചിട്ടുണ്ട്.കഥകള്‍ സംസ്ഥാന സര്‍ക്കാര്‍ നാലാം ക്ലാസിലും എം.ജി.സര്‍വ്വകലാശാലയിലും പാഠ്യപദ്ധതിയില്‍.2009ലെ കേരള സര്‍ക്കാര്‍ ടെലിവിഷന്‍ അവാര്‍ഡ് തിരക്കഥയ്ക്ക്(ആതിര 10 സി) ലഭിച്ചു.കേരള സാഹിത്യ അക്കാദമിയുടെ ഗീതാ ഹിരണ്യന്‍ എന്‍ഡോവ്മെന്‍റ്,അങ്കണം അവാര്‍ഡ്,സാഹിത്യശ്രീ പുരസ്കാരം,കെ.എ.കൊടുങ്ങല്ലൂര്‍ കഥാപുരസ്കാരം,തോപ്പില്‍ രവി അവാര്‍ഡ്,ഇടശ്ശേരി അവാര്‍ഡ്,ഈ പി സുഷമ എന്‍ഡോവ്മെന്‍റ്,ജേസി ഫൌണ്‍ടേഷന്‍ അവാര്‍ഡ്,പ്രൊഫ.വി.രമേഷ് ചന്ദ്രന്‍ കഥാപുരസ്കാരം, ഡിസി ബുക്സിന്‍റെ നോവല്‍ കാര്‍ണിവല്‍ അവാര്‍ഡ്(2004-ല്‍ ആദ്യനോവലായ 'ഡി'യ്ക്ക്.)എന്നിവയാണ് ലഭിച്ച മറ്റ് പുരസ്കാരങ്ങള്‍.9 മാതൃഭൂമി ആഴ്ചപ്പതിപ്പിലും പേപ്പര്‍ ലോഡ്ജ് മാധ്യമം ആഴ്ചപ്പതിപ്പിലും ഖണ്ഡശ്ശ പ്രസിദ്ധീകരിച്ചു. 2006-ല്‍ 'പകല്‍' സിനിമയ്ക്ക് തിരക്കഥയെഴുതി.തുടര്‍ന്ന് ആശുപത്രികള്‍ ആവശ്യപ്പെടുന്ന ലോകം,ആതിര 10 സി എന്നീ ഹ്രസ്വ സിനിമകളും. കൃതികള്‍ -ഡി,9,പേപ്പര്‍ ലോഡ്ജ് ,മറൈന്‍ കാന്‍റീന്‍ (നോവലുകള്‍ )നായകനും നായികയും(നോവെല്ല)വെയില്‍ ചായുമ്പോള്‍ നദിയോരം,ആശുപത്രികള്‍ ആവശ്യപ്പെടുന്ന ലോകം,ഗാന്ധിമാര്‍ഗം,കോക്ടെയ്ല്‍ സിറ്റി,മാമ്പഴമഞ്ഞ,സ്വര്‍ണ്ണമഹല്‍ ,മരണവിദ്യാലയം,ബാര്‍ കോഡ്(കഥാസമാഹാരം)

Ratings & Reviews

What do you think?
Rate this book

Friends & Following

Create a free account to discover what your friends think of this book!

Community Reviews

5 stars
0 (0%)
4 stars
2 (50%)
3 stars
0 (0%)
2 stars
1 (25%)
1 star
1 (25%)
Displaying 1 of 1 review
Profile Image for Akhil Gopinathan.
132 reviews28 followers
October 28, 2025
ആദ്യമായിട്ടാണ് സുസ്മേഷ് ചന്ദ്രോത്ത് എന്റെ വായനയിൽ കടന്നു വരുന്നത്. സുജാത ഉൾപ്പെട്ട പത്ത് കഥകൾ ഉൾപ്പെട്ട ഈ പുസ്തകം തരക്കേടില്ലാത്ത ഒരു വായന തന്നെയായിരുന്നു കാരണം പകുതിയോളം കഥകൾ കുറച്ചു കാലത്തേക്കെങ്കിലും മനസ്സിൽ താങ്ങി നില്ക്കാൻ കെൽപ്പുള്ളവയാണ്.

സുജാത, നദിയുടെ ഉദ്ഭവം, പത്മാവതിയുടെ രഹസ്യം, അച്ഛനെ കൊല്ലുന്ന വിധം, ആഗതൻ, ബാല്യത്തെ സംബന്ധിച്ച മൂന്നു കഥ, മേഘം മറച്ച നക്ഷത്രം, തീവണ്ടിയുടെ മുഖം, പഴക്കറ പുരണ്ട ഉടുപ്പ്, ലോകകഥ എന്നിവയാണ് പത്തു കഥകൾ. ആദ്യത്തിൽ പറഞ്ഞ അഞ്ചു കഥകൾ ഒഴിച്ച ബാക്കിയൊന്നും വലിയ ആകർഷകം ആയി തോന്നിയില്ല.
Displaying 1 of 1 review