ഏത് ഋതുവും വസന്തമെന്നു മാത്രം അനുഭവിക്കാൻ നമ്മെ ക്ഷണിക്കുന്ന പ്രണയത്തിന്റെ പുസ്തകം.പ്രണയത്തിന്റെ അതിസങ്കീർണ്ണതയും പകയും പ്രതികാരവും പതഞ്ഞു പെയ്യുന്ന ഈ കഥ തുടങ്ങുന്നതും അവസാനിക്കുന്നതും കോഴിക്കോടെ ഉൾഗ്രാമത്തിലെ ഒരു തെരുവിൽ നിന്നാണ്. മനോഹരമായ ഒരു റൊമാന്റിക്ക് ത്രില്ലർ നോവൽ..
പുസ്തകത്തിൻ്റെ പേര് കൊണ്ടും ഇതേ പേരിൽ ഒരു സിനിമ ഉള്ളതുകൊണ്ടും ഒരു സാധാരണ പ്രണയകഥയായിരിക്കും എന്ന് കരുതി ഈ പുസ്തകത്തെ സമീപിച്ച ആളാണ് ഞാൻ. എന്നാൽ, പ്രണയം തന്നെയാണ് കഥയുടെ പ്രധാനപ്രമേയം എങ്കിലും പ്രണയത്തിനപ്പുറം മറ്റ് ചിലത് കൂടി ഈ പുസ്തകം പറഞ്ഞുവെക്കുന്നുണ്ട്. ഒരു അന്വേഷണത്തിൻ്റെയും യാത്രയുടെയും കണ്ടെത്തലിൻ്റെയും കുറ്റാന്വേഷണത്തിൻ്റെയും പ്രതികാരത്തിനെയും പകയുടെയും കൂടി കഥയാണ് ഈ പുസ്തകം. കോഴിക്കോടിൻ്റെ തെരുവീഥികളിൽ നടക്കുന്ന കഥയായത് കൊണ്ട് തന്നെ, കോഴിക്കോടൻ തെരുവുകളെ മികച്ച രീതിയിൽ തന്നെ പുസ്തകത്തിൽ എഴുത്തുകാരൻ വരച്ചിട്ടിട്ടുണ്ട്. അക്ഷരാർത്ഥത്തിൽ പറഞ്ഞാൽ, ഈ കഥ തുടങ്ങുന്നതും അവസാനിക്കുന്നതും കോഴിക്കോട്ടെ ഒരു തെരുവിലാണ്.
ബാല്യം മനുഷൻ്റെ വേരുകളാണ്. ആഴത്തിൽ വേരുകളില്ലാത്ത മരങ്ങൾ കാറ്റിനെ, കാലത്തിനെ അതിജീവിക്കുക പ്രയാസകരമാണ്..... ഇടക്കെപ്പോഴൊക്കെയോ പിന്നോട്ടു വലിച്ചെങ്കിലും ഒരുയിരുപ്പിന് വായിച്ചു തീർത്ത ഓർമ്മകളും പ്രണയവും ഒറ്റപ്പെടലും പ്രതികാരവും ഇതിവൃത്തമാകുന്ന നോവൽ...
ഒരു ചെറിയ നോവൽ. പനിച്ച് കിടന്ന സമയം വായിച്ച് തീർത്തു. കേന്ദ്ര കഥാപാത്രമായ ശിവാനന്ദൻ പ്രണയിനിയായ സേറ യെ തേടി നടത്തുന്ന ഒരു യാത്ര. കോറോണ കാലവും കോഴിക്കോടിൻ്റെ ഒരു ഗ്രാമവും അതി സൂക്ഷമമായി വിവരിക്കുന്നു.